റോക്കി – 6 26അടിപൊളി  

‘നീ വേണേൽ തിരിച്ചു എന്റെ ദേഹത്തു ഒഴിച്ചോ..’
മടിച്ചു മടിച്ചു ഇഷാനി പറഞ്ഞു

‘അതൊന്നും വേണ്ട..’
ഞാൻ പറഞ്ഞു

‘എനിക്ക് ഇത് ഓർത്തിട്ട് എന്തോ പോലെ.. ഒരു സമാധാനവുമില്ല.. നീ തിരിച്ചു ചെയ്താൽ ചിലപ്പോൾ എനിക്ക് ഒരു റിലീഫ് കിട്ടും..’
അവൾ എന്റെ നെഞ്ചിൽ സോപ്പ് പതപ്പിച്ചു കൊണ്ട് എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു

‘അത് ഞാൻ പിന്നെ തന്നോളാം.. പോരെ.. ഇനി അത് ആലോചിച്ചു ഇരിക്കേണ്ട വെറുതെ..’
ഞാൻ പറഞ്ഞു
കുളിച്ചു കഴിഞ്ഞു ഞങ്ങൾ കയറി കിടന്നു. പിറ്റേന്ന് ആയിരുന്നു ഞങ്ങളുടെ പ്രൊജക്റ്റ്‌. ഞാനും രാഹുലും കൃഷ്ണയും ആയിരുന്നു ഒരു ടീം. അവൾ ഉള്ളത് കൊണ്ട് ഞങ്ങൾ രക്ഷപെട്ടു എന്ന് പറയാം. വൈവ ആണേലും വലിയ പരിക്ക് ഇല്ലാതെ ഞങ്ങൾ രക്ഷപെട്ടു. ഇഷാനിക്കും എളുപ്പം ആയിരുന്നു ചോദ്യങ്ങൾ. ക്ലാസ്സ്‌ എല്ലാം കഴിഞ്ഞത് കൊണ്ട് കോളേജ് ആകമാനം ഒരു മൂകത ആയിരുന്നു. മിക്ക ക്ലാസ്സും അടഞ്ഞു കിടക്കുന്നു. ഞങ്ങൾ അത് വഴിയെല്ലാം നൊസ്റ്റാൾജിയ പെറുക്കി നടന്നു. ഇനി ഇത് പോലെ ഇതിനകത്തൂടെ നടക്കാൻ പറ്റില്ലല്ലോ..

ഇനി സർട്ടിഫിക്കറ്റ് വാങ്ങാൻ കോളേജിൽ വന്നാൽ മതിയാകും എന്ന് കരുതിയാണ് ഞങ്ങൾ അവിടെ നിന്നും പോന്നത്. പക്ഷെ ഒരു ദുരന്തം ഒരിക്കൽ കൂടി ഞങ്ങളെ അങ്ങോട്ട്‌ കൊണ്ട് നിർത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. പ്രൊജക്റ്റ്‌ കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞാണ് ആഷിയുടെ കോളിൽ നിന്നും ആ വാർത്ത ഞാൻ അറിഞ്ഞത്..

‘എടാ നമ്മുടെ ഫിലോസഫിയിലെ ടോണിക്ക് ആക്‌സിഡന്റ് ആയെടാ.. ആൾ പോയി എന്നൊക്കെയാ കേൾക്കുന്നേ…’
അവൻ ആദ്യം അത് പറഞ്ഞപ്പോ എനിക്ക് അത് അങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റിയില്ല. അത്ര വലിയ കമ്പനി അല്ലേലും എനിക്ക് നല്ല പരിചയം ഉള്ള ആളായിരുന്നു ടോണി. എക്സാം ടൈമിൽ കൂടി അവനെ ഞാൻ കണ്ടതും സംസാരിച്ചതും ഒക്കെയാണ്.. അവൻ മരിച്ചു എന്നറിഞ്ഞപ്പോൾ എനിക്ക് അത് വല്ലാത്ത ഷോക്ക് ആയി.. ആക്‌സിഡന്റ് മരണങ്ങൾ എന്നെ ഒരുപാട് വേട്ടയാടുന്ന വാർത്തയാണ്.. കുറച്ചു സമയം കൊണ്ട് തന്നെ ആ ന്യൂസ്‌ സത്യം ആണെന്ന് മനസിലായി. ടോണിയുടെ ഫോട്ടോ വച്ചു ആദരാജ്ഞലികൾ ഒക്കെ എല്ലായിടത്തും നിന്നും സ്റ്റാറ്റസ് വരാൻ തുടങ്ങി.. അത് കണ്ടപ്പോ ആണ് ഇഷാനിക്ക് ആളെ മനസിലായത്..

‘അയ്യോ ഇവനോ..? ഇവനേ ഞാൻ കണ്ടിട്ടുണ്ട്.. ശോ പാവം..’
അവൾ അവന്റെ ഫോട്ടോയിൽ നോക്കി പറഞ്ഞു

‘ഒറ്റ മോൻ ആയിരുന്നു..’
ഞാൻ പറഞ്ഞു

‘അയ്യോ കഷ്ടം.. അവന്റെ ഫാമിലി എങ്ങനെ സഹിക്കുമോ..? നീ അവനായി നല്ല കമ്പനി ആയിരുന്നോ..?
ഇഷാനി ചോദിച്ചു

‘കമ്പിനി ഉണ്ടായിരുന്നു. അവൻ മിക്കപ്പോഴും നമ്മുടെ ഡിപ്പാർട്മെന്റ് ന്റെ അവിടെ വരാറുണ്ട്.. ക്രിസ്റ്റിയെ അവന് ഇഷ്ടം ആയിരുന്നു. അവളെ കാണാൻ എപ്പോളും നമ്മുടെ വാതുക്കൽ കൂടെ പോകാറുണ്ടായിരുന്നു…’
ഞാൻ അവനെ ഉള്ളിൽ ഓർത്തു കൊണ്ട് പറഞ്ഞു

‘ആണോ..? അതെനിക്ക് അറിയില്ലായിരുന്നു..’
ഇഷാനി പറഞ്ഞു

വലിയ പരിചയം ഇല്ലെങ്കിലും അവൾക്കും ആ മരണവാർത്ത ദുഃഖം ഉണ്ടാക്കി. കോളേജ് അടച്ചെങ്കിലും നാളെ അവന്റെ മൃതദേഹം കോളേജിൽ പൊതുദർശനത്തിന് വയ്ക്കും എന്ന് അറിയാൻ കഴിഞ്ഞു. ഉച്ച കഴിഞ്ഞാണ് അവന്റെ ബോഡി കോളേജിൽ കൊണ്ട് വന്നത്. ഉറ്റ സുഹൃത്തിനെ അവസാനമായി കാണാൻ അവന്റെ സുഹൃത്തുക്കൾ ഒരുപാട് പേര് കോളേജിൽ എത്തിയിരുന്നു. കോളേജ് ആദ്യമായ് ആണ് അത്രയും മൂകമായി എനിക്ക് ഫീൽ ചെയ്തത്. എല്ലാവരുടെ മുഖത്തും സങ്കടം തളം കെട്ടി നിന്നു..

മൃതദേഹം ദർശനത്തിന് വച്ചു എല്ലാവരും കണ്ടു മാറുന്നതിനു ഇടയിൽ ഞാനും അവനെ ഒരു നോക്ക് നോക്കി.. അപകടത്തിന്റെ പരിക്ക് ഒന്നും മുഖത്ത് അറിയാൻ ഇല്ലായിരുന്നു.. ഉറങ്ങി കിടക്കുന്നത് പോലെ ശാന്തമായി അവൻ കിടക്കുന്നു. ചുറ്റും കൂടി നിൽക്കുന്ന പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.. പലരും കരച്ചിൽ അടക്കി പിടിച്ചിരിക്കുകയാണ്. ഇഷാനി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അവനെ അത്ര പരിചയം ഇല്ലെങ്കിൽ കൂടി അവൾക്കും ആ സാഹചര്യത്തിൽ കരച്ചിൽ വന്നു..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *