റോക്കി – 6 26അടിപൊളി  

ഈ സമയം കൊണ്ട് കൃഷ്ണയേ കണ്ട് പിടിക്കാൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. മഹാന് കോൾ വന്ന നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്. ഫെർണോയേ കുറിച്ച് അന്വേഷിച്ചപ്പോ ആൾ കുറച്ചു ദിവസങ്ങൾ ആയി മിസ്സിംഗ്‌ ആണെന്നും അറിയാൻ കഴിഞ്ഞു. എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയുമില്ലാതെ ആലോചിച്ചു നിക്കുമ്പോ ആണ് ഒരു ടാക്സി വീടിന് മുന്നിൽ വന്ന് നിൽക്കുന്നത്.. ലക്ഷ്മി ആയിരുന്നു ആ വന്നത്. വീടിന് മുന്നിൽ ഞങ്ങളുടെ ആളുകളെയും മുറ്റത്ത് എന്നെയും ഇഷാനിയേയും മഹാനെയും കണ്ട് അവൾ ഒന്ന് സംശയിച്ചു നിന്നു. പിന്നെ രണ്ടും കൽപ്പിച്ചു അവൾ എന്റെ അടുത്തേക്ക് വന്നു

‘അവളെവിടെ..?
ലക്ഷ്മി വന്ന ഉടനെ ചോദിച്ചു

‘അറിയില്ല..’
അല്ലാതെ ഞാൻ എന്ത് പറയാനാണ്

‘എനിക്ക് അവളോട് സംസാരിക്കണം.. അവളെവിടെ..?
ലച്ചു പിന്നെയും ചോദിച്ചു

‘എനിക്ക് അറിയില്ല…’

‘നിന്റെ അടുത്തേക്ക് അല്ലേ അവൾ വന്നത്..? അവളുടെ ഫോൺ അല്ലേ നിന്റെ കയ്യിൽ ഇരിക്കുന്നത്..? എന്നിട്ട് നിനക്ക് അറിയില്ലേ അവൾ എവിടെ ആണെന്ന്..? അവൾ നിന്നോട് എന്താ പറഞ്ഞത്…?
ലച്ചു കൃഷ്ണയുടെ ഫോൺ എന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു വാങ്ങി

‘ഞാൻ ഇവിടെ ഇല്ലായിരുന്നു. ഞാൻ വന്നപ്പോൾ അവളുടെ ഫോൺ മാത്രമേ ഇവിടെ ഉള്ളായിരുന്നു..’
ഞാൻ പറഞ്ഞു

‘നീ എന്തൊക്കെ ആണീ പറയുന്നേ…?

‘മോൾ ഇപ്പോൾ ചെല്ല്.. കൃഷ്ണ വരും..’
മഹാൻ ലക്ഷ്മിയോട് പറഞ്ഞു

‘വരുമെന്നോ…? അർജുൻ എനിക്ക് ഒന്നും മനസിലാകുന്നില്ല..’
ലക്ഷ്മി എന്നെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു

‘അവളെവിടെ പോയെന്ന് എനിക്ക് അറിയില്ല. ഞാൻ അവളെ കണ്ട് പിടിച്ചോണ്ട് വരാം..’
ഞാൻ പറഞ്ഞു

‘എനിക്ക് നിന്നെ വിശ്വാസം ഇല്ല. അവൾ.. അവൾ നമ്മുടെ കാര്യം അറിഞ്ഞിട്ടാണ് ഇങ്ങോട്ട് വന്നത്. ഇപ്പോൾ അവളെ കാണാന്നുമില്ല.. നീ എന്താ അവളെ ചെയ്തത്..? നിങ്ങൾ ഒക്കെ കൂടി അവളെ എന്താ ചെയ്തത് എന്ന്..?
ലക്ഷ്മി കാര്യങ്ങൾ വേറൊരു രീതിയിൽ ആണ് കണ്ടത്. മഹാനെയും ഞങളുടെ ആളുകളെയും കണ്ടപ്പോ അവളുടെ മനസിൽ മറ്റു പല ചിന്തകളും ആണ് വന്നത്

‘അവളെ ആരോ പിടിച്ചു കൊണ്ട് പോയി..’
ഞാൻ അതങ്ങു പറഞ്ഞു. കള്ളം പറഞ്ഞു പറഞ്ഞു മടുത്തിരുന്നു എനിക്ക്. സത്യം പറഞ്ഞു ലോകം ഇടിഞ്ഞു വീഴുന്നേൽ വീഴട്ടെ എന്നായി എന്റെ മനസ്. അത് പറയണ്ടായിരുന്നു എന്ന് മഹാന്റെ മുഖത്ത് ഉണ്ടായിരുന്നു. ഇനി ലക്ഷ്മി എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല

‘പിടിച്ചു കൊണ്ട് പോയെന്നോ..? ആര്..?
ലക്ഷ്മി കാര്യം മനസിലാകാതെ ചോദിച്ചു

‘അറിയില്ല…’
ഞാൻ പറഞ്ഞു

‘നിനക്ക് എന്താ ഒന്നും അറിയാത്തത്..? ഓരോ കഥ പറഞ്ഞു നീ എന്നെ വിശ്വസിപ്പിക്കാൻ നോക്കണ്ട..’
ലച്ചു കോപത്തോടെ പറഞ്ഞു

‘കഥയല്ല.. അതാണ് സംഭവിച്ചത്.. പിടിച്ചു കൊണ്ട് പോയത് എന്നോട് ദേഷ്യം ഉള്ള ആരോ ആണ്.. അവരിപ്പോ വിളിച്ചിരുന്നു. എന്തോ കൊറിയർ കൊടുത്താൽ അവളെ വിട്ടു തരാമെന്ന് പറഞ്ഞു. പക്ഷെ അങ്ങനെ ഒന്ന് എന്റെ കയ്യിലില്ല.. ഇതാണ് സത്യം.. ഇതാണ് നടന്നത്.. നിന്നോട് ഇനിയും കള്ളം പറയാൻ എനിക്ക് വയ്യ…’
ഞാൻ പറഞ്ഞത് വിശ്വസിക്കാൻ പറ്റാതെ ലച്ചു കണ്ണ് മിഴിച്ചു നിന്നു. അവൾ ചുറ്റും നോക്കി. മഹാന്റെയും ഇഷാനിയുടെയും മുഖത്ത് നിന്ന് അത് സത്യം ആണെന്ന തോന്നൽ അവൾക്ക് ഉണ്ടായി

‘നിന്നോട് ദേഷ്യം ഉണ്ടെങ്കിൽ എന്തിനാ അവളെ പിടിച്ചോണ്ട് പോകുന്നത്..? അവൾ എന്ത് ചെയ്തു…?
ലച്ചു ചോദിച്ചു

‘അവൾ ഇവിടെ വന്ന സമയത്താണ് അവരും ഇവിടെ വന്നത്.. അപ്പോൾ അവളെ ആൾ മാറി പിടിച്ചത് ആകാം..’
ഞാൻ പറഞ്ഞു

‘എന്റെ അനിയത്തി നിന്റെ ഒക്കെ പ്രശ്നം തീർക്കാൻ ഉള്ള ഒന്നല്ല.. എനിക്ക് ഇപ്പോൾ അവളെ കാണണം..’
ലച്ചു വഴക്കായി

‘ഞാൻ കൊണ്ട് വരാം.. എന്ത് കൊടുത്തിട്ട് ആണേലും ഒരു പോറൽ പോലും ഇല്ലാതെ ഞാൻ അവളെ കൊണ്ട് വരാം..’
ഞാൻ ലച്ചുവിന്റെ തോളിൽ കൈ വച്ചു പറഞ്ഞു. അവളാ കൈ തട്ടി മാറ്റി

‘ഇനിയും നിന്നെ ഞാൻ വിശ്വസിക്കണോ…?
അത് പറഞ്ഞിട്ട് ലക്ഷ്മി എന്റെ അടുത്ത് നിക്കുന്ന ഇഷാനിയെ നോക്കി.. അവളുടെ മുഖത്തെ രോഷം അപ്പോൾ ഇരട്ടിയായി
‘ആൾ മാറി പിടിച്ചു എന്നല്ലേ നീ പറഞ്ഞത്.. അപ്പോൾ ശരിക്കും ഇവളെ അല്ലേ അവർക്ക് വേണ്ടത്…? ഇവളെ കൊടുത്തിട്ട് എന്റെ അനിയത്തിയെ എനിക്ക് തിരിച്ചു താ..’
ദേഷ്യത്തിൽ ലച്ചു ഇഷാനിയെ പിടിച്ചു തള്ളി. ഇഷാനി വീഴാൻ പോയെങ്കിലും ഒരു വിധം ബാലൻസ് ചെയ്തു നിന്നു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *