റോക്കി – 6 26അടിപൊളി  

 

‘പോകാൻ പറ അവനോട്.. അവനാരാ… ഒരു റോക്കി ഭായ്.. അവനെക്കാൾ കിടു ചെക്കന്മാർ നിന്റെ പിറകെ ക്യൂ ഇല്ലേ.. പിന്നെ അവനെ ഒന്നും ഓർത്ത് കരയണ്ട ഒരാവശ്യവും എന്റെ മോൾക്കില്ല..’

ലക്ഷ്മി കൃഷ്ണയെ തലോടി കൊണ്ട് പറഞ്ഞു

 

‘ഞാൻ ഇനി കരയാൻ ഒന്നും പോണില്ല..’

കൃഷ്ണ ചേച്ചിയുടെ മടിയിൽ നിന്നും എഴുന്നേറ്റ് അവളോട് തോൾ ചേർന്നു ഇരുന്നു..

 

‘ഞാൻ എന്നാൽ പോക്ക് ക്യാൻസൽ ആക്കുവാ..’

ലക്ഷ്മി പറഞ്ഞു

 

‘എന്തിന്…?

 

‘നീ ഇവിടെ മൂഡോഫ് ആയി ഇരിക്കുവല്ലേ.. ഇനി രണ്ട് ദിവസം കഴിഞ്ഞു പോകാം..’

ലച്ചു പറഞ്ഞു

 

‘അയ്യേ അതൊന്നും ഓർത്ത് നീ ടെൻഷൻ ആകേണ്ട.. അതൊക്കെ ഞാൻ ഡീൽ ആക്കിക്കോളാം.. നിനക്ക് ഇപ്പൊ തന്നെ ക്ലാസ്സ്‌ മിസ്സ്‌ ആയിട്ടുണ്ട്.. നീ ക്യാൻസൽ ആക്കണ്ട..’

കൃഷ്ണ മുഖത്ത് ഏറെ നേരത്തിനു ശേഷം ഒരു ചിരി പടർത്തിക്കൊണ്ട് പറഞ്ഞു…

രണ്ട് ദിവസം കഴിഞ്ഞു പോകാമെന്നു പിന്നെയും പറഞ്ഞു നോക്കിയെങ്കിലും കൃഷ്ണ ലച്ചുവിനെ നിർബന്ധിച്ചു അന്ന് തന്നെ കയറ്റി വിട്ടു.. അവൾ പോകുന്ന വരെയും കൃഷ്ണ കരഞ്ഞില്ല.. എല്ലാം ഓക്കേ ആയത് പോലെ അവൾ അഭിനയിച്ചു.. കൂടെ കൂടെ മൂവ് ഓൺ ആയെന്ന് ലച്ചുവിനോട് പറഞ്ഞു.. പക്ഷെ ശരിക്കും അങ്ങനെ ആയിരുന്നില്ല..

 

അടുത്ത ദിവസം കോളേജിൽ അർജുനെ കാണുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നൊന്നും കൃഷ്ണയ്ക്ക് അറിയില്ലായിരുന്നു. അവനോട് മിണ്ടാതെ ഇരിക്കണോ അതോ പോയി ചൂടാകണോ..? കൃഷ്ണയ്ക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു.. അപ്പോൾ തോന്നുന്നത് എന്തോ അത് ചെയ്യാം എന്ന് അവൾ കരുതി..

 

കോളേജിൽ വന്നിറങ്ങി ക്ലാസ്സിലേക്ക് കയറുന്നതിനു മുമ്പ് ഇഷാനി ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നത് കൃഷ്ണ കണ്ട്.. കൃത്യം കൃഷ്ണയുടെ മുന്നിലേക്കാണ് ഇഷാനി വന്നത്.. രണ്ട് പേരും അത് കൊണ്ട് തന്നെ പെട്ടന്ന് ഒന്ന് സ്റ്റോപ്പ്‌ ആയി.. രണ്ട് പേർക്കും അല്പം മാറി കൊടുത്താൽ പോകാൻ വഴിയുണ്ട്.. പക്ഷെ രണ്ട് പേരും നിന്നിടത്തു തന്നെ നിന്നു.. സാധാരണ ഇങ്ങനെ വരുമ്പോൾ ഒക്കെ ഇഷാനി വഴി മാറി കൊടുക്കാറുണ്ട്.. അപ്പോളൊന്നും അവൾ മുഖത്തേക്ക് പോലും നോക്കാറില്ല.. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല.. ഇഷാനി നിന്നിടത്തു തന്നെ നിന്നു.. അവൾ മുഖം ഉയർത്തി തന്നെ തീക്ഷ്‌ണമായി നോക്കുന്നു.. ആ നോട്ടത്തിന്റെ ചൂട് കൃഷ്ണയ്ക്ക് അറിയാൻ പറ്റും. കാരണം തിരിച്ചും അതേ പോലൊരു നോട്ടമാണ് കൃഷ്ണയും ഇഷാനിക്ക് കൊടുത്തത്.. ഇഷാനി കാരണം ആണ് അർജുന് തന്നോട് ഫീലിംഗ്സ് വരാത്തത്.. ഉണ്ടായിരുന്ന ബന്ധം പോയതും ഇവൾ കാരണമാണ്. എന്നാൽ അവൾ ചിന്തിക്കുമ്പോളോ…? സെറ്റ് ആയ ബന്ധം തകർന്നത് ഞാൻ കാരണം ആണ്.. ആ പകയാണ് അവളുടെ നോട്ടത്തിൽ ഉള്ളത്.. ഒരാൾ കാരണം മറ്റൊരാളുടെ സ്വപ്‌നങ്ങൾ വഴി മുടങ്ങി.. അതിന്റെ അരിശത്തിൽ വഴി മാറാതെ രണ്ട് പേരും പരസ്പരം തുറിച്ചു നോക്കി ഒരു കയ്യകലത്തിൽ നിന്നു…

 

കിച്ചപ്പാ എന്ന് വിളിച്ചു ക്രിസ്റ്റി പിന്നിലൂടെ വന്നപ്പോൾ ഇഷാനിയിൽ നിന്നും കണ്ണെടുത്തു കൃഷ്ണ തിരിഞ്ഞു നോക്കി. ആ സമയം തന്നെ ഇഷാനി മുന്നോട്ടു നടന്നു കൃഷ്ണയുടെ ദേഹത്ത് ചെറുതായി ഒന്ന് ഉരസി കടന്നു പോയി..

 

‘ഇവൾക്ക് കണ്ണും കാണില്ലേ..?

കൃഷ്ണയെ തട്ടിയിട്ട് പോയ ഇഷാനിയെ നോക്കി ക്രിസ്റ്റി പറഞ്ഞു.. ഇഷാനി അത് കേട്ടതായി പോലും ഭാവിക്കാതെ കടന്നു പോയി

 

ആ സംഭവത്തോടെ ഒരു കാര്യം കൃഷ്ണ തീർച്ചപ്പെടുത്തി.. ഇത്രയും നേരം തനിക്ക് തീർച്ച ഇല്ലാഞ്ഞ ആ കാര്യം തന്നെ.. അർജുന്റെ കാര്യത്തിൽ എന്ത് ചെയ്യരുത് എന്ന് ലച്ചു ഉപദേശിച്ചു വിട്ടോ അത് തന്നെ ചെയ്യാൻ കൃഷ്ണ തീരുമാനിച്ചു.. ഇഷാനിക്ക് മുന്നിൽ തോറ്റു കൊടുക്കാൻ കൃഷ്ണയുടെ ഈഗോ തയ്യാറായിരുന്നില്ല.. അർജുൻ തനിച്ചിരിക്കുന്ന ഒരു സമയം നോക്കി കൃഷ്ണ അവന്റെ അടുത്ത് ചെന്നു..

 

‘അയാം സോറി….’

കൃഷ്ണ അഭിനയം ആരംഭിച്ചു

അവൾ എന്തിനാണ് വന്നു സോറി പറയുന്നത് എന്ന് അർജുന് മനസിലായില്ല. സത്യത്തിൽ അവളോട് എത്ര സോറി പറഞ്ഞാലും പൊറുക്കാൻ പറ്റാത്ത അവരാതം ആണ് താൻ കാണിച്ചത് എന്ന് അർജുന് ബോധ്യം ഉണ്ട്. എന്നാൽ അവൾ ഇപ്പോൾ ഇങ്ങോട്ട് വന്നു സോറി പറയാൻ എന്താണ് ഉണ്ടായത് എന്ന് അർജുന് മനസിലായില്ല…

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *