വീടിന് വെളിയിൽ ഞങ്ങൾക്ക് കാവൽ നിൽക്കുന്ന ചേട്ടന്മാരോട് ഞാൻ മെഡിക്കൽ ഷോപ്പിൽ പോകുവാണ് എന്ന് കള്ളം പറഞ്ഞു. അവർ പോകാം എന്ന് പറഞ്ഞിട്ടും ഞാൻ അവരെ പറഞ്ഞു ഒഴിവാക്കി. ഞാൻ പോയത് ഫൈസിയുടെ അടുത്തേക്ക് ആയിരുന്നു. അവനെ വിളിച്ചു ഞാൻ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തിരുന്നു. എന്നേ പണ്ട് പാർക്കിംഗ് ഏരിയ ഇട്ട് സ്കെച്ച് ചെയ്ത ഒരു പഴയ സുഹൃത്തുമായുള്ള മീറ്റിംഗ്..
ഫൈസിയുടെ കണക്ഷനിലുള്ള ഇക്കമാർ വഴി പറങ്കി രാജേഷിനെ ഞങ്ങൾ കുറച്ചായി സ്കെച്ചിൽ ഇട്ടേക്കുവായിരുന്നു. ഇഷാനി നാട്ടിൽ പോയി കഴിഞ്ഞു അവനെ വിശദമായി ഒന്ന് കാണാൻ ഞാൻ തീരുമാനിച്ചതും ആയിരുന്നു. ഇനിയിപ്പോ നീട്ടി വയ്ക്കുന്നില്ല.. ആളെ ഇന്ന് തന്നെ കണ്ട് കളയാം എന്ന് ഞാൻ തീരുമാനിച്ചു. അവൻ ഒമ്പത് മണി ഒക്കെ ആകുമ്പോൾ ഒന്നുകിൽ ബാറിന് അടുത്തെവിടെ എങ്കിലും കാണും. അല്ലേൽ ഏതേലും പെണ്ണുങ്ങളുടെ അടുത്ത് ഊക്കാൻ പോകും.. ഇന്ന് ഊക്കാൻ പോകുന്ന സ്‌ഥലത്തു വച്ചാണ് ഞങ്ങൾക്ക് അവനെ കിട്ടിയത്. അധികം വീടുകൾ ഇല്ലാത്ത ഒരു ഏരിയ ആണ്. അത് കൊണ്ട് തന്നെ പണി നടത്തി പെട്ടന്ന് പോയാലും ആരും അറിയില്ല..
ആൾ കള്ളക്കുത്തിനായി അടുത്തുള്ള വീട്ടിലേക്ക് ഇരുട്ടത്ത് പതിയെ വരുവാണ്. ഞങ്ങൾ റോഡ് സൈഡിൽ ബൈക്കിൽ ചാരി സിഗർട്ട് ഒരെണ്ണം പുകച്ചോണ്ട് നിൽക്കുവായിരുന്നു.. ഉള്ളിൽ ഒരു കുതിപ്പ് കിട്ടാൻ ഒന്നു പുക വിടുന്നത് നല്ലതാ.. ഞങ്ങളെ ശ്രദ്ധിക്കാതെ അയാൾ കടന്നു പോകാൻ തുടങ്ങിയപ്പോൾ ഞാൻ അയാളെ പേര് വിളിച്ചു
‘രാജേഷേ…’
‘ആരാ…?
തീരെ പ്രതീക്ഷിക്കാത്ത സ്‌ഥലത്തു വച്ചു അറിയുന്ന ആരോ വിളിച്ചത് കൊണ്ട് അയാൾ ഒന്നു പരുങ്ങി. ഇരുട്ടിൽ നിക്കുന്ന കൊണ്ട് ഞങ്ങളുടെ മുഖം അയാൾക്ക് മനസിലായില്ല. ഫോണിലെ ടോർച് ഓണാക്കി അയാൾ ഞങ്ങളുടെ മുഖത്തേക്ക് അടിച്ചു
‘സിഗരറ്റ് വേണോ…?
ഞാൻ സിഗരറ്റ് അവന്റെ നേർക്ക് നീട്ടി ചോദിച്ചു
‘മനസിലായില്ല..’
അവന് എന്നേ മനസിലാകാഞ്ഞത് ആണോ അതോ നമ്പർ ഇറക്കുന്നത് ആണോന്ന് എനിക്കറിയില്ലായിരുന്നു
‘ഒരു സിഗർട്ട് തരാത്ത വിഷയത്തിൽ നമ്മൾ കുറച്ചു മുന്നേ ഒന്ന് മുഷിഞ്ഞിട്ടില്ലേ.. അതങ്ങു തീർത്തേക്കാം എന്ന് വച്ചു വന്നതാ..’
ഞാൻ കാര്യം അവന് കത്താൻ പാകത്തിൽ പറഞ്ഞു. അന്ന് പാർക്കിംഗ് ഏരിയ വച്ചു അടി ഉണ്ടാകാൻ തുടക്കം ഇട്ട ഡയലോഗ് സിഗരറ്റ് ചോദിച്ചു ആയിരുന്നു.. അതവന് കത്തി കാണണം
‘എന്താ മക്കൾ അതിന് മറു പണി തരാൻ ആയിട്ട് ഇറങ്ങിയതാണോ ഈ രാത്രിയിൽ..?
അയാൾ വലിയ കൂസൽ ഇല്ലാതെ ചോദിച്ചു
‘അയ്യേ നിനക്കിട്ട് പണിയാൻ ആണേൽ ഞാൻ എന്റെ മുറിവ് ഉണങ്ങുന്നതിന് മുന്നേ വന്നു പണിഞ്ഞേനെ. അന്ന് കിട്ടിയത് ഒക്കെ അവിടെ വച്ചു തന്നെ ഞാൻ തിരിച്ചും തന്നതല്ലേ.. ഇത് ചുമ്മാ.. നിന്നെ ഒന്ന് കണ്ട് സുഖവിവരം അന്വേഷിക്കാൻ വന്നതാ..’
ഞാൻ പറഞ്ഞു
‘ഇതിച്ചിരി പെറപ്പ് ഏരിയയാ.. വെറുതെ കുഴയിലേക്ക് വീഴാതെ മക്കൾ ചെല്ല്..’
അയാൾ പോകാൻ തിരിഞ്ഞപ്പോൾ ഫൈസി കയറി വട്ടം നിന്ന്
‘ഇത് നീ കള്ളപ്പം ചുടാൻ വരുന്ന സ്‌ഥലമല്ലേ, അല്ലാതെ കസാക്കിസ്‌ഥാൻ ഒന്നുമല്ലല്ലോ.. ചുമ്മാ ബിൽഡപ്പ് വിടാതെ പറങ്കി..’
അത്രയും നേരം മിണ്ടാതെ നിന്ന ഫൈസി പറഞ്ഞു
‘ഞങ്ങൾ നിന്റെ അത്താഴം മുടക്കുന്നില്ല.. ഒരു കാര്യം പറഞ്ഞിട്ട് നീ പൊക്കോ.. അന്നത്തെ നിന്റെ യജമാനൻ ആരായിരുന്നു. ആര് പറഞ്ഞിട്ടാ നീ എനിക്കിട്ട് പണിയാൻ നോക്കിയത്..?
ഞാൻ അവനോട് ചോദിച്ചു
‘ദാവൂദ് ഇബ്രാഹിം…’
അവനൊരു പുച്ഛചിരിയോടെ പറഞ്ഞു
‘അതാരാ നിന്റെ തന്ത ആണോ..?
ഫൈസിക്ക് കലിപ്പ് വന്നു
‘എന്റെ വായിൽ നിന്ന് നിനക്കൊന്നും ഒരു മൈരും കിട്ടാൻ പോണില്ല.. നീയൊക്കെ എന്നേ തല്ലുകയോ കൊല്ലുകയോ എന്താണ് എന്ന് വച്ചാ ചെയ്യടാ..’
രാജേഷ് എന്നേ നോക്കി പറഞ്ഞു
‘നിന്നെ കൊണ്ട് പറയിക്കാൻ എനിക്ക് അറിയാം..’
ഫൈസി അവന്റെ പിന്നിലേക്ക് നീങ്ങി അവന്റെ കഴുത്തിൽ ഒരു കത്തി വച്ചു കൊണ്ട് പറഞ്ഞു
‘ആഹ് ടൂൾസ് ഒക്കെ ആയിട്ട് ആണല്ലോ..’
അത് വക വയ്ക്കാത്തത് പോലെ അവൻ പറഞ്ഞു
