അങ്കിൾ : നിനക്ക് രക്ഷ ഇല്ല ….
ഞാൻ : നീയും കുടിക്കില്ല ഇങ്ങ് താ എൻ്റെ കുപ്പി ….
അങ്കിൾ : നാറിയ സ്വഭാവം…
പപ്പ : അതെ നാറി തന്നേ …. മോളെ ഇങ്ങ് വന്നെ കുട്ടാ
അമ്മു : 🥺😪😪
പപ്പ : അതെ മോള് വിഷമിക്കണ്ട അവനെ നമ്മക്ക് അറിയില്ലേ ദേഷ്യം മാറുമ്പോ അവൻ ഇങ്ങ് വരും….കേട്ടോ പേടിക്കണ്ട….
അങ്കിൾ : മോളെ ഇനി എങ്കിലും നിൻ്റെ അമ്മയുടെ ബന്ധുക്കളെ ഒരുപാട് അങ്ങ് സ്നേഹിക്കാൻ നിക്കണ്ട കേട്ടോ…. കണ്ടല്ലോ പോയപ്പോ ആർക്ക് പോയി കുറ്റം മുഴുവൻ അവരുടെ ചെക്കൻ്റെ എന്നാ അവനെ സഹായിച്ചത് നമ്മുടെ മോൻ അവസാനം നീ അടക്കം എല്ലാരും അവനെ തന്നെ കുറ്റപ്പെടുത്തിയില്ലേ …. ….
അമ്മു : 😭😭
അങ്കിൾ : എല്ലാം ചെയ്തത് വച്ചിട്ട് കരയല്ലേ നീ പോ പോ എൻ്റെ കൈയ്യിന്ന് കിട്ടും
പപ്പ : ടാ എന്താ ഇത് മോള് ചെല്ല്…
. . ഹലോ ഇന്ദ്ര
ഞാൻ : പറ ടാ എന്താ
അമർ: നീ വരുന്നില്ലേ
ഞാൻ : ഇല്ല ഞാൻ കുംഭകോണം പോവാ…
അമർ: എല്ലാരോടും പറയുന്ന നമ്പർ എന്നോട് ഇറക്കല്ലേ….
ഞാൻ : ഞാൻ ഇവിടെ ലൈറ്റിൻ്റെ അടിയിൽ ഉള്ള മരത്തിൻ്റെ ചോട്ടിൽ ഉണ്ട്….
അമർ: ഞാൻ ഇപ്പൊ തന്നെ വരാം
ഞാൻ : വന്നോ ആരും അറിയണ്ട
അമർ : ശെരി അവളെ വിളിച്ച് പറ പാവം കരയുന്നു
ഞാൻ : കരയണം അവൾ കരയട്ടേ. മറുത കരയട്ടേ…. ശവം…. നീ വരുന്നേൽ വാ എൻ്റെ പേഴ്സ് റൂമിൽ ഉണ്ടാവും നീ വരുമ്പോ അതും കൂടെ കൊണ്ട് വാ….
അമർ: ശെരി…
ഞാൻ : അതെ അമ്മു വിളിക്കുന്നു നീ വേഗം വാ….
ഞാൻ ഫോൺ കട്ടാക്കി
വീണ്ടും കോൾ വന്നു…
ഹലോ
അമ്മു ; ഇന്ദ്ര
എന്ത് വേണം
സോറി കണ്ണാ….
നീ എന്നെ ഇനി അങ്ങനെ വിളിക്കണ്ട കേട്ടല്ലോ
ഇങ്ങനെ ഒന്നും പറയല്ലേ ടാ
നിൻ്റെ ഈ കള്ള കരച്ചിൽ ഒന്നും എനിക്ക് കേക്കണ്ട കേട്ടല്ലോ എന്താ കാര്യം പറ
ഇങ്ങോട്ട് വാ എനിക്ക് കാണണം
എന്തിന് തപ്പഴേ അടിക്കാൻ പറ്റാത്തത് തരാൻ ആണോ
എന്തിനാ എന്നെ വിഷമിപ്പിക്കുന്നത്
പ്പ…. സ്നേഹത്തോടെ സംസാരിക്കാൻ വന്ന എൻ്റെ നെഞ്ചത്ത് കേറിയിട്ട് ഇപ്പൊ ഞാൻ നിന്നെ വിഷമിപ്പിക്കാൻ പാടില്ല അല്ലേ…
സോറി ഞാൻ അപ്പോഴത്തെ ദേഷ്യത്തിന്
ശെരി ആയിക്കോട്ടെ … ഇപ്പൊ ഞാൻ എന്ത് വേണം
വാ ഇങ്ങോട്ട്
പറ്റില്ല അപ്പോ ശെരി പിന്നെ എന്നെ ഇനി വിളിക്കണം എന്നില്ല …. അപ്പോ ശെരി …. വിധി ഉണ്ടെങ്കിൽ ഇനി കാണാതെ ഇരിക്കട്ടെ….
ഇന്ദ്ര….
കോൾ എൻ്റട്….
. . ശ്രീ കോളിങ്
അമ്മു : എന്താ ഡീ
ശ്രീ : എന്തായി
അമ്മു : നിങ്ങളൊക്കെ കാരണം എൻ്റെ ജീവിതം പോയി …. ഇപ്പൊ.എല്ലാർക്കും സന്തോഷം ആയോ…
ശ്രീ : എന്താ ഡീ കാര്യം…തെളിച്ച് പറ
അമ്മു : അവൻ അവിടെ ഇല്ലെ ചെറ്റ അവനെ എൻ്റെ കൈയ്യിൽ കിട്ടിയാ കൊന്നു കളയും ഞാൻ….
ശ്രീ : എന്താ ഡീ
അമ്മു : എടി അവനെ കഞ്ചാവ് കൈയ്യിൽ വച്ചിട്ട് ആണ് പോലീസ് പിടിച്ചത് ഇന്ദ്രൻ ആണ് അവനെ അവിടെ നിന്ന് കൊണ്ട് വന്നത്…. പാവം അവനെ ഞാൻ എന്തൊക്കെ പറഞ്ഞു അറിയോ ….
ശ്രീ : എന്തൊക്കെ ആണ് പറയുന്നത് വിഷ്ണു ആണോ കഞ്ചാവ് കൈയ്യിൽ വച്ചത്
അമ്മു : അല്ല അവൻ്റെ തന്ത … എന്തേ ജീവിതം തീർന്നു ….
ശ്രീ : എന്താ കാര്യം …
അമ്മു : എടി അവൻ വീട്ടീന്ന് ഇറങ്ങി പോയി… ഇവിടെ അച്ചയും അങ്കിളും ഒക്കെ നല്ല ദേഷ്യത്തിൽ ആണ് നോക്കിക്കോ ചിലപ്പോ അച്ച അങ്ങോട്ട് വന്ന് വായിൽ തോന്നിയത് വിളിച്ച് പറയും….
ശ്രീ : നിക്ക് ഞാൻ അവനെ വിളിച്ച് സംസാരിക്കാം…
അമ്മു : വേണ്ട ഇനി നിൻ്റെ വക്കാലത്ത് കൂടെ ഇതിൽ വേണ്ട….
ശ്രീ : ഞാൻ ഒന്ന് സംസാരിക്കാം ഡീ
അമ്മു : ചെയ്ത് തന്നത് തന്നെ ധാരാളം … ഞാൻ ഒരു കാര്യം പറയാം ഇതിൻ്റെ പേരിൽ എൻ്റെ ജീവിതം നശിച്ച ഞാൻ ചത്ത് കളയും… നോക്കിക്കോ 😭😭
ശ്രീ : ഇങ്ങനെ ഒന്നും പറയല്ലേ അമ്മു നീ ….ഞാൻ അവനോട് സംസാരിക്കാം.
അമ്മു : വേണ്ട എന്നല്ലേ പറഞ്ഞത് … അവൻ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ച പോലെ ആണ് സംസാരം ഞാൻ ഒരു കാര്യം പറയാം എനിക്ക് എങ്ങാനും ഇന്ദ്രനെ നഷ്ട്ടപ്പെട്ട പിന്നെ നോക്കിക്കോ പറഞ്ഞേക്കാം…
ശ്രീ : നീ ഒന്ന് അടങ്ങ് പെണ്ണേ… ഹൊ ദൈവമേ മിണ്ടാതെ എറണാകുളത്ത് തന്നെ നിന്നാ മതി ആയിരുന്നു…
അമ്മു : അതാവുമ്പോ നിനക്ക് നിൻ്റെ കാമുകൻ്റെ കൂടെ കറങ്ങി നടക്കാല്ലോ … എടി എന്തിനെടി എനിക്ക് നിങ്ങളൊക്കെ …എൻ്റെ ജീവിതം നശിപ്പിക്കാൻ… ആണോ
