റോക്കി – 6 26അടിപൊളി  

 

അത്രയും നേരം വലിഞ്ഞു മുറുകി നിന്ന സാഹചര്യം പെട്ടന്നൊന്ന് നിശബ്ദമായി.. അവര് എല്ലാവരും പതിയെ എഴുന്നേറ്റ് ഞങ്ങൾക്ക് ചുറ്റുമായി നിന്നു.. എല്ലാവരും പരസ്പരം നോക്കി.. അവരെന്തോ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് മനസിലായി.. ഞങ്ങളെ ഒരുമിച്ച് ആക്രമിക്കാൻ അവര് തയ്യാറെടുക്കുകയാണ് എന്ന് എനിക്ക് തോന്നി. ഫൈസിക്കും അത് തന്നെ തോന്നി.. അവരെ ആകെ ഉലഞ്ഞിരിക്കുന്ന ഈ അവസ്‌ഥയിൽ തന്നെ നേരിടുന്നത് ആണ് പ്രയോജനം എന്ന് കരുതി ഫൈസി അവരുടെ നേരെ കൈ ചുരുട്ടി ചെന്നു..

 

പെട്ടന്നാണ് തമിഴൻ ഷർട്ടിന് പിന്നിൽ നിന്നും ഞൊടിയിടയിൽ ഒരു കത്തി എടുത്തു ഫൈസിയുടെ നെഞ്ചിന് നേരെ വീശിയത്.. എന്തോ ഭാഗ്യത്തിന് അവന്റെ ദേഹത്ത് കൊള്ളുന്നതിന് മുമ്പ് അവൻ ഒഴിഞ്ഞു മാറി.. പക്ഷെ തമിഴൻ പിന്നെയും മുന്നോട്ടു വന്നു അവന്റെ കഴുത്തു ലക്ഷ്യമാക്കി കത്തി വീശി.. ഫൈസിക്ക് രണ്ടാമത്തെ വീശലിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല..

 

കഴുത്തിനു തൊട്ടടുത്തു ചീറിപ്പാഞ്ഞു വന്ന കത്തി തന്റെ ജീവനെടുത്തു എന്ന് തന്നെ ഫൈസിക്ക് തോന്നി. പക്ഷെ ഏതോ ഒരു ശക്തി ആ നിമിഷാർത്ഥത്തിൽ അവനെ പിന്നിലേക്ക് വലിച്ചു.. അത് ഞാൻ ആണെന്ന് അതിന് തൊട്ടടുത്ത നിമിഷം ആണ് അവന് മനസിലായത്..

 

ഈ ഗുണ്ടകൾ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിന്നപ്പോൾ തന്നെ എനിക്ക് മനസിലായി ഞങ്ങൾക്കിട്ട് പണിയാൻ ഉള്ള ചർച്ച ആണ് അവിടെ നിശബ്ദമായി നടക്കുന്നതെന്ന്.. ഫൈസി മുന്നോട്ടു നീങ്ങിയപ്പോൾ തമിഴന്റെ കൈ പിന്നിലേക്ക് മാറിയതും ഞാൻ കണ്ടു. ആദ്യത്തെ വെട്ടിൽ നിന്ന് ഫൈസി ഒഴിഞ്ഞപ്പോൾ രണ്ടാമത്തേതിൽ നിന്ന് ഞാൻ അവനെ കോളറിനു പിന്നിൽ നിന്നും വലിച്ചു മാറ്റുകയിരുന്നു..

 

എന്നാൽ പിന്നിൽ നിന്നും അവര് ആക്രമണം തുടങ്ങിയിരുന്നു. മറച്ചു വച്ച ഒരു കമ്പി വടി കൊണ്ട് ഒരുവൻ ഞങ്ങൾക്ക് നേരെ വീശി.. ദേഹത്ത് തൊടീക്കാതെ ഞങ്ങൾക്ക് എളുപ്പം ഒഴിഞ്ഞു മാറാൻ കഴിഞ്ഞു.. ഒരു തവണ കൂടി ആയുധത്തിന്റെ മുന്നിൽ നിന്ന് ഞങ്ങൾ വേഗത കൊണ്ട് രക്ഷപെട്ടു.. പക്ഷെ ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല. അവരെല്ലാം കത്തിയും കമ്പിയും കരസ്‌ഥമാക്കി ആണ് ഇത്തവണ ഞങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.. ആൾ ബലത്തിൽ തന്നെ കൂടുതൽ ഉണ്ടായത് പോരാഞ്ഞിട്ടാണോ ഇപ്പോൾ ആയുധം കൊണ്ട് കൂടി ഞങ്ങൾക്ക് നേരെ വരുന്നത്.. ഭീരുക്കൾ.. എന്നാൽ ഈ തായോളികളുടെ കഴപ്പ് തീർത്തിട്ട് തന്നെ ബാക്കി കാര്യം…

 

ഞാൻ വളരെ കൂളായി ഷർട്ടിന് പിന്നിൽ നിന്നും ഒളിപ്പിച്ചു വച്ചിരുന്ന തോക്ക് പുറത്തെടുത്തു മുന്നിലെ തറയിലേക്ക് ഒന്ന് കാഞ്ചി വലിച്ചു…….!

 

കാതടയ്ക്കുന്ന രീതിയിൽ വെടി ശബ്ദം അതിനുള്ളിൽ മുഴങ്ങി.. വെടി കൊണ്ട് നിലത്തിന് അടുത്തുണ്ടായിരുന്ന ഗുണ്ട പുണ്ടച്ചി കാലിൽ വെടി കൊണ്ടെന്നു തെറ്റിദ്ധരിച്ചു രണ്ട് കാലും ഉയർത്തി അലറി ചാടി.. ആ നിമിഷം ഞാനൊഴിച്ചു അവിടെ ഉണ്ടായിരുന്ന എല്ലാവരും ആകമാനം ഞെട്ടി തരിച്ചു… ഫൈസി അടക്കം…

 

‘എടാ തോക്ക്… ഓടിക്കോടാ….’

കയ്യിൽ ഇരുന്ന കമ്പി വടി വലിച്ചെറിഞ്ഞിട്ട് ഒരുത്തൻ വാണം വിട്ട പോലെ പായുന്നതാണ് പിന്നെ കണ്ടത്.. അവൻ പറഞ്ഞതിന്റെ അടുത്ത നിമിഷം തമിഴൻ ഒഴിച്ച് ബാക്കി എല്ലാവരും തിരിഞ്ഞു പോലും നോക്കാതെ പുറത്തേക്ക് ഓടി.. അതിൽ ഒരുവൻ ലോറിയിൽ ഓടി കയറാൻ ഒന്ന് തിരിഞ്ഞു നിന്നെങ്കിലും എന്റെ തോക്ക് അവനെ ചൂണ്ടി ഇരിക്കുന്ന കണ്ട് ലോറി ഉപേക്ഷിച്ചു അവൻ ജീവനും കൊണ്ട് ഓടി…

 

ഭയത്തോടെ അല്ലെങ്കിലും തമിഴനും അവിടുന്ന് ഓടി.. അയാളുടെ കണ്ണിൽ തോറ്റു പോയതിന്റെ ഒരു വലിയ വൈരാഗ്യം ഞാൻ കണ്ടു.. കത്തി രോഷത്തിൽ വലിച്ചെറിഞ്ഞിട്ട് അയാളും ഞങ്ങളുടെ കണ്മുന്നിൽ നിന്ന് ഓടി മറഞ്ഞു

 

‘എടാ എന്താ ഇത്….?

ഫൈസി ഞെട്ടലോടെ എന്നോട് ചോദിച്ചു

 

‘ഇതാണ് തുപ്പാക്കി.. മഹാന്റെ ആണ്…’

ഞാൻ പറഞ്ഞു.

ഇന്നലെ ഈ സ്‌ഥലത്തെ കുറിച്ച് ഫൈസി പറഞ്ഞു കഴിഞ്ഞു എന്റെ ഉള്ളിൽ വല്ലാത്ത ദുഷ്ചിന്തകൾ വന്നു കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ രാത്രി എന്തോ ദുസ്വപ്നവും കണ്ട്.. ആപത്തിലേക്ക് ആണ് പോകാൻ തുടങ്ങുന്നത് എന്ന് എനിക്ക് തോന്നൽ ഉണ്ടായി.. അവിടെ ഞങ്ങളെ കാത്ത് എന്തെങ്കിലും അപകടം പതിയിരിപ്പുണ്ടേൽ അതിലും വലിയ അപകടം എളിയിൽ തിരുകി അങ്ങോട്ടേക്ക് പോകുന്നതാണ് ആണത്തം എന്ന് ഞാൻ കരുതി.. രാവിലെ വെറുതെ വീട് വരെ പോയി അച്ഛനെ കണ്ടതിന്റെ കൂടെ മഹാന്റെ അടുത്ത് നിന്നും ഇത് അടിച്ചും മാറ്റി.. ഒരെണ്ണം പൊട്ടിക്കേണ്ടി വരുമെന്ന് ഞാൻ സത്യത്തിൽ പ്രതീക്ഷിച്ചിരുന്നില്ല..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *