റോക്കി – 6 26അടിപൊളി  

‘അയ്യോ ആ സ്‌ഥലം ആണോ..? നമ്മളെ ആർക്കേലും മനസ്സിലാകുമോ…?
അവൾ പേടിയോടെ ചോദിച്ചു

‘എവിടുന്നു..? ഇപ്പൊ കുറെ നാളായില്ലേ.. നമ്മുടെ മുഖം ഒക്കെ അവർ മറന്നു കാണും..’
ഞാൻ അങ്ങനെ പറഞ്ഞെങ്കിലും ചെറിയൊരു പേടി അവൾക്ക് ഉണ്ടായിരുന്നു.

‘നിനക്ക് വേറെ എവിടെയും വണ്ടി നിർത്താൻ തോന്നിയില്ലേ…?
അവൾ ചോദിച്ചു

അവിടെ ആരും ഞങ്ങളെ തിരിച്ചറിഞ്ഞില്ല. അവിടുന്ന് മുന്നോട്ടു പോയ ഞങ്ങൾ ഇടയ്ക്ക് വച്ചു ഒന്ന് ഡീവിയേറ്റ് ചെയ്തു. മെയിൻ റോഡ് വിട്ടു ഞങ്ങൾ ഒരു ഇട വഴിയിലേക്ക് കയറി. വഴി പിന്നെയും മാറി മാറി ചെറിയൊരു റോഡിലൂടെ ഞങ്ങൾ പോയി. അവിടെ എത്തിയപ്പോ എങ്ങോട്ടാണ് പോകുന്നത് എന്ന് ഇഷാനിക്ക് മനസിലായി. അന്ന് പാർട്ടിക്കാർ ഞങ്ങളെ ഇട്ടു ഓടിച്ചപ്പോ ഞങ്ങൾ രക്ഷപെട്ടു വന്നു കയറിയ കോളനിയിലേക്ക് ആണ് ഞങ്ങൾ ഇപ്പൊ പിന്നെയും ചെന്നത്. വഴിയുടെ കാര്യത്തിൽ എനിക്ക് ഒരല്പം സംശയം ഉണ്ടായിരുന്നു എങ്കിലും ഒടുവിൽ കൃത്യമായി അവിടെ തന്നെ എത്തി

അവിടെ ഞങ്ങളെ കണ്ടപ്പോൾ ആരും ഞങ്ങളെ തിരിച്ചറിഞ്ഞില്ല. എങ്ങോട്ടാ പോകേണ്ടത് എന്ന് വന്നു ഇങ്ങോട്ട് ചോദിച്ച ഒരു മാമനോട് ഞങ്ങൾ അന്ന് വന്ന കാര്യം പറഞ്ഞപ്പോ ആണ് അവിടെ ഇരുന്നവർക്ക് ഞങ്ങളെ ഓർമ വന്നത്. ഞങ്ങൾ മെയിൻ ആയി തിരക്കിയത് അന്ന് ഞങ്ങളെ ഹെല്പ് ചെയ്ത മനോജ്‌ അണ്ണനെ ആണ്. അണ്ണൻ ഞങ്ങൾ ചെന്നപ്പോ അവിടെ ഇല്ലായിരുന്നു. അവിടുന്ന് ആളുകൾ വിളിച്ചപ്പോ ഒരു പത്തു മിനിറ്റ് കൊണ്ട് മനോജ്‌ അണ്ണൻ അവിടെ വന്നു.. ചുമ്മാ ഇത് വഴി പോയപ്പോൾ ഇങ്ങോട്ട് കയറിയത് ആണെന്ന് ഞങ്ങൾ പറഞ്ഞപ്പോ അവർക്കെല്ലാം വലിയ സന്തോഷം ആയി. അന്ന് ഉച്ചക്കത്തെ ഭക്ഷണം അവരുടെ നിർബന്ധം കൊണ്ട് അവിടെ വച്ചായിരുന്നു.. അതിനിടയിൽ ഞങ്ങൾ കല്യാണം കഴിക്കാൻ പോകുന്നു എന്നൊരു സൂചന ഇഷാനി കൊടുത്തു. അതിന് സമ്മതം വാങ്ങിക്കാൻ ആണ് ഇപ്പൊ പോകുന്നത് എന്നും അവൾ പറഞ്ഞു

‘അടിപൊളി. കല്യാണം ഞങ്ങളെ ആരെയും വിളിക്കാൻ മറക്കരുത്..’
മനോജ്‌ അണ്ണൻ പറഞ്ഞു

‘ഞങ്ങൾ മറക്കുമോ..? ഞങ്ങളുടെ ഫസ്റ്റ് വിരുന്ന് ഇപ്പൊ ഇവിടുന്ന് അല്ലായിരുന്നോ..?
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

‘ഉടനെ ഒന്നും കാണില്ല കേട്ടോ.. ഒരു രണ്ട് വർഷം കൂടി കഴിഞ്ഞേ കാണൂ..’
ഇഷാനി പറഞ്ഞു

അവിടെ അവരെല്ലാം ഞങ്ങളെ വലിയ അതിഥികളെ പോലെ ആണ് സ്വീകരിച്ചത്. ജീവിതത്തിൽ ആകസ്മികമായി മാത്രം കണ്ട മുഖങ്ങൾ നമ്മളെ ഓർത്തിരിക്കുന്നതും വേണ്ടപ്പെട്ടവരെ പോലെ കരുതുന്നതും ഒരു നല്ല സുഖമുള്ള കാര്യമായിരുന്നു. എനിക്കും അവൾക്കും. കോളനിയിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോ അന്ന് പൊളിച്ച വേലിയുടെ ഭാഗത്തേക്ക്‌ ഞാൻ നോക്കി. അവിടെ പിന്നെയും വേലി കെട്ടിയിട്ടുണ്ട്. ആ വേലി പൊളിച്ചാണ് ഞാൻ അന്ന് തടിയിലൂടെ ഇടയിലുള്ള കനാല് മുറിച്ചു കടന്നത്.. ഞാൻ അവിടെ ശ്രദ്ധിക്കുന്നത് കണ്ടു മനോജ്‌ അണ്ണൻ എന്നോട് തമാശയായി ചോദിച്ചു

‘അത് വഴി പോണോ..? ഒന്നൂടെ ജമ്പ് ചെയ്യിക്കണോ…?

അത് കേട്ട് ഞങ്ങൾ ചിരിച്ചു. ചിരിച്ചു കൊണ്ട് അവരോട് വിട പറഞ്ഞു. കല്യാണം വിളിക്കാൻ ഉറപ്പായും വരുമെന്ന് വാക്ക് കൊടുത്തു കോളനിയിൽ നിന്നും ഞങ്ങൾ യാത്ര തുടർന്നു. അന്ന് ഞങ്ങൾ സഞ്ചരിച്ച വഴിയിലൂടെ എല്ലാം പിന്നെയും ഞങ്ങൾ കടന്നു പോയി. വീണ്ടുമീവഴിയിലൂടെ അവളെ സ്വന്തം ആക്കി ഒരു വരവ് വരണമെന്ന് ഞാൻ അന്നേ ആഗ്രഹിച്ചതാണ്.. അന്നത്തേക്കാൾ മുറുക്കെ എന്നേ കെട്ടിപുണർന്നു കൊണ്ട് ഇഷാനി എന്റെ പിന്നിൽ ഉണ്ടായിരുന്നു..

പേരറിയാത്ത നാടുകളും നഗരവും എല്ലാം കടന്നു ഒടുവിൽ ഞങ്ങൾ പാലക്കാടിന്റെ മണ്ണിൽ എത്തിച്ചേർന്നു. അവിടുന്ന് വീണ്ടും മുന്നോട്ടു പോയി അവസാനം ഇഷാനിയുടെ നാടായ പൂക്കുടയിൽ ഞങ്ങൾ എത്തി. ഉത്സവത്തിന്റെ ഒരു അന്തരീക്ഷം നാട്ടിൽ അറിയാൻ ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോ കെട്ടിപ്പിടുത്തം ഒഴിവാക്കി ഇഷാനി നേരെ ഇരുന്നു. കൈകൾ അവളെന്റെ തോളിൽ ഇട്ടു.. അവളുടെ വീട്ടിലേക്കുള്ള വഴി ഞാൻ മറന്നിരുന്നില്ല.. പടിക്കെട്ടുകൾക്ക് താഴെ ഞങ്ങൾ വണ്ടി വച്ചു. പടവുകൾ കയറി മേലെ ചെന്നപ്പോ അവിടെ അവളുടെ പേരപ്പൻ ഉണ്ടായിരുന്നു.. ചെന്ന ഉടനെ ബാഗ് പോലും ഊരാതെ അവൾ അവളുടെ രവിയച്ഛനെ കെട്ടിപ്പിടിച്ചു. എന്നേ അങ്ങേര് കൂടെ പ്രതീക്ഷിച്ചില്ലായിരുന്നു എങ്കിലും കണ്ടപ്പോൾ സന്തോഷത്തോടെ ക്ഷണിച്ചു..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *