‘അങ്ങനെ ഒന്നും ക്ലിയർ ആകില്ല. ഒന്നാമത് നമ്മളെ രണ്ടിനെയും കണ്ടു അവൾക്ക് കലിപ്പ് ആയിരിക്കും..’
ഞാൻ പറഞ്ഞു
‘അത് സംസാരിച്ചാൽ അല്ലേ അറിയൂ.. ദേ ഇപ്പൊ അവൾ ഒറ്റയ്ക്കാ.. നീ ചെല്ല്..’
ഇഷാനി പിന്നെയും നിർബന്ധിച്ചപ്പോ ഞാൻ മടിയോടെ എഴുന്നേറ്റ് ലച്ചുവിന് അടുത്തേക്ക് ചെന്നു. അവൾ തനിച്ചു ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോ അവൾ കോൾ കട്ട് ചെയ്തു.. ഇഷാനി ഞങ്ങളെ നോക്കാതെ ഫോണിൽ നോക്കി ഇരിക്കുകയാണ്. അല്ലെങ്കിൽ അത് പോലെ അഭിനയിക്കുന്നു
‘നീ എന്ന് വന്നു…?
ഞാൻ വെറുതെ ഒരു കുശലം പോലെ അവളോട് ചോദിച്ചു
‘കുറച്ചു ദിവസം ആയി..’
അവൾ മറുപടി തരുമെന്ന് ഞാൻ കരുതിയത് അല്ല
‘അവധി ആണോ ഇപ്പൊ..?
ഞാൻ പിന്നെയും ചോദിച്ചു.
‘മ്മ്..’
അവൾ മൂളി
‘നിന്നെ ഞാൻ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല. ഞാൻ കരുതി നീ ബാംഗ്ലൂർ ആവുമെന്ന്..’
‘ഞാൻ നിന്നെ പ്രതീക്ഷിച്ചിരുന്നു.. നിന്റെ കമ്പനിയിൽ അല്ലേ ഫൈസി ഇപ്പൊ. അപ്പോൾ നീ എന്തായാലും കാണുമെന്നു എനിക്ക് അറിയാമായിരുന്നു..’
ലച്ചു പറഞ്ഞു.
‘എന്നോട് ഇപ്പോളും ദേഷ്യം ഉണ്ടോ..?
ഞാൻ അവളോട് ചോദിച്ചു
‘നിന്നോട് ഇപ്പോ എനിക്ക് ഒരു ഫീലിംഗ്സുമില്ല.. യൂ ആർ ജസ്റ്റ് എ നോബഡി..’
ലച്ചു അങ്ങനെ പറഞ്ഞപ്പോ എനിക്ക് ഫീലായ്. ഞാനത് അർഹിക്കുന്ന മറുപടി ആണെങ്കിൽ കൂടി അവളുടെ ഉള്ളിൽ ആരും അല്ലാതെ ആകുന്നത് എനിക്ക് വേദന ഉണ്ടാക്കുന്ന ഒരു കാര്യം ആയിരുന്നു
‘ ഓഹ്..’
എനിക്ക് മറുപടി ഒന്നും പറയാൻ വന്നില്ല
‘എനിവേ നീ ഹാപ്പി ആണല്ലോ.. രണ്ട് പേരും ഹാപ്പി ആണല്ലോ..’
ലച്ചു കളിയാക്കുന്ന പോലെ ഇഷാനിയെ നോക്കി പറഞ്ഞു.
‘യെസ്…’
ഞാൻ അങ്ങനെ പറഞ്ഞപ്പോ അവൾക്ക് അതിഷ്ടമായില്ല എന്ന് എനിക്ക് മനസിലായി
‘അവളെ എങ്കിലും ഇനി പറ്റിക്കല്ല്.. ഞങ്ങളെ ഒന്നും പോലെ അല്ല അവൾ..’
ലച്ചു എന്നോട് പറഞ്ഞു
‘ഇല്ല.. ആക്ച്വലി അവൾക്ക് എല്ലാം അറിയാം..’
‘എന്നിട്ട് അവൾക്ക് യാതൊരു കുഴപ്പവും ഇല്ലായിരുന്നോ..?
ലച്ചു അതിശയത്തോടെ ചോദിച്ചു
‘ഉണ്ടായിരുന്നു.. ബ്രേക്ക് ആയി പോയി. പിന്നെ വീണ്ടും തിരിച്ചു വന്നു..’
ഞാൻ പറഞ്ഞു
‘കൊള്ളാം രണ്ടും..’
അത്രയും നേരം മിണ്ടിയപ്പോ ലച്ചു കുറച്ചൊന്നു എന്നോട് ക്ഷമിച്ചത് പോലെ എനിക്ക് തോന്നി
‘നീ അടിച്ചില്ലേ..? രാഹുൽ അവിടെ തുടങ്ങിയല്ലോ..?
ലച്ചു ചോദിച്ചു
‘ഇല്ല..’
ഞാൻ പറഞ്ഞു
‘ഓ അവൾ ഉള്ളോണ്ട് അല്ലേ..? സോറി ഞാൻ ഓർത്തില്ല..’
ലച്ചു അത് മനഃപൂർവം കളിയാക്കാൻ വേണ്ടി ചോദിച്ചത് തന്നേ ആണ്..
‘നീ അടിക്കുന്നില്ലേ..?
ഞാൻ ചോദിച്ചു
‘ഇല്ല. തിരിച്ചു തന്നെ ഡ്രൈവ് ചെയ്യണം..’
അവൾ പറഞ്ഞു
അത്ര സൗഹൃദത്തിൽ അല്ലെങ്കിലും സംസാരിച്ചു പതിയെ ഞങ്ങൾ ഒരു വൈബ് ലേക്ക് വന്നു. അവൾക്ക് എന്നോട് അത്ര ദേഷ്യം ഒന്നും ഉള്ളതായി ഇപ്പൊ എനിക്ക് തോന്നുന്നില്ല.. അങ്ങനെ എന്തോ പറയുന്നതിന് ഇടയിൽ ആണ് അവളുടെ കൈ എന്റെ താടിയിൽ തട്ടിയത്
അവൾ സ്‌ഥിരം പണ്ട് അടിച്ചോണ്ട് ഇരുന്നത് പോലെ തമാശക്ക് ചെയ്തതാണ്.. സംസാരിച്ചു വന്ന വൈബിൽ ഞാൻ എന്തോ തമാശ പറഞ്ഞപ്പോ അവൾ അത് പോലെ ഒന്ന് തന്നു. പക്ഷെ തന്നു കഴിഞ്ഞാണ് അവൾ അത് വേണ്ടിയിരുന്നില്ല എന്ന് ഓർത്തത്. വേറാരും അവിടെ ഇല്ലാത്തത് കൊണ്ട് ആരും കണ്ടിട്ടുമില്ല. പക്ഷെ ഒരാൾ കണ്ടിരുന്നു. ഞങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് വച്ചു ഫോണിൽ നോക്കിയിരുന്ന ഇഷാനി ഇത് കണ്ടു. അവൾ കരുതിയത് ദേഷ്യത്തിൽ ലച്ചു എന്നെ തല്ലിയത് ആണെന്നാണ്.. ഇഷാനി പെട്ടന്ന് എന്റെ അടുക്കലേക്ക് ഓടി വന്നു
‘അർജുൻ വാ..’
എന്തോ പ്രശ്നം ആണെന്ന് കരുതി ഇഷാനി എന്റെ കയ്യിൽ പിടിച്ചു വലിച്ചു. അവളുടെ മുഖത്ത് ലച്ചുവിനോട് ഒടുക്കത്തെ ദേഷ്യം ഉണ്ടായിരുന്നു..
‘എടി പ്രശ്നം ഒന്നുമില്ല..’
ഞാൻ ഇഷാനിയെ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു
‘വേഗം ചെല്ലടാ.. അവൾ പേടിച്ചു..’
ലച്ചു ചിരിച്ചു കൊണ്ട് ഇഷാനിയെ നോക്കി പറഞ്ഞു. ഇഷാനിയെ ചെറുതായി ഒന്ന് കളിയാക്കിയത് ആണ് ലച്ചു. എന്തൊക്കെ ആണേലും എന്റെ കാര്യത്തിൽ ഇപ്പോളും ഒരു കുശുമ്പ് ലച്ചുവിന് ഇവളോട് ഉണ്ട്..
