‘ചേച്ചി അന്ന് കുഞ്ഞാണ്.. അന്ന് ഞാൻ ഉണ്ടായിട്ട് ഇല്ല.. പക്ഷെ വീട്ടിൽ വരുന്നതിന് മുന്നേ ആ അച്ഛൻ അമ്മ വരുന്നത് അറിഞ്ഞു വന്നു വഴക്ക് ഉണ്ടാക്കി. ചേച്ചിയെ കാണാൻ പോലും സമ്മതിച്ചില്ല..’
ശിവാനി പറഞ്ഞു
‘എന്നോട് ആരും ഈ കാര്യം പറഞ്ഞിട്ടില്ല..’
ഇഷാനി പറഞ്ഞു
‘വീട്ടിൽ എത്തുന്നതിനു മുന്നേ അമ്മയെ കണ്ടത് കൊണ്ടാകും ആരും അറിയാഞ്ഞത്. അല്ലേൽ ചേച്ചിയോട് പറയണ്ട എന്ന് വച്ചതാകും.. സത്യത്തിൽ അന്ന് അവർ വന്നത് ചേച്ചിയെ കൊണ്ട് പോകാൻ ആയിരുന്നു..’
ശിവാനി അത് പറഞ്ഞപ്പോ ഇഷാനിക്ക് അതൊട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല
‘എന്നെ കൊണ്ട് പോവാനോ….?
ഇഷാനി ഞെട്ടലോടെ ചോദിച്ചു.
‘മ്മ്മ്.. അമ്മയ്ക്ക് ചേച്ചിയെ വിട്ടിട്ട് പോന്നത് കൊണ്ട് ഭയങ്കര കരച്ചിൽ ആയിരുന്നു.. എന്റെ അച്ഛൻ അത് കൊണ്ട് ചേച്ചിയെ കൊണ്ട് വരാൻ വേണ്ടി നാട്ടിലേക്ക് വന്നു.. പക്ഷെ ആ രവിയച്ഛൻ സമ്മതിച്ചില്ല.. ചേച്ചിയെ കാണാൻ പോലും വരരുത് എന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കി.. ചേച്ചിയെ പൊന്ന് പോലെ നോക്കിക്കോളാം എന്റെ അമ്മയുടെ കൂടെ ചേച്ചിയെ വിടില്ല എന്നൊക്കെ പറഞ്ഞു കുറെ വഴക്ക് ഇട്ടു. ലാസ്റ്റ് അമ്മയ്ക്ക് ചേച്ചിയെ കാണാതെ തിരിച്ചു പോരേണ്ടി വന്നു.. ഇതൊക്കെ അമ്മ പിന്നെ പറഞ്ഞു ഞാൻ കേട്ടത് ആണ്.. ചേച്ചിയുടെ രവിയച്ഛനോട് ചോദിച്ചാൽ മതി.. പറഞ്ഞു തരും..’
അമ്മ തന്നെ ഉപേക്ഷിച്ചു പോയി എന്നാണ് ഇഷാനി ഇത്രയും നാൾ കരുതിയിരുന്നത്. ഒരു തവണ എങ്കിലും അവർ തന്നെ അന്വേഷിച്ചു വന്നു എന്നത് അവൾക്ക് വിശ്വസിക്കാൻ പറ്റാത്ത അത്രയും വലിയ സത്യം ആയിരുന്നു.. രവിയച്ഛൻ ഇതൊക്കെ തന്നോട് മറച്ചു വച്ചത് ഒരു ചതിയായി അവൾക്ക് തോന്നി.. പിന്നെ ഇഷാനി ഓർത്തു തന്നോടുള്ള സ്നേഹം കൊണ്ടാണ് രവിയച്ഛൻ അവർക്കൊപ്പം തന്നെ വിടാഞ്ഞത്.. അവരോട് വഴക്ക് ഇട്ടത് പോലെ പൊന്ന് പോലെ തന്നെ നോക്കിയാണ് തന്നെ വളർത്തിയതും.
‘ അത് കഴിഞ്ഞു അച്ഛനും അമ്മയും തിരിച്ചു പോയില്ല. ഇവിടെ താമസിക്കാൻ തീരുമാനിച്ചു. പിന്നെ എല്ലാ വർഷവും പിറന്നാൾ ആകുമ്പോൾ ചേച്ചിയുടെ ഫോട്ടോ രവിയച്ഛൻ അമ്മയ്ക്ക് അയച്ചു കൊടുക്കും. അമ്മ പിന്നെയും ചേച്ചിയെ തിരക്കി വരാതെ ഇരിക്കാൻ വേണ്ടി ആണ് അത് അയക്കുന്നത്..’
ശിവാനി പറഞ്ഞു..
‘ഇവിടെ നിങ്ങൾ എവിടാ താമസിക്കുന്നെ..?
ഇഷാനി ചോദിച്ചു
‘ഇവിടെ വാടകയ്ക്ക് ആണ്.. ചേച്ചിയുടെ കോളേജിൽ നിന്ന് കുറച്ചു അടുത്താ..’
അവൾ പറഞ്ഞു
‘അപ്പോൾ നീ എന്നെ കണ്ടിട്ട് ഒക്കെ ഉണ്ടോ മുന്നേ..?
ഇഷാനി ചോദിച്ചു
‘ഉണ്ട്.. ചേച്ചിയെ ഇവിടെ ചേർക്കാൻ വന്നു കഴിഞ്ഞു രവിയച്ഛൻ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. ചേച്ചി ഇവിടെ നിന്നാണ് പഠിക്കുന്നത് എന്നും ചേച്ചിയെ കാണാൻ ചെല്ലരുത് എന്ന് പ്രത്യേകം പറയാൻ കൂടി ആയിരുന്നു aa വന്നത്..’
ശിവാനി പറഞ്ഞു
‘അങ്ങനെ ചേച്ചി ഇവിടെ വന്നു കഴിഞ്ഞു കുറെ വട്ടം ഞാൻ കണ്ടിട്ടുണ്ട്. അമ്മയുടെ കട കോളേജിനു അടുത്താ. അമ്മ മിക്ക ദിവസവും ചേച്ചിയേ കാണാൻ അവിടെ മാറി നിൽക്കും.. ഒരു തവണ രാവിലെ ഞാൻ പത്രം ഇടാൻ പോയ കൂട്ടത്തിൽ ആണ് ചേച്ചിയുടെ ഫോട്ടോ അതിൽ കണ്ടത്..’
‘നീ പത്രം ഇടാൻ പോകുമോ..?
ഇഷാനി ചോദിച്ചു
‘ആ ഞങ്ങളുടെ അടുത്ത് ഉള്ള കുറച്ചു വീടുകളിൽ.. ആ കൂട്ടത്തിൽ ഞാൻ ഫ്രീ ആയി പത്രം വായിക്കുകയും ചെയ്യും.. അങ്ങനെ കണ്ടതാ ചേച്ചിക്ക് ക്വിസ് മത്സരത്തിൽ ഫസ്റ്റ് പ്രൈസ് അടിച്ചത്.. അത് അറിഞ്ഞപ്പോൾ അമ്മയ്ക്ക് ഭയങ്കര ആഗ്രഹം.. അങ്ങനെ വാങ്ങിയതാ ഈ ഡ്രസ്സ്..’
ശിവാനി ചേച്ചിയുടെ ചുരിദാറിൽ തൊട്ട് കൊണ്ട് പറഞ്ഞു. ആ ചുരിദാർ അല്ല ഇതെന്ന് പറയാൻ വന്നെങ്കിലും അത് വേണ്ട എന്ന് ഇഷാനി കരുതി. ആർക്കും സന്തോഷം ഇല്ലാത്ത ഒരു സത്യം കൊണ്ട് എന്ത് പ്രയോജനം
‘ പിന്നെ അമ്മയ്ക്ക് അസുഖം വന്നു കഴിഞ്ഞാണ് അമ്മ രവിയച്ഛന് കൊടുത്ത വാക്ക് തെറ്റിച്ചെ.. അമ്മക്ക് പേടി ആയിരുന്നു മരിച്ചു പോകുമോ എന്ന്.. അതിന് മുന്നേ ചേച്ചിയെ കണ്ട് മാപ്പ് പറയണം എന്ന് അമ്മയ്ക്ക് ഉണ്ടായിരുന്നു.. അതിനാണ് അമ്മ പിറന്നാളിന് കാണാൻ വന്നത്..’
