റോക്കി – 6 26അടിപൊളി  

രാവിലെ വന്നപ്പോൾ തന്നെ കൃഷ്ണ എന്റെ നോട്ട് എല്ലാം കൊണ്ട് വന്നു തന്നു.. വലതു കൈക്ക് പരിക്ക് ഇല്ലാത്തത് കൊണ്ട് എനിക്ക് നോട്ട് എഴുതാൻ പ്രശ്നം ഒന്നുമില്ല.. ആ സമയത്താണ് ഇഷാനി ക്ലാസ്സിലേക്ക് വരുന്നതും.. വന്ന ഉടൻ പതിവ് പോലെ സ്വന്തം ബെഞ്ചിലേക്ക് പോകാതെ അവൾ ഞാനും കൃഷ്ണയും ഇരിക്കുന്ന പിന്നിലെ ബെഞ്ചിലേക്ക് വന്നു..

‘ഇപ്പോൾ എങ്ങനെ ഉണ്ട്…?
കൃഷ്ണ ഇരിക്കുന്നത് കാര്യമാക്കാതെ അവൾ എന്നോട് ചോദിച്ചു

‘ഇപ്പോൾ പ്രശ്നം ഒന്നുമില്ല.. ഈ കെട്ടൊക്കെ ഒന്ന് അഴിച്ചാൽ മതി…’
ഞാൻ അവളോട് പറഞ്ഞു.. പെട്ടന്ന് ഇഷാനി ഇങ്ങോട്ട് വന്നു മിണ്ടിയതിൽ കൃഷ്ണ അന്തം വിട്ടു ഇരിക്കുകയാണ്..

‘എങ്ങനെ വന്നു…?
ഇഷാനിക്ക് എന്ത് ചോദിക്കണം എന്ന് വലിയ പിടി ഒന്നുമില്ലായിരുന്നു.. അർജുനോട് സംസാരിക്കാൻ അവൾ ബുദ്ധിമുട്ടുന്നു..

‘വണ്ടി രാഹുലിന്റെ കയ്യിലാ.. അവൻ വീട്ടിൽ വന്നു പിക്ക് ചെയ്തു…’
ഞാൻ പറഞ്ഞു
പിന്നെ ഒന്നും ചോദിക്കാൻ ഇഷാനിക്ക് മനസിൽ തെളിഞ്ഞു വന്നില്ല.. ശരിയെന്ന മട്ടിൽ ചെറുതായ് ഒന്ന് ചിരിച്ചിട്ട് അവൾ സ്വന്തം ഇരിപ്പിടത്തിലേക്ക് പോയി.. കൃഷ്ണ മാത്രം അല്ല ക്ലാസിൽ പലർക്കും ഇഷാനി വന്നു മിണ്ടിയത് ഒരു അത്ഭുതം ആയിരുന്നു.. ഞങ്ങൾ മാസങ്ങൾ മുമ്പ് പിണങ്ങിയിട്ട് ഇപ്പോളാണ് അവരെല്ലാം മിണ്ടി കാണുന്നത്.. പലരും എന്നെ കണ്ണിറുക്കി ചിരിച്ചു കാണിച്ചു. കൃഷ്ണയുടെ മുഖം ആണേൽ അല്പം ആസ്വസ്‌ഥമായിരുന്നു..

‘ഇതെപ്പോ സംഭവിച്ചു..?
അവൾ അത്ഭുതത്തോടെ ചോദിച്ചു

‘അവൾ മിനിങ്ങാന്ന് വീട്ടിൽ വന്നിരുന്നു..’
ഞാൻ പറഞ്ഞു

‘എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ…?
കൃഷ്ണ ചോദിച്ചു

‘ഓ ഞാൻ അത് വിട്ടു പോയി..’

‘ഹാപ്പി ആയിരിക്കുമല്ലോ…?
കൃഷ്ണ എന്നെ നോക്കി പറഞ്ഞു..

‘ഏയ്‌.. അവൾ ഞാൻ ആക്‌സിഡന്റ് ആയത് അറിഞ്ഞു ജസ്റ്റ് കാണാൻ വന്നതാ.. വേറെ ഒന്നുമില്ല..’
അത് പറഞ്ഞപ്പോ കൃഷ്ണയുടെ മുഖത്ത് ഉണ്ടായിരുന്ന കാർമേഘം കുറച്ചൊന്നു ഒതുങ്ങി.

‘ഞാൻ ഇരുന്നത് കൊണ്ടാണോ അവൾ പെട്ടന്ന് പോയത്.. എന്നാൽ ചെല്ല്.. അവളുടെ അടുത്ത് പോയി സംസാരിക്ക്.. കുറെ നാൾ കൂടി മിണ്ടുന്നതല്ലേ…’
കൃഷ്ണ അർജുന്റെ മനസ്സ് അറിയാൻ വേണ്ടി അങ്ങനെ പറഞ്ഞു

‘അവളുടെ നല്ല മനസ്സ് കൊണ്ട് അവൾ എന്നെ തിരക്കി ആക്‌സിഡന്റ് ആയെന്ന് അറിഞ്ഞപ്പോൾ.. അതിൽ പിടിച്ചു ഇനി പഴയ പോലെ ആകാനൊന്നും ഞാൻ നോക്കുന്നില്ല…’
ഞാൻ പറഞ്ഞു

‘പഴയ ഇഷ്ടം ഒക്കെ പോയോ…?
കൃഷ്ണ ഒരു ചെറിയ ചിരിയോടെ ചോദിച്ചു

‘ഇഷ്ടം പോയിട്ടൊന്നുമല്ല.. ഞങ്ങൾ തമ്മിൽ ശരിയാവില്ല.. ഇപ്പോൾ ചെറുതായി എങ്കിലും തമ്മിൽ ഒരു ഇഷ്ടം ഉണ്ട്. അത് പോകാതെ ഇരുന്നാൽ മതി..’

‘നിങ്ങൾ തമ്മിൽ ചേർച്ച ഇല്ലേൽ നമ്മൾ തമ്മിൽ നോക്കിക്കൂടെ… ഞാൻ ചേരില്ലേ നിനക്ക്…’
അവൾ കളിയായി എന്ന പോലെ ആണ് അത് അവതരിപ്പിച്ചത്

‘മ്വോളെ…..’
അർജുൻ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു..
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ എന്റെ കണ്ണൊന്നു ഇഷാനി ഇരിക്കുന്നിടത്തേക്ക് പാളിയപ്പോൾ ആണ് അവൾ ഞങ്ങളെ നോക്കുന്നത് ഞാൻ കണ്ടത്.. ഇത്രയും ദിവസം അവൾ ഞാൻ ഇരിക്കുന്ന വശത്തേക്കേ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല.. ഇപ്പോൾ എന്താണാവോ..? എനിക്ക് വയ്യെന്ന് കരുതി ഇടയ്ക്ക് ശ്രദ്ധിക്കുന്നതാണോ..? അതൊ കൃഷ്ണ ആയി ഇരുന്നു സംസാരിക്കുന്നത് ശ്രദ്ധിക്കുന്നതാണോ..? എനിക്ക് മനസിലായില്ല

എന്തായാലും അതോടെ ഇഷാനിയുടെ മനോഭാവത്തിൽ ചെറിയൊരു മാറ്റം ഒക്കെ ഉണ്ടായി. മുഖത്തു പോലും നോക്കാതെ നടക്കുന്ന അവൾ തമ്മിൽ കാണുമ്പോ ഒക്കെ ചെറിയൊരു ചിരി നൽകി മറയും. ഇടയ്ക്ക് ഒന്നോ രണ്ടോ വട്ടം ചെറുതായ് മിണ്ടുകയും ചെയ്തു.. ഒരുപാട് നേരമൊന്നും സംസാരിച്ചില്ല എങ്കിലും എനിക്ക് അപ്പോൾ അതൊക്കെ വലിയ കാര്യമായി തോന്നി…

 

ദിവസങ്ങൾ അങ്ങനെ കടന്നു പോയി.. എന്റെ ദേഹത്തെ മുറിവുകൾ ഒക്കെ ഭേദപ്പെട്ടു.. നെറ്റിയിൽ പാട് ഇപ്പോളും ചെറുതായ് ഉണ്ട്.. ആ വശത്തേക്ക് മുടി വകഞ്ഞിട്ടാൽ അത് മറയ്ക്കാം.. അന്ന് തല്ലാൻ വന്നവരെ പറ്റി ഇതിനിടയിൽ എല്ലാം ഞാനും ഫൈസിയും അന്വേഷിക്കുന്നുണ്ടായിരുന്നു എങ്കിലും അവരെ കണ്ട് പിടിക്കാൻ കഴിഞ്ഞില്ല. പിന്നീട് എന്തായാലും എനിക്ക് നേരെ അങ്ങനെ ഒരു ആക്രമണം ഉണ്ടായില്ല. ഫൈസിക്ക് നേരെയും… അങ്ങനെ ലൈഫിൽ വലിയ ഗുലുമാൽ ഒന്നും ഇല്ലാതെ കുറച്ചു ദിവസങ്ങൾ കടന്നു പോയി. കോളേജ് അവസാനിക്കാറായി.. കഷ്ടിച്ച് ഒരു മാസം പോലും ഇനി ക്ലാസ്സ്‌ ഉണ്ടാവില്ല. ഞാൻ ഇപ്പോളെ അതോർത്തു ദുഖിക്കാൻ തുടങ്ങി.. ഇഷാനിയെ മിസ്സ്‌ ചെയ്യും എന്നതായിരുന്നു അതിൽ ഏറ്റവും വലിയ വിഷമം. ഇടയ്ക്ക് ഞാനും കൃഷ്ണയും ഗ്രൗണ്ടിന്റെ പടവുകളിൽ പോയി ഇരിക്കും.. ഇപ്പോൾ അവൾക്കും കോളേജ് വിട്ടിറങ്ങാൻ പോകുന്നതിന്റെ വിഷമം അറിയാൻ പറ്റുന്നുണ്ട്. കഴിഞ്ഞ കൊല്ലം ഈ സമയം ലച്ചു അത് പറഞ്ഞപ്പോ പുച്ഛിച്ച കൃഷ്ണ ഇപ്പോൾ അതേ സ്‌ഥലത്തു ഇരുന്നു കണ്ണ് നിറയ്ക്കുന്നത് ഞാൻ കണ്ടു.. എനിക്ക് ഇഷാനിയെ ആയിരിക്കും മിസ്സ്‌ ചെയ്യുന്നത് എങ്കിൽ കൃഷ്ണയ്ക്ക് എന്നെ ആയിരിക്കും.. അത് അവൾ എന്നോട് പറയുകയും ചെയ്തു.. ഇതേ പോലെ ഇഷാനി എന്നെ മിസ്സ്‌ ചെയ്യുമോ ആവൊ…?

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *