റോക്കി – 6 26അടിപൊളി  

ഞാനും വിട്ടു കൊടുത്തില്ല

 

‘അവരെ പോലെ ഒന്നും അല്ല മോനെ ഈ ഇഷാനി.. നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല…’

 

‘എണ്ടി.. എനിക്ക് ടെമ്പർ തെറ്റി നീ ഇത് വരെ എന്നേ കണ്ടിട്ടില്ല.. അത് കൊണ്ട് ഡയലോഗ് വിടുന്നതാ…’

 

‘നിനക്ക് ടെമ്പർ തെറ്റിയാൽ നീ എന്ത് ചെയ്യും…?

ഇഷാനി ചോദിച്ചു

 

‘എനിക്ക് തന്നെ അറിയില്ല.. ലാസ്റ്റ് നീ മോങ്ങും എന്ന് മാത്രം അറിയാം…’

ഞാൻ പറഞ്ഞു

 

‘എന്നാൽ അതൊന്ന് കാണണമല്ലോ..’

അവൾ പറഞ്ഞു

 

‘ചുമ്മാ മൂപ്പിക്കാതെ.. നീ പാവം ആയോണ്ട് ഞാൻ അടങ്ങി ഇരിക്കുന്നതാ..’

 

‘അല്ലാരുന്നേൽ നീ എന്നേ അങ്ങ് വിഴുങ്ങുമോ..? അതോ എന്നേ കൊണ്ട് അവളോട് സോറി പറയിക്കുമോ..? പറ…’

 

‘പിന്നെ ഇല്ലേ.. നിന്നെ ഒക്കെ തറപറ്റിക്കാൻ എനിക്ക് മിനിറ്റ്കൾ മതി…’

ഞാൻ പറഞ്ഞു

 

‘എന്നാൽ അതൊന്ന് കാണണമല്ലോ…’

അവൾ വാശി കേറി പറഞ്ഞു

 

‘സൗകര്യം ഇല്ല.. പിന്നെ നീ അത് പറഞ്ഞു കുറെ നാൾ മിണ്ടാതെ ഇരിക്കും..’

 

‘ഇല്ല.. ഇനി പിണങ്ങില്ല എന്ന് ഞാൻ പറഞ്ഞല്ലോ. നീ എന്നേ കരയിക്ക്.. അവളോട് സോറി പറയിക്ക്…’

അവൾ പറഞ്ഞു

 

‘അതിന്റെ ആവശ്യമില്ല.. സോറി ഒക്കെ ഒരാൾക്ക് തനിയെ തോന്നി പറയേണ്ടത് ആണ്..’

 

‘നിന്റെ തള്ള് അങ്ങനെ അല്ലാരുന്നല്ലോ.. നീ കരയിക്ക് ആണാണേൽ….’

അവൾ വെല്ലുവിളി പോലെ പറഞ്ഞു

 

‘ക്ലാസ് കഴിഞ്ഞു മോളിലേക്ക് വാ.. അപ്പോൾ കാണിച്ചു തരാം ആണാണോ അല്ലയോ എന്ന്…’

ഞാൻ പറഞ്ഞു

 

‘നീ വിഷയം മാറ്റാതെ.. ഈ പീരീഡ് തീരുന്നതിനു മുന്നേ നീ എന്നേ കരയിക്കുകയോ അവളോട് സോറി പറയിക്കുകയോ ചെയ്താൽ നീ ആണാണെന്ന് ഞാൻ സമ്മതിച്ചു തരാം…’

അവൾ വിടാൻ ഒരുക്കമില്ല

 

‘അപ്പോളേ നിനക്ക് സമ്മതിക്കാൻ പറ്റൂ.. ഇപ്പൊ ഞാൻ ആണാണെന്ന് വിശ്വാസം ഇല്ലേ…?

ഞാൻ ചോദിച്ചു

 

‘ഇപ്പൊ എനിക്ക് ചെറിയൊരു സംശയം ഉണ്ട്.. നീ കാണിക്ക്…’

 

‘എന്റെ പൊന്ന് ഇഷാനി മോളെ നീ കരയാൻ ആണ്…’

 

‘ഇഷാനി കരയാൻ നീയല്ല നിന്റെ………’

ബാക്കി അവൾ പറഞ്ഞില്ല.. മുഖം കൊണ്ട് ബാക്കി പൂരിപ്പിച്ചോ എന്ന അർഥത്തിൽ ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു

‘വിചാരിച്ചാൽ നടക്കില്ല….’

 

‘തന്തക്ക് വിളിക്കുന്നോ മൈരേ…’

ഞാൻ അവളുടെ ചെവിയിൽ കിഴുക്കി..

 

‘ഞാൻ എപ്പോ വിളിച്ചു.. നീ അങ്ങനെ ഊഹിച്ചത് എന്റെ കുഴപ്പം ആണോ…?

 

‘ഞാൻ പോകുവാ.. ഇത് നല്ലവണ്ണം അവസാനിക്കും എന്ന് എനിക്ക് തോന്നുന്നില്ല…’

 

‘ചുമ്മാ ഡയലോഗ് അടിക്കുമ്പോ ആളു നോക്കി അടിക്കണം..’

അവൾ പറഞ്ഞു

 

‘എന്റെ ഇഷാനി നീ കരുതുന്നത് പോലെ നീ അത്ര ബോൾഡ് ഒന്നുമല്ല.. എനിക്ക് നിന്നെ കരയിക്കാൻ ഒട്ടും ഇഷ്ടവും ഇല്ല..’

ഞാൻ പറഞ്ഞു

 

‘ ഒരു തവണ ഒന്ന് കരയിക്ക് മോനെ.. എന്നിട്ട് നീ ബാക്കി ഡയലോഗ് അടിക്ക്…’

അവൾ വാങ്ങിച്ചു കെട്ടിയിട്ടേ പോകൂ എന്ന് എനിക്ക് മനസിലായി. ഇരന്നു വാങ്ങാൻ ആണ് അവളുടെ യോഗം.. എങ്കിൽ അതങ്ങനെ തന്നെ ആകട്ടെ

 

ഞാൻ അവളോട് പിന്നെയും ചേർന്നു ഇരുന്നു. അവളുടെ കൈ എടുത്തു എന്റെ കയ്യിൽ വച്ചു.. എന്റെ കയ്യിൽ ഇരിക്കുമ്പോ അവളുടെ കൈ തീരെ കുഞ്ഞാ. ഞാൻ പതിയെ എന്റെ കൈകൾക്കുള്ളിൽ അവളുടെ കൈപ്പത്തി വച്ചു അമക്കാൻ തുടങ്ങി.. വിടർന്നിരുന്ന അവളുടെ കൈപ്പത്തി ഒരു കൂമ്പ് പോലെ എന്റെ കൈകൾക്ക് ഉള്ളിൽ ഒതുങ്ങി.. ഞാൻ ആദ്യം കുറച്ചു ബലമേ പ്രയോഗിച്ചുള്ളൂ.. ശക്തി കൂടിയാൽ അവൾക്ക് വേദനിക്കും എന്നെനിക്ക് അറിയാമായിരുന്നു.. പക്ഷെ അവൾ അതൊന്നും വലിയ കാര്യം അല്ലാത്തത് പോലെ ഇരുന്നു..

 

ഞാൻ പിന്നെയും ബലം കൊടുത്തു. ഇപ്പൊ അവൾക്ക് നോവാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ അവളുടെ മുഖത്ത് ഭാവവ്യത്യാസം ഒന്നുമില്ല.. അത്രക്ക് ആയോ.. ഞാൻ കൈകൾ പിന്നെയും ബലത്തിൽ മുറുക്കി. അവളുടെ കുഞ്ഞു കൈപ്പത്തി എന്റെ കൈകൾക്ക് ഉള്ളിൽ കിടന്ന് ഞെരുങ്ങി.. ഞാൻ ശക്തി കൂട്ടുന്തോറും അവളുടെ മുഖം അസ്വസ്‌ഥമാകുന്നത് ഞാൻ കണ്ടു.. പക്ഷെ കരയാനോ വിടെന്ന് പറഞ്ഞു കെഞ്ചാനോ അവൾ തയ്യാറായില്ല.. അവൾ ഇത്ര വരെ വേദന സഹിക്കുമെന്ന് ഞാൻ കരുതിയില്ല.. ഈ കളി ജയിക്കണം എങ്കിൽ ഇനിയും അവളെ വേദനിപ്പിക്കണം.. അത്രത്തോളം മുന്നോട്ട് പോണോ എന്ന് ഞാൻ ചിന്തിച്ചു.. പിന്നെ അവൾക്ക് വാശി ഉണ്ട്.. ഞാൻ ആയിട്ട് കുറക്കണ്ട എന്ന് വച്ചു ഞാൻ പിന്നെയും കൈകൾക്ക് ശക്തി കൊടുത്തു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *