‘മോൾടെ വയ്യായ്ക ഒക്കെ മാറിയല്ലോ…?
‘അതൊക്കെ മാറി…’
ഇവിടെ താൻ വന്നത് അർജുനെ കാണാൻ ആണ്.. അവന് എന്തെങ്കിലും പ്രശ്നം ഉണ്ടോന്നു അറിയാൻ. പക്ഷെ അവനും അച്ഛനും ഒക്കെ തന്നെ ഇങ്ങോട്ട് ഒരുപാട് കെയർ ചെയ്യുന്നത് പോലെ ഇഷാനിക്ക് തോന്നി..
‘എന്നാൽ നിങ്ങൾ സംസാരിച്ചു ഇരിക്ക്..’
അവരെ അവിടെ ഒറ്റയ്ക്ക് ആക്കിയിട്ടു അച്ഛൻ വെളിയിലേക്കു പോയി
‘ഇനി ഇവിടാണോ….?
ഇഷാനി ചോദിച്ചു
‘ഹേയ്.. ഇതിപ്പോ അച്ഛന്റെ ഒരു സമാധാനത്തിനു വേണ്ടി.. എല്ലാം ഓക്കേ ആകുമ്പോൾ ഞാൻ തിരിച്ചു അങ്ങോട്ട് പോകും…’
‘നോട്ട് ഞാൻ എഴുതി തരാം.. ബുക്ക് താ…’
ആ കാര്യത്തിൽ എങ്കിലും അവനെ ഹെല്പ് ചെയ്യാമെന്ന് അവൾ കരുതി..
‘അതൊക്കെ കൃഷ്ണ എടുത്തോണ്ട് പോയി.. അവൾ കുറച്ചു മുന്നേ വരെ ഇവിടെ ഉണ്ടായിരുന്നു..’
അർജുൻ പറഞ്ഞു
ഹോ താടക അതും നടത്തിയോ..? ഇവൾ എന്തിനാ അർജുന്റെ അടുത്ത് ഓവർ ആകുന്നത്.. അവൻ എല്ലാം പറഞ്ഞിട്ടും.. അവന് ഇങ്ങനെ എങ്കിലും തന്നെ കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെ എന്ന് കരുതിയതാണ്.. ഇപ്പോൾ അതും നടപ്പില്ല.. ഇഷാനിക്ക് അമർഷം തോന്നി
‘എന്നോട് ദേഷ്യം ഉണ്ടോ ഇന്നലെ വരാഞ്ഞതിൽ…?
ഇഷാനി മുഖത്ത് നോക്കാതെ ചോദിച്ചു
‘എന്തിന്…..? നീ വിളിച്ചു തിരക്കി എന്നറിഞ്ഞപ്പോ തന്നെ ഞാൻ ഹാപ്പി ആയി… ഇവിടെ വരെ വന്നു എന്നെ കാണുമെന്നു എന്ന് പോലും ഞാൻ കരുതിയില്ല… ഞാൻ എത്രത്തോളം ഹാപ്പി ആണെന്ന് നിനക്ക് ഇപ്പോൾ കാണാൻ മേലെ… പിന്നെ ഇങ്ങനെ ഒക്കെ ചോദിക്കണോ…?
‘ അങ്ങനെ അല്ല.. എനിക്ക് വയ്യാണ്ടായപ്പോ നീ എന്നെ ഒരുപാട് ഹെല്പ് ചെയ്തു.. കെയർ ചെയ്തു.. ബട്ട് നിനക്കൊരു പ്രശ്നം വന്നപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല…’
അവൾ വളരെ സങ്കടത്തോടെ ആണ് അത് പറഞ്ഞത്
‘ഹേയ് അങ്ങനെ ഒന്നും ചിന്തിക്കാതെടോ… നീ അന്ന് ശരിക്കും ഹെല്പ്ലെസ്സ് ആയിരുന്നു.. എണീക്കാൻ പോലും വയ്യായിരുന്നു.. ഞാൻ അങ്ങനെ ആണോ..? എനിക്കൊരു പ്രശ്നവുമില്ല.. പിന്നെ ഇവരൊക്കെ ഉണ്ടല്ലോ… അത് കൊണ്ട് ഞാൻ അങ്ങനെ ചിന്തിച്ചിട്ട് കൂടിയില്ല…’
ഓ നിനക്ക് എല്ലാവരും ഉണ്ടല്ലോ അല്ലേ.. എനിക്കല്ലേ വേറാരും ഇല്ലാത്തത്.. – ഇഷാനി ഉള്ളിൽ കരഞ്ഞു. തന്റെ കണ്ണ് നിറയുന്നത് അവൻ കാണാതെ ഇരിക്കാൻ അവൾ മുഖം മാക്സിമം വെട്ടിച്ചു
‘എനിക്ക്.. എനിക്കെന്തോ ഞാൻ ഒരു ബാഡ് ഫ്രണ്ട് ആയത് പോലെ…’
ഇഷാനി പറഞ്ഞൊപ്പിച്ചു…
‘ബാഡ് ഫ്രണ്ട് ആയിട്ടാണോ എന്നോട് നല്ല ദേഷ്യവും വെറുപ്പും ഉണ്ടായിട്ടും എനിക്കൊരു അപകടം ഉണ്ടായെന്നു കേട്ടപ്പോൾ നീ കാണാൻ വന്നത്.. സത്യത്തിൽ ഞാൻ അന്ന് നിന്നെ കെയർ ചെയ്തതിലും എത്രയോ വലിയ കാര്യമാണ് നീ ഇപ്പോൾ എന്നോട് കാണിച്ചത്.. നിന്റെ നല്ല മനസ്സ് കൊണ്ടാണ് നിനക്ക് അത് വലിയ കാര്യമായി തോന്നാത്തതും.. നീ എപ്പോളും എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.. എന്തൊക്കെ ആണേലും…..’
അർജുൻ പറഞ്ഞു…
ഇനിയും ഇവിടെ ഇരുന്നാൽ താൻ ചിലപ്പോൾ കരഞ്ഞു പോകുമെന്ന് ഇഷാനിക്ക് തോന്നി.. അവൾ അവിടുന്ന് മെല്ലെ എഴുന്നേറ്റു..
‘ഞാൻ എന്നാൽ പൊക്കോട്ടെ… അച്ഛനോട് ഞാൻ പോയി എന്ന് പറയണേ…’
‘പറയാം.. നീ കടയിലേക്ക് ആണോ…?
അർജുൻ ചോദിച്ചു
‘അതേ…’
അവൾ പറഞ്ഞു
‘എന്നാൽ കൊണ്ട് ആക്കി തരാം…’
‘അത് വേണ്ട.. ഞാൻ പൊക്കോളാം…’
ഇഷാനി വേണ്ടെന്ന് പറഞ്ഞിട്ടും അർജുൻ സമ്മതിച്ചില്ല.. അവരുടെ വണ്ടിയിൽ അവളെ കൊണ്ട് വിടാമെന്ന് അർജുൻ നിർബന്ധിച്ചു.. വണ്ടി എടുത്തു അതിൽ കയറുന്നതിനു മുമ്പ് അർജുന്റെ മുഖത്ത് നോക്കി ഇഷാനി പറഞ്ഞു..
‘എനിക്ക് നിന്നോട് വെറുപ്പ് ഉണ്ടെന്ന് നീ പറഞ്ഞില്ലേ..? ഞാൻ ഒരിക്കലും നിന്നെ വെറുത്തിട്ടില്ല.. അതിനെനിക്ക് ഒരിക്കലും കഴിയില്ല….’
അർജുന്റെ മറുപടി കേൾക്കാൻ കാത്ത് നിൽക്കാതെ അവൾ കാറിൽ കയറി.. മറുപടി ഒന്നും പറഞ്ഞില്ല എങ്കിലും അവൾ ആ പറഞ്ഞത് അർജുന് ഒരുപാട് സന്തോഷം ഉണ്ടാക്കി.. അന്ന് വീട്ടിൽ നിന്ന് പിണങ്ങി പോയതിൽ പിന്നെ ഇന്നാണ് അവൾ അല്പം എങ്കിലും അടുപ്പം കാണിക്കുന്നത്.. അത് അവളുടെ നല്ല മനസ്സ്.. എന്തായാലും ഈ അടി കൊണ്ട് ഇങ്ങനെ എങ്കിലും ഒരു പ്രയോജനം ഉണ്ടായല്ലോ എന്ന് അർജുൻ ഓർത്തു..
