റോക്കി – 6 26അടിപൊളി  

‘ആ വരുന്നെടി..’
ഇഷാനി പാവാട തട്ടി എഴുന്നേറ്റു

‘ബ്ലൗസ് അടിച്ചിട്ടുണ്ട്. പാകം ആണോന്ന് വന്നു നോക്ക്..’
ശ്രുതി പറഞ്ഞു
ഇഷാനി എന്നോട് പോകുവാ എന്ന് പറഞ്ഞിട്ട് പോയി. ശ്രുതി എന്നേ നോക്കി ഒരു കള്ളച്ചിരിയോടെ കർപ്പൂരഹാരം ഭുജഗെന്ദ്ര ഹാരം പടി ഒരു കളിയാക്കലോടെ മൂളിക്കൊണ്ട് പോയി.. അവൾ എന്തിനാ ഇപ്പൊ ഇവിടെ വന്നു ആ പാട്ട് പാടിയത്. അതും എന്നേ നോക്കി..? ഇനി എന്റെ ലിംഗം വല്ലതും കണ്ടിട്ട് ആ രീതിയിൽ കളിയാക്കി പാടിയത് ആണോ..? ഹേയ് അതിനൊന്നും ഒരു സാധ്യതയുമില്ല..

അവര് പോയി കഴിഞ്ഞും ഞാൻ കുറെ നേരം കൂടി കുളത്തിൽ കിടന്നു. അനങ്ങാതെ അലസമായി ചെറു ചൂടുള്ള ആ വെള്ളത്തിൽ കഴുത്തറ്റം മുങ്ങിക്കിടക്കാൻ നല്ല സുഖമുണ്ട്. ദൂരെ അമ്പലത്തിൽ നിന്ന് റെക്കോർഡ് ഇടുന്നത് കേൾക്കാം.. ഓളങ്ങൾ ഇല്ലാതെ നിശ്ചലമായ ജലോപരിതത്തിൽ തല ചായ്ച്ചു ആ ഗന്ധർവ്വ സംഗീതം ആസ്വദിച്ചു ഞാൻ മുങ്ങിക്കിടന്നു

“നിന്റെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു..”

വൈകിട്ട് ഇഷാനിക്ക് ഒപ്പം അമ്പലത്തിലേക്ക് പോകാമെന്നാണ് പ്ലാൻ ഇട്ടതെങ്കിലും അത് നടന്നില്ല. ഇഷാനി ഒക്കെ താലം എടുക്കുന്നത് കൊണ്ട് അവരെല്ലാം ഒരുമിച്ച് അതിന് വേണ്ടി പോകുമെന്ന് എന്നോട് പറഞ്ഞു. ഞാൻ പോസ്റ്റ്‌ ആകുമോ എന്ന് കരുതി നിൽക്കുമ്പോ ഉണ്ണി വീട്ടിലേക്ക് വന്നു. ഞാൻ പിന്നെ അയാളുടെ കൂടെ കൂടി. അയാൾക്കൊപ്പം അവിടെ എല്ലാം കറങ്ങി സന്ധ്യയോടെ ഞങ്ങൾ അമ്പലത്തിൽ എത്തി. അപ്പോളേക്ക് പാർവതിയുടെ ഭർത്താവും അവിടെ എത്തിയിരുന്നു. പുള്ളിക്കും ഞങ്ങളുടെ കാര്യം അറിയാമായിരുന്നു. എനിക്ക് പുള്ളിയെ അന്ന് കല്യാണത്തിന് കണ്ട പരിചയമേ ഉള്ളു. എന്തായാലും പോസ്റ്റ്‌ ആവാതെ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് താലപ്പൊലി അമ്പലത്തിലേക്ക് വരുന്നത്.
ചെണ്ട മേളവും അമ്മൻ കുടവും ഒക്കെ കഴിഞ്ഞു അവസാനമാണ് താലപ്പൊലി അമ്പലത്തിലേക്ക് കയറുന്നത്. അതിനും പിന്നിലാണ് എഴുന്നള്ളത്തിൽ ആന കയറുന്നത്. അത്യാവശ്യം വലിയ താലം തന്നേ ആയിരുന്നു. പല പ്രായത്തിൽ ഉള്ള സ്ത്രീകൾ അതിൽ ഉണ്ടായിരുന്നു. ചെറിയ കുട്ടികൾ പൂത്താലവും മുതിർന്നവർ തീ താലവും ആണ് എടുക്കുന്നത്.. എല്ലാവരും കടന്ന് കടന്നു പോയി താലത്തിന്റെ വരി തീരാറാകുമ്പോൾ ആണ് ഇഷാനി ഒക്കെ..

അവൾ ഇന്ന് ഒരുപാട് സുന്ദരി ആയിട്ടുണ്ട്. ഒരുപാട് എന്ന് പറഞ്ഞാൽ ഒരുപാടൊരുപാട്.. സത്യത്തിൽ അവളെ ഇത്രയും ഭംഗിയിൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല. ഒരു ക്രീം പട്ട് പാവാട ആയിരുന്നു അവളുടെ വേഷം. അതിന്റെ കയ്യിൽ സ്വർണ്ണകസവ് ഉണ്ട്. പതിവില്ലാത്ത കണ്ണെഴുത്ത് ഇന്നവളുടെ കണ്ണുകളെ കൂടുതൽ തീക്ഷ്‌ണമാക്കി.. കൈകളിൽ വാച്ചിന് പകരം ചുമലയും പച്ചയും നിറത്തിലുള്ള കുപ്പിവളകൾ സ്‌ഥാനം പിടിച്ചു. ത്രിസന്ധ്യയിൽ അങ്ങനെ ഉടുത്തൊരുങ്ങി അവളെ കണ്ടിട്ട് ബൾബ് കത്തിച്ചു വച്ചത് പോലെ ഉണ്ടായിരുന്നു. അവളുടെ പ്രഭയിൽ ബാക്കിയെല്ലാവരും മങ്ങി നിൽക്കുന്നത് പോലെ. കയ്യിലെ താലത്തിലെ അഗ്നിക്ക് പോലും അവളുടെ മുഖത്തെ പ്രഭ ഇല്ലായിരുന്നു.. ഈ നിമിഷം ഇഷാനിക്ക് ഇൻഫിനിറ്റ് ഔറ ആണെന്ന് എനിക്ക് തോന്നി…
പിന്നിൽ നിൽക്കുന്ന പാർവതിയോട് എന്തോ സംസാരിച്ചു ഒരു കൈ കൊണ്ട് പാവാടയുടെ മേലെ ഒരു കൈ വച്ചു അവൾ നടന്നു.. പണ്ടത്തെ പോലെ നിറയെ മുടി ഉണ്ടായിരുന്നേൽ അവളെ ഇപ്പൊ കണ്ടാൽ ഒരു ദേവി ആണെന്ന് തോന്നിയേനെ. പക്ഷെ മുടി ഇല്ലെങ്കിലും അവൾ ഭീകരമാം വിധം സുന്ദരി ആയിട്ടുണ്ട്. ഞങ്ങൾ നിൽക്കുന്ന സ്‌ഥലം കടന്നു പോകവേ അവൾ എന്നേ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു..

അവൾ അമ്പലത്തിലേക്ക് കയറി കഴിഞ്ഞു ഞാൻ മാറിപ്പോയി രാഹുലിനെ വിളിച്ചു. ചുമ്മാ ഇരിക്കുമ്പോ അവനെ റൊമാൻസ് പറഞ്ഞു വെറുപ്പിക്കുന്നത് എന്റെ ഒരു ശീലമായി പോയി. രാഹുൽ ആണേൽ എന്തോ അടിച്ചു ഇപ്പൊ തന്നെ ചീഞ്ഞു ഇരിക്കുവാണ്..

‘അളിയാ ഈ പെൺകുട്ടികൾ ഏറ്റവും സുന്ദരി ആയിരിക്കുന്നത് ഏത് സമയത്തു ആണെന്ന് അറിയാമോ..?
ഞാൻ ചുമ്മാ ഓളത്തിൽ അവനോട് ചോദിച്ചു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *