അവൾ മയപ്പെട്ടു എന്ന് സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി
‘അപ്പോൾ തനിക്ക് പ്രശ്നം ഒന്നുമില്ല..?
ഞാൻ ചോദിച്ചു
‘ഇല്ല. പക്ഷെ അമ്മയുടെ അടുത്ത്…. അത് ഞാൻ ഇല്ല.. എനിക്ക് അവരുടെ മുന്നിൽ നിൽക്കാൻ പറ്റില്ല..’
ഇഷാനി പറഞ്ഞു
‘എടാ ഒരു തവണ മതി.. നിന്നെ കാണാൻ അവർക്ക് വല്ലാത്ത ആഗ്രഹം ഉണ്ട്.. മുന്നേ ഒക്കെ ഞാൻ കൊണ്ട് വരാമെന്ന് പറഞ്ഞപ്പോ അമ്മ തന്നെ ആണ് വേണ്ടെന്ന് പറഞ്ഞത്. വയ്യാതെ കിടക്കുമ്പോ നിന്നെ കാണാൻ വിളിക്കാൻ അമ്മക്ക് മടി ആയിരുന്നു. നിന്നെ വളർത്താത്ത അമ്മ വയ്യാതെ കിടക്കുമ്പോ സഹായം അഭ്യർത്ഥിച്ചു വിളിക്കുവാണ് എന്നൊക്കെ നീ കരുതും എന്നാണ് അമ്മ ചിന്തിച്ചത്.. അമ്മ പറഞ്ഞത് കൊണ്ടാണ് ഞാൻ ഇത്രയും നാൾ ഇതെല്ലാം പറയാതെ ഇരുന്നത്… ഇപ്പൊ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു സുഖം ആയി വരുന്നു.. നിന്നെ കണ്ടാൽ അത് അമ്മയ്ക്ക് ഒരു ആശ്വാസം ആകും…’
ഞാൻ പറഞ്ഞു
‘അവരെ ഞാൻ പോയി കണ്ടാൽ… അതിന് എന്നോട് എന്റെ അച്ഛന്റെ ആത്മാവ് പൊറുക്കില്ല..’
അവൾ പറഞ്ഞു
‘പൊറുക്കും.. എനിക്ക് അങ്ങനെ ആണ് തോന്നുന്നത്..’
ഞാൻ പറഞ്ഞു
‘എനിക്ക് അത് അങ്ങനെ ക്ഷമിക്കാൻ പറ്റുന്ന കാര്യം അല്ലടാ…’
ഇഷാനി തൊണ്ട ഇടറി എന്നോട് ചേർന്നു എന്റെ തോളിൽ തല ചായ്ച്ചു കൊണ്ട് പറഞ്ഞു. അവൾ വല്ലാതെ തളർന്നിരിക്കുന്നു. ശരീരം കൊണ്ടല്ല, മനസ്സ് കൊണ്ട്
‘പറ്റും. പറ്റണം.. എന്നോട് നീ ക്ഷമിച്ചില്ലേ..? അത് പോലെ അമ്മയോടും ക്ഷമിക്ക്.. പിന്നെ നീ അവരെ കാണുകയോ വിശേഷം തിരക്കുകയോ ഒന്നും വേണ്ട.. ഒരു തവണ എന്റെ കൂടെ വന്നു അമ്മയെ ഒന്ന് കണ്ടാൽ മതി…’
‘നീ പറഞ്ഞാൽ ഞാൻ കേൾക്കാം.. ഒരു തവണ..’
അവൾ എന്നെ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു
‘ഞാൻ പറഞ്ഞത് കൊണ്ടല്ല.. തനിക്ക് സ്വയമേ തോന്നിയത് കൊണ്ട് വാ..’
ഒടുവിൽ അവൾ വരാമെന്ന് ഏറ്റു. ഒരല്പം മടിയോടെ ആണെങ്കിലും ഇഷാനി എന്റെ കൂടെ വന്നു. അമ്മ കിടക്കുന്ന ബെഡിന് അരികിൽ ശിവാനി ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോ അവൾ പെട്ടന്ന് എഴുന്നേറ്റു.. അമ്മ മയക്കത്തിൽ ആയിരുന്നു.. ഞാൻ ഇഷാനിയെ പിടിച്ചു ശിവാനി ഇരുന്ന കസേരയിൽ ഇരുത്തി.. ഇഷാനി എന്ത് ചെയ്യണം എന്നറിയാതെ അമ്മയുടെ മുഖത്ത് നോക്കി ഇരുന്നു. ശിവാനി പേടി കൊണ്ടാണോ നാണം കൊണ്ടാണോ ഇഷാനിക്ക് പുറം തിരിഞ്ഞു എന്തോ തപ്പുന്ന ഭാവത്തിൽ നിന്നു. ഞാൻ അവളെ പിടിച്ചു ഇഷാനിക്ക് നേരെ നിർത്തി..
‘ആഹാ ഇതാരാ വന്നെ…?
പെട്ടന്ന് പിന്നിലൂടെ ഒരു സ്ത്രീയുടെ ശബ്ദം ഇഷാനി കേട്ടു. ലേഖ ചേച്ചി..
ഇഷാനിക്ക് മുമ്പ് ആക്‌സിഡന്റ് ആയപ്പോൾ അർജുൻ സഹായത്തിനു വേണ്ടി കൊണ്ട് വന്നതായിരുന്നു ലേഖ ചേച്ചിയെ. ചേച്ചിയെ പിന്നെ ഇന്നാണ് ഇഷാനി കാണുന്നത്
‘അമ്മ രണ്ടാമത് ഓപ്പറേഷന് വേണ്ടി അഡ്മിറ്റ് ആയപ്പോൾ ഞാനാണ് ചേച്ചിയെ ഇവിടെ ഒരു ഹെല്പിന് കൊണ്ട് നിർത്തിയത്.. ഇവൾക്ക് ആണേൽ ക്ലാസ്സും എക്സാമും എല്ലാം ഉള്ളോണ്ട് ഇവിടെ ആരെങ്കിലും എപ്പോളും വേണമല്ലോ..’
ഞാൻ പറഞ്ഞു
‘ചേച്ചി.. ദേ ഇതാരാ വന്നതെന്ന് നോക്കിയേ…’
ലേഖ ചേച്ചി അപ്പോൾ ഇഷാനിയുടെ അമ്മായുടെ മുഖത്ത് പതിയെ തൊട്ട് കൊണ്ട് പറഞ്ഞു. അവരുടെ കണ്ണുകൾ മെല്ലെ തുറന്നു. ആ കണ്ണുകൾ ഇഷാനിയെ കണ്ടു.. അതിന് തെളിവായി അതിൽ നിന്നും കണ്ണ് നീർ താഴേക്ക് ഒലിച്ചു.. ഇഷാനിക്ക് എന്ത് ചെയ്യണം എന്ത് സംസാരിക്കണം എന്നറിയില്ലായിരുന്നു.. അവൾ പതിയെ കയ്യെടുത്തു അമ്മയുടെ കയ്യിൽ വച്ചു.. ഞാനത് ഒട്ടും പ്രതീക്ഷിച്ചില്ല.. ശിവാനിയും.. അമ്മയ്ക്ക് ഒരു ആശ്വാസത്തിന് വേണ്ടി ആണ് ഇഷാനി അങ്ങനെ ചെയ്തത്..
ഇഷാനിയും അമ്മയും ഏറെ നേരം ഒന്നും സംസാരിക്കാതെ തമ്മിൽ നോക്കി ഇരുന്നു. ലേഖ ചേച്ചിയും ഞാനും മാത്രമേ അവിടെ എന്തെങ്കിലും സംസാരിക്കുന്നുള്ളു. ശിവാനിയോട് ഇഷാനിയോട് മിണ്ടാൻ പറഞ്ഞെങ്കിലും അവൾ എന്റെ പിന്നിൽ ഒളിച്ചു നിന്നു.. അമ്മയുടെ മുന്നിൽ വച്ചു രണ്ട് പേരും മിണ്ടണ്ട എന്ന് കരുതി ഞാൻ രണ്ടിനെയും പുറത്തേക്ക് കൊണ്ട് പോയി.. ആശുപത്രിയുടെ ആളൊഴിഞ്ഞ ഒരു ലാബിന്റെ അരികിൽ ഞങ്ങൾ എത്തി.. അപ്പോൾ ഇഷാനി ആണ് സംസാരത്തിന് തുടക്കമിട്ടത്..
