‘പ്രൊജക്റ്റ് കഴിഞ്ഞും പോകണം എന്നില്ല. ഇവിടെ നിൽക്കാം…’
ഞാൻ പറഞ്ഞു
‘എന്നിട്ട് വേണം അവർക്ക് സംശയം തോന്നാൻ. ഒന്നാമത് നമ്മുടെ കാര്യം അറിഞ്ഞു കഴിഞ്ഞു. എനിക്ക് അതല്ല പേടി…’
ഇഷാനി എന്തോ ഓർത്തിട്ട് പേടിച്ചെന്ന പോലെ മുഖം വച്ചു
‘എന്താ..?
ഞാൻ ചോദിച്ചു
‘വീട്ടിൽ നിന്ന് ഓണർ അമ്മയെ വല്ലോം വിളിച്ചാൽ സീൻ ആകും. ഞാൻ നാട്ടിൽ പോകുവാ എക്സാം അവിടുന്ന് വന്നു എഴുതാൻ ആണെന്ന് ആണ് ഓണർ അമ്മയോട് പറഞ്ഞത്. വീട്ടിൽ നിന്ന് വിളിക്കുമ്പോ ഞാൻ അവിടെ ഇല്ലെന്നറിഞ്ഞാൽ പണി ആണ്.. എന്റെ കൃഷ്ണാ അങ്ങനെ ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതി..’
അവൾ ഭഗവാനെ വിളിച്ചു
‘അതൊന്നും ഉണ്ടാവില്ല.. ഉണ്ടായാലും എന്താ..? നമ്മുടെ കാര്യം ഇപ്പൊ അവർക്ക് എല്ലാം അറിയാമല്ലോ..?
ഞാൻ അവളോട് ചോദിച്ചു
‘എടാ ഇവിടുത്തെ പോലെ അല്ല ഞങ്ങളുടെ നാട്ടിൽ ഉള്ളവർ. ഇവിടെ നിന്റെ അച്ഛൻ എന്നെ വീട്ടിൽ കണ്ടപ്പോൾ റിയാക്റ്റ് ചെയ്തത് പോലെ ഞങ്ങളുടെ നാട്ടിൽ ആരും ചെയ്യില്ല. നമ്മളുടെ കല്യാണം നടത്തില്ല എന്ന് പറയുമെന്നല്ല, പക്ഷെ അവർക്ക് ഒന്നും ഇങ്ങനെ ഇഷ്ടം ആവില്ല.. എന്നെ അവരൊക്കെ വളർത്തിയത് ആ ഒരു രീതിക്ക് ആണ്..’
അവൾ പറഞ്ഞു
‘ഞാൻ നിന്നെ വഴി പിഴപ്പിച്ചോ…?
ഞാൻ അവളോട് ചോദിച്ചു
‘ നീ എന്നെ മഹാ പിഴ ആക്കി.. ഞാൻ എന്ത് പാവം കൊച്ചായിരുന്നു…’
ഇഷാനി തമാശയായി പറഞ്ഞു
‘അയ്യട പാവം കൊച്ചു. ഒരു ബിയർ ഉള്ളിൽ ചെന്നാൽ അറിയാം പാവത്തിന്റെ ഉള്ളിലിരുപ്പ് ഒക്കെ..’
ഞാൻ അവളെ കളിയാക്കി
‘ആ കഥ പറഞ്ഞാൽ കുത്ത് കിട്ടും..’
ഇഷാനി കത്തി ചൂണ്ടി പറഞ്ഞു
അപ്പോൾ മുറിയിൽ നിന്ന് എന്റെ ഫോൺ റിംഗ് ചെയ്തു.
‘എടി അതാരാണ് എന്നൊന്ന് നോക്കിയേ..’
ഞാൻ അവളോട് പറഞ്ഞു
‘എനിക്ക് മേല. ഞാൻ ഇവിടെ പണി എടുക്കുന്നത് കണ്ടില്ലേ..?
അവൾ പറഞ്ഞു
‘ഒന്ന് പോയി എടുക്ക്.. എന്റെ ഇഷാനിക്കുട്ടി അല്ലേ..?
ഞാൻ സോപ്പിട്ടു
‘നിനക്ക് പോയി എടുത്താൽ എന്താ..?
അവൾ ചോദിച്ചു
‘ഞാൻ കഴിക്കുവല്ലേ.. കഴിച്ചോണ്ട് ഇരിക്കുമ്പോ ദൈവം തമ്പുരാൻ വന്നു നിന്നാൽ പോലും എണീക്കല്ല് എന്നാണ്..’
ഞാൻ പറഞ്ഞു
‘ഇത് പോലൊരു മടിയൻ..’
എന്റെ തുടയിൽ കത്തി കൊണ്ട് ഒരടി തന്നിട്ട് അവൾ ഫോൺ എടുക്കാൻ പോയി. ഫോൺ എടുത്തു കൊണ്ട് വന്നു അവൾ കയ്യിൽ തന്നപ്പോ ഞാൻ കോൾ എടുത്തു..
‘ആ പറ മോളെ..’
പെട്ടന്ന് ഞാൻ കഴിച്ചിരുന്ന ഇടത്തു നിന്നും എഴുന്നേറ്റു ഫോണും ചെവിയിൽ വച്ചു കൈ കഴുകി അടുക്കളയിൽ നിന്നും വെളിയിലേക്ക് പോയി. ദൈവം തമ്പുരാൻ വന്നാലും എഴുന്നേൽക്കരുത് എന്ന് പറഞ്ഞവൻ ഇപ്പൊ ദേ ഒരു ഫോൺ വന്നപ്പോൾ എണീറ്റ് പോകുന്നു. ഇഷാനി കാര്യം അറിയാതെ വാ പൊളിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞാണ് അർജുൻ തിരിച്ചു വന്നത്
‘ദൈവം തമ്പുരാൻ വന്നാലും ഫുഡ് കഴിക്കുമ്പോ എണീക്കല്ല് എന്ന് പറഞ്ഞിട്ട് ഇപ്പൊ നീ എണീറ്റ് പോയത് എന്താ..?
അവൾ ചോദിച്ചു
‘ഞാൻ കഴിച്ചു കഴിഞ്ഞല്ലോ..’
ഞാൻ പറഞ്ഞു
‘എന്നിട്ട് ഈ ബാക്കി ഇരിക്കുന്നതോ…?
അവൾ പ്ലേറ്റിൽ ബാക്കി ഇരിക്കുന്ന ബ്രെഡ് കാണിച്ചു ചോദിച്ചു
‘അത് നീ കഴിച്ചോ…’
ഞാൻ പറഞ്ഞു
‘പിന്നെ നിന്റെ എച്ചിൽ കഴിക്കാൻ അല്ലേ ഞാൻ ഇരിക്കുന്നെ..’
അവൾ പറഞ്ഞു
‘അതെന്താ നിനക്ക് എന്റെ ബാക്കി കഴിക്കാൻ ഒരു കുറച്ചിൽ..’
ഞാൻ അവളുടെ അടുത്തേക്ക് വന്നു ഇടുപ്പിൽ പിടിച്ചു ചോദിച്ചു
‘ആരാ വിളിച്ചത്…?
ഇഷാനി മനസ്സിൽ ഉള്ള ചോദ്യം ചോദിച്ചു
‘അത് എന്റെ ഒരു കസിൻ ആണ്..’
ഞാൻ പറഞ്ഞു
‘കസിനോ…? നിനക്ക് അങ്ങനെ റിലേറ്റീവ്സ് ഉള്ള കാര്യം ഒന്നും നീ ഇത് വരെ എന്നോട് പറഞ്ഞിട്ട് ഇല്ലല്ലോ..?
അവൾ ചോദിച്ചു
‘ഇത് കുറച്ചു ഡിസ്റ്റ്റ്റൻഡ് റിലേറ്റീവ് ആണ്..’
ഞാൻ പറഞ്ഞു
‘ശിവാനി എന്നാണോ കസിന്റെ പേര്..?
ഇഷാനി ഫോണിൽ നെയിം കണ്ടിരുന്നു
‘ആ അതേ..’
ഞാൻ പറഞ്ഞു
‘മുമ്പ് ഒരു ശിവാനി വിളിച്ചപ്പോ അത് ഒരു ഫ്രണ്ട് ആണെന്ന് ആണല്ലോ നീ എന്നോട് പറഞ്ഞത്..? ഇപ്പൊ അത് കസിൻ ആയോ..?
ഇഷാനി സംശയത്തോടെ എന്നോട് ചോദിച്ചു
