‘സാറുമ്മാര് ചെല്ല്.. പോയി താക്കോൽ കൊണ്ട് വാ.. എന്നിട്ട് പൂട്ട് തുറക്കാം..’
‘ഇത് തുറക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ..’
എന്തെങ്കിലും കല്ലോ കമ്പിയോ ഉണ്ടെങ്കിൽ അടിച്ചു പൊട്ടിച്ചു തുറക്കാമെന്ന് ഫൈസി ചിന്തിച്ചു. അത് തിരയാൻ വേണ്ടി തിരിഞ്ഞതും അവര് ഞങ്ങളുടെ വട്ടം കയറി നിന്നതും ഒരുമിച്ച് ആയിരുന്നു
‘മര്യാദയാ പോയിടുങ്കെ സാറെ…’
പാണ്ടി എന്റെ തോളിൽ ഭീഷണിയുടെ ധ്വനിയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഒന്നും പ്രതികരിക്കാതെ അയാളുടെ കണ്ണിലേക്കു തന്നെ നോക്കി. പക്ഷെ പ്രതികരിച്ചത് ഫൈസി ആയിരുന്നു. ആ കൈ തട്ടി മാറ്റിയിട്ടു തമിഴന്റെ തോളിൽ പിടിച്ചൊരു തള്ള് കൊടുത്തു അവൻ. അയാൾ കുറച്ചു പിന്നിലേക്ക് നീങ്ങി പോയി..
കൈ വെക്കേണ്ടി വരുമെന്ന് എനിക്ക് മനസിലായി. അവന്മാർ ആറു പേരുണ്ട്. ഞങ്ങൾ രണ്ടും. പക്ഷെ അടിച്ചിടാം എന്നൊരു ധൈര്യം എങ്ങനെയോ തോന്നി. ഇങ്ങോട്ട് ഒരെണ്ണം കിട്ടുന്നതിന് മുമ്പ് തന്നെ രണ്ടെണ്ണത്തിനെ ഫൈസി ഇടിച്ചു വീഴ്ത്തി. ആ ഗ്യാപ്പിൽ ആണ് തമിഴൻ ഫൈസീയുടെ മേലെ കൈ വക്കുന്നത്. നല്ല ആരോഗ്യം ഉണ്ട് അയാൾക്ക്. അയാളുടെ ഒറ്റ അടിയിൽ ഫൈസി കുറച്ചു പിന്നിലേക്ക് നീങ്ങി പോയി. പെട്ടന്ന് തന്നെ ഞാൻ ഇടപ്പെട്ടു.. മുഷ്ടി ചുരുട്ടി അവന്റെ കണ്ണ് നോക്കി ഒരു ഇടി കൊടുത്തു.. കണ്ണിന് കുറച്ചു മേലെ നെറ്റിയിൽ ആയാണ് ഇടി കൊണ്ടത്..
അപ്പോളേക്കും ബാക്കി ഉള്ളവരും ഞങ്ങൾക്ക് തൊട്ടടുത്തെത്തിയിരുന്നു. അതിൽ ഒരുവനെ ഞാൻ ചാടി തൊഴിച്ചു. എന്റെ ചവിട്ട് കൊണ്ട് വയറും തിരുമ്മി അവൻ മുട്ട് കുത്തി നിലത്തിരുന്നു. വേറെ ഒരുത്തനെ ഫൈസി കഴുത്തിൽ കയ്യിട്ടു പിടിച്ചു ശ്വാസം മുട്ടിച്ചു.. അതിനിടയിൽ പുറകിൽ നിന്നൊരു ചവിട്ട് എനിക്ക് കിട്ടി. തിരിഞ്ഞു നിന്ന് അവന് കൊടുക്കാൻ പോയപ്പോ പിറകിൽ നിന്ന് തമിഴനും എനിക്ക് നേരെ വന്നു.. രണ്ട് പേരും ഒരുപോലെ എനിക്ക് നേരെ ചീറിയടുത്തു.. തമിഴനെ ഒഴിവാക്കുന്ന പോലെ ഞാൻ അയാൾക്ക് പുറം തിരിഞ്ഞായിരുന്നു നിന്നത്..
എന്റെ തൊട്ടടുത്തു അയാൾ എത്തിയെന്നു ബോധ്യം ആയപ്പോൾ നിന്ന നിൽപ്പിൽ വെട്ടിതിരിഞ്ഞു ഉയർന്നു ചാടി പാണ്ടി കരിമ്പാറ പൊലയാടിയുടെ നെഞ്ചത്ത് ഒരു ചിമിട്ടൻ ചവിട്ട് കൊടുത്തു.. ആ സമയം എനിക്ക് നേരെ ഓടി വന്നവൻ എന്നെ അടിച്ചെങ്കിലും ഞാൻ വെട്തിരിഞ്ഞത് കൊണ്ട് അവന്റെ അടി മിസ്സ് ആയി എന്ന് വേണേൽ പറയാം.. പക്ഷെ അത് മിസ്സ് ആയെന്ന് വച്ചു തിരിച്ചു അവന്റെ താടിയെല്ല് നോക്കി ഒരെണ്ണം കൊടുക്കുമ്പോ എനിക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു. ആ ഇടിയിൽ അവനൊന്നു ഭയന്നു.. തുടർന്ന് ആക്രമിക്കാൻ പ്ലാൻ ഇല്ലാതെ അവൻ പിന്നിലേക്ക് മാറി.. ആദ്യമേ എന്റെ ചവിട്ട് കിട്ടിയ പുണ്ടച്ചി വയർ തിരുമ്മി അവിടെ തന്നെ ഇരുപ്പാണ്.. ഇപ്പോളും എഴുന്നേറ്റിട്ടില്ല..
ഞാൻ അടിയുടെ തിരക്കിൽ ആയത് കാരണം ഫൈസി അവിടെ എങ്ങനെ പൂശി എന്നത് എനിക്ക് മിസ്സ് ആയി. ഞാൻ അവനെ ശ്രദ്ധിച്ചപ്പോൾ തന്നെ താഴെ ഒരുത്തൻ കിടന്നു പിടയുന്നത് ആണ് കണ്ടത്. നേരത്തെ കഴുത്തിൽ പിടി വീണു ശ്വാസം മുട്ടിയവൻ താഴെ മുട്ട് കുത്തി ഇരുന്നു ചുമയ്ക്കുന്നു.. ശ്വാസം എടുക്കാൻ അവൻ നല്ലത് പോലെ ബുദ്ധിമുട്ടുന്നുണ്ട്.. മൂന്നാമത് മിച്ചം ഉള്ളവനെ ആണ് ഫൈസി പെരുമാറുന്നതിപ്പോൾ.. അവന്റെ രണ്ട് പഞ്ചു മുഖത്തിന് കിട്ടിയതും മൂന്നാമനും മുഖം പൊത്തി നിലത്ത് ഇരുന്നു. ആ അടി എന്തായാലും മിസ്സ് ആകാതെ കാണാൻ പറ്റി.
ഫൈസീയുടെ മൂന്ന് എതിരാളികളും ഇപ്പോൾ നോക്ക്-ഔട്ട് ആയി.. എന്റെ ആദ്യം ചവിട്ട് കിട്ടിയവൻ സുല്ല് ഇട്ടത് പോലെ വയറും തിരുമ്മി ഇരിപ്പാണ്. പിന്നെ ചവിട്ട് കിട്ടിയ തമിഴൻ പതിയെ എഴുന്നേറ്റു എന്നെ അരിശത്തോടെ നോക്കി നിൽക്കുന്നു. മറ്റവൻ കുറച്ചു ഭയത്തോടെ ആണെങ്കിലും ആക്രമിക്കാൻ തന്നെ പ്ലാനിൽ എന്റെ കുറച്ചു സമീപത്തായി തന്നെ നിൽക്കുന്നു. അപ്പോൾ എന്നേക്കാൾ നല്ല ഇടികാരൻ ഫൈസി തന്നെ.. എനിക്ക് ചെറിയൊരു അസൂയ അവനോട് തോന്നി.. അതിനേക്കാൾ വലിയൊരു നന്ദിയും…
