റോക്കി – 6 26അടിപൊളി  

 

‘എന്താ….?

പെട്ടന്ന് അകത്തു നിന്ന് ആ ശബ്ദം കേട്ട് ഞങ്ങൾ രണ്ട് പേരും ഒന്ന് ഞെട്ടി.. ഗേറ്റിന് ഉള്ളിൽ കൂടി നോക്കിയപ്പോൾ ഒരു മുഷിഞ്ഞ ഷർട്ടും കൈലി മുണ്ടും ഉടുത്ത ഒരാൾ ഗേറ്റിന് അടുത്തേക്ക് നടന്നു വരുന്നു. അയാളുടെ പിന്നിലും ഒരാളുണ്ട്.. അകത്തു ആരെങ്കിലും ഉണ്ടെങ്കിൽ അവര് ഞങ്ങൾക്ക് അടുത്തേക്ക് വരുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല..

 

‘ആരാ…?

ഞാൻ തിരിച്ചു ചോദിച്ചു

 

‘ഇവിടുത്തെ സ്റ്റാഫ് ആണ്…’

അയാൾ മറുപടി പറഞ്ഞു. ഞാൻ ഫൈസീയെ നോക്കി. പക്ഷെ അവൻ ഇയാളെ മുന്നേ കണ്ടിട്ടില്ല.

 

‘ഇതെന്താ പൂട്ടി ഇട്ടിരിക്കുന്നത്..?

ഞാൻ ചോദിച്ചു

 

‘ ഇത് എപ്പോളും പൂട്ടി കിടക്കും.. നിങ്ങൾക്ക് എന്ത് വേണം..? ഇത് പ്രൈവറ്റ് പ്രോപ്പർട്ടി ആണ്..’

അയാൾ ഞങ്ങളെ ഒഴിവാക്കി വിടാൻ എന്നത് പോലെ ആണ് സംസാരിച്ചത്..

 

‘ഈ പൂട്ട് ഒന്ന് തുറന്നെ…’

ഫൈസി അയാളോട് പറഞ്ഞു

 

‘നമുക്ക് ഇത് തുറക്കാൻ അധികാരമില്ല സാറെ..’

അയാൾ പറഞ്ഞു

 

‘എന്നാൽ ഞങ്ങൾക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ ഓണർ ആണ് ഇത്.. താൻ ഇത് തുറക്ക്…’

ഫൈസി അത് പറഞ്ഞപ്പോ അയാൾ ഗേറ്റിന്റെ കമ്പികൾക്ക് ഇടയിലൂടെ എന്നെ സൂക്ഷിച്ചു നോക്കി. എന്നിട്ട് ഒന്നും പറയാതെ പതിയെ തിരിഞ്ഞു നടന്നു. പറഞ്ഞിട്ട് കേൾക്കാതെ പോയതാണോ അതോ താക്കോൽ എടുക്കാൻ പോയതാണോ..? എനിക്ക് മനസിലായില്ല.. അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്തപ്പോ അയാളുടെ കൂടെ അത്യാവശ്യം സൈസ് ഉള്ള കറുത്ത ഒരാൾ കൂടി വന്നു.. അവനൊരു തമിഴൻ ആയിരുന്നു

 

‘അയ്യാ.. എന്ന ഇങ്കെ ദിഡീന്ന്..? ഏതാവത് മാറ്റർ ഇരിക്കാ..?

പൂട്ട് ഓപ്പൺ ആക്കുന്നതിന് ഇടയിൽ തമിഴൻ എന്നോട് ചോദിച്ചു. അവന്റെ കളിയാക്കുന്ന രീതിയിൽ ഉള്ള ഓവർ വിനയം എനിക്ക് ഇഷ്ടം ആയില്ല. അത് കൊണ്ട് ഞാൻ മറുപടിയും കൊടുത്തില്ല. ഗേറ്റ് തുറന്നു ഞങ്ങൾ അകത്തേക്ക് നടന്നു..

 

‘ഇവിടെ വന്നു നിൽക്കാൻ നിന്നോട് ഒക്കെ ആരാ പറഞ്ഞത്…?

ഫൈസി ചോദിച്ചു

 

‘മാനേജർ സാർ സൊല്ലിയിട്ട് താൻ നാങ്ക ഇങ്കെ തങ്കുറെ..’

 

‘ഏത് സാർ…?

ഫൈസി പിന്നെയും ചോദിച്ചു. പാണ്ടി ഒന്ന് ചിരിച്ചു ആ ചോദ്യത്തിന് ഉത്തരം പറയാതെ മുഖം വെട്ടിച്ചു..

 

ഗോഡൗണിലേക്ക് കയറിയപ്പോൾ ആണ് അവിടെ പിന്നെയും മൂന്നാല് പേര് കൂടി ഉണ്ടെന്ന് മനസിലായത്. എല്ലാത്തിനെയും കണ്ടാൽ തന്നെ ഒരു ഉടായിപ്പ് ലുക്ക്‌ ഉണ്ട്. അവിടെ മൂന്ന് കണ്ടെയ്നർ ലോറി കിടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. പക്ഷെ ഈ വണ്ടികൾ എനിക്കും ഫൈസിക്കും പരിചയം തോന്നിയില്ല. സംശയം തോന്നിയ ഞങ്ങൾ വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചു.

 

‘അതെല്ലാം സാർ കിട്ടെ താൻ ഇറുക്ക്..’

തമിഴൻ പറഞ്ഞു.

 

‘ഏത് സാർ.. സാറിന്റെ പേര് എന്താണ്…?

ഞാൻ ആണ് ഇത്തവണ ചോദിച്ചത്.. അല്പം കടുപ്പത്തിൽ

 

‘മാനേജർ സാർ..’

അയാൾ അത്ര മാത്രമേ പറഞ്ഞുള്ളു. പിന്നെയും ചികഞ്ഞു ചോദിച്ചെങ്കിലും മാന്യമായി ചോദിച്ചാൽ മറുപടി പറയാനുള്ള ഉദ്ദേശം ഇവനൊന്നുമില്ല എന്ന് ഞങ്ങൾക്ക് മനസിലായി.. അവിടെ പിന്നെയും കുറച്ചു നേരം കൂടി തപ്പിയപ്പോൾ ആണ് പൂട്ടി കിടക്കുന്ന ഒരു അറ കണ്ടെത്താൻ കഴിഞ്ഞത്.. ബാക്കി മുറികൾ ഒന്നും പൂട്ടിയിരുന്നില്ല

 

‘ഇതെന്തിനാ പൂട്ടി ഇട്ടിരിക്കുന്നെ..?

ഫൈസി ചോദിച്ചു

 

‘തെരിയാത്..’

 

‘ഓപ്പൺ ചെയ്യ്…’

ഫൈസി ആവശ്യപ്പെട്ടു

 

‘ഇതിന്റെ താക്കോൽ ഞങ്ങളുടെ കയ്യിലില്ല സാറെ..’

ആദ്യം ഗേറ്റിന് മുന്നിൽ വന്നവൻ ആണ് അത് പറഞ്ഞത്

പക്ഷെ ആ പൂട്ടി കിടക്കുന്ന മുറിക്ക് ഉള്ളിൽ എന്തോ ഉണ്ടെന്ന ബലമായ സംശയം ഞങ്ങൾക്ക് രണ്ട് പേർക്കും ഉണ്ടായി. ഞങ്ങൾ പരസ്പരം നോക്കി. എന്റെ നോട്ടത്തിന്റെ അർഥം അവന് മനസിലായി

 

‘താക്കോൽ ഇല്ലേൽ വേണ്ട. അടിച്ചു പൊട്ടിച്ചു തുറക്ക്..’

ഫൈസി പറഞ്ഞു

 

‘അതൊന്നും മുടിയാത് സാറെ.. കടയിസിയിലെ പഴി എങ്കളുക്ക് ഇറുക്കും..’

 

‘മര്യാദക്ക് തുറക്കെടാ..’

ഫൈസീയുടെ സ്വരം മാറി.. ഒപ്പം അവരുടെ ഭാവവും

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *