റോക്കി – 6 26അടിപൊളി  

കഴുത മടുത്തതോടെ ഞങ്ങൾ സെറ്റ് കളിക്കാൻ തുടങ്ങി. ഒരേ നമ്പർ നാലെണ്ണം കിട്ടുന്ന ആൾ ജയിക്കും. പിന്നെ കുറെ നേരം അതായി കളി. അതിനിടയിൽ രാഹുൽ ആർക്കോ തച്ചിന് ഇരുന്നു മെസ്സേജ് അയക്കുന്നുമുണ്ട്.. കുറേ നേരം ആയിട്ടും ആരും സെറ്റ് അടിക്കാഞ്ഞപ്പോ പെട്ടന്ന് അവൻ ചാടി കയറി വിളിച്ചു പറഞ്ഞു

‘സെറ്റ്.. സെറ്റ്…!

‘സെറ്റോ..? മൈരാണ്.. നിനക്ക് സെറ്റ് അടിക്കാനുള്ള ഏഴ് ഒരെണ്ണം എന്റെ കയ്യിലാണ്. പിന്നെ നീ എവിടുന്ന് സെറ്റ് അടിക്കും..’
ഞാൻ രാഹുലിനോട് ചോദിച്ചു. അവന്റെ കയ്യിൽ ഏഴാണ് സംഖ്യ എന്ന് ഞാൻ മനസിലാക്കിയിരുന്നു. അതിൽ ഒന്ന് എന്റെ കയ്യിൽ ഞാൻ വിദഗ്ദമായി ഒളിപ്പിച്ചു വച്ചു..

‘മൈരേ അത് നിന്റെ കയ്യിൽ ആണോ..? അത് നോക്കി ആണ് ഞാൻ ഇത്രയും നേരം ഇരുന്നത്… ഇറക്കി വിടടാ പട്ടി…’
രാഹുൽ എന്നോട് പറഞ്ഞു

‘സെറ്റ് ആകാൻ നമ്പർ അവന്റെ കയ്യിൽ ആണേൽ നീ എന്തിനാ സെറ്റ് അടിച്ചു എന്ന് പറഞ്ഞത്…?
കൃഷ്ണ അവനോട് ചോദിച്ചു

‘ഇതാ സെറ്റ് അല്ല. ഇത് കുട്ടൂസ് സെറ്റ് ആയി എന്ന്.. മറ്റേ രേവതി… അവൾ ഇപ്പൊ ഇഷ്ടം ആണെന്ന് പറഞ്ഞേക്കുന്നു.. ദേ….’
രാഹുൽ ഫോണിൽ അവൾ അയച്ച മെസ്സേജ് ഞങ്ങൾക്ക് നേരെ നീട്ടി..
ഇഷാനി പെട്ടന്ന് എന്നെ നോക്കി ജയിച്ച ഭാവത്തിൽ ഒരു ഇളി ഇളിച്ചു. രാഹുലിന് അവളെ ഇഷ്ടം ആണെങ്കിൽ ഞാൻ ബെറ്റ് തോറ്റു എന്ന് അർഥം. പിന്നെ എനിക്ക് ബിയർ പോലും തൊട്ട് നനയ്ക്കാൻ കിട്ടില്ല..

‘എന്നിട്ട് നീ എന്താ പറയാൻ പോകുന്നെ..?
കൃഷ്ണ അവനോട് ചോദിച്ചു

‘ആ അറിയില്ല..’
അവൻ പറഞ്ഞു

‘ഇഷ്ടം ആണെന്ന് പറ.. അവൾ എന്തായാലും തിരിച്ചു വന്നല്ലോ…’
ഇഷാനി ശുഷ്‌കാന്തിയോടെ പറഞ്ഞു

‘പക്ഷെ അവൾ ഇവനേ തേച്ചിട്ട് പോയതല്ലേ..?
കൃഷ്ണ ചോദിച്ചു

‘അതൊക്കെ പഴയ കാര്യം അല്ലേ..? അവൾക്ക് അതിൽ കുറ്റബോധം കാണും..’
ഇഷാനി പറഞ്ഞു

‘അളിയാ എക്സ് ന്റെ അടുത്തേക്ക് തിരിച്ചു പോകരുത്.. അണ്ണൻ തിരിച്ചു മാഞ്ചസ്റ്ററിൽ പോയപ്പോൾ ഉള്ള അവസ്‌ഥ ആകും നിനക്ക്..’
ഞാൻ രാഹുലിനെ വാൺ ചെയ്തു

‘നീ ഒന്ന് മിണ്ടാതെ ഇരിക്ക്.. അവന് ഇഷ്ടം ഉള്ളത് പോലെ ചെയ്യട്ടെ..’
ഇഷാനി പെട്ടന്ന് എന്റെ തുടയിൽ നുള്ളി കൊണ്ട് പറഞ്ഞു. ഞാൻ അവനെ സ്വാധീനിച്ചു അവന്റെ മനസ്സ് മറ്റുമെന്ന് അവൾക്ക് ഒരു പേടിയുണ്ട്

‘ഞാൻ എന്ത് ചെയ്യണം….?
രാഹുൽ എത്തും പിടിയും ഇല്ലാതെ നടുക്ക് കുത്തി വച്ചിരിക്കുന്ന ചീട്ടുകളിലേക്ക് നോക്കി ആരോടെന്നില്ലാതെ ചോദിച്ചു

‘ഞാൻ പറയുന്നത് കേൾക്ക്.. ഇഷ്ടം ആണെന്ന് പറ ഇപ്പൊ. എന്നിട്ട് അമുക്കി വിട്…’
ആഷിക്ക് രാഹുലിനോട് പറഞ്ഞു. എല്ലാവരും ഇരിക്കുമ്പോ വൃത്തികേട് പറഞ്ഞതിന് പാത്തു അവന്റെ തലയിൽ ഒരു കിഴുക്ക് കൊടുത്തു

‘എന്തായാലും നീ ആലോചിച്ചു ഒരുത്തരം പറ..’
ശ്രുതി രാഹുലിനോട് പറഞ്ഞു

‘ആലോചിക്കാൻ ഒന്നുമില്ല…’
രാഹുൽ എന്തോ തീരുമാനം എടുത്തത് പോലെ പറഞ്ഞു. പിന്നെ ഫോണിൽ തുരുതുരാ എന്തോ എഴുതി അവൾക്ക് അയച്ചു.. ഞങ്ങൾ കളിയെല്ലാം മറന്ന് ഈ കാര്യത്തിൽ കണ്ണ് നട്ട് ഇരുന്നു

‘എന്താ അയച്ചെ….?
ഇഷാനി ആകാംക്ഷ അടക്കാൻ വയ്യാതെ ചോദിച്ചു.

‘നോ….’
രാഹുൽ പതിയെ പറഞ്ഞു

കൃഷ്ണ പെട്ടന്ന് അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആ മെസ്സേജ് വായിച്ചു.. അവൻ ഇപ്പൊ മനസ്സിൽ അങ്ങനെ ഒന്നും ഇല്ലെന്നും അവളെ ഫ്രണ്ട് ആയി മാത്രേ കാണുന്നുള്ളൂ എന്നുമാണ് അവൻ അയച്ചിരിക്കുന്നത്..

‘കൊട് കൈ..’
കൃഷ്ണ അവന് ഒരു കൈ കൊടുത്തു

‘നൻപേണ്ടാ…’
ഞാൻ നെഞ്ചിൽ രണ്ട് തട്ട് തട്ടി അവനു നേരെ വിരൽ ചൂണ്ടി പറഞ്ഞു

‘നന്നായി. ഒന്നൂടെ റിസ്ക് എടുക്കുന്നതിലും നല്ലത് ഇത് തന്നെ ആണ്..’
ശ്രുതി അടക്കം ഭൂരിഭാഗത്തിനും ഈ സെയിം അഭിപ്രായം ആയിരുന്നു ഈ കാര്യത്തിൽ. ഇഷാനിക്ക് ഒഴിച്ച്….

‘ആ കൊച്ചിന് വിഷമം ആയിക്കാണും..’
ഇഷാനി പറഞ്ഞു

‘ആവട്ടെ.. ഇവൻ ഇത്രയും നാളും വിഷമിച്ചു നടന്നതല്ലേ… ഇനി അവൾ വിഷമിക്കട്ടെ…’
പാത്തു പറഞ്ഞു

‘ഒരാൾക്ക് തിരുത്താൻ ഉള്ള അവസരം കൊടുക്കണ്ടേ…?
ഇഷാനി പിന്നെയും രേവതിക്ക് വേണ്ടി വാദിച്ചു. സത്യത്തിൽ അത് അവൾക്ക് വേണ്ടി തന്നെ ആയിരുന്നു. എന്റെ മദ്യചഷകങ്ങൾക്ക് മീതെ എന്നെന്നേക്കുമായി കോർക്ക് വച്ചു അടയ്ക്കാമെന്ന അവളുടെ മോഹം ആണിപ്പോൾ വീണുടഞ്ഞത്.. അതിന്റെ വിഷമം അവളുടെ മുഖത്ത് ഉണ്ടായിരുന്നു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *