റോക്കി – 6 26അടിപൊളി  

‘ഇല്ല.. നമ്മുടെ കാര്യം അറിഞ്ഞതിൽ അവൾ വയലന്റ് ആയി എന്ന് മാത്രേ ഞാൻ പറഞ്ഞിട്ടുള്ളു.. പപ്പിക്ക് എങ്ങനാടാ നമ്മുടെ കാര്യം അറിയുന്നേ…?
ലച്ചു എന്നോട് ചോദിച്ചു

‘അതന്നു നിന്റെ അച്ഛന്റെയും അമ്മയുടെയും വെഡിങ് അന്നിവേഴ്‌സറിക്ക് നമ്മളെ കണ്ട് അവൾക്ക് ഡൌട്ട് ഉണ്ടായിരുന്നു. പിന്നെ എന്നോട് വന്നു ചോദിച്ചപ്പോൾ തന്നെ അവൾക്ക് മനസിലായി.. ഞാൻ പിന്നെ നിന്നോട് പറഞ്ഞില്ല എന്നെ ഉള്ളു..’
ഞാൻ പറഞ്ഞു. എന്റെ ഉള്ളിൽ ഇനി ഒരു ബോംബ് കൂടെ പൊട്ടാതെ ഇരിക്കുന്നുണ്ട്. അത് പദ്മയുമായുള്ള ചുറ്റിക്കളി ആയിരുന്നു. അവളായി അത് ആരോടും പറയില്ല ഞാനായും പറയാൻ പോണില്ല. അത് കൊണ്ട് അതിനി പൊട്ടാൻ സാധ്യത ഇല്ലെന്ന് എനിക്ക് തോന്നി..

‘നീ ആരെയോ ഭയങ്കരമായി തല്ലിയെന്ന് അവൾ പറഞ്ഞു..’
ലച്ചു എന്നെ നോക്കി പറഞ്ഞു

‘ആ.. ഒരുത്തൻ.. ഒരു നായിന്റെ മോൻ.. അവളെ പേടിപ്പിച്ചു.. എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല…’
ഞാൻ പറഞ്ഞു

‘എടാ.. അവൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ.. അവർ അവളെ…?
ലച്ചു വിഷണ്ണയായ് ചോദിച്ചു

‘ഹേയ്.. അവർ ഒന്നും ചെയ്തില്ല…’

‘പക്ഷെ അവൾ വല്ലാതെ പേടിച്ചു.. ഒരു തവണ ഉറക്കം ഉണർന്ന് വല്ലാതെ പേടിച്ചു കരഞ്ഞു.. എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു.. ഇഷാനി ആണ് അവളെ പിന്നെ ആശ്വസിപ്പിച്ചത്.. ഞാൻ ചേച്ചി ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല..’
ലച്ചു പറഞ്ഞു

‘അങ്ങനെ പറയാതെ. നീയും ആ ഷോക്കിൽ അല്ലായിരുന്നോ.. അത് കൊണ്ടാണ്..’
ഞാൻ അവളുടെ കയ്യിൽ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു

‘അല്ല.. എനിക്ക് ഷോ ഓഫിന്റെ തന്റെടവും മനക്കരുത്തും മാത്രമേ ഉള്ളു.. അതെനിക്ക് ഇന്ന് മനസിലായി..’
ലച്ചു വിഷാദം നിറഞ്ഞ ഒരു ചിരിയോടെ പറഞ്ഞു

‘എല്ലാവർക്കും സ്ട്രോങ്ങ്‌ ആയിട്ടുള്ളതും വീക്ക്‌ ആകുന്നതുമായ സമയം ഉണ്ട്.. അതൊന്നും കാര്യം ആക്കാതെ..’

‘നീ ലക്കി ആണ് എന്തായാലും.. വെരി വെരി ലക്കി.. ഷീ ഈസ്‌ ഏ ജെം മാൻ…’
ലച്ചു ഇഷാനിയെ കുറിച്ചാണ് പറഞ്ഞത്

‘ഐ നോ.. ‘
ഞാൻ പറഞ്ഞു

‘അവളോട് കാണിച്ചു കൂട്ടിയത് ഒക്കെ ഓർക്കുമ്പോ എനിക്ക് ഇപ്പൊ ഭയങ്കര റിഗ്രറ്റ്.. ഞാൻ.. ഞാൻ അവളോട് സോറി പറഞ്ഞെടാ..’
ലച്ചു പറഞ്ഞു

‘എന്നിട്ട് അവൾ എന്ത് പറഞ്ഞു..?

‘അവളതൊന്നും കാര്യം ആക്കുന്നില്ല. അതൊക്കെ മറന്നു കളഞ്ഞു എന്നൊക്കെ പറഞ്ഞു. പക്ഷെ എനിക്കറിയാം ഒരു പെണ്ണിനും മറക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് ഞാൻ അവളോട് ചെയ്തത് എന്ന്.. നീ അവളോട് പറയണം എനിക്ക് ശരിക്കും അവളോട് ചെയ്തതിൽ റിഗ്രറ്റ് ഉണ്ടെന്ന്.. അവൾ കരുതിയത് അവൾ ചെയ്ത ഹെല്പ് കൊണ്ട് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെന്നാ.. പക്ഷെ അല്ല.. എനിക്ക് ശരിക്കും അതിലൊക്കെ വിഷമം ഉണ്ട്.. നീ പറഞ്ഞാൽ അവൾ വിശ്വസിക്കും.. ‘
ലച്ചു എന്റെ കൈ ചേർത്ത് പറഞ്ഞു

‘ശരി.. ഞാൻ പറയാം..’

‘എനിക്ക് അവളോട് ഒരു ദേഷ്യവുമില്ല, അസൂയയില്ല, ഒന്നുമില്ല.. അവളെ ഇപ്പൊ എനിക്ക് ശരിക്കും ഇഷ്ടം ആണെന്ന് പറയണം..’
ലച്ചു പിന്നെയും പറഞ്ഞു

‘ഓക്കേ.. ഇതെല്ലാം പറയാം.. അവളോട് നിനക്ക് പ്രശ്നം ഒന്നുമില്ല. എന്നോടോ…?
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

‘നിന്നോട് എന്ത്..?

‘എന്നോട് ദേഷ്യം ഉണ്ടോ..?
ഞാൻ ചോദിച്ചു

‘പോടാ.. നീ അല്ലേ ബെസ്റ്റ് ഫ്രണ്ട്.. നിന്നോട് എനിക്ക് എന്തിനാ ദേഷ്യം.. ചിലപ്പോൾ ഞാൻ ചൂടായെന്ന് ഒക്കെ ഇരിക്കും. പക്ഷെ എനിക്ക് ദേഷ്യം ഒന്നുമില്ല അങ്ങനെ..’
അവൾ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു തോളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു. ഒരുപാട് ഒരുപാട് നാളുകൾക്കു ശേഷമാണ് ലച്ചു എന്നോട് ഇങ്ങനെ ചേർന്നു ഇരിക്കുന്നത്.

‘നീ കഴിഞ്ഞ എൽ ക്ലാസ്സിക്കോ കണ്ടിരുന്നോ ലച്ചു..?
ഞാൻ ചുമ്മാ ചൊറിയാൻ വേണ്ടി ചോദിച്ചു

‘ഇപ്പൊ എനിക്ക് നിന്നോട് ദേഷ്യം തോന്നുന്നുണ്ട്..’
ലച്ചു എന്റെ കയ്യിൽ പിച്ചി കൊണ്ട് പറഞ്ഞു. മുറിഞ്ഞു പോയ ഒരു സൗഹൃദം അവിടെ തളിരിടുകയായിരുന്നു.. ലച്ചു ആയുള്ള കമ്പിനി ഞാൻ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു.. ഞങ്ങൾ സൗഹൃദത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് വീടിന് മുന്നിൽ ഒരു കാർ വന്നു നിന്നത്. പെട്ടന്ന് മഹാന്റെ ആളുകൾ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി. ഞാൻ എഴുന്നേറ്റ് കൈ കൊണ്ട് കുഴപ്പമില്ല എന്ന് കാണിച്ചു.. വണ്ടിയിൽ പദ്മ ആയിരുന്നു..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *