റോക്കി – 6 26അടിപൊളി  

അയാൾ പറ്റില്ല എന്ന മട്ടിൽ തലയാട്ടി

‘അത് കൊടുത്തേക്ക്..’
മഹാൻ പറഞ്ഞു.
‘അവളെ തരാതെ അവന്മാർ ഇവിടുന്നു പോകില്ല എന്തായാലും..’
മഹാന്റെ ഉറപ്പിൽ മനസില്ലാ മനസോടെ ഞാൻ ആ കവർ അയാൾക്ക് കൊടുത്തു. അയാൾ അത് വാങ്ങി പൊട്ടിച്ചു എന്റെ മുന്നിൽ വച്ചു തന്നെ പരിശോധിച്ചു. എന്തൊക്കെയോ പേപ്പർ, കുറച്ചു ഫോട്ടോസ്, പെൻഡ്രൈവ്.. ഒന്നും എനിക്ക് അങ്ങോട്ട്‌ വ്യക്തമായില്ല.. അവര് ഉദ്ദേശിച്ചത് തന്നെ ആണ് കയ്യിൽ ഉള്ളതെന്ന് ബോധ്യപ്പെട്ടപ്പോൾ അയാൾ തിരിച്ചു അവരുടെ അടുത്തേക്ക് നടന്നു. അയാൾ കൈ കൊണ്ട് ഓക്കേ എന്ന് കാണിച്ചപ്പോൾ കൃഷ്ണയോട് അവർ നടന്നോളാൻ പറഞ്ഞു.

കൃഷ്ണ അവളുടെ അടുത്ത് നിൽക്കുന്ന ആളെ നോക്കി. ആ താടിക്കാരൻ തല കുനുക്കി പൊക്കോളാൻ പറഞ്ഞപ്പോ അവൾ പതിയെ നടന്നു. അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്.. അയാളെ ഞാൻ മുന്നേ കണ്ടിട്ടുണ്ട്. ആ താടിക്കാരനെ.. പക്ഷെ എവിടെ വച്ചു..? ഉറപ്പായും എനിക്ക് അറിയുന്ന ആരോ ആണ് അയാൾ. ഓർമ്മകൾ അന്നേരം എന്നേ തുണച്ചില്ല..

‘മീണ്ടും പാക്കലാം..’
കൃഷ്ണ മുന്നോട്ടു നടന്നു തുടങ്ങിയപ്പോൾ ഒരു ഊമ്പിയ ചിരിയോടെ തമിഴൻ പറഞ്ഞു. ഞങ്ങളെ കണ്ട ആശ്വാസത്തിൽ നടന്ന കൃഷ്ണ പെട്ടന്ന് ഒന്ന് ഞെട്ടി നിന്ന് പോയി.. അയാളുടെ വൃത്തികെട്ട ചിരി പുറം തിരിഞ്ഞു നിന്നാണേലും കാണാതെ തന്നെ അവളിൽ അറപ്പ് ഉണ്ടാക്കി.. തിരിഞ്ഞു നോക്കാതെ കൃഷ്ണ ഞങ്ങളുടെ അടുത്തേക്ക് നടന്നു. അല്ല ഓടുകയായിരുന്നു അവൾ. ഓടി എന്റെ മേലേക്ക് വീഴുകയായിരുന്നു. ഞാൻ എന്റെ കൈകളിൽ അവളെ താങ്ങി.. എന്നേ കെട്ടിപിടിച്ചു അവൾ കരയാൻ തുടങ്ങി.. ഞാൻ പോട്ടെ പോട്ടെ എന്ന് അവളെ ആശ്വസിപ്പിച്ചു.. അവളെ ഇനിയും ഇത് പോലൊരു അന്തരീക്ഷത്തിൽ നിർത്താൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ഞാൻ അവളുമായി കാറിൽ കയറി.. അവൾ അപ്പോളും കരച്ചിൽ നിർത്തിയില്ല.. വിങ്ങി പൊട്ടി കരയുകയാണ്..

‘കരയാതെ.. കരയാതെ.. ഞാൻ വന്നില്ലേ..? ഇനി കുഴപ്പം ഒന്നുമില്ല…’
ഞാൻ അവളുടെ കണ്ണ് തുടച്ചു..
‘നിന്നെ അവര് ഉപദ്രവിച്ചോ…?
എനിക്ക് അത് അറിയണമായിരുന്നു. അപ്പോൾ അവളോട് ചോദിക്കുന്നത് ഉചിതം ആണോന്ന് ഞാൻ ആലോചിച്ചില്ല..
കരച്ചിൽ ഒരു വിധം അടക്കി കൃഷ്ണ മെല്ലെ തലയാട്ടി.. എന്നിട്ട് അവൾ കൈ കാറിന്റെ ചില്ലിലൂടെ ആ തമിഴന്റെ നേർക്ക് നീട്ടി.. ഞങ്ങൾ പോകാനായി തുടങ്ങുകയായിരുന്നു. അപ്പോളാണ് ഞാൻ പെട്ടന്ന് ഡോർ തുറന്ന് പുറത്തേക്ക് ചാടി ഇറങ്ങിയത്

അവന്മാർ പോകാതെ കാറിൽ കയറി കവറിൽ ഇരുന്നത് ഒന്ന് കൂടി പരിശോധിക്കുകയായിരുന്നു. ഞാൻ അവരിലേക്ക് നടന്നു അടുക്കുന്നത് കണ്ട് അവന്മാരും കാറിന് വെളിയിൽ ഇറങ്ങി.

‘എന്താ സാറെ..? ഇന്നും കുളന്തയ് ഏതാവത് മിസ്സ്‌ ആചാ..? അനാ എങ്ക കിട്ടെ അവ താൻ ഇരുന്തത്..’
അയാൾ എന്റെ നേരെ നടന്നു വന്നു എന്നേ കളിയാക്കി പറഞ്ഞു

‘എന്തിനാടാ തായോളി അവളെ ഉപദ്രവിച്ചത്..?
ഞാൻ അലറി

‘അമൈതി പുള്ളേ അമൈതി..’
അയാൾ പല്ല് കടിച്ചു കൊണ്ട് ഒരു ചിരിയോടെ പറഞ്ഞു
‘നീ അന്ത കൊറിയർ കിടച്ച പടി ഒന്നും ഇല്ലയെ എങ്ക കിട്ടെ കൊടുത്തത്.. കൊഞ്ചം സുളിവ് ഇറുക്കുമെ.. അപ്പടി കൊഞ്ചം സുളുക്കം അവ മേലെയും ഇറുക്കും..’

അതിന് ഞാൻ മറുപടി പറഞ്ഞില്ല.. എന്റെ കയ്യായിരുന്നു മറുപടി പറഞ്ഞത്.. അവന്റെ കണ്ണിൽ നിന്നും നക്ഷത്രം പാറുന്ന പോലെ ഒരടി ഞാൻ കൊടുത്തു. കൈ വക്കുന്നത് കണ്ട് അവന്റെ കൂടെയുള്ള ആളുകൾ എന്റെ നേർക്ക് അടുത്തു.. പെട്ടന്ന് അവരുടെ കൂടെയുള്ള താടിക്കാരൻ അവരെ തടഞ്ഞു. അവിടെ നിന്നും ആരും അറ്റാക്ക് ചെയ്യാത്തത് കൊണ്ട് ആവണം ഓടിയടുത്ത ഞങ്ങളുടെ ആളുകളും പകുതിക്ക് വച്ചു സ്റ്റോപ്പ്‌ ആയി. എല്ലാവരും കൂടി ചേർന്നാൽ ഇതൊരു ചോരക്കളം ആകുമെന്ന് മഹാന് തോന്നിയിരിക്കണം..

എന്റെ രണ്ട് അടി കൂടി കിട്ടിയപ്പോ ആണ് അവൻ തിരിച്ചു ഒരെണ്ണം എനിക്ക് തരുന്നത്. തോളിൽ ആയിരുന്നു അത് കൊണ്ടത്.. അവന്റെ തടിയും ആരോഗ്യവും വച്ചു അതൊരു നല്ല ഇടിയല്ല.. അന്ന് ഗോഡൗൺ വച്ചു ഞാൻ കൊടുത്തതിന്റെ പലിശ ആയി പോലും കൂട്ടാൻ പറ്റാത്ത ഒരടി.. കൈകൾക്ക് വേഗത ഉള്ളത് കൊണ്ട് അവന്റെ മുഖം നോക്കി നല്ല കീർ കീറാൻ എനിക്ക് പറ്റി. പക്ഷെ ആൾ സൈസ് ഉള്ളത് കൊണ്ട് എന്നേ കടന്നു പിടിക്കാൻ ആണ് അവന്റെ ശ്രമം.. കുറച്ചൊന്നു അടുത്ത് വന്നപ്പോൾ കാൽ വീശി അണ്ടിക്ക് നല്ലൊരു ചവിട്ട് ഞാൻ കൊടുത്തു.. അമ്മേ വിളിച്ചു കൊണ്ട് ആ പൂറിമോൻ മുട്ട് കുത്തി ഇരുന്നു. മുന്നോട്ടു ആഞ്ഞു കാൽ മുട്ട് കൊണ്ട് മൂക്കിന് ഒരെണ്ണം കൂടി കൊടുത്തപ്പോ അവൻ മലന്നടിച്ചു വീണു..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *