ചുമ്മാ
അല്ലെന്ന് എൻ്റെ കൈയിൽ ഒറ്റക്ക് കിട്ടട്ടെ ഞാൻ ശെരി ആക്കി തരാം….
നമ്മൾ എന്താ ലെ പ്രായത്തിൻ്റെ കുരുത്തക്കേടൊക്കെ വളരെ കുറവ്
നമ്മൾ ട്രു ലബ് അല്ലേ അമ്മുവേ….
അതാണ് എൻ്റെ ഏക ആശ്വാസം
എന്ത്
അല്ല നിൻ്റെ ഫസ്റ്റ് ആൻഡ് ലാസ്റ്റ് പ്രയോറിറ്റി ഞാൻ ആണ് എന്നത്…. ആൻഡ് ഐ ലവ് യു മോർ ഫോർ ദാറ്റ്….
ആഹാ സെഡ് ആണോ മോളേ
അല്ല ….
നീ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് അമ്മു അത് പറ ….
ലോയാലിറ്റി …
ഉം…നിനക്ക് എത്ര ഉറപ്പുണ്ട് ഞാൻ നിന്നെ ചീറ്റ് ചെയ്യില്ല എന്ന്….
എന്നേക്കാൾ വിശ്വാസം ആണ്….
അതെന്താ
ബിക്കോസ് യു ആർ ബോൺ ആൻഡ് ബോട്ട് അപ്പ് ബൈ രാധിക കൃഷ്ണാ….
ദാറ്റ്സ് എ ഗുഡ് വൺ….
നീ പറ ഇനി നിനക്ക് എന്നെ എത്ര വിശ്വാസം ഉണ്ട്
സീറോ
അതെന്താ
നിനക്ക്. ബോയ് ഫ്രണ്ട് ഇല്ലെ ഡീ
വാട്ട്…. ഓ അത് അതൊന്നും സാരം ഇല്ല…
ദേ ചീത്ത പേര് ഉണ്ടാക്കിയാൽ ഉണ്ടല്ലോ രണ്ടിനെയും ദൃശ്യം സ്റ്റൈലിൽ പോട്ട് തള്ളും ഞാൻ….
ഞാൻ അന്നെ പറഞ്ഞില്ലേ നീ ഞങ്ങടെ കാര്യത്തിൽ നിൻ്റെ മൂക്ക് കടത്തണ്ട എന്ന്….
എന്നേക്കാൾ എന്താ അവന് കൂടുതൽ ഉള്ളത് പറ
അവൻ നിന്നെ പോലെ അല്ല എനിക്ക് നല്ല സ്നേഹം തരും
അപ്പോ ഞാനോ
നീ നക്ക
ഡീ ….
മനസ്സിലായോ
ആയി ആയി….
ചായ വാങ്ങിച്ച് തരോ ….
മാറ് വാങ്ങി തരാം….
വേണ്ട ചുമ്മാ പറഞ്ഞതാ..ഇരി…പിന്നെ മതി
ഉം
നമ്മൾ എപ്പോ എത്തും
പുലർച്ചേ എത്തും….ഒരു അഞ്ചു മണി ആവും ….
ഉറക്കം പോവും അപ്പോ ലെ
വേണ്ട നീ ഒറങ്ങിക്കോ ഞാൻ സമയം ആവുമ്പോ വിളിക്കാം….
അപ്പോ നീ ഉറങ്ങുന്നില്ലെ
ഞാൻ ഉറങ്ങുന്നില്ലെ
അതെന്താ …
ഞാൻ ഉറങ്ങിയാ നമ്മൾ നേരെ ഡൽഹി എത്തും….
ആഹാ അപ്പോ താജ് മഹാൽ പോവാ എന്നാല്
പോണോ പോവാം….
അയ്യോ വേണ്ടെ 🙏
വേണേൽ ടിക്കറ്റ് ഇടാം ….
വേണ്ട ചുമ്മാ ഇരി
ഓ നിനക്ക് നിൻ്റെ ബന്ധുക്കളുടെ കൂടെ തെണ്ടാൻ പോണ്ടെ….
ഇന്ദ്ര … ഹാ
സത്യം പറ നിനക്ക് ഞങ്ങടെ കൂടെ വരുന്നതോ അതോ നിൻ്റെ ശ്രീയുടെ കൂടെ പൊവുന്നതോ ഇഷ്ട്ടം….
ഉം.. അവരുടെ കൂടെ പോവുന്നത്….
ഇറങ്ങി പോടി എൻ്റെ മടിയിന്ന് അപ്പോ….😄
അവര് എൻ്റെ സഹോദരങ്ങൾ ആണെങ്കിലും നിൻ്റെയും അവൻ്റെയും കൂടെ അല്ലേ ടാ ഞാൻ വളർന്നത് അപ്പോ നിങൾ കഴിഞ്ഞ് അല്ലേ എനിക്ക് ആരും ഉള്ളൂ…
ഉവ്വ് ആര് കണ്ടു നീ അവിടെയും പോയി ഇത് തന്നെ പറഞ്ഞാലോ
സത്യം നൊണ അല്ല. ..
എനിക്ക് അറിയാം നീ അമർ അപ്പു നിങൾ മൂനും അല്ലേ എൻ്റെ മെയിൻ തെണ്ടികൾ….ഇപ്പൊ മഹയും ….
മഹ വന്നത് അടിപൊളി ആയി ല്ലെ അമർ മഹ മൈ ഡിയർസ്സ്….
അമർ : ഐ ലവ് യു മൈ ഡിയർ
അമർ : കണ്ടോ ഇന്ദ്രന് എന്നെ ജീവൻ ആണ് നീ എന്ത് പറഞ്ഞെ നിന്നെ ആണ് അവന് കൂടുതൽ ഇഷ്ട്ടം എന്ന്
മഹാ : നീ പോടാ , നീ പറ ഇന്ദ്ര ഞാൻ ആണോ അതോ ഇവൻ ആണോ…
ഞാൻ : അത് പിന്നെ അത് അ 😰😰
അമർ : അങ് പറഞ്ഞ് കോട് ടാ അമറെന്ന് ഇവൾ നാണം കെടട്ടെ …
മഹാ : പറ
ഞാൻ : പറയണോ…
അമർ : പറ
ഞാൻ : ഉം…. റൂഹി…. 😌😌
അമ്മു : അയ്യ നാണം കെട്ടവൻ നിന്നെ ഞാൻ കൊല്ലും ….
മഹ: നീ പറ ഞാൻ ആണോ അതോ ഈ പൊട്ടനോ…
ഞാൻ : എനിക്ക് രണ്ട് പേരും വേണ്ട ഒന്ന് പോവോ രണ്ടും….
മഹാ : ഇത് പറ്റില്ല നീ പറ ആരാ നിൻ്റെ ഫേവ്
ഞാൻ : നീ ….
മഹാ : കണ്ടോ ടാ കൊച്ചെറുക്കാ കൂടെ നടന്ന പോരാ അവരെ സ്നേഹിക്കാൻ പഠിക്കണം….
ഞാൻ : (അമറിനെ നോക്കി കണ്ണടച്ച് കാട്ടി )😉😉
അമർ : 😌
അമ്മു : എനിക്ക് നിന്നെ ആണ് ഇഷ്ടം കേട്ടോ ടാ….
അമർ : ആയിന്
ഞാൻ : 😂😂🙏
അമ്മു : വെറുതെ അല്ലടാ ശവമെ നിന്നെ ഒരു പട്ടിക്കും വേണ്ടാത്തത് നീ പോയി തൂങ്ങി ചാവ്….
ഞാൻ : പോട്ടെ അമ്മു
അമ്മു : കണ്ടോ ടാ എന്നെ നാണം കെടുത്തി 🥲
ഞാൻ : പോട്ടെ പോട്ടെ…അതെ എനിക്ക് എൻ്റെ അമ്മുനേ ആണ് ഇഷ്ട്ടം നിങൾ ആരെയും അല്ല….
അമ്മു : ഐ ലവ് യൂ ചക്കരെ….ഉമ്മ….
അമ്മു : രണ്ട് ബൾബുകളും ഒന്ന് ഇറങ്ങി പോ ഞങ്ങൾക്ക് കുറച്ച് സ്വസ്ഥത വേണം….
മഹാ : അയ്യ നിൻ്റെ ഒരു ജാഡ ….
ഞാൻ : അതെ സമയം എത്ര ആയടാ …
അമർ : ഏഴര
ഞാൻ : അതെ നീ പോയി അവരോട് ചോദിക്ക് ട്രയിനിൽ കിട്ടുന്ന ഫൂഡ് മതിയോ അതോ പൊറത് നിന്ന് വേണോ എന്ന്….
അമർ : ശെരി….
ഞാൻ : എൻ്റെ അമ്മുക്കുട്ടന് എന്താ വേണ്ടത് പറ… നല്ല സേവ് പൂരി പറയട്ടെ….
