‘ഡാ ഒരു ചെറിയ പണി ആയല്ലോ…’
‘എന്താടി…?
ഞാൻ ചോദിച്ചു
‘മെൻസസ് ആയി.. നാശം.. ഞാൻ ടോയ്ലറ്റ് വരെ ഒന്ന് പോയിട്ട് വരാം.. നീ വെയിറ്റ് ചെയ്യ്..’
‘നീ പോയിട്ട് വാ.. ഞാൻ താഴെ പാർക്കിംഗ് ഏരിയ കാണും..’
അത് പറഞ്ഞു ഞാൻ താഴേക്ക് പോയി..
പാർക്കിംഗ് ഏരിയ ഏറെക്കുറെ വിജനമായിരുന്നു.. ഞാൻ ബൈക്കിൽ കയറി ഇരുന്നു അവൾ വരുന്നത് വരെ ഫോണിൽ തോണ്ടി കൊണ്ടിരുന്നു.. പെട്ടന്നാണ് തോളത്തു ഒരു കൈ വന്നു വീണത് ഞാൻ അറിഞ്ഞത്..
‘മോനെ സിഗർട്ട് ഉണ്ടോ..?
ഏതോ ഒരുത്തൻ.. ഒരു പരിചയവും ഇല്ലാത്ത ഒരുത്തൻ എന്റെ തോളിൽ കയ്യിട്ടു സിഗർട്ട് ചോദിക്കുന്നു.. മര്യാദക്ക് ചോദിച്ചാൽ തന്നെ കൊടുക്കാൻ ഇല്ല. പിന്നല്ലേ..
‘ഇല്ല..’
തോൾ ഒന്ന് ചെരിച്ചു ആ കൈ മാറ്റി ഞാൻ മറുപടി കൊടുത്തു
‘ പിന്നെന്താ ഉള്ളത്..?
അവൻ ഒരു പുച്ഛം നിറഞ്ഞ സ്വരത്തിൽ എന്നോട് ചോദിച്ചു.. പുറകിൽ നിന്ന് ഒരാൾ കൂടി വന്നപ്പോൾ അവൻ ഒറ്റക്കല്ല എന്ന് എനിക്ക് മനസിലായി.
‘നിനക്കെന്താ വേണ്ടത്…?
ഞാൻ തിരിച്ചു ചോദിച്ചു
‘ആ കൂടെ ഉണ്ടായിരുന്ന മുതലിനെ തരുമോ…?
ഒരു അശ്ലീല ചിരിയോടെ അയാൾ ചോദിച്ചു.
എനിക്ക് പെരുത്ത് കയറി.. ഞാൻ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി അവന്റെ നേരെ കയറി നിന്നു.. പിന്നിൽ നിന്നും വശങ്ങളിൽ നിന്നും പിന്നെയും ആളുകൾ വന്നു.. അപ്പോൾ ഇത് സിഗരറ്റ് ചോദിച്ചു വന്നതല്ല.. എനിക്കിട്ട് സ്കെച്ച് ഇട്ട് വന്നതാണ്.. റോളക്സ് വരുമെന്ന് കരുതിയിരുന്ന എനിക്ക് തെറ്റി. വന്നത് അടക്കളം ഗാങ് ആണ്..
‘ഒന്നൂടെ ചോദിക്കെടാ…’
ഞാൻ അവന്റെ തൊട്ട് മുന്നിൽ കയറി നിന്ന് അവന്റെ കണ്ണിൽ നോക്കി ചോദിച്ചു..
‘ആ പെണ്ണിനെ ഒരു നൈറ്റ്…’
അത് പറഞ്ഞു മുഴുവിപ്പിക്കാൻ എന്റെ ചുരുട്ടി പിടിച്ച കൈ അവനെ അനുവദിച്ചില്ല.. ഇടി കൊണ്ട് അവൻ ഒരു വശത്തേക്ക് മറിഞ്ഞു വീണു. അടുത്ത അടിക്കായി ഞാൻ ചുവട് മാറ്റിയെങ്കിലും അതിന് മുന്നേ തന്നെ എനിക്കിട്ട് പിന്നിൽ നിന്നൊരു ചവിട്ട് കിട്ടിയിരുന്നു.. അതിന്റെ ആഘാതത്തിൽ ഞാനും കുറച്ചു മുന്നിലേക്ക് വീണു.. വീണു കിടക്കുന്ന എന്നെ ചവിട്ടാൻ വേറൊരുവൻ വേഗത്തിൽ വന്നടുത്തെങ്കിലും കിടന്നിടത്തു നിന്ന് അവന്റെ കാലിൽ ചവിട്ടി അവനെ ഞാൻ വീഴ്ത്തി.. കിക്ക് അപ്പ് അടിച്ചു എഴുന്നേറ്റ് ഞാൻ ചുറ്റും നിരീക്ഷിച്ചു..
അവര് എട്ട് പേരുണ്ട്.. ഒരാൾ ദൂരെ മാറ്റി ഓൺ ആക്കി ഇട്ടിരിക്കുന്ന തവേര വണ്ടിയിൽ ഇരിക്കുകയാണ്. ബാക്കി ഉള്ളവർ എനിക്ക് ചുറ്റും.. പെട്ടന്ന് പണി തന്നു ഇവിടുന്ന് സ്‌കൂട്ട് ആകാനുള്ള പരുപാടി ആണെന്ന് തോന്നുന്നു. ഇവന്മാർ ഏഴിനെയും ഒറ്റയ്ക്ക് അടിച്ചു വീഴ്ത്താൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. എന്റെ കയ്യിൽ ആണേൽ ഇവർക്കിട്ട് പണിയാൻ ഒരു മൈരുമില്ല.. അല്ല ഒന്നുണ്ട്… ബൈക്കിന്റെ ചാവി.. ഈ സമയത്തു പുല്ലും ആയുധം ആക്കണം.. ഞാൻ ചാവി പോക്കറ്റിൽ നിന്ന് പതിയെ കൈകൾക്ക് ഇടയിൽ ഒളിപ്പിച്ചു.. അവരത് ശ്രദ്ധിച്ചില്ല..
വട്ടം കറങ്ങി എന്റെ പിന്നിലൂടെ എന്റെ കൈകൾ പിടിച്ചു കെട്ടാൻ വന്ന പൂറിമോനാണ് എന്റെ താക്കോൽ വക കുത്ത് ആദ്യം കിട്ടിയത്.. കൊരവള്ളി ഭാഗത്തു ആയത് കൊണ്ട് പെട്ടന്ന് ശ്വാസം കിട്ടാതെ അവൻ തൊണ്ടയ്ക്ക് കൈ വച്ചു.. കൈകൾക്ക് ഇടയിൽ ചാവി ഉണ്ടെന്നത് അറിയാതെ വന്ന രണ്ടെണ്ണത്തിന് കൂടെ ഞാൻ സർപ്രൈസ് കൊടുത്തു.. ഒരുത്തനു തലയിലും ഒരുത്തനു പള്ളയ്ക്കും..
ഇത് കണ്ട് ആദ്യം എന്നോട് സംസാരിച്ച ബുൾഗാൻ താടി ഷർട്ടിന് പിന്നിൽ നിന്നും കമ്പി വടി ഊരി എടുത്തു. അയാളുടെ മാത്രം അല്ല കൂടെ നിന്ന എല്ലാവരുടെ കയ്യിലും കമ്പികൾ പ്രത്യക്ഷപ്പെട്ടു.. ഞാൻ ഇവർക്കിടയിൽ പെട്ടു.. ആകെ ഉള്ള വഴി ഓടുകയാണ്.. ഇവർ എനിക്ക് വട്ടം നിൽക്കുന്ന കൊണ്ട് അതിനും സാധ്യത കുറവാണ്.. ഞാൻ ഇങ്ങനെ മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടി വന്നപ്പോളേക്കും അവന്മാർ കമ്പി വീശി എന്റെ തൊട്ടടുത്തു എത്തിയിരുന്നു..
