റോക്കി – 6 26അടിപൊളി  

 

‘എന്നെക്കാൾ തനിക്കാണോ എന്റെ ചേട്ടന്റെ നിശ്ചയം…?

രോഷത്തോടെ ഞാൻ അയാളുടെ നേരെ നടന്നു..

 

‘താൻ ദേഷ്യപ്പെടണ്ട.. ദേഷ്യം കൊള്ളാൻ വേണ്ടി പറഞ്ഞതല്ല…’

അയാൾ പ്രതിരോധത്തിന് വേണ്ടി പറഞ്ഞു

 

‘ പിന്നെ താൻ എന്ത് പുളുത്താൻ ആണ് അവനെ പറ്റി ഇല്ലാത്തത് പറഞ്ഞത്..? ഞാൻ അത് കേട്ട് ഉരിയാടാതെ നിൽക്കും എന്ന് കരുതിയോ…?

 

‘ഹലോ അർജുൻ… ഞാൻ നിങ്ങൾക്ക് എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ അതിനായ് വന്നതാണ്. വഴക്ക് ഉണ്ടാക്കാൻ വന്നതല്ല…’

ഫെർണോ പറഞ്ഞു

 

‘താൻ എനിക്ക് എന്ത് ഹെല്പ് ചെയ്യാനാണ്….?

ഞാൻ ചോദിച്ചു

 

‘ഇന്നത്തെ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ എനിക്ക് തന്നെ ഹെല്പ് ചെയ്യാൻ പറ്റും…’

 

‘താൻ എന്താണ് ഉദ്ദേശിക്കുന്നത്….?

എനിക്ക് ഒന്നും അങ്ങോട്ട്‌ വ്യക്തമായില്ല

 

‘ എന്റെ കൂടെ ബിസിനസ് ചെയ്താൽ ഇത് പോലുള്ള പൊല്ലാപ്പുകൾ ഉണ്ടാവില്ല…’

 

‘ബിസിനസോ..? എന്ത് ബിസിനെസ്സ്…?

ഞാൻ ചോദിച്ചു

 

‘ഇന്ന് എക്സൈസ് വന്നു അരിച്ചു പെറുക്കിയിട്ട് പോയില്ലേ.. അത് തന്നെ.. എന്നെ വിശ്വസിക്കാം…’

അയാൾ പറഞ്ഞു

 

‘വാട്ട്‌ ദി ഫക്ക്…! താൻ എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത്.. എനിക്ക് ആ പണി ഇല്ല..’

 

‘എന്നോട് സത്യം പറയാൻ പേടിക്കണ്ട. ഞാൻ പോലീസിന്റെ ഏജന്റ് ഒന്നുമല്ല.. എന്നെ വിശ്വസിക്കാം…’

 

‘സ്റ്റോപ്പ്‌ ഇറ്റ്… ഇനിയും സംസാരിച്ചാൽ താൻ അടി വാങ്ങും..’

ഞാൻ കലിപ്പിൽ പറഞ്ഞു

 

‘തല്ലിക്കോ.. താൻ ഇതൊന്നും ഉപയോഗിക്കാത്ത ആൾ ആണേൽ എന്നെ തല്ലിക്കോ…’

ഫെർണോ കൈകൾ രണ്ടും വിടർത്തി തല്ലിക്കോളാൻ എന്ന ഭാവത്തിൽ എന്റെ മുന്നിൽ നിന്നു.. ഞാൻ കഞ്ചാവ് വലിക്കുന്നത് ഇയാൾ കണ്ടിട്ടുണ്ട്. അത് കൊണ്ട് എനിക്ക് ഡ്രഗ് ഡീൽ ഉണ്ടെന്നാണ് ഇയാൾ കരുതിയിരിക്കുന്നത്..

 

‘അന്ന് യൂസ് ചെയ്തു എന്ന് വച്ചു എനിക്ക് ഇതിന്റെ ബിസിനസ് ഒന്നുമില്ല…’

ഞാൻ പറഞ്ഞു

 

‘താൻ എന്റെ മുന്നിൽ അഭിനയിക്കാതെ സത്യം ആണ് ഈ പറയുന്നതെങ്കിൽ ഓക്കേ.. അതല്ല ഇപ്പോളും എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ട് കള്ളം പറയുവാണേൽ വേണ്ട.. എന്നെ വിശ്വസിക്കാം.. നിന്റെ ചേട്ടന് എന്നെ വിശ്വാസം ആയിരുന്നു.. ഞങ്ങൾ ഒരുമിച്ച് ആയിരുന്നു ഇതിൽ….’

അത് പറഞ്ഞു തീരുന്നതിനു മുമ്പ് എന്റെ കൈ അയാളുടെ മുഖത്ത് പതിച്ചു. അടി കൊണ്ട് കറങ്ങി അയാൾ ബോണറ്റിൽ വീണു.. പിന്നെ മെല്ലെ എഴുന്നേറ്റ് അടി കൊണ്ട കവിളിൽ പതിയെ തൊട്ടു.

‘ഒരെണ്ണം ഞാൻ പ്രതീക്ഷിച്ചതാ.. പോട്ടെ.. എന്തായാലും ഞാൻ ഇവിടെ ഒക്കെ തന്നെ കാണും…’

 

അത്രയും പറഞ്ഞു ഒരു രസമില്ലാത്ത ചിരി ചിരിച്ചു അയാൾ കാറിൽ കയറി പോയി.. എനിക്ക് അപ്പോളും അവിടെ നിന്നും മാറാൻ പോലും തോന്നിയില്ല. എന്റെ ദേഹം മുഴുവൻ പൊള്ളുന്നത് പോലെ എനിക്ക് തോന്നി. എന്റെ ചേട്ടനെ കുറിച്ച് അങ്ങനൊരു കഥ ഞാൻ ആദ്യമായ് ആണ് കേൾക്കുന്നത്. അത് സത്യം ആകരുതേ എന്ന് ഞാൻ ഉള്ളിൽ പ്രാർഥിച്ചു. അല്ലെങ്കിലും അയാളെ പോലെ ഒരാൾ പറയുന്നത് വിശ്വസിക്കാൻ കഴിയില്ല.

 

അങ്ങനെ കരുതിയാണ് ഞാൻ ഒരുവിധം ആ രാത്രി തള്ളി നീക്കിയത്. പിറ്റേന്ന് ഞാൻ രാവിലെ വീട്ടിലേക്കാണ് പോയത്. പതിവില്ലാതെ ഞാൻ അവിടെ വന്നതിൽ അച്ഛനെന്തോ കുഴപ്പം ഉണ്ടെന്ന് തോന്നി. പിന്നെ കമ്പിനിയിൽ പരിശോധന നടന്നത് അച്ഛൻ അറിഞ്ഞിരുന്നു. അത് സാരമാക്കാൻ ഉള്ളതൊന്നുമില്ല എന്ന് ഞാൻ അച്ഛനോട് പറഞ്ഞു.. ഞാൻ ബിസിനെസ്സിൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങി എന്ന് കരുതി അച്ഛൻ ആശ്വസിച്ചു കാണും..

 

അച്ഛനെ നേരിട്ട് കണ്ട് ഇത് പറയുക മാത്രം അല്ലായിരുന്നു എന്റെ ഉദ്ദേശം. വീട്ടിൽ അനിയുടെ മുറിയിൽ വെറുതെ ഒന്ന് കയറണം എന്ന് എനിക്ക് തോന്നിയിരുന്നു.. അവൻ അങ്ങനെ ഒരു വ്യക്തി അല്ല എന്ന് എനിക്ക് നല്ലത് പോലെ അറിയാം. പക്ഷെ ഒരു ഉറപ്പിന് വേണ്ടി ഞാൻ ആ മുറിയിൽ കയറി. പ്രത്യേകിച്ച് ഒന്നും തന്നെ അവിടെ നിന്നും കിട്ടാനില്ല. ഒരു മൂലയിൽ ഇരുന്ന ബാഗിൽ നിന്ന് കുറച്ചു പഴയ ബുക്ക്‌സും അനാര മോളുടെ കഥ പുസ്തകങ്ങളും ഒക്കെ കിട്ടി. ഇതെല്ലാം ഞാൻ അവൾക്ക് വായിച്ചു കേൾപ്പിച്ചു കൊടുത്തിട്ടുള്ളതാണ്. വീണ്ടും അതെല്ലാം കണ്ടപ്പോ എന്റെ മൂഡ് ഉണ്ടായിരുന്നതിലും ശോകം ആയി.. അധികം നേരം അവിടെ നിൽക്കാതെ ഞാൻ ടൗണിലേക്ക് വെറുതെ പോയി..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *