റോക്കി – 6 26അടിപൊളി  

 

‘വെക്കേഷന് എന്താ ഉണ്ടായേ….?

എന്റെ സംസാരത്തിന്റെ ചെറിയൊരു വിരാമത്തിൽ കൃഷ്ണ ചാടി കയറി ചോദിച്ചു..

 

‘ഇഷാനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി.. സീരിയസ് ഒന്നും ആയിരുന്നില്ല. പക്ഷെ കുറച്ചു ഡേയ്‌സ് റസ്റ്റ്‌ വേണ്ടതായിരുന്നു.. അവൾ നിക്കുന്നിടത്ത് ഹെല്പിന് ആൾ ഇല്ലാഞ്ഞത് കൊണ്ട് ഞാൻ അവളെ എന്റെ വീട്ടിൽ കൊണ്ട് വന്നു.. ഒരു ഹെല്പ് എന്ന നിലയിൽ മാത്രം ആയിരുന്നു ഞാൻ അത് ചെയ്തത്.. അവളും അങ്ങനെ ആണ് അത് കണ്ടത്.. പക്ഷെ… ദിവസങ്ങൾ പോകുന്തോറും ഞങ്ങൾ പഴയ പോലെ ക്ലോസ് ആയി.. പഴയതിനേക്കാൾ അടുത്തു.. അങ്ങനെ അവൾ എന്നോട് അവളുടെ ഉള്ളിൽ ഉള്ളതും തുറന്നു പറഞ്ഞു…. ഇങ്ങനെ ഒക്കെ ആയിത്തീരും എന്ന് ഞാൻ ഒരിക്കലും കരുതിയതല്ല.. നിന്നെ ചീറ്റ് ചെയ്തതുമല്ല.. പക്ഷെ അങ്ങനെ സംഭവിച്ചു പോയി…..’

 

ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ കൃഷ്ണയുടെ കണ്ണിൽ നിന്നും ഒരു കണ്ണ്നീർ മുത്ത് കവിളിലേക്ക് പൊഴിയുന്നത് ഞാൻ കണ്ടു. ഞാൻ അത് ഊഹിച്ചതാണ്.. കൃഷ്ണ ശബ്ദം ഉണ്ടാക്കാതെ നിശബ്ദമായി എന്റെ മുന്നിൽ നിന്ന് കരഞ്ഞു..

 

‘അയാം സോറി.. നിന്നെ വേദനിപ്പിക്കണം എന്ന് എനിക്ക് ഒരിക്കലും ആഗ്രഹം ഇല്ലായിരുന്നു.. ഇതെല്ലാം എന്റെ മിസ്റ്റേക്ക് ആണ്..’

ഞാൻ സ്വയം പഴിച്ചു..

 

‘ഇപ്പോളെങ്കിലും പറഞ്ഞല്ലോ….’

തേങ്ങലോടെ ഒരല്പം ദേഷ്യത്തോടെ അവൾ എന്നോട് പറഞ്ഞു

 

‘ഞാൻ നിന്നോട് നേരത്തെ പറയാൻ വന്നതാണ്. പിന്നെ നീ ട്രിപ്പ്‌ കഴിഞ്ഞു വന്നിട്ട് നേരിട്ട് പറയാം എന്ന് കരുതി..’

 

‘രണ്ട് പേരും എന്നിട്ട് എന്തിനാ ഇപ്പൊ എന്റെ മുന്നിൽ നാടകം കളിച്ചത്..?

ഞാനും ഇഷാനിയും ഇന്ന് തമ്മിൽ മിണ്ടാഞ്ഞത് ഞങ്ങൾ അഭിനയിക്കുക ആണെന്നാണ് കൃഷ്ണ കരുതിയത്

 

‘നാടകം കളിച്ചതല്ല.. നീ സർപ്രൈസ് ആയി വീട്ടിൽ വന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു… നമ്മുടെ കാര്യം അവൾക്കും അറിയില്ലായിരുന്നു.. ബട്ട്‌ നിന്റെ പെരുമാറ്റത്തിൽ നിന്ന് അവൾക്ക് എല്ലാം മനസിലായി.. അവളുടെ മുന്നിൽ ഇപ്പൊ ഞാൻ ചതിയൻ ആണ്.. ശരിക്കും ഞാൻ കാണിച്ചത് ചതി തന്നേ ആണ്.. നിങ്ങളോട് രണ്ട് പേരോടും….’

 

ഞാൻ അത് പറഞ്ഞതും കൃഷ്ണ തലയിൽ കൈ വച്ചു അടുത്തുള്ള ബൈക്കിലേക്ക് ചാരി ഇരുന്നു.. എല്ലാം പെട്ടന്ന് ഉൾക്കൊള്ളാൻ അവൾക്ക് സാധിച്ചില്ല.. അവളെ ആശ്വസിപ്പിക്കാൻ അറിയാതെ ഞാൻ സങ്കടത്തിൽ അവളുടെ സമീപം വെറുതെ നിന്നു.. എന്തോ ഭാഗ്യത്തിന് കൃഷ്ണ അവിടെ നിന്ന് കരയുന്നത് ആരും കണ്ടില്ല.. അവളുടെ കരച്ചിൽ മെല്ലെ ഒന്ന് ഒതുങ്ങിയപ്പോൾ അവളോട് സംസാരിക്കാൻ തുനിഞ്ഞു…

 

‘കൃഷ്ണ…..’

ഞാൻ ധൈര്യം സംഭരിച്ചു അവളെ വിളിച്ചു..

 

‘ഞാൻ പോകുന്നു…’

പെട്ടന്ന് കണ്ണ് തുടച്ചു കൊണ്ട് അവൾ എഴുന്നേറ്റു..

 

‘ എനിക്ക് നിന്നോട് എന്ത് പറയണം എന്നറിയില്ല.. ഇതിങ്ങനെ ആകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല…’

 

‘എനിക്ക് പോകണം.. ലച്ചു വൈകിട്ട് തിരിച്ചു പോകും…’

കൃഷ്ണ സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് പോലെ പറഞ്ഞു.. പിന്നെ എന്റെ മുഖത്ത് പോലും നോക്കാതെ അവൾ നടന്നകന്നു.. ഒരു തരത്തിൽ എനിക്ക് ഒരു ആശ്വാസം തോന്നി.. അവളുടെ മനസ്സിൽ ഞാൻ വെറുക്കപ്പെട്ടവൻ ആയെങ്കിലും ഇത് അവളോട് പറയാൻ കഴിഞ്ഞല്ലോ.. പക്ഷെ അപ്പോളും അവൾ അതോർത്തു എത്ര മാത്രം വേദനിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.. അതെന്നെ വിഷമിപ്പിച്ചു..

 

ഞാൻ കരുതുന്നതിലും ആഴത്തിൽ ആയിരുന്നു ആ സത്യം കൃഷ്ണയേ വേദനിപ്പിച്ചത്.. വീട്ടിൽ എത്തുന്ന വരെ ഡ്രൈവിംഗിൽ അവൾ കരയുക ആയിരുന്നു.. വീട്ടിൽ എത്താറായപ്പോൾ ഒരു തരത്തിൽ കരച്ചിൽ അടക്കി മുഖം തുടച്ചു അവൾ നിയന്ത്രിച്ചു.. വീട്ടിൽ ആർക്കും അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയില്ല.. ലച്ചുവിന് ഒഴിച്ച്.. അവളുടെ മുഖത്ത് തളം കെട്ടി നിന്ന വിഷാദം ലച്ചുവിന് പിടികിട്ടിയിരുന്നു..

 

‘എന്താണ് പതിവില്ലാതെ വന്ന ഉടനെ കട്ടിലിൽ കയറി ഒരു കിടത്തം…’

കൃഷ്ണയുടെ മുറിയിലേക്ക് കടന്നു വന്നു കൊണ്ട് ലക്ഷ്മി ചോദിച്ചു..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *