‘കോളേജിൽ വച്ചു വേണ്ടെന്ന് നമ്മൾ മുന്നേ പറഞ്ഞതല്ലേ..’
ഞാൻ അവളെ നിരുത്സാഹപ്പെടുത്തി
‘എനിക്ക് ഇപ്പൊ വേണം..’
അവൾ പിള്ളേരെ പോലെ വാശി പിടിച്ചു
‘ദേ അവരൊക്കെ അവിടെ നിൽപ്പുണ്ട്. അവർ ശ്രദ്ധിക്കും..’
ഞാൻ അവളോട് പറഞ്ഞു
‘ആ കാണുന്നേൽ കാണട്ടെ..’
അവൾ കൂസൽ ഇല്ലാതെ പറഞ്ഞു
‘ഇഷാനി വാശി പിടിക്കല്ലേ.. നീ പുറത്തോട്ട് വാ. ഇവിടെ വച്ചു ചെയ്യാൻ പറ്റില്ല..’
‘എനിക്ക് ഇപ്പൊ ഇവിടെ വച്ചു വേണം..’
അവൾ വിടുന്ന മട്ടില്ല
‘പറ്റില്ല..’
ഞാൻ തീർത്തു പറഞ്ഞു
‘ശരി. ഇനി ഒരിക്കലും എന്നോട് ഒന്നും ചോദിച്ചു വന്നേക്കല്ല്..’
പൊടുന്നനെ ദേഷ്യപ്പെട്ടു അവൾ അവിടെ നിന്നും എഴുന്നേറ്റ് പോയി. എനിക്ക് ഒന്ന് തടയാൻ കൂടി പറ്റിയില്ല. അവൾ എങ്ങോട്ടാണ് പോയിരിക്കുക എന്ന് എനിക്കൊരു ഊഹം ഉണ്ടായിരുന്നു. ക്ലാസ്സിന് മേലെ ഉള്ള ഒഴിഞ്ഞു കിടക്കുന്ന റൂമിൽ ആയിരിക്കും അവൾ. ആ ഊഹം ശരിയായി. സ്‌ഥിരം താവളത്തിൽ തന്നെ അവൾ ഉണ്ടായിരുന്നു. എന്നേ കണ്ടപ്പോ അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു
‘എന്തൊരു വാശിയാ.. വാ നമുക്ക് ഇപ്പൊ ചെയ്യാം..’
ഞാൻ അവളുടെ തോളിൽ കൈ വച്ചു പറഞ്ഞു
‘വേണ്ട.. ഇനി ഇല്ല.. ഒന്നുമില്ല..’
അവൾ കൈ തട്ടി മാറ്റി ദേഷ്യത്തിൽ പറഞ്ഞു
‘ഇങ്ങനെ ദേഷ്യപ്പെടാൻ എന്ത് ഉണ്ടായി അതിന് മാത്രം..?
ഞാൻ ചോദിച്ചു
‘അവൾ ഉള്ളത് കൊണ്ടല്ലേ നീ ചെയ്യാത്തത്…?
ഇഷാനി തിരിഞ്ഞു നിന്ന് എന്നേ നോക്കി ചോദിച്ചു
‘അതേ. അവൾ മാത്രം അല്ല അവിടെ വേറെയും ആൾ ഉണ്ടായിരുന്നു. ഇനിയിപ്പോൾ അവര് മാത്രം ഉള്ളായിരുന്നു എങ്കിലും ഞാൻ ചെയ്യില്ലായിരുന്നു.. നീ ഒന്ന് പറ വേറൊരാൾ നോക്കി നിക്കുമ്പോ നമ്മൾ എങ്ങനാ അങ്ങനെ ഒക്കെ ചെയ്യുന്നേ..?
ഞാൻ ന്യായമായ കാര്യം അവളോട് ചോദിച്ചു
‘നീ ഒന്നും പറയണ്ട. അവളുടെ മുന്നിൽ വച്ചു നിനക്ക് ഒന്നും പറ്റില്ല..’
‘നീ എന്തിനാ എപ്പോളും അവളുടെ കാര്യം എടുത്തു ഇടുന്നെ. അതൊക്കെ കഴിഞ്ഞതല്ലേ..? നിനക്ക് എന്തിനാ അവളോട് ഇപ്പോളും ദേഷ്യം…?
ഞാൻ അറിയാൻ വയ്യാഞ്ഞിട്ട് ചോദിച്ചു. ഇനി ആകെ കുറച്ചു ദിവസം കൂടിയുള്ളു ക്ലാസ് തീരാൻ. അതിന് ഇടയിൽ ഇവൾ പിന്നെയും വഴക്കിനു പോകുന്നത് എന്തിനാണോ..?
‘അതെ എനിക്ക് അവളോട് ദേഷ്യം ആണ്.. ഒടുക്കത്തെ ദേഷ്യം.. കൊല്ലാൻ ഉള്ള ദേഷ്യം.. നിനക്ക് എന്താ അതിന്…?
ഇഷാനി പൊട്ടിത്തെറിച്ച പോലെ ചോദിച്ചു. ഇവിടെ വച്ചായത് നന്നായി. വേറാരും കേൾക്കില്ല
‘അതെന്താ എന്നാ ചോദിച്ചത്. നീ വേറെ ആരോടും ഇത്രയും ഹേട്രഡ് വച്ചു നടക്കുന്നത് ഞാൻ കണ്ടിട്ടില്ല…’
‘അത് നിനക്ക് അറിയണോ..? നിനക്ക് അറിയണോ..? അവൾ എന്നേ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. അവളും അവളുടെ ചേച്ചിയും ഫ്രണ്ട്സുമെല്ലാം.. പക്ഷെ അവരോട് പോലും എനിക്ക് അവളോടുള്ള ദേഷ്യം ഇല്ല..’
ഇഷാനി രോഷത്തോടെ പറഞ്ഞു
‘ഞാൻ അവളുടെ ക്ലാസ്മേറ്റ് ആണെന്ന പരിഗണന പോലും തരാതെ ആണ് അവളൊക്കെ എനിക്ക് പണി തന്നത്. അതെല്ലാം ഞാൻ സഹിച്ചു. ആരോടും പറഞ്ഞില്ല, നിന്നോട് പോലും അവളെ കുറിച്ച് ഞാൻ ഒരക്ഷരം പറഞ്ഞിട്ടില്ല.. പക്ഷെ അവൾ എന്റെ ചെക്കനെ തട്ടിയെടുത്തു.. എന്റെ കണ്മുന്നിൽ വച്ചു നിനക്ക് ഉമ്മ തന്നു, എന്റെ മുഖത്ത് നോക്കി നിന്നെ അവൾ സ്വന്തം ആക്കുമെന്ന് വെല്ലുവിളിച്ചു.. ഇതൊക്കെ ഞാൻ ക്ഷമിക്കണോ….? നീ പറ…?
എന്റെ കോളറിൽ പിടിച്ചു വലിച്ചു ദേഷ്യത്തോടെ അവൾ ചോദിച്ചു. ഞാൻ അവളുടെ കൈ ഒരുവിധം മാറ്റി അവളെ ചുറ്റിപ്പിടിച്ചു. അവളുടെ കണ്ണ് കുറച്ചു നിറഞ്ഞിട്ടുണ്ട്.
‘എടാ അതൊക്കെ പഴയ കാര്യം അല്ലേ. അന്ന് അവൾ അങ്ങനെ ചെയ്തത് നീ അവിടെ ഉണ്ടെന്ന് ഉള്ള കാര്യം അറിയാതെ ആണ്. അതിന് പകരം ആണോ നീ ഇപ്പൊ ചെയ്യാൻ നോക്കുന്നത്..? പിന്നെ അവൾ വെല്ലുവിളിച്ചത് ഒക്കെ അവളുടെ ഈഗോയുടെ പുറത്താകും. അവൾ അതെല്ലാം വിട്ടു.. നമ്മൾ ആയി ഇനി എന്തിനാണ് അവളുടെ പിന്നാലെ പോകുന്നത്..?
അവളെ കെട്ടിപിടിച്ചു കൊണ്ടു ഞാൻ ചോദിച്ചു
‘ഞാൻ പോകും.. അവളോട് മാത്രം ഞാൻ ക്ഷമിക്കില്ല. നീ എന്തൊക്കെ പറഞ്ഞാലും…’
ഇഷാനി എന്നേ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. അവളുടെ ശബ്ദം ഒന്ന് തണുത്തു. അവളും
