‘വേറെ ആരെ കൊണ്ടും പറ്റില്ല.. എന്നേ കൊണ്ട് പറ്റും.. എനിക്കവന്റെ അടുത്ത് അത്രയ്ക്ക് ഇൻഫ്ലുവൻസ് ഉണ്ട്..’
രാഹുൽ പറഞ്ഞു
‘നീ പറയുന്നത് അവൻ ഇഷാനിയെ മറന്നു എന്നേ സ്നേഹിക്കുമെന്നാണോ..?
അവൾ ചോദിച്ചു
‘എന്നല്ല.. നിങ്ങളെ റിലേഷനിൽ ആക്കാമെന്നെ ഞാൻ പറഞ്ഞുള്ളു..’
‘എനിക്ക് നീ പറയുന്നത് മനസിലാകുന്നില്ല.. എനിക്ക് അവന്റെ അടുത്ത് ഇപ്പോളും ഒരു ചാൻസ് ഉണ്ടോ..?
‘ചാൻസ് വളരെ കുറവാ… എന്നാലും ഇല്ല എന്ന് പറയാൻ കഴിയില്ല.. പക്ഷെ നിന്റെ അവനോടുള്ള പെരുമാറ്റം ഒക്കെ വച്ചു ഒരു ലോങ്ങ് ടേമിൽ സെറ്റ് ആയേക്കാം. ക്ലാസ്സ് കഴിഞ്ഞു ഇഷാനി വാനിഷ് ആയാൽ പിന്നെ നിനക്കൊരു ചാൻസ് ഉണ്ട്.. ഞാൻ ബ്രെയിൻ വാഷ് ചെയ്തു വേണേൽ അവനെ റൂട്ടിലാക്കി തരാം.. പക്ഷെ അപ്പോളും അവൻ അവളെ മറക്കുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല…’
രാഹുൽ പറഞ്ഞു
‘ നീ ശരിക്കും ഇതിൽ എന്നേ സപ്പോർട്ട് ചെയ്യുമോ…?
കൃഷ്ണ വിശ്വസിക്കാൻ ആകാതെ അവനോട് ചോദിച്ചു
‘ചെയ്യാം.. പക്ഷെ നിനക്ക് അത് മതിയാകുമോ..? അങ്ങനെ ഒരു ലൈഫ്..? അവന്റെ മനസ്സിൽ അപ്പോളും അവൾ ആയിരിക്കില്ലേ…?
രാഹുൽ ചോദിച്ചു
‘എന്നാലും അവന്റെ ഒപ്പം ഞാൻ ആകുമല്ലോ…?
അവൾ സന്തോഷത്തിൽ അല്ലെങ്കിലും ഒരു ചെറിയ പ്രതീക്ഷയിൽ പറഞ്ഞു
‘അത് കൊണ്ടു നീ സാറ്റിസ്‌ഫൈ ആകുമോ…? നീ അവന്റെ കൂടെ ഒരു നൂറ് വർഷം ജീവിച്ചാലും ഇഷാനി എന്ന പേര് കേക്കുമ്പോ അവനുണ്ടാകുന്ന ഫീൽ നിന്നോട് അവന് നിന്നോട് തോന്നില്ല…’
രാഹുൽ തുടർന്നു.
‘അവളെ നോക്കുന്ന പോലെ അവനൊരിക്കലും നിന്നെ നോക്കില്ല. അവളോട് മിണ്ടുന്നത് പോലെ നിന്നോട് മിണ്ടില്ല.. നീ എത്രയൊക്കെ സ്നേഹം വാരിക്കോരി കൊടുത്താലും അവന്റെ ഉള്ളിന്റെ ഉള്ളിൽ അവൻ സ്നേഹിച്ച പെണ്ണ് ഇഷാനി മാത്രം ആയിരിക്കും… നീ ഒരു പകരക്കാരിയും… അങ്ങനെ ഒരു ലൈഫ് ആണോ നീ ജീവിക്കാൻ ഉദ്ദേശിക്കുന്നത്…?
രാഹുലിന്റെ ആ ചോദ്യത്തിൽ അവളുടെ കണ്ണുകളിൽ നനവ് പടർന്നു
‘എന്നെങ്കിലും ആ ഉള്ളിൽ എനിക്ക് കയറി പറ്റാൻ പറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു ഇരുന്നോളാം…’
അവൾ കരച്ചിലിന്റെ വക്കിൽ നിന്ന് പറഞ്ഞു
‘ അവനെ ഏറ്റവും നന്നായി അറിയുന്ന അവന്റെ ഫ്രണ്ട് ആണ് പറയുന്നത്… അങ്ങനെ ഒന്ന് ഉണ്ടാവില്ല…’
‘അത് നിനക്ക് എങ്ങനെ പറയാൻ കഴിയും..? ആളുകൾ ചേഞ്ച് ആകില്ലേ…?
കൃഷ്ണ ചോദിച്ചു
‘എനിക്ക് അവനെ അറിയാം.. നീ ഈ കാര്യത്തിൽ ഞാൻ പറയുന്നത് വിശ്വസിക്ക്.. അവന്റെ ഉള്ളിൽ നീ ആയിരുന്നു എങ്കിൽ ഞാൻ നിന്നെയെ സപ്പോർട്ട് ചെയ്യുമായിരുന്നുള്ളു…’
‘എന്ത് കണ്ടിട്ടാ അവൻ അവളോട് ഇങ്ങനെ ലോയൽ ആകുന്നത്…? അതിന് മാത്രം എന്താ അവൾക്കുള്ളെ..? അവനെന്താ അവളെ മറക്കാൻ കഴിയാത്തത്…?
കണ്ണിൽ നിന്ന് വെള്ളം ഒഴുകവേ അവൾ രാഹുലിനോട് ചോദിച്ചു. അവൻ കയ്യിൽ നിന്ന് ഒരു ടവൽ അവൾക്ക് കണ്ണ് തുടയ്ക്കാൻ കൊടുത്തു
‘അത് അവനെ അറിയൂ.. അവൾ നല്ല കൊച്ചാണ് എന്തായാലും.. പിന്നെ അവനൊരു കൂളർ (Culer ) ആണ്.. ആ സ്വഭാവം അവന്റെ പ്രേമത്തിലും ഉണ്ട്..’
രാഹുൽ പറഞ്ഞു
‘അതെന്താ…’
കണ്ണ് തുടച്ചു അവൾ ചോദിച്ചു
‘അവനും ഇഷാനിയും മെസ്സിയും ബാഴ്സിലോണയും പോലെ ആണ്.. മെസ്സി ബാഴ്‌സ വിട്ടു പോയാലും പുള്ളിക്ക് ബാഴ്‌സ പോലെ വേറൊരു ക്ലബ്ബിനെയും കാണാൻ പറ്റില്ല.. അതെ പോലെ വേറെ ആരൊക്കെ വന്നാലും മെസ്സിയേ പോലെ ബാഴ്സ വേറെ ആരെയും സ്നേഹിക്കില്ല.. അവര് രണ്ടും അതേ പോലെ എത്ര അടി ആണേലും ഉള്ളിൽ ആ ബോണ്ട് കിടക്കും..’
രാഹുൽ ഒരു തമാശ പോലെ ആണ് പറഞ്ഞത്..
‘പോടാ..’
അവൻ തമാശ പറയുന്നത് ആയി കരുതി അവൾ പറഞ്ഞു
‘ ഞാൻ തമാശ പറഞ്ഞതല്ല.. നീ എപ്പോളും അവന് വേണ്ടി ഒരുപാട് താഴ്ന്നു കൊടുക്കാറുണ്ട്.. അതൊന്നും അല്ലാതെ തന്നെ നിന്നെ പരിഗണിക്കുന്ന ഒരാളെ നിനക്ക് കിട്ടും.. ഞാൻ പറഞ്ഞാൽ പറഞ്ഞതാ..’
രാഹുൽ പറഞ്ഞു
‘എനിക്ക് പക്ഷെ അവനെ മറക്കാൻ കഴിയില്ല…’
കൃഷ്ണ പറഞ്ഞു
‘അത് നിനക്കിപ്പോ തോന്നുന്നതാ.. മറക്കാൻ ഉള്ള കഴിവ് നമുക്ക് എല്ലാവർക്കും ഉണ്ട്. സമയം എടുക്കുമായിരിക്കും.. പക്ഷെ പതിയെ പതിയെ നമ്മൾ ഓക്കേ ആകും…’
അവനത് പറഞ്ഞപ്പോ അവന്റെ സ്വരം മാറുന്നത് അവൾ ശ്രദ്ധിച്ചു
