റോക്കി – 6 26അടിപൊളി  

‘ ഹായ് അർജുൻ…’
എന്നെ കണ്ടപ്പോ തന്നെ പദ്മ ഇങ്ങോട്ട് വന്നു വിളിച്ചു. ഞാൻ ആണ് ആദ്യം കണ്ടത് എങ്കിൽ മുങ്ങാൻ പറ്റിയേനെ. ശിവാനി ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്ന തിരക്കിൽ ആയത് കൊണ്ട് എന്റെ കൂടെ അവൾ ഉള്ളത് പദ്മ അറിഞ്ഞില്ല.

‘ഹായ്..’
ഞാനും ഒരു ഹായ് കൊടുത്തു

‘എന്താ ഇവിടെ ലേഡീസ് സെക്ഷനിൽ കേറി ഇറങ്ങുന്നേ.. നിങ്ങളുടെ ഡ്രസ്സ്‌ ഒക്കെ മോളിൽ ആണ്..’
ചെവിയിൽ നിന്നും ഇയർ ഫോൺ എടുത്തു മാറ്റി പദ്മ എന്നോട് പറഞ്ഞു. ആരെയോ കോൾ ചെയ്യുകയായിരുന്നു പദ്മ എന്ന് തോന്നി

‘ഓ അല്ലേ… ഞാൻ അങ്ങോട്ട്‌ പോകുവായിരുന്നു..’
ഞാൻ ചുമ്മാ പറഞ്ഞു

‘ഇപ്പോൾ ജിമ്മിൽ ഒന്നും കാണാൻ ഇല്ലല്ലോ.. നിർത്തിയോ..?
ഇവളെ കാണേണ്ടി വരുന്നത് കൊണ്ടാണ് ജിമ്മിൽ പോക്ക് നിർത്തിയത്.

‘അത് പിന്നെ കുറച്ചു ബിസി ആയി നിർത്തിയതാണ്.. അവധി ആയില്ലേ പിന്നെയും തുടങ്ങണം..’
ഞാൻ വെറുതെ പറഞ്ഞു.

‘പിന്നെ എന്തുണ്ട് വിശേഷം…?
പദ്മ എന്റെ സുഖവിവരം തിരക്കി

‘സുഖം..’
ഞാൻ പറഞ്ഞു

‘ഓക്കേ.. എനിക്കൊരു ആഡ് ഷൂട്ട് ഉണ്ടായിരുന്നു. അതിന്റെ കാര്യത്തിന് വേണ്ടി ഇങ്ങോട്ട് വന്നതാ. അവളും എന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ എങ്ങോട്ട് പോയോ…?
പദ്മ പറഞ്ഞു

‘ആഹ്.. അവളിവിടെ ഉണ്ടോ..? എന്നാൽ ഞാൻ ഇവിടെ നിക്കുന്നില്ല, പെട്ടന്ന് പോയേക്കുവാ..’
ലച്ചു ആയി അവസാനം കണ്ടത് ചെറിയ വഴക്കിൽ ആയിരുന്നല്ലോ അവസാനിച്ചത്. ഇഷാനി അവളെ തല്ലി കഴിഞ്ഞു പിന്നെ അവളെ ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ അത് കണ്ട് സംസാരിക്കാൻ പറ്റിയ സാഹചര്യവും ആയിരുന്നില്ല

‘വാട്ട് ഹാപ്പൻഡ്…? എന്ത് പറ്റി..? അവളെന്നോട് ഒന്നും പറഞ്ഞില്ല.. നിന്റെ കാര്യം കുറച്ചു ദിവസം മുന്നേ കൂടേ പറഞ്ഞുള്ളായിരുന്നു.. എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് എനിക്ക് അപ്പോൾ തോന്നിയില്ല..’
പദ്മ പറഞ്ഞു

‘അല്ലേലും ഞങ്ങളുടെ കാര്യം തനിക്ക് അറിയാമെന്നു ലച്ചുവിന് അറിയില്ലല്ലോ.. അതാകും ഒന്നും പറയാഞ്ഞത്..’
ഞാൻ പറഞ്ഞു

‘എടൊ ഞാൻ കിച്ചുവിന്റെ കാര്യമാണ് പറഞ്ഞത്. അവളാണ് എന്റെ കൂടെ ഉള്ളെ..’
പദ്മ പറഞ്ഞു. ഓഹ് ഞാൻ പെട്ടന്ന് ലച്ചുവിനെ ആണ് ഓർത്തത്.

‘ഓഹ്.. കൃഷ്ണയേ ആയിരുന്നോ.. ഞാൻ ലച്ചു ആണെന്ന് കരുതി..’
ഞാൻ അമളി പിണഞ്ഞത് ഒരു ചിരി കൊണ്ട് മായ്ച്ചു

‘ഓഹ് ഷിറ്റ്..’
പദ്മ പെട്ടന്ന് ഞെട്ടി ഫോണിലേക്ക് നോക്കി

‘എന്താ..?
ഞാൻ കാര്യം തിരക്കി

‘അത്.. ഞാൻ അവളെ കാണാഞ്ഞിട്ട് ഫോൺ ചെയ്തോണ്ട് ഇരുന്നപ്പോൾ ആണ് തന്നെ കണ്ടത്. കോൾ കണക്ട് ആയില്ലായിരുന്നു.. നിന്നെ കണ്ടപ്പോ ഞാൻ കോളിൽ ആണെന്ന കാര്യം വിട്ടു പോയി..’
പദ്മയുടെ മുഖത്ത് ഒരു പരിഭ്രമം ഉണ്ടായിരുന്നു

‘അതിന്…?
ഞാൻ ചോദിച്ചു

‘എടൊ നമ്മൾ സംസാരിക്കുന്നത് അവൾ കേട്ടോ എന്ന് ഡൌട്ട് ഉണ്ട്.. ശേ നിന്നോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കോൾ എടുത്തത് ഞാൻ അറിഞ്ഞില്ല..’
പദ്മ അത് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഒരു വെള്ളിടി മിന്നി. ദൈവമേ അവസാനം എല്ലാം കൂടി കുളമായോ…? ഞാനും ലച്ചുവും ആയുള്ള റിലേഷൻ കൃഷ്ണ അറിഞ്ഞോ..? പദ്മയുമായി സംസാരിച്ചതിൽ നിന്ന് അവൾക്ക് അത് മനസിലാകാൻ പാകത്തിന് എന്തെങ്കിലും ഞാൻ വിട്ടു പറഞ്ഞിരുന്നോ…? ഞാൻ മുന്നത്തെ സംഭാഷണങ്ങൾ മനസ്സിൽ കൂടി ഒന്നൂടെ ഓടിച്ചു

‘ഹേയ്.. അവൾ കേട്ട് കാണില്ല..’
ഞാൻ എന്റെ തന്നെ ആശ്വാസത്തിന് അത് പറഞ്ഞതും പദ്മയുടെ ഫോൺ ശബ്‌ദിച്ചു

‘ഹലോ…’
ഒരു പേടിയോടെ പദ്മ ഫോൺ എടുത്തു.

‘നീ എവിടാ… അർജുൻ നിന്റെ കൂടെ ഉണ്ടോ..? ലച്ചു ആയി അവനെന്താ കണക്ഷൻ…?
എല്ലാം മൂഞ്ചി. കൃഷ്ണ കാര്യം അറിഞ്ഞു.. പദ്മ ദയനീയതയോടെ എന്നെ നോക്കി
‘ഹലോ… ഹലോ… അവൻ അടുത്തുണ്ടെൽ ഫോൺ കൊടുത്തേ.. നിങ്ങൾ എവിടാ നിൽക്കുന്നെ…? ഹലോ…’
കൃഷ്ണ പിന്നെയും സംസാരിച്ചു. പദ്മ ഒന്നും പറയാൻ വയ്യാതെ വിഷണ്ണയായ് നിൽക്കുന്നു. ഞാൻ പെട്ടന്ന് ആ കോൾ കട്ട് ചെയ്തു

‘അവൾ ചോദിച്ചാൽ ഞാൻ എന്ത് പറയും..?
പദ്മ എന്നോട് തിരക്കി

‘അത് ഞാൻ സോൾവ് ആക്കിക്കോളാം. പക്ഷെ ഇവിടെ വച്ചു വേണ്ട. സീൻ ആകും.. ഞാൻ അവളെ വിളിച്ചോളാം…’
ഞാൻ പറഞ്ഞു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *