റോക്കി – 6 26അടിപൊളി  

‘നിനക്ക് എന്താ അവനെ കുടിപ്പിച്ചാലേ സമാധാനം ആകുള്ളോ..? നിനക്ക് വേണേൽ നീ പൊക്കോ..’
ഇഷാനി ദേഷ്യത്തിൽ പറഞ്ഞു

‘നീ എന്തിനാ ഇത്ര ദേഷ്യപ്പെടുന്നത്..? വല്ലപ്പോഴും അല്ലേ ഉള്ളു ഇതൊക്കെ..?
രാഹുൽ ചോദിച്ചു

‘എനിക്ക് നിന്നോട് ദേഷ്യം ആണ്.. നീ ഒരുത്തൻ കാരണം ആണ് ഇവൻ കുടി നിർത്താഞ്ഞത്…’
ഇഷാനി ബെറ്റ് ഓർമിച്ചു കൊണ്ട് പറഞ്ഞു

‘ഞാനോ..? ഞാനെന്ത് ചെയ്തു..?
അവൻ കാര്യം അറിയാതെ ചോദിച്ചു

‘അതായിരുന്നു മറ്റേ ബെറ്റ്.. നീ രേവതിയോട് ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഞാൻ കുടി നിർത്തണം എന്നായിരുന്നു ഇവളുടെ ബെറ്റ്.. അത് പൊളിച്ചില്ലേ നീ..’
ഞാൻ പറഞ്ഞു

‘ഹിഹിഹി ഇത് ഞാൻ അറിഞ്ഞില്ല.. നീ എനിക്ക് ഒരു സൂചന തന്നിരുന്നേൽ ഞാൻ അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞേനെ.. ഇനിയിപ്പോ ഒന്നൂടെ പറയമെന്ന് വച്ചാൽ കൃഷ്ണയേ പേടിച്ചു അവളെന്നെ ബ്ലോക്ക്‌ ചെയ്തു പോയി..’
രാഹുൽ ചിരിച്ചു കൊണ്ട് പറഞ്ഞു

‘ഒന്ന് പോടാ കള്ള് കുടിയാ..’
ഇഷാനി ഞങ്ങൾ രണ്ട് പേരും കളിയാക്കുന്നത് കൊണ്ട് മുഖം വീർപ്പിച്ചു ഇരുന്നു.. കുറച്ചു കഴിഞ്ഞു അവൻ പതിയെ വെള്ളമടി സെറ്റപ്പ് നടക്കുന്ന ഏരിയയിലേക്ക് പോയി. ഞാനും ഇഷാനിയും അവിടെ തനിച്ചു ഇരുന്നു..

‘ചെറ്റ..’
ഇഷാനി പിറുപിറുത്തു

‘എന്താ…?
കളിയാക്കിയതിന് അവൾ തെറി വിളിച്ചത് ആണെന്നാണ് ഞാൻ കരുതിയത്.

‘നിന്നെ അല്ല. ബാക്കിൽ നോക്ക്..’
ഇഷാനി പറഞ്ഞപ്പോ ഞാൻ പാളി നോക്കി. അലക്സ്‌ ആണ്.. ഫൈസിയുടെയും ഷോണിന്റെയും ഒക്കെ ക്ലാസ്സ്‌മേറ്റ്‌ ആയ അലക്സ്‌..

‘ഓ അവനോ..?
ഞാൻ ചോദിച്ചു

‘ചെറ്റ പട്ടി നായിന്റെ മോൻ..’
ഇഷാനി പല്ല് കടിച്ചു അവനെ നല്ല ചീത്ത പറഞ്ഞു. അവൾ ആദ്യമായ് ആണ് ഒരാളെ ഇത്രയും ചീത്ത പറയുന്നത്. അതിന് കാരണവും ഉണ്ട്. ഇവൻ ആണ് കോളേജിൽ ഇഷാനിയെ കുറിച്ച് ഇല്ലാത്തത് ഒക്കെ പറഞ്ഞു നടന്നോണ്ട് ഇരുന്നത്. പ്രൊപ്പോസ് ചെയ്തപ്പോ റിജക്റ്റ് ചെയ്തത് അല്ലാതെ അവനുമായി യാതൊരു ബന്ധവും അവൾക്ക് ഇല്ലായിരുന്നു. ഇഷാനി അവനെ നോക്കുന്നത് അലക്സ്‌ ശ്രദ്ദിച്ചു. അത് കൊണ്ട് ആവണം അവൻ പതിയെ ഞങ്ങളുടെ മുന്നിൽ നിന്നും സ്‌കൂട്ട് ആയി

‘അവൻ പോയി..’
ഞാൻ പറഞ്ഞു

‘എനിക്ക് കാണുന്നതേ കലിയാ. മോന്ത പിടിച്ചു ഉരയ്ക്കാൻ തോന്നും..’
ഇഷാനി ദേഷ്യം അടക്കാൻ പറ്റാതെ പറഞ്ഞു

‘അറിയാതെ ആണേലും ഞാൻ പണ്ട് ഒരെണ്ണം പൊട്ടിച്ചിട്ടുണ്ട്. നിന്റെ കാര്യം ഒക്കെ അറിഞ്ഞിട്ട് ആയിരുന്നേൽ കുറച്ചൂടെ കൊടുക്കാമായിരുന്നു..’
ഞാൻ പറഞ്ഞു. കോളേജിൽ വന്നു അടി ഉണ്ടാക്കിയത് ഇവനും ആയാണല്ലോ. അങ്ങനെ ആണല്ലോ എനിക്ക് റോക്കി എന്നൊക്കെ പേര് കിട്ടുന്നത്

‘എനിക്ക് ആരും വഴക്ക് ഉണ്ടാക്കുന്നത് ഒന്നും ഇഷ്ടമല്ല. പക്ഷെ സത്യം പറയാമല്ലോ, നീ അന്ന് ഇവനേ തല്ലിയെന്ന് കേട്ടപ്പോ എനിക്ക് ഒടുക്കത്തെ സന്തോഷം ആയിരുന്നു.. അവന് രണ്ടെണ്ണം അത്യാവശ്യം ആയിരുന്നു..’
ഇഷാനി പറഞ്ഞു

‘ആണ്.. അവൻ എന്റെ അടുത്തും നിന്റെ കാര്യം പറഞ്ഞു കൊണ പറഞ്ഞു വന്നിട്ടുണ്ട്. ഫൈസി അന്ന് നല്ലത് പറഞ്ഞു ഓടിച്ചു. പിന്നെ എന്റെ മുന്നിൽ അവൻ വന്നിട്ടില്ല..’
ഞാൻ പറഞ്ഞു
ഞങ്ങൾ അലക്സ്നെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കുറച്ചു മാറി ലച്ചു നിൽക്കുന്നത് ഇഷാനി കണ്ടത്.. അവളും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്

‘ഫ്രണ്ടിനെ കണ്ടിട്ട് എന്താ മൈൻഡ് ചെയ്യാഞ്ഞത്..?
ഇഷാനി എന്നോട് ചോദിച്ചു

‘എന്ത് മൈൻഡ് ചെയ്യാനാ..? അവൾക്ക് എന്നോട് നല്ല കലിപ്പ് ഉണ്ട്.. ‘
ഞാൻ പറഞ്ഞു

‘എനിക്ക് തോന്നുന്നില്ല. അവൾ ഇടയ്ക്ക് ഇങ്ങോട്ട് നോക്കുന്നൊക്കെ ഉണ്ട്. നീ പോയി മിണ്ട്..’
ഇഷാനി പറഞ്ഞു

‘എനിക്ക് ഒന്നും വയ്യ..’
ഞാൻ പറഞ്ഞു

‘എടാ എനിക്ക് കുഴപ്പം ഒന്നുമില്ല.. നിന്റെ ഫ്രണ്ട് അല്ലേ.. ഞാൻ ആ രീതിയിൽ മാത്രെ കാണൂ..’
ഇഷാനി എന്നെ നിർബന്ധിച്ചു

‘ചുമ്മാ ഇരിക്ക് നീ. എനിക്ക് പറ്റില്ല..’

‘ഞാൻ സീരിയസ് ആയാണ് പറഞ്ഞത് നീ പോയി മിണ്ടിക്കൊ. എനിക്ക് പ്രോബ്ലം ഇല്ല.. നിനക്ക് അവൾ സ്പെഷ്യൽ ആയിരുന്നു എന്ന് എനിക്ക് നന്നായി അറിയാം.. ഒന്ന് സംസാരിച്ച് എല്ലാം ക്ലിയർ ആക്കാൻ പറ്റുവാണേൽ ആകട്ടെ..’
ഇഷാനി പറഞ്ഞു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *