വധു is a ദേവത – 18 8

അതെ

എന്നാ വാ ഇങ്ങു അടുത്ത്

എന്തിനാ

എന്നെ കെട്ടിപ്പിടിച്ച് കെടക്ക്

അതാണോ ശെരി വാ ….

ഞാൻ അവളെ അങ്ങോട്ട് തിരിഞ്ഞ് കെട്ടിപ്പിടിചു ഇപ്പൊ ഒക്കെ അല്ലേ….

ഒക്കെ ആയി

അപ്പോ ഒരു ക്ളാപ്പ് അടിച്ചേക്ക് ഞാൻ അവളോട് പറഞ്ഞു…..

ലൈറ്റ് ഓഫ് ആയി ….

ഇന്ദ്ര കൈ എന്താ ഒതുങ്ങി ഇരിക്കാതത് ഹേ

അറിയില്ല ടാ എന്തോ കൈക്ക് മരിയാത്ത ഇല്ല…

പഠിപ്പിക്കണോ ഞാൻ …..

വേണ്ട….

ആ ഇനി കൈ ഒരിഞ്ച് മേലേക്കോ താഴേക്കോ അനങ്ങിയാ നോക്കിക്കോ ഹാ

ശെരി എൻ്റെ കാന്താരി കുട്ടി ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി ….

ഇക്കിളി ആക്കത്തെ ടാ ഒറങ്ങാം …..

ശെരി ഗുഡ് നൈറ്റ്….. അമ്മുക്കുട്ടി

ഗുഡ് നൈറ്റ് കണ്ണാ…… അവൾ അവസാനം ആയി ഒരു ഉമ്മ എൻ്റെ കവിളിൽ തന്നിട്ട് ഉറങ്ങാൻ തയാറായി…. . . . രാവിലെ അമൃത കണ്ണ് തുറക്കുമ്പോ എന്തോ അവളുടെ തലയിൽ അരിക്കുന്ന പോലെ തോന്നി….

വൈകാതെ അത് ഇന്ദ്രൻ്റെ കൈ ആണ് എന്ന് അവൾ മനസ്സിലാക്കി….

ഗുഡ് മോണിംഗ്

ഗുഡ് മോണിംഗ് അമ്മുകുട്ടി …..

ഇപ്പൊ എണീറ്റു…..

നാല് മണിക്ക്

എന്തിന്…

ഓടാൻ പോവാൻ…..

എന്നിട്ട് പോയോ

അതിന് നീ സമ്മതിച്ചില്ലലോ

ഞാനോ ….

നല്ല ആളാ നീ ആണ്പോണ്ടന്നും പറഞ്ഞ് അപ്പോ കേറി കെടന്നതാ……അപ്പോ ഇതൊക്കെ ഒറക്കപ്പിച്ചായിരുന്നോ അമ്മു

എനിക്ക് ഓർമ ഇല്ല

കൊള്ളാം ഇപ്പൊ എവിടെ ആണ് കേടക്കുന്നത് എന്നെങ്കിലും ഓർമ ഉണ്ടോ

ഇല്ല പക്ഷെ എനിക്ക് കുഴപ്പം ഇല്ല ഞാൻ കെടന്നോളാം കുഴപ്പം ഇല്ല…..

നിനക്ക് കുഴപ്പം കാണില്ലല്ലോ നല്ല തണുപ്പും കേടക്കാൻ എൻ്റെ വയറും പിന്നെ ഹെഡ് മസ്സാജും സുഖം അല്ലെ….

അവൾ സ്ഥലകാലബോധം വന്ന പോലെ ഒന്ന് എണീറ്റ് നോക്കി ….

നിൻ്റെ മേലെ തല വച്ചാണോ ഞാൻ ഇത്ര നേരം കെടന്നത് ….

അതെ

ആണോ കുഴപ്പം ഇല്ല അവൾ കൈകൊണ്ട് എൻ്റെ വയറിൽ ചുറ്റി പിടിച്ച് വീണ്ടും കെടന്നു…..

അമ്മു താഴെ ഇറങ്ങിയേ എനിക്ക് ബാത്ത്റൂമിൽ പോണം ……

ഇപ്പൊ പോണ്ട

ഈ പെണ്ണ്…..

രണ്ട് മിനിറ്റ് അത് കഴിഞ്ഞാ മാറിയേക്കണം. കേട്ടോ

രണ്ട് മിനിറ്റ് അല്ലേ അത് അപ്പോ നോക്കാം…..

ആഹാ അങ്ങോട്ട് മാറി കെടന്നെ … ഞാൻ അവളെ പിടിച്ച് മാറ്റി….

എണീറ്റ് പോയി ബ്രഷിങ്ങും പരിപാടികളും എല്ലാം കഴിഞ്ഞ് വന്ന് ബെഡിൽ കേറി ഇരുന്നു….

വന്നോ ഭാര്യയോട് സ്നേഹം ഇല്ലാത്ത ജന്തു….

ഇപ്പൊ അങ്ങനെ ആയോ

ആ ആയി…

എന്നാ അങ്ങോട്ട് മാറി കെടക്ക് പോത്തെ…..

ഔ വേദനിക്കുന്നു തള്ളാതെ

അമ്മുകുട്ടാ വാ എണിക്ക് മതി.ഉറങ്ങിയത്…

സമയം ആയോ

സമയം ഒന്നും ആയില്ല

അപ്പോ പിന്നെ പോയി പണി നോക്ക്…..

രണ്ട് മിനിറ്റ് കഴിഞ്ഞ് ഞാൻ അവളെ നോക്കി. വീടും ഉറക്കം തുടങ്ങി….

ഞാൻ വേഗം പോയി ബാൽക്കണി ഡോർ തുറന്ന് ബെഡിന് അടുത്തേക്ക് വന്ന് ഒരു കിളി കുഞ്ഞിനെ പോലെ അവളെ പൊക്കി എടുത്ത് ബാൽക്കണി വഴി വെളിയിൽ പോയി….

അമ്മു അമ്മു

എന്താടാ

കണ്ണ് തുറന്നു നോക്ക്

സൗകര്യം ഇല്ല

ചുമ്മാ തുറക്കെന്ന്

എന്തോന്ന് ഇന്ദ്ര

അവൾ പതിയെ കണ്ണ് തുറന്നു അയ്യോ ഇടല്ലേ പ്ലീസ് അവൾ എൻ്റെ തോളിൽ മുറുക്കി പിടിച്ചു…..

ഇടും ഇപ്പൊ ഇടും ഞാൻ അവളെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞു….

എടാ വെള്ളത്തിന് നല്ല തണുപ്പ് കാണും പ്ലീസ്…. അവൾ ചിരിച്ചോണ്ടും അലറികൊണ്ടും പറഞ്ഞു….

ശെരി ശെരി ഇടുന്നില്ല എറങ്ങിക്കോ ഞാൻ അവളെ താഴെ നിർത്തി….

പതുക്കെ വഴുക്കും ഞാൻ തന്നെ നിന്നോളാം….. ശെരി പതിയെ ….. പേടിച്ചോ…

ചെറുതായിട്ട് ….

നീ എന്താ എന്നെ ഇടാഞ്ഞെ…..

അത് ഉറങ്ങുന്ന ഒരാളെ പെട്ടന്ന് സ്ട്രെസ്സ് കൊടുത്താ ചെലപ്പോ അവർക്ക് പാനിക്ക് അറ്റാക്ക് വരെ വരും …. ആതാണ് ഒന്ന് പേടിപ്പിച്ചിട്ട് വിട്ടത്….

അച്ചോടാ എൻ്റെ കുട്ടന് എന്നോട് ഇത്ര സ്നേഹമോ….

പിന്നെ എനിക്ക്. സ്നേഹിക്കാൻ നീ അല്ലേ ഉള്ളൂ… ഡുണ്ടു

നിനക്ക് അത് ഓർമ ഉണ്ടോ ഇപ്പോഴും

പിന്നെ നിൻ്റെ ഓരോ ഓർമ്മയും ദേ ഇവിടെ ആണ് സൂക്ഷിച്ചിട്ടുള്ളത്…..ഞാൻ നെഞ്ചിൽ തൊട്ട് കാണിച്ചു…..

അയ്യോ എൻ്റെ കുട്ടന് ഞാൻ ഒരു ഉമ്മ തരട്ടെ എവിടെ കവിൾ ഇങ്ങ് കാണിച്ചെ …..

അവൾ തരുന്ന സ്നേഹ ചുംബനം ഞാൻ സ്നേഹത്തോടെ വാങ്ങി…..

ഡുണ്ടു എന്നെ കെട്ടിപ്പിടിച്ച് ആടികൊണ്ട് നിന്ന അമ്മുവിനെ ഞാൻ ചെവിയിൽ പോയി സ്വകാര്യം എന്ന പോലെ വിളിച്ചു…

Leave a Reply

Your email address will not be published. Required fields are marked *