റോക്കി – 6 26അടിപൊളി  

 

‘അ.. അറിയില്ല… നല്ല തലവേദന ഉണ്ടെന്ന് പറഞ്ഞിരുന്നു….’

ഫാത്തിമ അങ്ങനെ പറഞ്ഞു

മിസ്സ്‌ അത് എന്തായാലും വിശ്വസിച്ചു.. ഇഷാനി ക്ലാസ്സ്‌ ഒന്നും ഒരിക്കലും കട്ട് ചെയ്യാത്ത കുട്ടി ആയതിനാലും നല്ലത് പോലെ പഠിക്കുന്ന കുട്ടി ആയതിനാലും മനഃപൂർവം അവൾ തന്നെ അപമാനിച്ചത് അല്ലെന്ന് മിസ്സിന് തോന്നി.. അവളുടെ വിചിത്രമായ പെരുമാറ്റം മിസ്സിൽ ഒരു പുഞ്ചിരി സൃഷ്ടിച്ചു.. മിസ്സ്‌ ക്ലാസ്സ്‌ തുടർന്നു…

 

ഞാൻ ആണേൽ ഈ സമയം ഹോസ്പിറ്റലിൽ മുറിവ് ഡ്രസ്സ് ചെയ്തു ശോകം ആയി കിടക്കുകയിരുന്നു.. അടി കിട്ടിയത് അല്ല എനിക്ക് വിഷമം ഉണ്ടാക്കിയത്.. ഇതെങ്ങെനെയോ വീട്ടിൽ അറിഞ്ഞിരിക്കുന്നു.. എങ്ങനെ എന്ന് ഒരു പിടിയും ഇല്ല.. ആക്‌സിഡന്റ് ആണെന്നാണ് ഭാഗ്യത്തിന് അവര് അറിഞ്ഞത്.. മഹാൻ ഇപ്പോൾ വരുമെന്ന് വിളിച്ചു പറഞ്ഞു വച്ചതെ ഉള്ളു.. അവരെയും കുറ്റം പറയാൻ കഴിയില്ല.. ആക്‌സിഡന്റ് എന്ന് കേൾക്കുമ്പോ ഞങ്ങൾക്ക് എല്ലാം ഇപ്പോൾ വലിയ ഭയമാണ്.. അത് എത്ര ചെറുതാണേൽ കൂടി…

രാഹുലും ആഷിയും വന്നിട്ട് തിരിച്ചു പോയി.. എല്ലാരും കൂടി വട്ടം നിൽക്കുമ്പോ എനിക്കെന്തോ മാരക അപകടം പിണഞ്ഞത് പോലെ എനിക്ക് തന്നെ തോന്നും.. കൃഷ്ണയോട് പോകാൻ പറഞ്ഞിട്ട് പോകുന്നുമില്ല.. അവൾ എനിക്കെന്തോ വലിയ അപകടം വന്നത് പോലെ ആകെ പേടിച്ചു ഇരിക്കുകയാണ്.. ഞങ്ങൾ രണ്ട് പേരും ബെഡിൽ ഇരിക്കുമ്പോ ആണ് ദേവരാജൻ അങ്കിൾ അവിടേക്ക് വന്നത്.. അങ്കിളിനെ ഞാൻ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല.. അങ്കിളിന്റെ കൂടെ ഒരു താടിക്കാരനും ഉണ്ടായിരുന്നു

‘അങ്കിൾ ഇതെങ്ങനെ ഇവിടെ…? ആര് പറഞ്ഞു…?
ഞാൻ ചോദിച്ചു

‘അതൊക്കെ ഞാൻ അറിഞ്ഞു.. അവൻ നല്ലപോലെ പേടിച്ചിട്ടുണ്ട്.. ഞാൻ അതാ നേരിട്ട് വന്നു നിന്നെ കണ്ട് ഒന്നും ഇല്ലെന്ന് ബോധ്യപ്പെടുത്താൻ വന്നെ..’
അച്ഛൻ പേടിച്ചു കാണുമെന്നു എനിക്ക് അറിയാമായിരുന്നു. അച്ഛൻ പറഞ്ഞിട്ട് ആകും അങ്കിൾ വന്നത്

‘പേടിക്കാൻ മാത്രം ഒന്നുമില്ല.. കുറച്ചു തൊലി പോയി.. കുറച്ചു സ്റ്റിച്ച് ഉണ്ട്.. പിന്നെ ഏതൊക്കെയോ സ്കാനിംഗ് റിപ്പോർട്ട്‌ വരാനുണ്ട്.. അത് വന്നു പ്രശ്നം ഒന്നും ഇല്ലേൽ പോകാം..’
ഞാൻ പറഞ്ഞു

‘ നീ തന്നെ ഉണ്ടായിരുന്നുള്ളോ..?
അങ്കിൾ കൃഷ്ണയെ നോക്കി എന്നോട് ചോദിച്ചു..

‘അല്ല.. ഇവളും ഉണ്ടായിരുന്നു.. ഇവൾക്ക് ഭാഗ്യത്തിന് ഒന്നും പറ്റിയില്ല..’
ഞാൻ അത് പറഞ്ഞപ്പോ അങ്കിൾ അവിശ്വസനീയതയോടെ അവളെ നോക്കി.. കള്ളത്തരം ആണെന്ന് പുള്ളിക്ക് പിടി കിട്ടിയോ..? ഇനി അവളെ ഓർമ വന്നതാണോ പുള്ളിക്ക്.. പണ്ട് കൃഷ്ണ വെള്ളം അടിച്ചു ഫിറ്റ്‌ ആയി ഇരുന്ന സമയത്തു ഞാൻ അവളെ താങ്ങി പിടിച്ചു കൊണ്ട് പോകുന്നത് അങ്കിൾ കണ്ടിട്ടുണ്ട്.. ഒരുപക്ഷെ ആ പെണ്ണ് തന്നെ ആണോ ഇതെന്ന് നോക്കിയതാവും.

‘ഡോക്ടർ വേറൊന്നും പറഞ്ഞില്ലല്ലോ.. ഞാൻ ഒന്ന് കണ്ട് സംസാരിച്ചിട്ട് വരാം..’
അങ്കിൾ പറഞ്ഞു..

‘അതൊന്നും സാരമില്ല അങ്കിൾ.. എന്തെങ്കിലും ഉണ്ടേൽ ഞാൻ വിളിക്കാം..’
ഞാൻ പറഞ്ഞു.. കുറച്ചു നേരം കൂടി സംസാരിച്ചിട്ട് അങ്കിൾ വെളിയിലേക്ക് ഇറങ്ങി..

അവിടുന്ന് ഇറങ്ങി ഹോസ്പിറ്റൽ വളപ്പിൽ നിന്ന് ഫോണിൽ ദേവരാജൻ ഒരു നമ്പർ ഡയൽ ചെയ്തു.. മറുതലക്കൽ ഒരു ഹലോ വന്നു..

‘ഇതിനാണോടാ ഞാൻ നിനക്കൊക്കെ കാശ് തന്നത് പൊലയാടികളെ……’
അമർഷത്തിൽ ശബ്ദം കുറച്ചു ദേവരാജൻ ചോദിച്ചു

‘ അത് മുതലാളി….’

‘ അവന്റെ ദേഹത്ത് ഉള്ളതിലും ചതവ് നിന്റെ ഒക്കെ ദേഹത്ത് ഉണ്ടല്ലോടാ.. അവൻ സൈക്കിളിൽ നിന്ന് വീണാൽ പോലും ഇതിലും പരിക്ക് പറ്റും.. നാണം ഇല്ലാത്തവന്മാർ…’
ദേവരാജൻ ശകാരിച്ചു

‘അത് മുതലാളി.. അടിക്കാൻ പറഞ്ഞു വിടുമ്പോൾ ആ പയ്യന് കരാട്ടെയോ കുടച്ചക്രമോ ഒക്കെ അറിയാമെങ്കിൽ അതൂടെ പറയണ്ടേ..’
പറങ്കി രാജേഷ് ഒരു ഒഴിവ്കഴിവ് പോലെ പറഞ്ഞു

‘ നീയൊക്കെ അത്രയും പേരില്ലാരുന്നോടാ നാറികളെ.. എന്നെ കൊണ്ട് കൂടുതൽ പറയിക്കരുത്..’

‘തീർക്കരുത് എന്ന് മുതലാളി കണിശം പറഞ്ഞത് കൊണ്ടാണ്.. അല്ലേൽ അവിടിട്ട് തീർത്തേനെ.. ഇതിപ്പോ തല്ലാൻ മാത്രം പറഞ്ഞത് കൊണ്ടാണ്…’

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *