വധു is a ദേവത – 18 9

ഉം

അപ്പോ പോണം

പോട്ടെ

പോണ്ട

അപ്പോ താങ്ക്സ്

എന്തിന്

പോവാൻ സമ്മതിച്ചത് കൊണ്ട്

ഞാൻ നോ ആണ് പറഞ്ഞത്

നിൻ്റെ സമ്മതം എനിക്ക് വേണ്ട

അവൾ ബാത്ത്റൂമിൽ കേറി.. വാതിൽ അടച്ചു….

ഞ ഡ്രസ്സ് ഒക്കെ മാറി മുടി ചീവുമ്പോ ഡോർ തുറക്കുന്ന ശബ്ദം കേട്ടു

മഹ

ചോദിച്ചിട്ട് തുറന്നൂടെ

സോറി

എന്തിനാ വന്നത്

(അമർ പിന്നാലെ വന്നു നിപ്പുണ്ട്)

അത് ഇന്ദ്ര ഞാൻ

സോറി പറയാൻ ആവും അല്ലേ….

എടാ സോറി

അമർ : പാവം ടാ

നീ മിണ്ടരുത്. അമറെ

അമർ : ഇല്ല മിണ്ടുന്നില്ല

നീ പറ

അന്ന് ഞാൻ വേറെ മൂഡിൽ ആയിരുന്നു അതാ

നിൻ്റെ മൂഡ് പോലെ സംസാരം കേക്കാൻ എനിക്ക് പറ്റില്ല മഹാ

സോറി പറഞ്ഞില്ലേ ടാ സോറി….

നീ ഇങ്ങ് വന്നെ നിന്നോട് എനിക്ക് രണ്ട് കാര്യം പറയാൻ ഉണ്ട് ഞാൻ അവളെ വിളിച്ച് ബാൽക്കണി വഴി വെളിയിൽ പോയി….

ഒന്ന് നീയും ആയി ഞാൻ ഇനി ഒന്നിനും ഇല്ല

പിന്നെ രണ്ട് നീ ഒന്ന് കൂടെ കുളിച്ചോ ഞാൻ അവളെ പൂളിൽ തള്ളിയിട്ടു….

അമർ : 😂😂

അമ്മു : അയ്യയ്യോ രണ്ടും കൂടെ തള്ളിയിട്ടു അല്ലേ….

അമർ : ഞാൻ അല്ല നിൻ്റെ ഭർത്താവ് ആണ്…

അമ്മു : എന്തിനാ ടാ

ഇവൾക്ക് മോട എന്നോട് ചൂടാവുന്നു….

മഹാ: പോടാ പട്ടി

അമർ : നീയും കൂടെ പോടി….

അമ്മു : ഞാൻ ഇപ്പൊ കുളിച്ചതെ ഉള്ളൂ എന്നെ തൊടരുത്

അച്ചുവും ജാനുവും അങ്ങോട്ട് വന്നു….

ആഹാ ഇവിടെ പൂളിൽ കളി ആണോ….

മഹാ കേറി വന്ന് അമ്മുവിൻ്റെ ടവൽ വാങ്ങി തുടച്ച് കൊണ്ട് നിന്നു….

അച്ചു പൊക്കി വെള്ളത്തിൽ ഇട് ഈ നാറിയെ അമർ അവനോട് പറഞ്ഞു….

പക്ഷേ ഊക്ക് കിട്ടിയത് അമറിന്…..

അമർ : അയ്യോ ഞാൻ ഇതാ പോണേ….

അച്ചു: യശോതേ

രണ്ടും കൂടെ വെള്ളത്തിൽ കിടന്ന് അടി ആയി….

ജാനു ഇതൊക്കെ നോക്കി ഒരേ ചിരി ….

എങ്ങനെ ഉണ്ട് ജാനു വൈബ് ഇഷ്ടപ്പെട്ടോ

കൊള്ളാം ഇഷ്ടപ്പെട്ടോ എന്നോ ഞാൻ ഇത് ആദ്യം ആയി ആണ് ഇങ്ങനെ ഒരു ഗാങ്ങിൽ

അച്ചു, : അതാണ് ബോസിൻ്റെ കൂടെ നടന്ന നമ്മൾ എപ്പോഴും ഹാപ്പി

ജാനു: ബോസ്സ് ആരാ

അത് ഒന്നുമില്ല ഡോ ഇവന്മാർ ചുമ്മാ എന്നെ വിളിക്കുന്നത് ആണ് ബോസ്സ് എന്ന്….

ജാനു: കറക്റ്റ് ആണ് അവൻ പറഞ്ഞത് താൻ ഒരു പോസിറ്റിവ് എനർജി ആണ്….

ടാ മത് കളിച്ചത് കേറി വാ വല്ല പനിയും വരും നാളെ പോവാൻ ഉള്ളതാ

ഞങ്ങൾ എല്ലാരും താഴേക്ക് ഇറങ്ങി …..

അവരൊക്കെ ഡ്രസ്സ് മാറി വന്നു…അപ്പോഴേക്കും ഫൂഡ് വന്നു….

ഞങ്ങൾ എല്ലാരും കഴിക്കാൻ ഇരുന്നു….

അമ്മു എന്നെ നോക്കി ഇരിക്കുന്നു

എന്താ വേണോ

ഉം 😋

ഇന്നാ നിനക്ക് ഇത്ര ഇഷ്ടം ആണോ.മസാൽ ദോശ

നീ കഴിക്കുന്നത് കാണുമ്പോ

കാണുമ്പോ തട്ടി പറിക്കാൻ തോന്നും അല്ലേ…

സത്യം

കഴി കഴി ഇന്നാ

അച്ചു: അയ്യേ വാരി കൊടുക്കുന്നാ

ജാനു : അങ്ങനെ ആണ് സ്നേഹം ഉളളവർ

ഞാൻ : ജാനു മാസ്സ്

അച്ചു: ഇന്ദ്രൻ വല്ലാതെ മാറി പോയി…

അമ്മു : ടാ ടാ പോത്തെ നീ ആണ് എന്നും ഞങ്ങളെ തമ്മി കുത്തി തിരിച്ചിട്ടുള്ളത് ഇനിയും അങ്ങനെ ചെയ്താ. ഈ മുളക് ഞാൻ നിൻ്റെ കണ്ണിൽ തെക്കും….

അച്ചു: ഇവൾ എന്ത് ടാ റഗഡ് സാനം

ഞാൻ : അതെ ഷി ഈസ് ടെറർ…. … . ഞാൻ : മതിയോ ….

അമ്മു : വട കൂടെ

വട വേണോ ഇന്നാ… ഇഷ്ടം ആയോ

കൊള്ളാം

അപ്പോ തീർന്നല്ലോ

മതി

ഇനി ഒന്നും ഇല്ല

അയ്യോ നീ എന്ത് കഴിക്കും

നീ എൻ്റെ ചട്ടിയിൽ കൈഇട്ട് വാരും എന്ന് അറിഞ്ഞ് തന്നെ ആണ് ഞാൻ രണ്ടെണ്ണം വാങ്ങിയത്…..

ആണോ എവിടേ എന്നിട്ട്

എന്തിനാ അതും കൂടെ കഴിക്കാൻ ആണോ

വേണമെങ്കിൽ റിസ്ക് എടുക്കാ…..

അത്ര റിസ്ക് എടുക്കണ്ട …..

നീ കഴിച്ചോ എനിക്ക് വേണ്ട

അച്ചു: നീ കഴി ഞാൻ പോയി കഴുളിയിട്ട് വരാം

ശെരി പോ

ഞാൻ : വേണോ

അമ്മു : കഴിച്ചോ കഴിച്ചോ

അമ്മു ചുറ്റും കണ്ണോടിച്ചു നോക്കുന്നുണ്ട്

എന്താ ടാ നോക്കുന്നത്

വേഗം കഴിക്ക് എനിക്ക് ഒറക്കം വരുന്നു

ഉം ശെരി….

ഞാൻ വേഗം കഴിച്ച് കഴിഞ്ഞ് അവളെയും കൂട്ടി മുകളിൽ പോയി…. വാ ഞാൻ ബെഡ്ഡിൽ ചാരി ഇരുന്ന് അവളെ വിളിച്ച് എൻ്റെ അടുത്ത് കിടത്തി അമ്മ വന്ന് എൻ്റെ വയറിൽ കൈ ചുറ്റി കിടന്നു….

അതെ

ഒറങ്ങ് അമ്മു

അതെ

എന്താ ഡീ

ശ്രീ ഇല്ലെ

ശ്രീ ഉണ്ട്

അവൾക്ക് ഒരാളോട് പ്രേമം

അയിന്

ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഇന്ദ്ര ഞാൻ സീരിയസ് ആയോ ഒരു കാര്യം പറയുമ്പോ അയിന് എന്ന് പറയരുത് എന്ന്

Leave a Reply

Your email address will not be published. Required fields are marked *