‘അതേ. അയാൾ പറഞ്ഞിട്ടാണ്..’
രാജേഷ് സമ്മതിച്ചു
‘അയാൾക്ക് എന്തിനാ ഇവനേ കൊന്നിട്ട്…?
ഫൈസി കത്തി കഴുത്തിൽ തന്നെ വച്ചു കൊണ്ട് ചോദിച്ചു
‘കൊല്ലാൻ പറഞ്ഞിട്ടില്ല. അബദ്ധം കാണിക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു. തല്ലണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളു. എന്തിനാണ് എന്നൊന്നും എനിക്ക് അറിയില്ല. സത്യം ആയും അറിയില്ല..’
അവൻ തത്ത പറയുന്ന പോലെ പറഞ്ഞു
‘ശരി.. വിട്ടേക്കെടാ…’
ഞാൻ ഫൈസിയോട് പറഞ്ഞു. അവൻ കത്തി മാറ്റിയിട്ടു പിന്നോട്ട് മാറി
‘അങ്ങനെ ചുമ്മാ വിട്ടാലോ.. ഒരെണ്ണം എങ്കിലും കൊടുക്കണ്ടേ…?
ഫൈസി എന്നോട് ചോദിച്ചു
‘പറഞ്ഞു കഴിഞ്ഞാൽ വിട്ടേക്കാം എന്ന് പറഞ്ഞതല്ലേ. അവൻ പോട്ടെ..’
ഞാൻ പറഞ്ഞു. രാജേഷ് എന്നെയൊന്നു സൂക്ഷിച്ചു നോക്കിയിട്ട് പോകാനായി തിരിഞ്ഞു. ഫൈസി അപ്പോളും പിന്നിൽ തന്നെ ഉണ്ടായിരുന്നു.
‘ഒരെണ്ണം കൊടുക്കാതെ വിടാൻ എനിക്ക് പറ്റില്ല എന്തായാലും..’
ഫൈസി കൈ ചുരുട്ടി മോന്തക്ക് നോക്കി ഒരെണ്ണം കൊടുത്തു. വാഴ വെട്ടിയിട്ട പോലെ അയാൾ നിലത്തേക്ക് മറിഞ്ഞു.. ബോധം പോയത് പോലെ അനക്കം ഇല്ലാതെ അയാൾ ഒറ്റക്കിടപ്പ്
‘ഇവനേത് പൂറ്റിലെ ഗുണ്ടയാണ്..? ഒറ്റയടിക്ക് ഉറങ്ങി കളഞ്ഞു..’
ഫൈസി പറഞ്ഞു
‘എടാ മൈക്ക് ടൈസാ.. ഒറ്റയടിക്ക് നീ ഇയാളെ കൊന്നോ..?
അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ അവനോട് ചോദിച്ചു
‘ഹേയ്.. ഇത് അവന്റെ അടവാ.. കൂടുതൽ അടി കൊള്ളാതെ ഇരിക്കാൻ..’
അത് പറഞ്ഞു ഫൈസി അവന്റെ വയറ്റിൽ ആഞ്ഞൊരു ചവിട്ട് കൂടി കൊടുത്തു. ചവിട്ട് കിട്ടിയപ്പോ ബോധം വന്നെന്ന് തോന്നുന്നു. അവൻ നല്ലത് പോലെ ഞരങ്ങി. അവിടെ ഇട്ട് ഫൈസി അവനെ നല്ലത് പോലെ ചവിട്ടി കൂട്ടി. ഞാൻ ഒന്നും ചെയ്യാൻ പോയില്ല. സിഗരറ്റ് പുകച്ചു അത് നോക്കി വെറുതെ നിന്നു. അഞ്ചെട്ട് ചവിട്ട് കിട്ടിയപ്പോ ബോധം ശരിക്കും പോയെന്ന് തോന്നി. ഞങ്ങൾ അവനെ വലിച്ചു അവിടെ ഉള്ളൊരു കടയുടെ തിണ്ണയിൽ കിടത്തി
‘ബോധത്തോടെ ഇരുന്നാൽ ഇവനിനി അയാളെ വിളിച്ചു പറയാൻ ഉള്ള സാധ്യത ഉണ്ട്..’
അത് പറഞ്ഞു ഫൈസി മുൻകരുതൽ ആയിട്ട് അയാളുടെ ഫോൺ കൂടി എടുത്തു
‘അത് ശരിയാ..’
ഞാൻ പറഞ്ഞു
‘ഇനി എന്താ..?
ഫൈസി എന്നോട് ചോദിച്ചു
‘ഇനി ഒന്നുമില്ല.. നീ വിട്ടോ.. പെണ്ണുമ്പിള്ള തിരക്കും ഇനിയും താമസിച്ചാൽ..’
ഞാൻ പറഞ്ഞു
‘എടാ ദേവരാജന്റെ കാര്യം എങ്ങനാ..? എന്താണ് അയാളുടെ പ്രശ്നം..?
ഫൈസി എന്നോട് ചോദിച്ചു
‘അതൊക്കെ നമുക്ക് നാളെ നോക്കാമെടാ.. നീ ചെല്ല്..’
ഞാൻ പറഞ്ഞു.
അവനെ ഉന്തി തള്ളി വിട്ടിട്ട് വീട്ടിലേക്ക് എന്ന പോലെ ഞാൻ പോയി. പക്ഷെ എന്റെ ലക്ഷ്യം ദേവരാജൻ തന്നെ ആയിരുന്നു. നാളത്തേക്ക് അത് നീട്ടി വയ്ക്കാൻ എനിക്ക് വയ്യായിരുന്നു.. അവിടേക്ക് പോകുന്നതിന് മുമ്പ് ഞാൻ ഇഷാനിയെ വിളിച്ചു കൃഷ്ണ എങ്ങനെ ഉണ്ടെന്ന് തിരക്കി. അവൾ മയങ്ങി എന്ന് ഇഷാനി പറഞ്ഞു.
കൃഷ്ണ മയങ്ങിയപ്പോ അടുത്തിരുന്ന ലച്ചു മെല്ലെ എഴുന്നേറ്റു. ഇഷാനി ഹോളിൽ സോഫയിൽ ഇരിക്കുന്നത് അവൾ കണ്ടു. അവളോട് സംസാരിക്കാമെന്ന് വച്ചു ലച്ചു ഇഷാനിയുടെ അടുത്ത് പോയി ഇരുന്നു.. ഇഷാനി പക്ഷെ അവളെ മൈൻഡ് ചെയ്തില്ല..
‘ഇഷാനി… താങ്ക്സ്…’
ഒരു മടിയോടെ ആണെങ്കിലും ലച്ചു പറഞ്ഞു
‘എന്തിന്…?
ഇഷാനി മുഖം ചുളിച്ചു ചോദിച്ചു
‘അവളെ കെയർ ചെയ്തതിന്.. പിന്നെ.. പിന്നെ എല്ലാത്തിനും.. അർജുനോട് അവൾക്ക് വേണ്ടി സംസാരിച്ചതിന്…’
ലച്ചു പറഞ്ഞു
‘മ്മ്….’
ലച്ചുവിനോട് കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഇഷാനി മൂളി
‘നിനക്ക് എന്നോട് അടക്കാൻ പറ്റാത്ത അത്ര ദേഷ്യം ഉണ്ടെന്ന് എനിക്കറിയാം. ഞാൻ അത് പോലെ ദ്രോഹം നിന്നോട് ചെയ്തിട്ടുണ്ട്.. അത് എല്ലാം തെറ്റായി പോയി എന്ന് തോന്നിയിട്ട് പോലും ഞാൻ നിന്നോട് മാപ്പ് പറയാൻ തയ്യാറല്ലായിരുന്നു.. അതെന്റെ ഈഗോ…’
ശബ്ദം ഇടറി ലച്ചു പറഞ്ഞു
‘ആ മാപ്പ് ഇനി എനിക്ക് കേൾക്കണ്ട..’
ഇഷാനി പറഞ്ഞു
‘അയാം സോറി.. ഇപ്പൊ എനിക്ക് ഈഗോ ഒന്നുമില്ല.. എനിക്ക്.. എനിക്ക്.. കിട്ടേണ്ടത് കിട്ടി.. ഞാൻ ചെയ്തതിന് ഉള്ള ശിക്ഷ ആണ് എന്റെ അനിയത്തിക്ക് ദൈവം കൊടുത്തത്. അതും നിന്റെ മുന്നിൽ വച്ചു തന്നെ..’
ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി
