റോക്കി – 6 26അടിപൊളി  

‘ഹി ഹി മൂഞ്ചിക്കോ.. ഞാൻ കോൾ എടുക്കുന്നില്ല..’
ഞാൻ ഇളിച്ചു കൊണ്ട് പറഞ്ഞു

‘ഫോൺ എടുക്കടാ മര്യാദക്ക്..’
തന്റെ പ്ലാൻ പൊളിഞ്ഞ നൈരാശ്യത്തിൽ ഇഷാനി പറഞ്ഞു

‘നോ മോളെ..’

‘എന്നാൽ ഞാൻ എടുത്തോളാം..’
ഇഷാനി പെട്ടന്ന് എന്റെ കയ്യിൽ നിന്ന് ഫോൺ തട്ടി വാങ്ങിച്ചു. കോൾ കട്ടാകുന്നതിന് മുമ്പ് അവൾ കണക്ട് ആക്കി.

‘ഹലോ ഏട്ടാ…’
മറുതലയ്ക്കൽ നിന്നൊരു പെണ്ണിന്റെ സ്വരം. ഇവളാണ് ശിവാനി.. ഏട്ടാ എന്നൊക്കെ ആണ് വിളിക്കുന്നത്.. ആ വിളിയിൽ ഒരു പന്തികേട് ഇല്ലേ…? ഇഷാനി ചിന്തിച്ചു

‘ഹലോ ആരാണ്..?
ഇഷാനി ചോദിച്ചു. മറു വശത്തു നിന്നും മറുപടി ഒന്നും ഉണ്ടായില്ല

‘ഹലോ.. ഇതാരാണ്..? കേൾക്കുന്നില്ലേ..?
മറുപടി വരാതെ ആയപ്പോ ഇഷാനി പിന്നെയും ചോദിച്ചു. നോ രക്ഷ.. അപ്പുറെ നിശബ്ദത മാത്രം. ഇഷാനിക്ക് ദേഷ്യം വന്നു

‘ചെവി കേൾക്കാൻ പാടില്ലേ..? ഇങ്ങോട്ട് വിളിച്ചിട്ട് മിണ്ടാതെ ഇരിക്കുന്നോ…?
അത്രയും പറഞ്ഞപ്പോളേക്കും കോൾ കട്ടായി. ഇഷാനിയുടെ ദേഷ്യം ഇരട്ടിയായി. അർജുന്റെ സൗണ്ട് കേട്ടാൽ മാത്രമേ അവൾ സംസാരിക്കുള്ളോ..? അതെന്താ അവൾക്ക് തന്നോട് സംസാരിച്ചാൽ.. ഇഷാനി ആ നമ്പറിൽ തിരിച്ചു വിളിച്ചു.. പക്ഷെ ബെല്ല് ഉണ്ടെങ്കിലും കോൾ എടുത്തില്ല..

‘ആ പെണ്ണ് എന്താ എന്റെ സൗണ്ട് കേട്ടപ്പോ കട്ട് ആക്കിയത്…?
ഇഷാനിയുടെ ദേഷ്യം പിന്നെ എന്നോട് ആയിരുന്നു

‘എനിക്ക് എങ്ങനെ അറിയാം…?
ഞാൻ ചോദിച്ചു

‘പിന്നെ…? ആദ്യം അവൾ ഏട്ടാ എന്ന് വിളിച്ചതാണല്ലോ.. ഞാനാണ് കോൾ എടുത്തത് എന്ന് കണ്ടപ്പോ മിണ്ടാതെ കട്ടാക്കി..’
ഇഷാനി നല്ല കലിപ്പിൽ ആയിരുന്നു

‘നീ ചൂടായത് കൊണ്ട് അവൾ പേടിച്ചു പോയി കാണും..’
ഞാൻ പറഞ്ഞു

‘ഞാൻ ചൂടൊന്നും ആയില്ല. മര്യാദക്ക് ആണ് സംസാരിച്ചത്…’
ഇഷാനി പറഞ്ഞു

‘ചൂടായ പോലെ ആണ് എനിക്ക് തോന്നിയത്..’
ഞാൻ പറഞ്ഞു

‘ചുമ്മാ ഇല്ലാത്തത് പറയാതെ.. ഞാൻ ആ പെണ്ണിനോട് ചൂടായിട്ടില്ല. അവളെന്തിനാ എന്നെ പേടിക്കുന്നെ..? അവളുടെ അടുത്ത് കള്ളത്തരം ഇല്ലേൽ പിന്നെ എന്തിനാ അവൾ എന്റെ സൗണ്ട് കേൾക്കുമ്പോ ഫോൺ കട്ടാക്കിയത്..? എന്താ തിരിച്ചു വിളിച്ചപ്പോൾ കോൾ എടുക്കാത്തത്…?
ഇഷാനി ദേഷ്യത്തിൽ തിളച്ചു മറിയുകയാണ്. അവളെ കൂളാക്കാൻ ഞാൻ ശ്രമിച്ചെങ്കിലും വലിയ ഫലം കണ്ടില്ല. അവൾ പിന്നെയും പറഞ്ഞത് തന്നെ പറഞ്ഞോണ്ട് ഇരിക്കുവാണ്.

ദേഷ്യം ഒന്ന് അടങ്ങി കഴിഞ്ഞു ഇഷാനി സ്വസ്ഥം ആയി ഒന്നൂടെ എല്ലാം ആലോചിച്ചു നോക്കി. താൻ ചൂടായിരുന്നോ..? സൗണ്ട് കുറച്ചു റഫ് ആയിരുന്നു. പക്ഷെ ചൂടയൊന്നുമില്ല. എന്തായാലും ആ കുട്ടിക്ക് വാ തുറന്നു സംസാരിക്കാമല്ലോ. കള്ളികളെ പോലെ മിണ്ടാതെ നിക്കുന്നത് എന്തിനാ.. ഇവളുടെ പേര് കേക്കുമ്പോ തന്നെ ഉള്ളിലൊരു വെറുപ്പാണ്.. ആരാണ് ഈ ശിവാനി..? അപ്പോളത്തെ ദേഷ്യത്തിൽ അവളുടെ നമ്പർ ശ്രദ്ധിക്കാനും വിട്ടു പോയി. പിന്നെ അത് എടുക്കണം. എന്നിട്ട് അവളെ ഒന്ന് വിളിക്കണം.. ഈ കളി പെട്ടന്ന് തന്നെ പൊളിക്കണം.. ഇഷാനി മനസ്സിൽ കരുതി. അർജുൻ മാറുമ്പോൾ ഫോൺ എടുത്തു നമ്പർ എടുക്കാമെന്ന് ഇഷാനി കരുതി. പക്ഷെ അവൻ പെട്ടന്ന് ഒരുങ്ങുന്നത് കണ്ടപ്പോ എങ്ങോട്ടോ പോകാൻ ഇറങ്ങുകയാണ് എന്ന് അവൾക്ക് തോന്നി. കോൾ വന്നു കഴിഞ്ഞു പുറത്തേക്ക് പോണമെങ്കിൽ ശിവാനിയുടെ അടുത്തേക്ക് ആയിരിക്കും. അത് പൊളിച്ചു കൊടുക്കണം എന്ന് ഇഷാനിക്ക് തോന്നി..
ഇഷാനി പെട്ടന്ന് റൂമിലേക്ക് ചെന്നു ബനിയനും ഷോർട്സും ഊരി. അവൾ എന്ത് ചെയ്യുവാണ് എന്ന് അർജുന് ഡൌട്ട് ആയി. ഒരു ചുരിദാർ തലവഴി വലിച്ചിട്ടൊണ്ട് ഇരിക്കവേ ഇഷാനി തന്നെ ചോദിക്കാതെ കാര്യം പറഞ്ഞു

‘എടാ എനിക്കൊന്ന് ഷോപ്പിംഗ് പോണം.. നീ വാ പെട്ടന്ന്..’
അവളുടെ അടുത്തേക്ക് തല്ക്കാലം എന്റെ മോൻ പോവണ്ട.

‘എന്ത് പറ്റി പെട്ടന്നൊരു ഷോപ്പിംഗ്…?
ഞാൻ ചോദിച്ചു

‘കുറച്ചു കാര്യം വാങ്ങാൻ ഉണ്ട്.. നിന്നോട് ഞാൻ രാവിലെ പറഞ്ഞില്ലേ…?
ഇഷാനി ചുമ്മാ ചോദിച്ചു

‘എന്നോട് ഒന്നും പറഞ്ഞില്ല..’
ഞാൻ പറഞ്ഞു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *