‘ഓ പിന്നെ.. അവൾ അന്ന് ഇവനേ കണ്ടപ്പോൾ ഇവൻ റിച്ച് സെറ്റപ്പ് ആയെന്നൊക്കെ കരുതി കാണും.. അല്ലാതെ വേറൊന്നും അല്ല..’
ആഷി പറഞ്ഞു
‘അതെങ്ങനെ നിനക്ക് അറിയാം…?
ഇഷാനി അവനോട് തർക്കിച്ചു
‘നിനക്കെന്താ ഇഷാനി ഇവനെക്കൊണ്ട് അവളെ പ്രേമിപ്പിക്കണം എന്ന് ഇത്ര നിർബന്ധം..?
ശ്രുതി അവളോട് ചോദിച്ചു
‘അത് വേറൊന്നും അല്ലടി. ഈ കാര്യം പറഞ്ഞു ഞങ്ങൾ ഒരു ബെറ്റ് വച്ചിരുന്നു.. ഇവൾ അത് പൊട്ടി.. ആ വിഷമം ആണ്..’
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഇഷാനി പിന്നെ ഒന്നും മിണ്ടാൻ പോയില്ല..
‘ദേ അവൾ റിപ്ലൈ ഇട്ടു.. ഇറ്റ്സ് ഓക്കേ എന്നൊക്കെ..’
രാഹുലിന്റെ കയ്യിൽ ഇരുന്ന ഫോണിൽ വന്ന മെസ്സേജ് നോക്കി കൃഷ്ണ പറഞ്ഞു
‘ഞാൻ എടുത്തടി അങ്ങനെ പറഞ്ഞത് അവൾക്ക് ഫീൽ ആയി കാണുമോ…?
രാഹുൽ ഒരു ആശങ്കയോടെ ചോദിച്ചു
‘ആയാൽ ആവട്ടെ..’
ഞാൻ പറഞ്ഞു
‘അവൾക്ക് ഫീൽ ആയിട്ടില്ല.. ഇപ്പൊ ഞാൻ ആക്കാം ശരിക്കും…’
കൃഷ്ണ അത് പറഞ്ഞു രേവതിയുടെ നമ്പർ അവളുടെ ഫോണിലേക്ക് അടിച്ചു കോൾ ചെയ്തു..
‘ഹലോ..’
കോൾ എടുത്തു രേവതി സംസാരിച്ചു
‘രേവതി അല്ലേ..?
കൃഷ്ണ ചോദിച്ചു.. ഞങ്ങൾ എല്ലാം നിശബ്ദരായി അവൾ എന്താ പറയാൻ പോകുന്നത് എന്ന് അക്ഷമരായി കാത്തു നിന്നു
‘അതേ… ഇതാരാണ്…?
രേവതി ചോദിച്ചു
‘ ഞാൻ രാഹുലിന്റെ ലവർ ആണ്.. കൃഷ്ണ. കൃഷ്ണ വസുദേവ്.. നീ എന്താ അവനിപ്പോ മെസ്സേജ് അയച്ചത്…?
കൃഷ്ണ അത് പറഞ്ഞപ്പോ ഞങ്ങൾ എല്ലാം ഇവൾ ഇത് എന്താ കാണിക്കാൻ പോണെ എന്നുള്ള ഭാവത്തിൽ അവളെ നോക്കി
‘ഞാൻ.. അത്…’
അപ്പുറെ നിന്നും ബബ്ബബ വന്നു
‘ഇനി മേലാൽ അവനെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തേക്കരുത്.. അങ്ങനെ വല്ലോം ഉണ്ടായെന്നു ഞാൻ അറിഞ്ഞാൽ……’
അവിടെ നിന്നും കൃഷ്ണ ഒരു പോക്കായിരുന്നു.. വായിൽ വന്നത് എല്ലാം പറഞ്ഞു കൃഷ്ണ ആ പെണ്ണിനെ മാനസികമായി പീഡിപ്പിച്ചു.. അവൾ രാഹുലിന്റെ കാമുകി ആയി അഭിനയിക്കുന്നത് ഞങ്ങൾ എല്ലാം വാ പൊളന്നു നോക്കി ഇരുന്നു.. നല്ല ഫയറിങ് കഴിഞ്ഞു കൃഷ്ണ തന്നേ കോൾ കട്ടാക്കി..
‘കരഞ്ഞു…’
കൃഷ്ണ ഞങ്ങളോട് പറഞ്ഞു.. അവളുടെ ഊക്കിന്റെ പവറിൽ രേവതി കരഞ്ഞു എന്ന്..
‘എനിക്ക് മനസ്സ് മാറിയാൽ പോലും ഇനി അവിടെ ഒരു ചാൻസ് ഇല്ലല്ലോ.. മഹാപാപി…’
രാഹുൽ അവളോട് പറഞ്ഞു
‘അങ്ങനെ നിനക്ക് മനസ്സ് മാറി തിരിച്ചു അവളുടെ അടുത്ത് പോകാതെ ഇരിക്കാനാണ് ഇപ്പൊ ഈ ഡോസ് കൊടുത്തത്.. ഇനി അവൾ നിന്നെ വഴിയിൽ കണ്ടാൽ പോലും തിരിഞ്ഞു ഓടും..’
കൃഷ്ണ പറഞ്ഞു
‘അവൾക്ക് നിന്നെ അറിയാം ഇൻസ്റ്റ വഴി. അന്ന് കണ്ടപ്പോ തന്നെ എന്നോട് ചോദിച്ചിട്ടുണ്ട് നിന്നെ പറ്റി. നമ്മൾ ഇഷ്ടത്തിൽ ആണെന്ന് നീ പറഞ്ഞപ്പോ അവളുടെ കിളി പോയ് കാണും..’
രാഹുൽ കൃഷ്ണയോട് പറഞ്ഞു
‘അവളുടെ കിളിയും കിളിക്കൂടും എല്ലാം പറന്നു പോയിട്ടുണ്ട്..’
കൃഷ്ണ ചിരിച്ചു കൊണ്ട് പറഞ്ഞു
രാഹുലിനെ തേച്ചിട്ട് പോയതിന് അവൾക്ക് അത് കിട്ടണം എന്ന് ഞങ്ങൾക്ക് എല്ലാവർക്കും തോന്നിയിരുന്നു. അതിന് നല്ലൊരു പണി തന്നെ ആണ് കൃഷ്ണ കൊടുത്തത്.
എല്ലാവർക്കും സന്തോഷം ആയ കാര്യം ആയിരുന്നു കൃഷ്ണ ചെയ്തത് എങ്കിലും ബെറ്റ് തോറ്റത് കൊണ്ട് ഇഷാനിക്ക് നല്ല അസ്വസ്‌ഥത ഉണ്ടായിരുന്നു.. അവൾ അത് മാക്സിമം പുറത്തു കാണിക്കാതെ വച്ചു.. വീട്ടിൽ ചെല്ലുന്ന വരെ ഞാൻ ആ കാര്യം എടുത്തിട്ടില്ല. ഞാൻ അത് എടുത്തിടും എടുത്തിടും എന്നോർത്തു ഇഷാനി നല്ലത് പോലെ ടെൻഷൻ അടിച്ചു. വെറുതെ ഈ കാര്യത്തിന് ബെറ്റ് വക്കാൻ പോയ സമയത്തെ ഇഷാനി ശപിച്ചു
വീട്ടിൽ വന്നു കഴിഞ്ഞും ഞാൻ ഈ കാര്യം എടുത്തിട്ടില്ല. മനഃപൂർവം ആയിരുന്നു. അവൾ ടെൻഷൻ അടിച്ചു നടക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.. ഞാൻ ബെറ്റിന്റെ കാര്യം മറന്നു പോകണേ എന്ന് അവൾ പ്രാർത്ഥിക്കുന്നുണ്ടാവും.. വീട്ടിൽ വന്നിരുന്നു കഴിഞ്ഞു കുറച്ചു നേരം ഞാൻ സാധാരണ പോലെ പെരുമാറി. പിന്നെ ഞാൻ പതിയെ അവളെ അടുത്തേക്ക് വിളിച്ചു..
‘ഡീ ഇങ്ങോട്ട് ഒന്ന് വന്നെ…’
ഞാൻ അവളെ വിളിച്ചു
ഇഷാനി വരുന്നത് കണ്ടിട്ട് എനിക്ക് ഉള്ളിൽ ചിരി പൊട്ടി. എന്തോ കള്ളത്തരം കാണിച്ചത് ടീച്ചർ അറിഞ്ഞിട്ട് സ്റ്റാഫ് റൂമിലേക്ക് ചെല്ലുന്ന കുട്ടികളെ പോലെ മുഖം ഒക്കെ വാടി വിറച്ചു ആണ് അവൾ എന്റെ അടുത്ത് വന്നത്. ഞാൻ പക്ഷെ ചിരി ഉള്ളിലടക്കി വച്ചു
