‘നീ ഫുഡ് കഴിച്ചോ…?
ഞാൻ ചോദിച്ചു
‘ഇല്ല..’
അവൾ പറഞ്ഞു
‘എന്നാ വാ.. ഞാനും കഴിച്ചില്ല..’
ഞാൻ അവളെ വിളിച്ചു
‘ഞാൻ ഇല്ല. നീ കഴിച്ചോ…’
അവൾ എന്നോട് പറഞ്ഞു
‘നീ ഇവിടെ എന്തെടുക്കുവാ.. വാ ഒരുമിച്ച് ഇരിക്കാം..’
‘എനിക്കിപ്പോ വിശപ്പില്ല…’
അവൾ പറഞ്ഞു
‘ നീ ആ വിഷയം വിട്.. അത് കഴിഞ്ഞില്ലേ.. അത് ഉള്ളിൽ വയ്ക്കണ്ട..’
ഞാൻ പറഞ്ഞു
‘ഞാൻ ഇപ്പോൾ എല്ലാവരുടെയും മുന്നിൽ മോശക്കാരി ആണ്.. ഇനി അവിടെ എല്ലാവരുടെയും കൂടെ വന്നു ഫുഡ് കഴിക്കാൻ ഒന്നും നീ എന്നേ നിർബന്ധിക്കരുത്..’
അവൾ പറഞ്ഞു
‘എന്ത് മോശക്കാരി ആയെന്നാ.. ആരും നിന്നെ അങ്ങനെ ഒന്നും കാണുന്നില്ല. നിനക്ക് തോന്നുന്നതാ…’
‘നീ വെറുതെ പറയണ്ട. എനിക്ക് അറിയാം.. എല്ലാവരുടെയും മുഖം ഞാൻ ശ്രദ്ധിച്ചു…’
‘നീതു പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ എല്ലാവരും വണ്ടർ അടിച്ചു. അതേ ഉള്ളു.. അല്ലാതെ നിന്നെ ആരും ഇതിന്റെ പേരിൽ കുറ്റപ്പെടുത്താൻ ഒന്നും പോണില്ല..’
ഞാൻ പറഞ്ഞു
‘പക്ഷെ എല്ലാരുടെയും ഉള്ളിൽ ഉണ്ടാവുമല്ലോ.. അതില്ല എന്ന് നീ പറയരുത്..’
‘അവരുടെ ഉള്ളിൽ ഉണ്ടേൽ നിനക്ക് എന്ത് ഉണ്ടയാ.. അവരോട് ഒക്കെ പോകാൻ പറ.. ഞാൻ ഇല്ലേ നിന്റെ കൂടെ.. അത് പോരേ..?
ഞാൻ അവളുടെ രണ്ട് കവിളിലും കൈ വച്ചു കൊണ്ട് അവളെ ആശ്വസിപ്പിച്ചു..
അപ്പോളേക്ക് അവളൊന്ന് തണുത്തത് പോലെ തോന്നി. കുറച്ചു നിർബന്ധിച്ചു ആണേലും അവളെ ഞാൻ താഴേക്ക് കൊണ്ട് പോയി. അവിടെ ഫുഡ് കൊടുക്കാൻ തുടങ്ങിയിരുന്നു. ഇഷാനി നീതുവിന്റെ കൂടെ ഇരിക്കുന്നത് ഞാൻ കണ്ട്. കൃഷ്ണയ്ക്ക് ഒറ്റപ്പെടൽ ഫീൽ ആകാതെയിരിക്കാൻ ഞാൻ അവളുടെ കൂടെ ഇരുന്നു.. ഫുഡ് കഴിച്ചു കഴിഞ്ഞു ഇഷാനിയെ തനിയെ ഒന്ന് കണ്ട് സംസാരിക്കണം എന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഒടുവിൽ ഞങ്ങളുടെ ക്ലാസ്സിലേക്ക് പോകുന്ന പടവുകളിൽ വച്ചു എനിക്ക് അവളെ തനിച്ചു കിട്ടി..
‘ഹാപ്പി ആയോ ഇപ്പോൾ..?
ഞാൻ ചോദിച്ചു
‘എന്തിന്..?
അവൾ തിരിച്ചു ചോദിച്ചു
‘എല്ലാവരും സത്യം അറിഞ്ഞതിൽ.. ഇനി നിന്നെ ആരും കളിയാക്കിലല്ലല്ലോ..’
‘അവൾക്ക് സോറി പറയാൻ ആണേൽ എന്നോട് പേർസണലി വന്നു പറഞ്ഞാൽ മതിയായിരുന്നു. ഇത് ചുമ്മാ എല്ലാവരുടെയും മുന്നിൽ വച്ചൊക്കെ.. പാവം ഉണ്ട്..’
ഇഷാനി പറഞ്ഞു
‘അത് കൊണ്ടല്ലേ എല്ലാവരും ഇതറിഞ്ഞെ.. ഇനി ആരും നിന്നെ ഇവിടെ മറ്റേ കണ്ണിൽ കാണില്ല.. അത് ആലോചിക്ക്.. അപ്പോൾ ഹാപ്പി ആകും..’
‘ എന്തൊക്കെ ആണേലും സത്യം അറിയാതെ അവരെല്ലാം എന്നേ ജഡ്ജ് ചെയ്തവരാണ്.. എന്നേ വിശ്വസിച്ചു ഞാൻ അങ്ങനെ ഒന്നും അല്ല എന്ന് ആദ്യം പറഞ്ഞത് നീയാണ്.. ഇതിനേക്കാൾ ഞാൻ ഹാപ്പി ആയത് അന്നാണ്.. മറ്റുള്ളവരുടെ മാറി മാറി വരുന്ന സ്വഭാവ സർട്ടിഫിക്കറ്റ് ഒന്നും ഞാൻ ഇപ്പോൾ കാര്യമാക്കാറില്ല..’
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കവേ സ്റ്റൈയറിന് അടുത്തേക്ക് വേറെ പിള്ളേർ വരുന്നത് കണ്ട് അവൾ മേലേക്ക് കയറി പോയി..
ഇഷാനി പറഞ്ഞത് എന്റെ ഉള്ളിൽ എക്കോ പോലെ വീണ്ടും വീണ്ടും പ്രതിധ്വനിച്ചു.. ഞാനാണ് അവളെ ഇവിടെ ആദ്യം മനസിലാക്കിയത്. ഇപ്പോൾ എല്ലാവരും കൊടുക്കുന്ന അംഗീകാരത്തിലും അവൾക്ക് വലുത് പണ്ട് ഞാൻ അവളിൽ വച്ച വിശ്വാസം ആയിരുന്നു എന്ന്.. അതിന് അർഥം അവൾക്ക് പിണക്കം ഒന്നും ഇല്ല എന്നാണോ..? ആ പഴയ സൗഹൃദം അവൾ ഇനിയും ആഗ്രഹിക്കുന്നുണ്ടോ..? എന്തോ അപ്പോൾ സൗഹൃദം മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ.. പ്രണയം ഞാൻ മനഃപൂർവം അവഗണിച്ചു.. അവളെ പോലൊരു കുട്ടിയെ ഞാൻ അർഹിക്കുന്നില്ല എന്ന് ഞാൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു…
ഫെയർവെൽ അവസാനിച്ചു എല്ലാവരും പതിയെ പിരിഞ്ഞു പോകാൻ തുടങ്ങിയിരുന്നു. ഇഷാനി തനിയെ ഗ്രൗണ്ടിന്റെ പടവുകളിൽ പോയി ഇരുന്നു.. കയ്യിൽ ഒരു പാക്കറ്റ് ബിസ്ക്കറ്റും ഉണ്ടായിരുന്നു. അവിടെ ഇരുന്നു അഞ്ചു മിനിറ്റ് ആയപ്പോ വാലാട്ടി കൊണ്ട് നൂനു അവളുടെ അടുത്തേക്ക് വന്നു.. അവനിപ്പോ പഴയ പട്ടിക്കുട്ടി ഒന്നുമല്ല.. നല്ല വലുപ്പം വച്ചിട്ടുണ്ട്.. പക്ഷെ ഇഷാനി അവന് ഇപ്പോളും കഴിക്കാൻ ഒക്കെ എന്തേലും വാങ്ങി കൊടുക്കും. അവൾക്കിപ്പോ നായ്ക്കളെ പേടി ഒന്നും ഇല്ല.. നൂനുവിന് ബിസ്കറ്റ് ഓരോന്നായി കൊടുക്കുന്നതിനു ഇടയിൽ ആണ് പിന്നിൽ ഒരു കാൽപെരുമാറ്റം അവൾ കേട്ടത്.. അർജുൻ ആയിരിക്കുമോ..? താൻ കുറച്ചു മുമ്പേ പറഞ്ഞത് മനസ്സിൽ വച്ചു കമ്പനി കൂടാൻ വന്നതാകുമോ..? ഇവിടെ താൻ ഇരിക്കുമ്പോ കൂടെ വന്നിരിക്കാൻ വേറെ ആരും വരാറില്ല.. അർജുൻ തന്നെ ആവണം.. പ്രതീക്ഷയിൽ ഇഷാനി തിരിഞ്ഞു നോക്കി… പിന്നിൽ കൃഷ്ണയെ കണ്ടപ്പോൾ പ്രതീക്ഷ മങ്ങി ഇഷാനിയുടെ മുഖം കോടി…
