റോക്കി – 6 26അടിപൊളി  

 

അത് മതിയായിരുന്നു എനിക്ക്.. ഞൊടിയിടയിൽ ആ വടി കരസ്‌ഥമാക്കി ഞാൻ പിനിലേക്ക് തിരിഞ്ഞു.. ആദ്യം എനിക്ക് കിട്ടിയത് ബുൾഗാൻ താടിക്കാരനെ ആണ്.. അവന്റെ ബുൾഗാൻ പ്രദേശം നോക്കി തന്നെ ഞാൻ കീച്ചി.. അതിന് പിന്നാലെ വന്നവന്റെ നെറുകും തലയ്ക്കു ആയിരുന്നു കൊടുത്തത്. അത് കഴിഞ്ഞു വന്നവന്റെ മുട്ട് കാലിനും.. കാലിന് അടി കൊണ്ട് അവൻ നിലത്ത് ഇരുന്നപ്പോ അവന്റെ തല നോക്കി നല്ല രണ്ടെണ്ണം കൊടുക്കാനും ഞാൻ വിട്ടില്ല.. കുറച്ചു മുന്നേ ഈ കുണ്ണ എന്റെ മുതുക് നോക്കി തന്നതിന് ഞാൻ തിരിച്ചു കൊടുത്തു..

 

അടുത്തവൻ ഈ അടി കണ്ട് തിരിഞ്ഞു ഓടാൻ നോക്കിയത് കൊണ്ട് അവന്റെ പുറത്തിന് മാത്രമേ കൊടുക്കാൻ പറ്റിയുള്ളൂ.. ബുൾഗാൻ മൈരൻ പിന്നെയും രോഷത്തോടെ എന്റെ അടുത്തേക്ക് വന്നപ്പോൾ വടി കറക്കി അവന്റെ കൈ മോട്ട ലക്ഷ്യമാക്കി ഒരു വീശ് വീശി.. കമ്പി താഴെ ഇട്ട് അവൻ കൈ കുടഞ്ഞു.. അടുത്ത് വന്നവനെല്ലാം ഞാൻ കൊടുത്തു.. പൊതിരെ കൊടുത്തു.. അടുത്ത് വരാതെ ഒഴിഞ്ഞു നിക്കുന്നവനെ ഓടിച്ചിട്ട് അടിച്ചു.. കമ്പി ചുമ്മാ കറക്കാൻ പഠിച്ചാൽ പോരാ ഇങ്ങനെ അടിക്കാൻ കൂടി പഠിക്കണം എന്ന് ഞാൻ അവരോട് പറയാതെ പറഞ്ഞു..

 

‘പറങ്കി… വന്നു കേറടാ….’

വണ്ടിയിൽ ഇരിക്കുന്ന കൂട്ടാളി ബുൾഗാൻ താടിയെ വിളിച്ചു… പണി മതിയാക്കി പോകാനാണ് അവൻ വിളിച്ചത്.. പക്ഷെ ബുൾഗാൻ മൈരൻ അത് കേൾക്കാത്ത പോലെ നിന്നു.. എല്ലാവരും ക്ഷീണിച്ചിട്ടുണ്ട്.. മിക്കവരുടെയും ദേഹം പൊട്ടി ചോരയും വരുന്നുണ്ട്.. ഇപ്പോൾ എല്ലാവരും എന്റെ അടുത്ത് നിന്ന് നല്ല അകലം ഇട്ടാണ് നിൽക്കുന്നത്.. ഞാൻ ചുറ്റും നോക്കിയപ്പോ ഞാൻ ചവിട്ടി നിലത്തിട്ടവൻ ഇപ്പോളും നിലത്ത് തന്നെ ഉണ്ട്. ഇഷാനി തന്ന വാച്ച് പൊട്ടിച്ചവൻ.. ഞാൻ അവന്റെ അടുത്തേക്ക് ഓടി.. ഞാൻ വരുന്നത് കണ്ട് അവൻ മെല്ലെ എഴുന്നേറ്റെങ്കിലും അവന്റെ കാൽ നോക്കി ഞാൻ അടിച്ചു.. വേദനയിൽ അവൻ താഴെ വീണു.. അപ്പോൾ ഞാൻ പിന്നെയും തല്ലി

 

കാൽ തന്നെ ലക്ഷ്യമാക്കി ഞാൻ വീണ്ടും വീണ്ടും അടിച്ചു.. ഒന്നും ചെയ്യാൻ പറ്റാതെ അവൻ കിടന്നു കരഞ്ഞു.. അവനെ രക്ഷിക്കാൻ കൂടെ ഉള്ളവർ എന്റെ നേർക്ക് പാഞ്ഞു വന്നപ്പോൾ എല്ലാം അവനെല്ലാം നല്ല പെരുക്ക് കിട്ടി പിൻവാങ്ങി.. തല പൊട്ടിച്ചവനും പുറത്ത് അടിച്ചവനെയും ഒക്കെ വിട്ടു വാച്ച് പൊട്ടിച്ചവനെ മാത്രം ടാർഗറ്റ് ചെയ്തു ഞാൻ പണിഞ്ഞു.. അവന്റെ രണ്ട് കാലും ഞാൻ തല്ലി തകർക്കും എന്ന അവസ്‌ഥ ആയപ്പോൾ വണ്ടിയിൽ ഇരുന്നവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഞങ്ങൾക്ക് നേരെ വന്നു..

 

വണ്ടി തട്ടാതെ ഇരിക്കാൻ ഞാൻ വശത്തേക്ക് ഓടി മാറി.. നിലത്ത് കിടക്കുന്നവന്റെ തൊട്ടടുത്തു എത്തി വണ്ടി സ്റ്റോപ്പ്‌ ആയി..

‘അവനെ പിടിച്ചു കയറ്റെടാ…’

വണ്ടിയിൽ ഇരുന്നവൻ ബാക്കി ഉള്ളവരോട് വിളിച്ചു പറഞ്ഞു.. അവര് എന്നെ ഒന്ന് നോക്കി സൂക്ഷ്മതയോടെ നിലത്ത് കിടന്നവനെ വലിച്ചു പൊക്കി വണ്ടിയിൽ കിടത്തി.. ഞാൻ ഒന്നും ചെയ്യാൻ പോയില്ല. എനിക്കും ശരിക്കും വയ്യാതെ ആയിരുന്നു.. വണ്ടിയിൽ കയറിയപ്പോൾ എല്ലാത്തിനും പിന്നെയും ശൗര്യം കൂടിയത് പോലെ തോന്നി. തെറിയാണോ വെല്ലുവിളി ആണോന്ന് എനിക്ക് കൃത്യമായി മനസിലായില്ല.. എന്തൊക്കെയോ ആക്രോശിച്ചു കൊണ്ട് അവന്മാർ പെട്ടന്ന് വണ്ടി എടുത്തു വേലിയിലേക്ക് പോയി…

 

അവന്മാർ പോയി കഴിഞ്ഞാണ് എന്റെ അടുത്തേക്ക് മൂന്നാല് പേര് ഓടി വരുന്നത്.. ഇവർ ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നോ എന്ന് ഞാൻ അതിശയിച്ചു.. ഒരുപക്ഷെ പേടി കൊണ്ട് മാറി നിന്നവർ ആകും.. അവരെന്റെ പരിക്കുകൾ പരിശോധിച്ചു കൊണ്ട് നിൽക്കുമ്പോ ആണ് കൃഷ്ണ താഴേക്ക് വന്നത്.. എന്റെ കോലം കണ്ട് അവൾ കയ്യിലിരുന്ന കവർ എല്ലാം താഴെ ഇട്ട് എന്റെ അടുത്തേക്ക് ഓടി വന്നു..

 

‘എടാ എന്താ.. എന്ത് പറ്റി…?

അവൾ എന്റെ നെറ്റിയിൽ മെല്ലെ തൊട്ട് ചോദിച്ചു

 

‘ഒന്നുമില്ല…’

അങ്ങനെയേ ഞാൻ പറഞ്ഞുള്ളു. പക്ഷെ ചുറ്റും കൂടി നിന്നവരുടെ വിവരണത്തിൽ നിന്ന് അത് ഒരു അടിപിടി ആയിരുന്നു എന്ന് അവൾക്ക് മനസിലായി.. കൂടെ നിന്നവർ ആരോ പോലീസിന് ഫോൺ ചെയ്യാൻ തുടങ്ങിയപ്പോ ഞാൻ ഇടപെട്ട് അത് നിർത്തിച്ചു.. പരിക്ക് അത്യാവശ്യം ഉള്ളത് കൊണ്ട് തിരിച്ചു ബൈക്കിൽ പോകാൻ പറ്റില്ല.. മുറിവ് ഡ്രസ്സ്‌ ചെയ്യാൻ കൃഷ്ണ എന്റെ ഒപ്പം ഹോസ്പിറ്റലിലേക്കും വന്നു.. ഒരുപാട് കൺവിൻസ് ചെയ്തിട്ടാണ് അവളോട് ഇത് അടി ആണെന്ന് ആരോടും പറയരുത് എന്ന് ഞാൻ സമ്മതിപ്പിച്ചത്. ആരാണ് അവരെന്നു അവളോട് എനിക്കൊരു കള്ളവും പറയേണ്ടി വന്നു.. മുമ്പൊരിക്കൽ ബാറിൽ വച്ചു നടന്ന അടിയുടെ ബാക്കിയാണ് ഇവിടെ നടന്നതെന്ന് ഞാൻ അവളോട് വെറുതെ തട്ടി വിട്ടു..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *