‘നല്ല രസമുണ്ടായിരുന്നു അത് കാണാൻ കേട്ടോ…’
ഞാൻ പറഞ്ഞു
‘കണ്ടോ.. ഇതാ ഞാൻ പറഞ്ഞെ നീ എന്നേ കളിയാക്കുമെന്ന്..’
അവൾ ചിണുങ്ങി പറഞ്ഞു
‘ആരു കളിയാക്കി..? ഞാൻ നല്ലതാണ് എന്നല്ലേ പറഞ്ഞത്..’
‘അങ്ങനെ ഒന്നും പറയണ്ട..’
‘എന്തൊരു നാണം ആണ് നിനക്ക്..’
‘ആ എനിക്ക് കുറച്ചു നാണം കൂടുതൽ ആണ്..’
അവൾ പറഞ്ഞു
‘പക്ഷെ ചില സമയത്തു ഒട്ടുമില്ല.. ഇന്ന് ക്ലാസിൽ വച്ചു എന്തായിരുന്നു പെർഫോമൻസ്..’
‘അത് എനിക്ക് തന്നെ അറിയില്ല.. എനിക്ക് അപ്പോൾ എന്തോ ധൈര്യം എവിടുന്നോ വന്നു.. പിന്നെ അങ്ങനെ ഒക്കെ ചെയ്യുമ്പോ ഒരു ത്രില്ല് ഉണ്ടായിരുന്നു..’
‘എന്ത് ത്രില്ല്..?
ഞാൻ ചോദിച്ചു
‘ഞാൻ അങ്ങനെ വലിയ കള്ളത്തരം ഒന്നും കാണിച്ചിട്ടില്ല. അതൊക്കെ ചെയ്യാൻ പേടിയുമാണ്. പക്ഷെ നമ്മൾ അന്ന് ചെയ്തതും ഇന്ന് ചെയ്തതും ഒക്കെ ഒരു രസം ഉണ്ടായിരുന്നു. വേറെ ആരും അറിയാതെ നമ്മൾ മാത്രം ആയി കാണിക്കുന്ന കള്ളത്തരം.. പേടി ഉണ്ടേലും അത് ചെയ്യുമ്പോൾ എന്തോ ഒരു ത്രില്ല്.. അത് പറഞ്ഞറിയിക്കാൻ എനിക്ക് അറിയില്ല..’
അവൾ വിശദീകരിച്ചു പറഞ്ഞു
‘സംഭവം നീ പറഞ്ഞത് സത്യമാണ്. ഇങ്ങനെ പബ്ലിക് പ്ലേസ് ഒക്കെ വേറെ മൂഡാണ്. പക്ഷെ റിസ്ക് ആണ്. ആരേലും കണ്ടാൽ നാണക്കേട് ആണ്..’
‘അതേ.. ഇനി നമ്മൾ അങ്ങനെ ഒന്നും ഇല്ല കേട്ടല്ലോ..’
ഇഷാനി വലിയ കാര്യത്തിൽ പറഞ്ഞു. പക്ഷെ അടുത്ത ദിവസം തന്നെ അവൾ ആ വാക്ക് പച്ചക്ക് പൊട്ടിച്ചു.
അന്ന് ഇഷാനിയുടെ വീട്ടിൽ നിന്ന് ഞാൻ പോയപ്പോൾ വെളുപ്പിനെ ആയിരുന്നു. അത്രയും നേരം ഞങ്ങൾ സംസാരിച്ചു ഇരുന്നത് അല്ലാതെ വേറെ ടച്ചിങ്‌സ് ഒന്നും ഉണ്ടായില്ല. ആരും കാണാൻ ഇല്ലാത്ത നാല് ചുവരുകൾക്ക് ഇടയിൽ കിട്ടിയിട്ട് ഒന്നും ചെയ്യാത്ത ഞങ്ങൾ ആളുകൾ ഉള്ള സ്‌ഥലത്തു വരുമ്പോൾ മാത്രം തൊടലും പിടിക്കലും നടത്തുന്നു. എനിക്ക് ഞങ്ങളെ ഓർത്തു തന്നെ ആശ്ചര്യം തോന്നി
പിറ്റേന്നാണ് കുറച്ചു ദിവസം കൂടി കൃഷ്ണ ക്ലാസിൽ വരുന്നത്. ഇടയിൽ എപ്പോളോ അവൾ എന്റെ ബ്ലോക്ക് മാറ്റിയിരുന്നു. അവളോട് സോറി പറയാമെന്നു ഇഷാനി സമ്മതിച്ചിരുന്നു. കൃഷ്ണ എന്നേ കണ്ടിട്ട് മൈൻഡ് ഒന്നും ചെയ്തില്ല. എനിക്കും അവളോട് അങ്ങോട്ട് കയറി മിണ്ടാൻ ഒരു മടി ഉണ്ടായിരുന്നു.. ഉച്ച കഴിഞ്ഞു ഫ്രീ പീരീഡ് ഞാൻ ക്യാന്റീനിൽ ഇരിക്കുമ്പോ ആണ് ഇഷാനി എന്റെ അടുത്തേക്ക് വരുന്നത്. എന്റെ കൂടെ കുറച്ചു ജൂനിയർ പിള്ളേർ ആയിരുന്നു ഉണ്ടായിരുന്നത്. ഇഷാനി വന്നപ്പോ അവര് ബൈ പറഞ്ഞു പോയി. ഇഷാനി മുഖം വീർപ്പിച്ചു എന്റെ അടുത്ത് വന്നിരുന്നു..
‘ഞാൻ അവളോട് സോറി പറഞ്ഞിട്ട് അവൾ മൈൻഡ് ആക്കിയില്ല…’
‘അത് അവൾ ആക്കിക്കോളും. എന്തായാലും നീ പറഞ്ഞല്ലോ. അത് മതി..’
ഞാൻ പറഞ്ഞു
‘ഞാൻ മാല അവളുടെ കയ്യിൽ കൊടുത്തിട്ട് അവൾ വാങ്ങിയില്ല. അവൾ ഇരുന്ന ഡെസ്കിൽ വച്ചപ്പോ അത് എടുക്കാതെ അവൾ എഴുന്നേറ്റു പോയി.. പിന്നെ അവിടെ വച്ചിട്ട് പോയാൽ അത് കാണാതെ പോകുമെന്ന് വച്ച് ഞാൻ അതങ്ങ് എടുത്തു.. ഇന്നാ അവളുടെ മാല..’
ഇഷാനി മാല എനിക്ക് നേരെ നീട്ടി.
‘അതെന്താ അവൾ വാങ്ങിക്കാഞ്ഞത്..?
ഞാൻ ആലോചിച്ചു
‘ആ എനിക്കറിയില്ല.. അവൾക്ക് തീരെ ഇഷ്ടം ആയിട്ടില്ല നമ്മൾ ഒന്നായത്.. ഞാൻ പറഞ്ഞപ്പോ നിനക്ക് വിശ്വാസം ഇല്ലായിരുന്നല്ലോ..’
‘അതൊക്കെ നിനക്ക് തോന്നുന്നതാ.. അങ്ങനെ ഒന്നുമില്ല..’
‘ഓ ശരി.. ആ പിള്ളേർ എന്തിനാ എല്ലാവരും എണീറ്റ് പോയെ ഞാൻ വന്നപ്പോൾ..?
ഇഷാനി ചോദിച്ചു
‘നമുക്ക് പ്രൈവസിക്ക് വേണ്ടി ആവും..’
‘പ്രൈവസി കിട്ടിയിട്ട് നമ്മൾ ഇവിടെ എന്ത് കാണിക്കാൻ ആണ്…?
അവൾ ചോദിച്ചു
‘എന്തും കാണിക്കാമല്ലോ…’
‘എന്നാ വാ കാണിക്കാം..’
അവൾ കള്ളത്തരം നിറഞ്ഞ ചിരിയോടെ പറഞ്ഞു
‘എന്ത് കാണിക്കാം എന്ന്.?
ഞാൻ ചോദിച്ചു
‘BINGO…’
അവൾ ഉത്തരം തന്നു
‘എന്നാ വാ..’
ഞാൻ ഞങ്ങളുടെ സ്‌ഥിരം സങ്കേതം ആയ ക്ലാസ്സിന് മേലെ ഉള്ള ഒഴിഞ്ഞ റൂമിലേക്ക് പോകാൻ എഴുന്നേറ്റു
‘ഇവിടെ വച്ചു..’
ഇഷാനി എന്നേ പിടിച്ചു ഇരുത്തി
‘ഇവിടെ വച്ചോ..? കാന്റീൻ ആണ്.. ടീച്ചർമാരോ പിള്ളേരോ ഒക്കെ എപ്പോ വേണേൽ വരാം..’
