റോക്കി – 6 26അടിപൊളി  

‘നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം.. നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ…?
കൃഷ്ണ ചോദിച്ചു

‘ഉണ്ടെങ്കിൽ…..!

‘ആരെ..?

‘അത് കുറച്ചു പഴഞ്ചൻ പ്രേമം ആണ്.. സ്കൂൾ ടൈം തൊട്ട് ഉണ്ടായിരുന്ന ഒരിഷ്ടം ആയിരുന്നു.. ഒരിക്കലും ഇട്ടിട്ടു പോകില്ല എന്നൊക്കെ കരുതി കൊണ്ടു നടന്നതാ.. പക്ഷെ എന്ത് ചെയ്യാം.. എല്ലാം നമ്മൾ ആശിക്കുന്ന പോലെ നടക്കില്ലല്ലോ…’

‘എന്തായിരുന്നു ആ കുട്ടിയുടെ പേര്…?

‘രേവതി..’
അവൻ അത് പറഞ്ഞപ്പോ അവളുടെ മുഖം ഉള്ളിൽ കാണുന്നുണ്ടെന്ന് കൃഷ്ണയ്ക്ക് തോന്നി

‘എന്നിട്ട് അവളിപ്പോ എന്ത് ചെയ്യുന്നു…?

‘ആവോ.. എവിടെയോ.. വേറെ ആരുടെയോ കൂടെ.. കുറെ ആയി ഒരു വിവരവും ഇല്ല. മൂവ് ഓൺ ആയി കഴിഞ്ഞു ഞാനും പിന്നെ അതൊന്നും തിരക്കാൻ പോയിട്ടില്ല…’
അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു

‘നിനക്ക് ഇങ്ങനെ ഒരു പാസ്റ്റ് ഉണ്ടായിരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു…’
കൃഷ്ണ അവനോട് ഒരല്പം കനിവോടെ പറഞ്ഞു

‘ഓ ഇതൊക്കെ പഴയ കാര്യം അല്ലേ.. ഇവിടെ അധികം ആർക്കും അറിയില്ല..’

കുറച്ചു നേരത്തെ മൗനത്തിനു ശേഷം കൃഷ്ണ അവനോട് ചോദിച്ചു
‘അപ്പോൾ ഞാൻ അവനെ മറക്കണം എന്നാണോ നീ പറയുന്നേ…?

‘ഞാൻ പറയുന്നത് നീ കേൾക്കണ്ട. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യം ഉണ്ടോന്ന് നീ ശരിക്കും ഇരുന്നു ആലോചിക്ക്.. മൈൻഡ് ക്ലിയർ ആകുമ്പോൾ അതിൽ കാര്യം ഉണ്ടെന്ന് തോന്നിയാൽ അത് പോലെ ചെയ്യ്…’

‘നീ പറഞ്ഞത് ഒക്കെ നേരാണ്.. അവര് തമ്മിൽ ആണ് ശരിക്കും ചേരേണ്ടത്.. ഞാൻ കാരണം ആണ് അവര് പിന്നെയും പിരിഞ്ഞത്…’
കൃഷ്ണ സങ്കടത്തിൽ പറഞ്ഞു

‘അതൊന്നും നിന്റെ കുഴപ്പം അല്ല. ആരുടെയും കുഴപ്പമല്ല.. അങ്ങനെ ഒക്കെ നടക്കണം ആയിരുന്നു.. അങ്ങനെ നടന്നു.. ഇനി അത് ആലോചിച്ചു നീ വിഷമിക്കണ്ട കാര്യമില്ല…’

‘ അതല്ലടാ.. ഞാൻ ആണേൽ ഇഷാനിയോട് ഈയിടെ കൂടെ അവന്റെ പേര് പറഞ്ഞു വഴക്ക് ഉണ്ടാക്കി.. അതൊക്കെ ഇപ്പോൾ ഓർക്കുമ്പോ എന്തോ പോലെ…’
കൃഷ്ണ പറഞ്ഞു

‘അതെപ്പോ…?
രാഹുൽ ചോദിച്ചപ്പോ ഈയിടെ ഉണ്ടായ വഴക്ക് അവൾ അവനോട് പറഞ്ഞു..

‘ശെടാ.. ഇത് നമ്മൾ ആരും അറിഞ്ഞില്ല..’

‘ഞാൻ ഇനി എന്ത് ചെയ്യണം.. അവളുടെ അടുത്ത് പോയി സോറി പറയണോ..? ഞാൻ കാരണം അല്ലേ അവര് ഉടക്കിയത്.. ഞാൻ പറഞ്ഞാൽ അവര് പഴയത് പോലെ ആകുമോ..?

‘നീ ഇനി അവളോട് ഒന്നിനും പോകാതെ ഇരിക്കുന്നത് ആണ് നല്ലത്.. പിന്നെയും വഴക്ക് ആകാൻ ചാൻസ് ഉണ്ട്..’
രാഹുൽ പറഞ്ഞു

‘പിന്നെ ഞാൻ എന്ത് ചെയ്യണം.. അവളെന്നെ എന്ത് പറഞ്ഞാലും ഞാൻ കേട്ട് നിന്നോളാം.. അവര് അടി മാറി ഒന്നാവട്ടെ…’
കൃഷ്ണ തേങ്ങൽ ഉള്ളിൽ ഒതുക്കി പറഞ്ഞു

‘നീയൊരു കോപ്പും പറയാൻ പോകണ്ട. അവർക്ക് ഒന്നാകണം എന്ന് തോന്നുമ്പോ അവര് ഒന്നായിക്കോളും.. നീ ഇപ്പോൾ നല്ല പോലെ ഡൌൺ ആണ്.. അതാണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്.. വന്നേ.. വന്നു മുഖം കഴുക്.. കുറച്ചൊന്നു ഓൺ ആകും അപ്പോൾ…’
അവൻ അവളെ നിർബന്ധിച്ചു വലിച്ചു മുഖം കഴുകിക്കാൻ കൊണ്ടു പോയി..

രാഹുൽ പറഞ്ഞത് കൊണ്ടു അവൾ പിന്നെ ഇഷാനിയോട് സംസാരിക്കാൻ പോയില്ല.. പക്ഷെ അർജുനോട് എങ്കിലും എല്ലാം തുറന്നു പറയണം എന്ന് അവൾക്ക് തോന്നി.. എങ്കിലേ തന്റെ മനസിന് ഒരു ആശ്വാസം കുറച്ചെങ്കിലും കിട്ടൂ

‘അന്ന് ഹോളി ആഘോഷിച്ചപ്പോ ഞാൻ പറയാതെ പോയത് മനഃപൂർവം ആണ്…’
കൃഷ്ണ ഇങ്ങനെ ആണ് സംസാരിച്ചു തുടങ്ങിയത്
അർജുന് അവൾ എന്താണ് പറഞ്ഞു തുടങ്ങുന്നത് എന്ന് മനസിലായില്ല. പിറ്റേന്ന് ചോദിച്ചപ്പോ തലവേദന ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയവൾ മൂന്നാല് ദിവസം കഴിഞ്ഞു പിന്നെയും അതിനെ കുറിച്ച് സംസാരിക്കുന്നു

‘എന്ത് പറ്റി..?
അർജുൻ ചോദിച്ചു

‘നീ ഇഷാനി ആയി പിന്നെയും പഴയത് പോലെ കമ്പിനി ആയത് എനിക്ക് ഇഷ്ടം ആയില്ല..’
കൃഷ്ണ മുഖത്ത് നോക്കി പറഞ്ഞു
അന്നത്തെ സംഭവത്തിന്‌ ശേഷം ഇഷാനി എന്നോട് നല്ലത് പോലെ അടുപ്പം കാണിച്ചിരുന്നു.. അവൾ ഞങ്ങളോട് എല്ലാം നല്ലത് പോലെ മിണ്ടാനും തമാശകൾ പറയുവാനും ഒക്കെ തുടങ്ങിയിരുന്നു. ഇഷാനിയെ അങ്ങനെ കാണാൻ ആണ് ഞാൻ ഏറ്റവും ആഗ്രഹിച്ചത്.. ക്ലാസ്സ്‌ അവസാനിക്കാറായപ്പോ എങ്കിലും അവൾ പഴയ ചുറുചുറുക്ക് വീണ്ടെടുത്തത്തിൽ എനിക്ക് സന്തോഷം തോന്നി.. പഴയ പ്രണയം പൊടി തട്ടി എടുക്കാൻ നിന്നില്ല എങ്കിലും ഞങ്ങളുടെ സൗഹൃദം പിന്നെയും പച്ച പിടിച്ചു തുടങ്ങിയിരുന്നു..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *