ബുൾഗാന്റെ ആദ്യ വീശിൽ നിന്ന് ഞാൻ ഈസി ആയി വെട്ടിയൊഴിഞ്ഞു.. പിന്നിൽ നിന്നും വന്ന രണ്ടാമത്തെ വീശലും എന്നെ തൊടാതെ പോയി.. മൂന്നാമത്തേത് കുറച്ചു കൂടി സ്ലോ ആയാണ് വന്നത് അതിൽ നിന്ന് ഒഴിഞ്ഞു എന്ന് മാത്രം അല്ല വായുവിൽ ഉയർന്നു നല്ലൊരു തൊഴി കൂടി ഞാൻ അവന്റെ താടിക്കിട്ട് കൊടുത്തു.. ആ ചവിട്ടിൽ കയ്യിലിരുന്ന കമ്പിയും അവനും പിന്നിലേക്ക് തെറിച്ചു വീഴുന്നതാണ് ഞാൻ കണ്ടത്..
എന്റെ ആ പ്രൊഫഷണൽ ചവിട്ടിൽ അവന്മാർ ആകെ മൊത്തത്തിൽ ഒന്ന് ഉലഞ്ഞു. പക്ഷെ അത് കൊണ്ടൊന്നും അവന്മാർ പിന്തിരിഞ്ഞില്ല.. ഹൈനകൾ സിംഹത്തെ ആക്രമിക്കുന്നത് പോലെ അവരെന്നെ വളഞ്ഞിട്ട് ആക്രമിച്ചു.. നല്ല വേഗതയും മെയ്വഴക്കവും ഉള്ളത് കൊണ്ട് ഞാൻ പിന്നെയും രക്ഷപെട്ടു.. നല്ല രണ്ട് പണി കൂടെ അവന്മാർക്കിട്ട് അതിനിടയിൽ കൈ മുട്ട് കൊണ്ട് കൊടുക്കാനും ഞാൻ മടിച്ചില്ല
പക്ഷെ ഇത്രയും പേർക്കെതിരെ പിടിച്ചു നിൽക്കാൻ അതൊന്നും പോരായിരുന്നു.. ഞാൻ പ്രതീക്ഷിച്ചത് പോലെ ആദ്യത്തെ അടി എനിക്ക് കിട്ടി. പിന്നിൽ നിന്നും വന്നു മുതുകിന് ആയിരുന്നു ആദ്യത്തെ പ്രഹരം കിട്ടിയത്. ഷോക്കടിച്ചത് പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്. വേദന അപ്പോൾ കാര്യമായി തോന്നിയില്ല.. അടുത്തത് ബുൾഗാൻ മൈരന്റെ വക ആയിരുന്നു.. അവൻ ആദ്യം വീശിയ വീശിൽ നിന്ന് ഞാൻ രക്ഷപെട്ടെങ്കിലും ആ വീശ് അത് പോലെ തിരിച്ചു വീശിയപ്പോൾ എനിക്ക് മാറാൻ കഴിഞ്ഞില്ല. എന്റെ നെറ്റിയിൽ ആണ് അത് വന്നു അടിച്ചത്.. ആദ്യത്തെ വീശലിന്റെ അത്രയും പവർ ഭാഗ്യത്തിന് അതിനില്ലായിരുന്നു.. എന്നാലും തലയ്ക്കു നല്ല വേദന എടുത്തു.. ഒരു നിമിഷം ഞാൻ ഒന്ന് ബ്ലാങ്ക് ആയി പോയി.. അപ്പോൾ കിട്ടി പുറത്തിനും കൈക്കും എല്ലാം ഓരോന്ന്…
വീണ്ടും തലയ്ക്കു നേരെ വന്ന അടി ഞാൻ പെട്ടന്ന് കൈ കൊണ്ട് തടുത്തു കയറി പിടിച്ചു.. അധികം വണ്ണമുള്ള കമ്പി വടി അല്ല.. അടിച്ചാൽ തല പിളർന്നു വരാൻ പാകത്തിന് ഉള്ളതൊന്നുമല്ല.. എന്നാലും കൊണ്ടാൽ നല്ല വേദന എടുക്കും.. എന്റെ നെറ്റിയിൽ വല്ലാത്ത ചൂട് എനിക്ക് അനുഭവപ്പെട്ടു.. ചോര പൊടിയുന്നത് ആകാം.. തടുത്തു പിടിച്ച കമ്പി വാങ്ങാൻ ആയി ഞാൻ ബലം പ്രയോഗിച്ചു. അടിക്കാൻ ഓങ്ങിയവനും അതിന്റെ മറ്റേ ഭാഗത്തു നിന്നും ബലം പിടിച്ചു.. ഒരു കമ്പി എന്റെ കയ്യിൽ ഉണ്ടേൽ പിന്നെയും എനിക്ക് ഒരു ചാൻസ് ഉണ്ട്.. പക്ഷെ ആ വലിക്കിടയിൽ എന്റെ തോളിന് ഒരു അടി കൂടെ കിട്ടിയപ്പോൾ ഞാൻ ആ ബലപരീക്ഷണം അവസാനിപ്പിച്ചു..
അടുത്ത രണ്ട് അടികളിൽ നിന്ന് എങ്ങനെയോ ഞാൻ ഒഴിഞ്ഞു മാറി പിന്നിലേക്ക് തിരിഞ്ഞപ്പോൾ എന്റെ തലക്ക് നേരെ ഒരു അടി വരുന്നത് കണ്ട് ഞാൻ കൈ ക്രോസ് വച്ചു അത് തടഞ്ഞു.. തലയിൽ കൊണ്ടില്ല എങ്കിലും എന്റെ കയ്യിൽ അത് കൊണ്ടു.. എനിക്ക് നല്ലോണം നൊന്തു.. ആ കൂട്ടത്തിൽ തന്നെ എന്തോ പൊട്ടിത്തകരുന്ന ശബ്ദവും ഞാൻ കേട്ടു. എന്റെ കയ്യിലെ എല്ല് വല്ലതും ആണോ എന്നാണ് ഞാൻ ആദ്യം സംശയിച്ചത്.. പിന്നെ ആണ് എനിക്ക് മനസിലായത് എന്റെ കയ്യിലെ വാച്ച് ആണ് ആ അടിയിൽ തകർന്നതെന്ന്.. താഴെ വീണു കിടക്കുന്ന വാച്ച് ഞാൻ ഒരു മാത്ര കണ്ടു…
ഇത്… ഇത് എനിക്ക് ഇഷാനി ഗിഫ്റ്റ് ആയി തന്ന വാച്ച് ആണ്.. അതാണിപ്പോൾ പൊട്ടി നിലത്ത് വീണു കിടക്കുന്നത്.. എന്റെ പെണ്ണ് എനിക്ക് തന്ന സമ്മാനം ആണ് ഈ തായോളി ഇപ്പോൾ നശിപ്പിച്ചത്.. ഞാൻ കയ്യിലെ വേദന മറന്നു.. നെറ്റി പൊട്ടി ഒലിക്കുന്ന ചോര കാര്യമാക്കിയില്ല.. പുറത്ത് പിന്നെ വീണ അടികൾ കാര്യമാക്കിയില്ല.. എന്റെ ഉള്ളിൽ അപ്പോൾ ക്രോധം മാത്രം ആയിരുന്നു ഉണ്ടായിരുന്നത്
അലറിക്കൊണ്ട് ഞാൻ മുന്നിലേക്ക് കുതിച്ചു.. ഇവരെന്നെ തല്ലുമ്പോൾ എല്ലാം ഞാൻ ഒരു അകലം പാലിച്ചായിരുന്നു ഫൈറ്റ് ചെയ്തത്.. പക്ഷെ ഇപ്പോൾ അത് ലംഘിച്ചു ഞാൻ കൂടുതൽ മുന്നോട്ടു അടുത്തു.. എന്റെ കയ്യിൽ അടിച്ചവന്റെ കൊങ്ങയ്ക്ക് ഞാൻ കയറി പിടിച്ചു. അത്രയും അടുത്തെത്തിയത് കൊണ്ട് അവന് എനിക്ക് നേരെ പിന്നെ വടി വീശാനും പറ്റിയില്ല.. ആ കൂട്ടത്തിൽ തന്നെ മുട്ടുയർത്തി അവന്റെ അടിനാവി നോക്കി ഒരു കയറ്റ് ഞാൻ കയറ്റി.. ആ ചവിട്ടിന്റെ പവർ അവന്റെ കണ്ണുകൾ മുകളിലേക്ക് മലച്ചപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞു.. കയ്യിലിരുന്ന കമ്പി വടി താഴെ ഇട്ട് അവൻ നിലത്തു വീണു..
