വൈകിട്ട് ഓഫിസിൽ നിന്ന് വന്നു കഴിഞ്ഞു ഞാൻ നേരെ രാഹുലിന്റെ വീട്ടിലേക്ക് പോയി. അവന്റെ ചേച്ചിയുടെ കുഞ്ഞു ദേവു അവിടെ ഉണ്ടായിരുന്നില്ല. അവളെ കുറച്ചു നേരം കളിപ്പിച്ചോണ്ട് ഇരിക്കാം എന്നൊക്കെ കരുതി വന്നതായിരുന്നു ഞാൻ.. അവൾ ഇല്ലാഞ്ഞത് എന്നിൽ ഒരു നിരാശ പടർത്തി.. അവൻ പിന്നെ എന്നെയും കൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങി.. വേറെ ആരോടും പങ്ക് വയ്ക്കാത്ത ആ രഹസ്യം ഞാൻ അവനോട് മാത്രം പറഞ്ഞു. ഫെർണോ എന്ന മൈരന്റെ നാവിൽ നിന്ന് വീണ സത്യം ആണോന്ന് പോലും ഉറപ്പില്ലാത്ത ആ കാര്യം..
‘നിനക്ക് അയാൾ പറഞ്ഞത് സത്യം ആണെന്ന് തോന്നുന്നുണ്ടോ…?
ഞാൻ രാഹുലിനോട് ചോദിച്ചു
‘ എനിക്ക് ഇതിൽ മൊത്തത്തിൽ ഒരു ഉത്തരം പറയാൻ കഴിയില്ല.. എന്നാലും അയാൾ പറഞ്ഞത് കേട്ട് നീ വെറുതെ മൈൻഡ് ഡിസ്റ്റർബ് ആക്കണ്ട എന്നാ എനിക്ക് പറയാനുള്ളത്..’
അവൻ പറഞ്ഞു
‘എങ്ങനെ ഡിസ്റ്റർബ് ആകാതെ ഇരിക്കും.. അത് പോലെ ഉള്ള കാര്യമല്ലേ കേട്ടത്.. അവൻ പോയപ്പോ ഞാൻ കരുതി അതാണ് ഏറ്റവും വലിയ സങ്കടം എന്ന്. പക്ഷെ ഇപ്പോൾ അവനെ പറ്റി കേൾക്കുന്നത്… ഒരു നല്ല ഓർമ ആയിട്ട് പോലും എന്റെ ഉള്ളിൽ അവൻ കിടക്കാൻ ദൈവം സമ്മതിക്കാത്തത് പോലെ…’
ഞാൻ സങ്കടം കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു
‘ നീ അങ്ങനെ ഒന്നും കരുതാതെ. നിന്റെ ചേട്ടനെ പറ്റി നിനക്ക് നല്ല ബോധ്യം ഉണ്ടല്ലോ.. ഏതെങ്കിലും ഒരു മൈരൻ വന്നു എന്തേലും പറഞ്ഞെന്ന് കരുതി അത് മാറാൻ ഒന്നും പോണില്ല..’
‘ആ മൈരനെ പറ്റി ഞാൻ നൈസ് ആയി ഒന്ന് അന്വേഷിച്ചു.. അങ്ങനെ വലിയ ഡീറ്റെയിൽസ് ഒന്നും കിട്ടിയില്ല. ആൾ ഒരു ബിസിനെസ്സ്കാരൻ ആണ്. ഇപ്പോൾ പൊട്ടി നിൽക്കുവാ എന്നാ അറിയാൻ കഴിഞ്ഞേ.. എന്റെ ഒരു ഫ്രണ്ട് വഴി ആണ് ഇവനേ പറ്റി തിരക്കിയത്. അവൻ പറഞ്ഞെ ഇവന് കുറച്ചു നാളായി ചെറിയ വട്ടുള്ളത് പോലെ തോന്നിയിട്ടുണ്ടെന്നാ…’
ഞാൻ പറഞ്ഞു
‘അത് തന്നെ.. ബിസിനസ് പൊട്ടിയപ്പോ വട്ടായത് ആകും. ഞാൻ പറഞ്ഞില്ലേ അവനെ ഒന്നും മൈൻഡ് ആക്കണ്ട..’
രാഹുൽ അത് പറഞ്ഞോണ്ട് ഇരുന്നപ്പോൾ എന്റെ ഫോൺ റിംഗ് ചെയ്തു.. കൃഷ്ണ ആയിരുന്നു..
‘ഇവൾ എന്തിനാണോ ഈ വിളിക്കുന്നെ..? ഓഫിസിൽ തിരക്ക് ഉള്ളത് കൊണ്ട് ഇന്ന് കോളേജിൽ വരില്ല എന്ന് ഞാൻ പറഞ്ഞിരുന്നതാണ്. പിന്നെ എന്ത് അറിയാൻ ആണോ..?
ഞാൻ ഫോൺ എടുത്തു.. അവൾ ഞാൻ കരുതിയ പോലെ ഓഫിസിലെ കാര്യം ഒക്കെ എങ്ങനെ ആയെന്ന് തിരക്കി. പക്ഷെ വിളിച്ചത് മറ്റൊരു കാര്യം പറയാൻ ആയിരുന്നു..
‘പ്രൊജക്റ്റ് നുള്ള ഗ്രൂപ്പ് ആയിട്ടുണ്ട്. ഞാനും നീയും രാഹുലുമാണ് ഒരു ഗ്രൂപ്പ്.. നീ നാളെ വരുമോ..? ടോപ്പിക്ക് സെറ്റ് ആക്കണമായിരുന്നു..’
കൃഷ്ണ പറഞ്ഞു
‘നാളെ നോക്കട്ടെ. പറ്റുവാണേൽ ഉച്ച കഴിഞ്ഞു ഇറങ്ങാം..’
അവളോട് കുറച്ചു നേരം കൂടി സംസാരിച്ചിട്ട് ഞാൻ കോൾ കട്ടാക്കി..
ഫോൺ വച്ചു കഴിഞ്ഞാണ് ഞാൻ ഒരു കാര്യം ഓർത്തത്. ലാബിൽ ഞാനും ആഷിക്കും രാഹുലും ഇഷാനിയും ആയിരുന്നു സെയിം ഗ്രൂപ്പ്. പ്രൊജക്റ്റ് ൽ അവൾ ഏത് ഗ്രൂപ്പ് ആയിരിക്കും. മൂന്ന് പേരാണ് ഒരു ഗ്രൂപ്പിൽ എങ്കിൽ ഞങ്ങളുടെ ഗ്രൂപ്പിൽ അവളെ ചേർക്കാൻ പറ്റില്ല. അവളെ ആരെങ്കിലും ഗ്രൂപ്പിൽ ചേർത്ത് കാണുമോ..? ആരും അങ്ങോട്ട് വന്നു അവളെ വിളിക്കാൻ സാധ്യത ഇല്ല. അവൾ ആരോടെങ്കിലും പോയി ചോദിച്ചു കാണുമോ ഗ്രൂപ്പിൽ ചേർക്കാൻ.. അവളുടെ കാര്യം ഓർത്ത് എനിക്ക് വിഷമം തോന്നി. ഒന്ന് രണ്ട് ദിവസം തലയിൽ വേറെ പലതും ഓടിയത് കൊണ്ട് അവളെ ശരിക്കും ഓർത്ത് പോലുമില്ല.. അതോർത്തപ്പോ എനിക്ക് എന്തോ പോലെ തോന്നി..
‘ടാ.. ഇഷാനി എത് ഗ്രൂപ്പിൽ ആ…?
ഞാൻ അവനോട് ചോദിച്ചു
‘ആഷിയും പാത്തുവും അവളെ അവരുടെ ഗ്രൂപ്പിൽ ആക്കിയിട്ടുണ്ട്..’
രാഹുൽ അത് പറഞ്ഞപ്പോ എനിക്ക് എന്തോ ഒരു ആശ്വാസം കിട്ടി..
പിറ്റേന്ന് ഞാൻ കോളേജിൽ പോയി.. ഇഷാനി പതിവ് പോലെ മൈൻഡ് ആക്കിയില്ല. കൃഷ്ണ സദാ സമയവും കൂടെ തന്നെ ഉണ്ടായിരുന്നു. ദിവസങ്ങളും ആഴ്ചകളും അത് പോലൊക്കെ മുന്നോട്ടു പോയി. പ്രൊജക്റ്റ് സെറ്റ് ആക്കണം എന്ന് പറഞ്ഞു കൃഷ്ണ ധൃതി കൂട്ടുന്നുണ്ടായിരുന്നു.. അതിന് ഇനിയും മാസങ്ങൾ കിടക്കുവാ.. പിന്നെ ഇവൾ എന്തിനാ ഇത്ര ധൃതി പിടിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല..
