റോക്കി – 6 26അടിപൊളി  

ബൈക്ക് സ്റ്റേഷന് അടുത്തെത്താറായപ്പോ അവൾ എന്റെ തോളിൽ തട്ടി പറഞ്ഞു..
‘അതേ ഇവിടെ നിർത്തണ്ട കേട്ടോ.. നേരെ വിട്ടോ..’

‘എങ്ങോട്ട്..?

‘പൂക്കുട.. ഇനി അവിടെ ചെന്നിട്ടു നിർത്തിയാൽ മതി…’
അവൾ പറഞ്ഞു

‘നീ.. നീ ട്രെയിൻ അല്ലേ പോകുന്നു എന്ന് പറഞ്ഞെ..?
ഞാൻ ചോദിച്ചു

‘അത് ഞാൻ ചുമ്മാ പറഞ്ഞതാ. നിന്റെ മോന്ത പോകുന്ന കാണാൻ..’
അവൾ പറഞ്ഞു

‘നായെ.. ഞാൻ ആകെ മൂഡോഫ് ആയിരുന്നു..’
ഞാൻ പറഞ്ഞു

‘ഓ അപ്പോൾ രണ്ട് ദിവസം എന്നേ കാണാതെ ഇരുന്നാൽ മോനു വിഷമം ഒക്കെ വരുമല്ലേ…?
ഇഷാനി കള്ളച്ചിരിയോടെ ചോദിച്ചു

‘വരും..’
ഞാൻ പറഞ്ഞു
‘ഞാൻ നിന്നെ നിങ്ങളുടെ ടൗണിൽ വിടാം. അവിടുന്ന് നീ ബസ് പിടിച്ചു പോയാൽ മതി..’

‘എന്നേ എന്റെ വീട്ടിൽ കൊണ്ട് വിടണം..’
അവൾ പറഞ്ഞു

‘നീയല്ലേ പറഞ്ഞത് വീട്ടിൽ കൊണ്ട് വിട്ടാൽ അവർക്കൊക്കെ സംശയം ആകുമെന്ന്…’
ഞാൻ ചോദിച്ചു

‘സംശയം ആകാനാണ് നീയുമായി പോകുന്നത്..’
അവൾ പറഞ്ഞു

‘മനസിലായില്ല..?

‘വീട്ടിൽ ചെറുതായ് ഒരു കല്യാണം സെറ്റപ്പ് ഒക്കെ ആയി വരുന്നുണ്ട്. അവര് അത് ഉറപ്പിക്കുന്നതിന് മുമ്പ് എനിക്ക് ഒരാൾ ഉണ്ടെന്ന് അവര് അറിയണ്ടേ..’
ഇഷാനി പറഞ്ഞു

‘കല്യാണം ഉറപ്പിച്ചോ..?
ഞാൻ കുറച്ചു ടെൻഷൻ ആയി

‘ഹേയ് ഇല്ല. എന്റെ ക്ലാസ്സ്‌ ഒക്കെ തീരാറായില്ലേ. അത് കൊണ്ട് വീട്ടിൽ ഒരു ആലോചന മുറുകി വരുന്നു. ഞാൻ അന്ന് പരിചയപ്പെടുത്തി ഇല്ലേ ഉണ്ണിയേട്ടനെ. പുള്ളി ആയി തന്നെ. അവരായിട്ട് ഉറപ്പിച്ചു കഴിഞ്ഞു ഞാൻ നിന്റെ കാര്യം എടുത്തിട്ടാൽ അവർക്കെല്ലാം അതൊരു വിഷമം ആകും. ഇത്രയും വളർത്തിയിട്ട് ഞാൻ തന്നിഷ്ടം കാണിച്ചു എന്നൊക്കെ തോന്നരുതല്ലോ..’
ഇഷാനി പറഞ്ഞു

‘ഓഹോ.. അങ്ങനെ ഒക്കെ ആയോ കാര്യങ്ങൾ. പക്ഷെ ഞാൻ നേരിട്ട് വരുന്നത് ആണോ അതിന്റെ ഒരു രീതി. എന്റെ വീട്ടുകാര് കൂടി വേണ്ടേ..? അച്ഛൻ ഒരുതവണ ഇങ്ങോട്ട് ഈ കാര്യം ചോദിച്ചിരുന്നു..’
ഞാൻ അവളോട് പറഞ്ഞു

‘അച്ഛൻ ആയൊക്കെ പെണ്ണ് ചോദിക്കാൻ പിന്നെ വരാം. ആദ്യം അവര് നിന്നെ കണ്ടു ഇഷ്ടപ്പെടട്ടെ..’
അവൾ പറഞ്ഞു

‘എന്നേ അവര് കണ്ടിട്ടുള്ളതല്ലേ..?
ഞാൻ ചോദിച്ചു

‘ചെറുക്കാ നിനക്ക് പേടി ആണോ..?
എനിക്ക് പേടി ഒന്നും ഇല്ലായിരുന്നു. ഒരു ടെൻഷൻ മാത്രം

‘പേടി ഒന്നുമില്ല. പക്ഷെ എന്നേ അവർക്ക് ഇഷ്ടം ആകുമോ..?
ഞാൻ അവളോട് ചോദിച്ചു

‘ആകും. അതിനാണ് നിന്നെ കൊണ്ട് ഞാൻ പോകുന്നെ അങ്ങോട്ട്‌..’
അവൾ പറഞ്ഞു
‘പാറു നമ്മൾ അവിടെ ചെല്ലുമ്പോളേക്ക് എല്ലാം അവതരിപ്പിച്ചു കാണും. പിന്നെ ബാക്കി ഞാൻ നോക്കിക്കോളാം. നീ ഞാൻ പറയുന്ന പോലെ എല്ലാം ചെയ്താൽ മതി..’
ഇഷാനി പറഞ്ഞു

അവളുടെ പാർവതി ചേച്ചിക്ക് മാത്രമേ ഞങ്ങളുടെ റിലേഷന്റെ കാര്യം വീട്ടിൽ അറിയുള്ളു. പക്ഷെ ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത് എന്നൊന്നും ചേച്ചിക്ക് അറിയില്ല. ചേച്ചി ഫുൾ സപ്പോർട്ട് ആണ്. കല്യാണം ആലോചന മുറുകുന്ന കാര്യവും പാറു ആണ് ഇഷാനിയോട് പറഞ്ഞത്. ഉത്സവം കൂടുകയും ചെയ്യാം ആലോചന പൊളിക്കുകയും ചെയ്യാമെന്ന് ഇഷാനി തീരുമാനിച്ചിരുന്നു..

‘എന്റെ ചെക്കന്റെ മുഖം തെളിഞ്ഞല്ലോ…’
എന്നെ കെട്ടിപിടിച്ചു ഇരുന്നു ഇഷാനി പറഞ്ഞു

പോകുന്ന വഴി അവൾ എന്നോട് അവിടെ ഉള്ളവരോട് എങ്ങനെ പെരുമാറണം എങ്ങനെ സംസാരിക്കണം എന്നൊക്കെ പറഞ്ഞു തന്നു. ഞാൻ അവളുടെ ക്ലാസിൽ പഠിക്കുന്നത് ആണെന്ന് പറയരുത് എന്ന് അവൾ പ്രത്യേകം ഓർമിപ്പിച്ചു. അവളുടെ സീനിയർ ആയിരുന്നു ഇപ്പൊ ബിസിനസ് ആണെന്ന് പറയാൻ അവൾ പറഞ്ഞു.. എന്റെ പ്രായവും ഞാൻ പഠിക്കുന്നത് ഒക്കെ വച്ചു പിന്നെയും ചോദ്യം വരാൻ സാധ്യത ഉള്ളത് കൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞത്. പോകുന്ന വഴിയിൽ ഒരു ജംഗ്ഷൻ എത്തിയപ്പോ ഞങ്ങൾ വെള്ളം കുടിക്കാൻ നിർത്തി. നാരങ്ങ വെള്ളം കുടിച്ചു കൊണ്ടിരിക്കവേ ഞാൻ അവളോട് ഈ സ്‌ഥലം ഓർമ ഉണ്ടോ എന്ന് ചോദിച്ചു

‘ഇല്ല.. ഇതേതാ സ്‌ഥലം..?
അവൾ ചോദിച്ചു

‘ഇതാ നമ്മൾ അന്ന് വന്നപ്പോൾ പാർട്ടിക്കാർ നമ്മളെ തടഞ്ഞു വച്ച സ്‌ഥലം. ഇവിടുന്ന് ആണ് നമ്മൾ അവരുടെ കണ്ണ് വെട്ടിച്ചു ഓടിയത്..’
ഞാൻ അത് പറഞ്ഞപ്പോ അവൾക്ക് ചെറിയൊരു പേടി വന്നു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *