റോക്കി – 6 26അടിപൊളി  

‘നീ എന്താ ഈ കാണിക്കുന്നേ…?
ഞാൻ ലച്ചുവിന്റെ കയ്യിൽ കയറി പിടിച്ചു

‘വിട്.. നീയത് ചെയ്യില്ല എന്നെനിക്ക് അറിയാം.. എനിക്ക് അറിയാം ഇനി എന്താണ് ചെയ്യേണ്ടത് എന്ന്…’
എന്റെ കൈ വിടുവിച്ചു ലച്ചു ഫോണിൽ പോലീസിനെ വിളിക്കാൻ ഒരുങ്ങി

‘ലച്ചു പോലീസിനെ വിളിക്കരുത്. അത് ഡേയ്ഞ്ചർ ആണ്. ഞാൻ വാക്ക് തരാം അവളെ തിരിച്ചു കൊണ്ട് വരാമെന്ന്..’
ഞാൻ അവളെ തടയാൻ ശ്രമിച്ചു. പക്ഷെ ലച്ചു അത് കേട്ടില്ല

‘നീ പോലീസിനെ ഇടപെടുത്താൻ ആണ് ആഗ്രഹിക്കുന്നത് എങ്കിൽ ഓക്കേ. ഞങ്ങൾ നിന്നെ തടയില്ല. പക്ഷെ അത് കഴിഞ്ഞു നിന്റെ അനിയത്തിയുടെ ഉത്തരവാദിത്തം അവർക്ക് ആയിരിക്കും. എന്ത് സംഭവിച്ചാലും ഇവനോട് ചോദിക്കാൻ വരരുത്…’
മഹാൻ പിന്നെയും ഇടപെട്ടു. അത് ലക്ഷ്മിക്ക് ശരിക്കും കൊണ്ടു. അവൾ നന്നായി ഭയന്നു. കോൾ കട്ടാക്കി അവൾ എന്നെ നിസ്സഹായയായി നോക്കി

‘എന്താടാ ഈ പറയുന്നേ..? ഞാൻ എന്താ ചെയ്യണ്ടേ…?
ലച്ചു തളർന്നു വീടിന് മുന്നിലെ പടിയിൽ ഇരുന്നു

മഹാൻ മഹാന്റെതായ രീതിയിൽ അന്വേഷിക്കാൻ തുടങ്ങി. ഇഷാനി അകത്തു പോയി ലക്ഷ്മിക്ക് കുടിക്കാൻ ഒരു കുപ്പി വെള്ളം കൊണ്ട് വന്നു. അവളത് വാങ്ങിയില്ല. കുപ്പി ഇഷാനിയിൽ നിന്നും വാങ്ങി ഞാൻ കൊടുത്തു നിർബന്ധിച്ചപ്പോൾ ലച്ചു വെള്ളം കുടിച്ചു. അവൾക്ക് നല്ല പരവേശം ഉണ്ടായിരുന്നു.. അപ്പോളാണ് വീടിന് മുന്നിലൊരു ബൈക്ക് വന്നു നിന്നത്. ഒരു ഡെലിവറി ബോയ് ആണ്… അവൻ ബൈക്ക് വഴിയിൽ വച്ചു ഞങ്ങൾ നിൽക്കുന്ന മുറ്റത്തേക്ക് വന്നു

‘അർജുൻ ചേട്ടനല്ലേ..?
എന്നെ കണ്ട പാടെ പരിചയം ഉള്ളത് പോലെ അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അടുത്ത് വന്നപ്പോൾ ആണ് എനിക്ക് അവനെ ഓർമ്മ കിട്ടിയത്. മുമ്പ് ഇഷാനി ആക്‌സിഡന്റ് ആയത് ഇവന്റെ വണ്ടിയുടെ മുന്നിൽ ചാടിയിട്ട് ആണ്
‘എന്നെ ഓർമ്മ ഉണ്ടോ..?
അവൻ ചോദിച്ചു

‘ഉണ്ട്…’
ഞാൻ പറഞ്ഞു

‘ചേച്ചി.. കാലിലെ എല്ലാം ഓക്കേ ആയില്ലേ…?
അവൻ ഇഷാനിയേ നോക്കി ചോദിച്ചു. അവൾക്ക് പക്ഷെ അവനെ മനസിലായില്ല. ഇടിച്ചു കഴിഞ്ഞു അവൾക്ക് വലിയ ബോധം ഇല്ലായിരുന്നു. അവൻ ഒരു തവണ കാണാൻ വന്നപ്പോളും അവൾ നല്ല മയക്കം ആയിരുന്നു

‘ഇയാളുടെ വണ്ടിയുടെ മുന്നിലാ നീ മുന്നേ ചാടിയത്..’
അത് പറഞ്ഞപ്പോ ഇഷാനിക്ക് ആളെ മനസിലായി. അവൾ എല്ലാം മാറിയെന്നു പറഞ്ഞു

‘ഞാൻ കുറച്ചു മുന്നേ ചേട്ടനെ വിളിച്ചിരുന്നു. എടുത്തില്ല. പിന്നെ വീട് അറിയുന്ന കൊണ്ട് ഞാൻ നേരെ ഇങ്ങ് പോന്നു. ഒരു കൊറിയർ ഉണ്ടായിരുന്നു…’
അവൻ കൊറിയർ എന്ന വാക്ക് ഉച്ചരിച്ചതും അവിടെ നിന്ന ഞങ്ങളുടെ എല്ലാം ഹൃദയം പട പടാ മിടിച്ചു. അവൻ കയ്യിലിരുന്ന കൊറിയർ എനിക്ക് നേരെ നീട്ടി. Otp കൊടുത്ത് അവന് ഒരു ടിപ്പും കൊടുത്താണ് ഞാൻ വിട്ടത്. ദൈവം ആണ് അവനെ കറക്റ്റ് സമയത്ത് എന്റെ മുന്നിൽ കൊണ്ട് വന്നത്…

കുറച്ചു സെക്യൂർഡ് ആയ പാക്കിങ് ഉള്ള കൊറിയർ ആണ്. അത്യാവശ്യം ഭാരം ഉണ്ട്. എന്താണ് അതിനുള്ളിലെന്ന് ഊഹിക്കാൻ പറ്റുന്നില്ല. അതിൽ എന്റെ അഡ്രസ്സ് അല്ലാതെ അയച്ച ആളിന്റെ അഡ്രസ്സിൽ യുവർ ഫ്രണ്ട് ഫെർണാണ്ടോ എന്ന് ഉണ്ടായിരുന്നു.. ഞാൻ മഹാനെ നോക്കി. ഇതാണ് അവർ അന്വേഷിച്ചു വന്ന സാധനം. അത് എനിക്ക് കിട്ടുന്നതിന് മുന്നേ എന്റെ കയ്യിൽ ഉണ്ടെന്ന് അവരെങ്ങെനെ അറിഞ്ഞു. ഒരാളെ തട്ടിക്കൊണ്ടു പോയി വിലപേശാൻ മാത്രം എന്താണ് ഇതിനുള്ളിൽ ഉള്ളത്..? കൂടുതൽ ആലോചിക്കാൻ ഞാൻ നിന്നില്ല. ആ തമിഴനെ ഞാൻ തിരിച്ചു വിളിച്ചു. കൃഷ്ണയേ എത്രയും വേഗം തിരിച്ചു വേണം..

‘ഹലോ.. ഹലോ.. നീ ചോദിച്ച കൊറിയർ എന്റെ കയ്യിലുണ്ട്. അവളെ കൊണ്ട് വാ ആദ്യം..’
ഞാൻ പറഞ്ഞു

‘ ഇപ്പൊ താൻ യാവകം വന്നതാ…?
അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു
‘സരി.. ആറു മണിക്ക് നാ സൊല്ലറ ഇടത്തുക്ക് പാർസൽ ആ വന്തിട്..’

‘ആറു മണിക്കല്ല.. ഇപ്പൊ.. ഇപ്പൊ അവളെ തിരിച്ചു കൊണ്ട് തരണം..’
ഞാൻ ശബ്ദം ഉയർത്തി

‘കോപപ്പെടാതെ.. ഈസിയാ ഹാൻഡിൽ പണ്ണ്റ വിഷയം അല്ലെയ്‌ ഇത്.. ആറു മണി..’
അയാൾ ഫോൺ കട്ട് ചെയ്തു.
സമയം അഞ്ചു മണി ആകുന്നതേ ഉള്ളു. ഇനിയും കുറച്ചു സമയം കൂടി തള്ളി നീക്കണം.. അതിനിടയിൽ അവൾക്ക് ആപത്തു ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു.. ഞാൻ ഉള്ളിൽ പ്രാർഥിച്ചു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *