റോക്കി – 6 26അടിപൊളി  

 

‘ഹലോ സാറെ.. സൗക്യമാ….?
മറുവശത്തു നിന്നും ചിരിയോടെ ഒരു സുഖാന്വേഷണം. പക്ഷെ ആ ചോദ്യത്തിൽ ഒരു സുഖം ഇല്ലായിരുന്നു

‘ആരാണ്..?
ഞാൻ ചോദിച്ചു

‘വോയിസേ മറന്തീട്ടിങ്കിളാ…?
അയാൾ പിന്നെയും കൊണ പറഞ്ഞു
ഏതാണീ മാരണം.. ഇവന്റെയീ തൊലിഞ്ഞ സംസാരം ഞാൻ മുമ്പ് എവിടെയോ കേട്ടിട്ടുണ്ട്. തമിഴൻ കൂടി ആയത് കൊണ്ട് എനിക്ക് അത് പെട്ടന്ന് ഓർത്തെടുക്കാൻ പറ്റി. ഞങ്ങളുടെ ഗോഡൗണിൽ വച്ചു ഞാൻ ഡ്രഗ്സ് തപ്പി ചെന്നപ്പോ അവിടെ ഉണ്ടായിരുന്ന തമിഴനാണ് ഇവൻ.. അന്ന് എന്റെ കയ്യിൽ നിന്ന് പെരുക്ക് വാങ്ങിയവൻ ആണ് ഇപ്പോൾ എന്നോട് ക്ഷേമം അന്വേഷിക്കുന്നത്..

‘നിനക്ക് എന്താ വേണ്ടത്…?
ഞാൻ നീരസത്തോടെ ചോദിച്ചു.

‘സാർ കോപത്തിലെ ഇരുക്കിറിയാ..? പളയ കണക്ക് ഒന്ന് സെറ്റിൽ ചെയ്യണ്ടേ സാറെ..?
അവൻ ഒരു അവിഞ്ഞ ചിരിയോടെ ചോദിച്ചു

‘അതിനാണോ നീയിപ്പോ വിളിച്ചത്..?
അവൻ എന്തിനാണ് വിളിച്ചത് എന്ന് ഇതിനോടകം അവിടെ കൂടി നിന്ന എല്ലാവർക്കും മനസിലായി.. ഇതൊരു വിലപേശൽ ആണ്

‘ഉനക്ക് റൊമ്പ വേണ്ടപ്പെട്ട ഒരാൾ എങ്ക കൂടെ ഇറുക്ക്.. യാരെന്ന് ഗസ് പണ്ണ മുടിയുമാ…?
തമിഴൻ ചോദിച്ചു

‘അവളെവിടെ…?
ഞാൻ ദേഷ്യത്തിൽ അവനോട് ചോദിച്ചു

‘സേഫാ എൻ പക്കം ഇറുക്ക്.. അനാ റൊമ്പ നേരം സേഫ് ആവേ ഇരുക്ക മാട്ടേൻ…’
ഒരു ഭീഷണി പോലെ അയാൾ പറഞ്ഞു

‘നിനക്ക് എന്താ വേണ്ടത്…?
ഞാൻ ചോദിച്ചു

‘ഗുഡ്.. സാർ സ്‌ട്രെയിട്ടാ മാറ്ററുക്ക് വന്തിട്ടേൻ.. ഐ ലൈക് ഇറ്റ്.. എനക്ക് വേണ്ടിയ ഒന്ന് ഉങ്ക കിട്ടെ ഇറുക്ക്. അതേ എനക്ക് കൊടുത്തു ഉങ്ക പൊണ്ണേ നീയേ കൂട്ടീട്ട് പോയിട്…’

‘എന്താ നിനക്ക് വേണ്ടത്.. കാശ് ആണോ..? എത്ര വേണം…?
ഞാൻ ചോദിച്ചു

‘ച്ചി ച്ചി.. നാൻ അവളോം മോസമാന ആൾ കിടയാത്. എനക്ക് വേണ്ടിയത് അന്ത കൊറിയർ.. അതേ ഭദ്രമാ എങ്കിട്ടെ കൊടുങ്കോ.. എല്ലാമേ നല്ലാ മുടിഞ്ചിടും.. ‘
തമിഴൻ പറഞ്ഞു

‘എന്ത് കൊറിയർ..? എനിക്ക് മനസിലായില്ല.. എന്റെ കയ്യിൽ അങ്ങനെ ഒന്നുമില്ല..’
എനിക്ക് അയാൾ ഉദ്ദേശിച്ചത് മനസിലായില്ല

‘വിളയാടാതെ സാറെ.. ഉങ്ക പൊണ്ണ് ഉസിരിക്കും മേലാ അതേ വച്ചിടാതെ.. നാൻ 6 മണിക്ക് ഒരു ദടവൈ കൂടെ കോൾ പണ്റേ.. അപ്പൊ ആവത് ഒരു ടിസിഷൻ സൊള്ളുങ്കെ..’

‘ഡേയ് ഡേയ്… എനിക്ക് സത്യമായും മനസിലായില്ല.. എന്താണ് നിനക്ക് വേണ്ടതെന്നു… ‘
അയാൾ കോൾ കട്ടാക്കുന്നതിന് മുമ്പ് ഞാൻ ചാടി കയറി പറഞ്ഞു

‘ഫെർണാണ്ടോ ഉനക്ക് അനപ്പുന കൊറിയർ. അതേ എനക്ക് വേണം.. ഇനിമേ പേസി ടൈം കളയ നാൻ വിറുമ്പല.. എക്സൈസ് മാതിരി ഇന്ത വിഷയത്തിലും നമക്ക് ഇടയിലെ പോലീസ് വര വേണ്ട.. അതാ ഇന്ത പൊണ്ണുക്ക് നല്ലത്..’

‘ഓക്കേ.. തരാം.. അത് ഞാൻ തരാം.. അവൾക്ക് ഒന്നും പറ്റരുത്…’
ഞാൻ പറഞ്ഞു. എന്റെ കയ്യിൽ ഇല്ലെങ്കിൽ പോലും അവൾക്ക് ഒന്നും സംഭവിക്കരുതെന്ന ഉറപ്പിൽ ഞാൻ അത് കൊണ്ട് കൊടുക്കാമെന്നു അയാളോട് പറഞ്ഞു. അവൻ മറുപടി ഒന്നും പറയാതെ ഫോൺ കട്ടാക്കി

‘അങ്ങനെ ഒന്ന് നിന്റെ കയ്യിൽ ഉണ്ടോ..?
കോൾ കട്ടായി കഴിഞ്ഞു മഹാൻ എന്നോട് ചോദിച്ചു

‘ഇല്ല.. അങ്ങനെ ഒന്നും എന്റെ അടുത്തില്ല.. ഇഷാനി എനിക്ക് എന്തെങ്കിലും കൊറിയർ വന്നിരുന്നോ..? ഞാൻ ഇല്ലാത്തപ്പോ വല്ലോം…?
ഞാൻ അവളോട് ചോദിച്ചു

‘ഇല്ലടാ.. അങ്ങനെ ഒന്നും വന്നിട്ടില്ല..’
അവൾക്കും അറിയില്ല. പിന്നെ എന്റെ കയ്യിൽ ഉണ്ടെന്ന് ഇവർക്ക് എങ്ങനെ അറിയാം. എന്റെ തല പുകഞ്ഞു

‘ആരാണീ ഫെർണാണ്ടോ…? അവനെ നിനക്ക് അറിയുമോ…?
മഹാൻ എന്നോട് ചോദിച്ചു

‘അങ്ങനെ പരിചയം ഇല്ല. പക്ഷെ ഒന്ന് രണ്ട് വട്ടം സംസാരിച്ചിട്ട് ഉണ്ട്.. ആളൊരു കിളി പോയ കേസ് ആയിരുന്നു. അത് കൊണ്ട് ഞാൻ ഒഴിവാക്കി വിട്ടിരുന്നു..’
ഞാൻ പറഞ്ഞു

‘അവന്റെ അഡ്രസ്സ് അറിയുമോ..? അവനായി നിനക്ക് എന്തേലും കണക്ഷൻ ഉണ്ടോ..?
മഹാൻ പിന്നെയും ചോദിച്ചു

‘അയാളൊരു ശല്യം ആയിരുന്നു. എന്റെ ചേട്ടന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞാണ് എന്നോട് പരിചയപ്പെട്ടത്. പക്ഷെ അയാൾ പിന്നെ സംസാരിക്കുന്നത് ഒന്നും ഒരു ബന്ധം ഇല്ലാത്ത കാര്യങ്ങൾ ആയിരുന്നു. ചേട്ടന്റെ മരണം അപകടം അല്ല കൊലപാതകം ആണെന്നൊക്കെ അയാൾ എന്നോട് പറഞ്ഞിരുന്നു. അതിനുള്ള തെളിവും തരാമെന്ന് പറഞ്ഞിരുന്നു.. ആ കാര്യത്തിൽ ഞാൻ ഒരു തവണ അയാളെ കാണാൻ ചെന്നതാണ്. പക്ഷെ ആൾ അന്ന് വന്നില്ല. പിന്നെ ഞാൻ അയാൾ വിളിച്ചാലും ബ്ലോക്ക്‌ ആക്കി വിടുമായിരുന്നു.. ഇതല്ലാതെ അയാൾ എനിക്കൊരു കൊറിയറും അയച്ചിട്ടില്ല…’
ഞാൻ മഹാനോട് പറഞ്ഞു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *