റോക്കി – 6 26അടിപൊളി  

 

‘ചേട്ടനെ അന്നാണോ കാണുന്നെ..?

ഇഷാനി അർജുനെ പറ്റി ചോദിച്ചു

 

‘അല്ല.. ചേച്ചിയുടെ കൂടെ കണ്ടിട്ടുണ്ട് കോളേജിനു മുന്നിൽ വച്ചൊക്കെ..’

ശിവാനി പറഞ്ഞു

 

‘ആ ചേട്ടൻ ആരാന്നു അറിയാമോ….?

ഇഷാനി ഒരു കുസൃതി ചിരിയോടെ ചോദിച്ചു

 

‘അറിയാം…’

ശിവാനിയും ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘അവൻ പറഞ്ഞോ…?

 

‘അല്ലാതെ തന്നെ അറിയാമായിരുന്നു..’

 

‘എങ്ങനെ…?

ഇഷാനി ചോദിച്ചു

 

‘അത്.. ചേച്ചി പുറത്ത് വച്ചു കാണുമ്പോ ഒക്കെ മുഖം എപ്പോളും വാടിയ പോലെ ആണ്.. പക്ഷെ ചേട്ടൻ കൂടെ ഉണ്ടേലു ബൾബ് ഇട്ടത് പോലെ ആണ്.. അമ്മയ്ക്കും എനിക്കും ആദ്യം തൊട്ടേ അറിയാമായിരുന്നു നിങ്ങൾ തമ്മിൽ സ്നേഹത്തിൽ ആണെന്ന്…’

ശിവാനി ചിരിയോടെ പറഞ്ഞു

 

‘എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല നിങ്ങൾ രണ്ടും ഇത്രയും നാൾ ഞാൻ അറിയാതെ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന്…’

 

‘അതൊക്കെ ഉണ്ടായിരുന്നു… ചേച്ചിയുടെ കൂട്ടുകാരെ ഒക്കെ ഞങ്ങൾക്ക് അറിയാം. പേര് അറിയില്ല എങ്കിലും. പിന്നെ ചേട്ടൻ അവരുമായി ഇവിടെ വരുമ്പോ ആണ് പേരെല്ലാം അറിഞ്ഞത്.. രാഹുൽ ചേട്ടൻ, ആഷിക്ക് ചേട്ടൻ..’

ശിവാനി പറഞ്ഞു

 

‘അവരൊക്കെ ഇവിടെ വന്നിട്ടുണ്ടോ..?

ഇഷാനി ചോദിച്ചു

 

‘ആ.. ചിലപ്പോൾ ചേട്ടന് വരാൻ പറ്റാത്ത സാഹചര്യം ആണേൽ അവരെ ആരെയെങ്കിലും ഇവിടേക്ക് വിടും.. ചേട്ടൻ ഞങ്ങൾക്ക് വലിയ ഹെല്പ് ആയിരുന്നു.. സത്യത്തിൽ ചേട്ടൻ ഉള്ളത് കൊണ്ടാണ് ഓപ്പറേഷൻ നടന്നത് തന്നെ.. ‘

ശിവാനി പറഞ്ഞു

 

‘അവനിതൊന്നും എന്നോട് പറഞ്ഞില്ല..’

 

‘അമ്മ അങ്ങനെ പറഞ്ഞിരുന്നു.. ചേച്ചിയോട് പറയണ്ട എന്ന്..’

 

‘സത്യത്തിൽ നീ വിളിക്കുമ്പോ ഒക്കെ എനിക്ക് ഭയങ്കര ദേഷ്യം ആയിരുന്നു.. അവൻ ആരാണെന്ന് മര്യാദക്ക് പറയില്ല.. വിളി വന്നാൽ ഉടനെ മാറി പോകും. ഉടനെ ബൈക്ക് എടുത്തു പോകും.. അതാ ഞാൻ അന്ന് ഫോൺ എടുത്തു സംസാരിച്ചേ…’

ഇഷാനി പറഞ്ഞു

 

‘ഞാൻ ചേച്ചിയുടെ സൗണ്ട് കേട്ടപ്പോൾ തന്നെ പേടിച്ചു പോയി.. അതാ പേടിച്ചു വച്ചത്..’

ശിവാനി പറഞ്ഞു

 

‘അത് പറഞ്ഞും ഞാൻ അവനുമായി വഴക്ക് ഉണ്ടാക്കി…’

ഇഷാനി ചിരിച്ചു കൊണ്ട് ഓർത്തു

 

‘പാവം ചേട്ടൻ…’

ശിവാനിയും ചിരിച്ചു…

 

സഹോദരിമാർ രണ്ടും ചിരിയും കളിയും ഒക്കെ കഴിഞ്ഞു അമ്മയുടെ അടുത്തേക്ക് പോയി.. അവിടെ അമ്മയും ഇഷാനിയും ഏറെ നേരം ഒറ്റയ്ക്ക് സംസാരിച്ചു ഇരുന്നു. പാവം ചേട്ടനും ശിവാനിയും പുറത്തു പോയി ചായയും മസാല ദോശയും കഴിച്ചു അതിനിടയിൽ.. അത് കഴിഞ്ഞു പോകാനായി ഇഷാനി എന്റെ അടുത്തേക്ക് വന്നു.. അങ്ങോട്ട്‌ ഞാൻ ഉന്തി തള്ളി കൊണ്ട് പോയ ഇഷാനി അല്ല ഇപ്പൊ ഇവിടെ നിക്കുന്നത്…

 

‘ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ദേഷ്യം തോന്നുമോ…?

ഇഷാനി ചോദിച്ചു

 

‘ഇല്ല.. നീ പറഞ്ഞോ…’

 

‘ഞാൻ.. ഞാൻ വരുന്നില്ല.. ഇവിടെ നിക്കുവാ…’

അവൾ പറഞ്ഞു.. എനിക്ക് സത്യത്തിൽ സന്തോഷം ആണ് തോന്നിയത്.. അവളെ കൊണ്ട് കാണിക്കും എന്നെ ഞാൻ വാക്ക് കൊടുത്തിരുന്നുള്ളു.. അവളെ തന്നെ അവർക്ക് കൊടുക്കാൻ എനിക്കിതാ സാധിച്ചു..

 

‘ഇതാണോ ദേഷ്യം ഉണ്ടാക്കുന്ന കാര്യം..?

ഞാൻ ചോദിച്ചു

 

‘അല്ല.. നിനക്ക് എന്നെ മിസ്സ്‌ ചെയ്യില്ലേ…? അത് വച്ചു പറഞ്ഞതാ..’

അവൾ പറഞ്ഞു

 

‘ഇതല്ലേ ഇപ്പൊ വലിയ കാര്യം..’

ഞാൻ പറഞ്ഞു

 

‘നീ എന്നാ ലേഖ ചേച്ചിയോട് പൊക്കോളാൻ പറ.. ഞാൻ ഇവിടെ അമ്മയെ നോക്കിക്കോളാം. അവൾ പഠിക്കട്ടെ ഹോസ്റ്റലിൽ നിന്ന്..’

ഇഷാനി പറഞ്ഞു

 

‘നീ എന്തിനാ പാവം ലേഖ ചേച്ചിയെ എപ്പോളും പറഞ്ഞു വിടാൻ നോക്കുന്നെ…?

ഞാൻ കളിയായി ചോദിച്ചു

 

‘അയ്യോ അതല്ലടാ.. ഞാൻ ഇവിടെ ഉണ്ടല്ലോ. അത് കൊണ്ട് പറഞ്ഞതാ..’

ഇഷാനി പറഞ്ഞു

 

‘ചേച്ചിയും നിന്നോട്ടെ.. രണ്ട് പേര് ഉണ്ടാവുന്നത് നല്ലതാ..’

അവളും അത് സമ്മതിച്ചു

 

‘അപ്പോൾ നിനക്ക് എന്റെ കഥ ഒക്കെ അറിയാമായിരുന്നു അല്ലേ..? എന്നിട്ട് ഒന്നും അറിയാത്ത പോലെ എല്ലാം കേട്ടിരുന്നു…’

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *