റോക്കി – 6 26അടിപൊളി  

‘തല്ലാൻ പറഞ്ഞിട്ട് നടന്നില്ല പിന്നെയാ കൊല്ലാൻ.. വേറെ കൊള്ളാവുന്ന ആണുങ്ങൾ ഇല്ലാഞ്ഞിട്ടല്ല.. ഒരു കൈയബദ്ധം വരരുത് എന്ന് വച്ചാ നിന്നെ ഒക്കെ ഏൽപ്പിച്ചത്.. ഇപ്പോൾ അബദ്ധം പറ്റിയത് എനിക്കും.. വക്കെടാ ഫോൺ …’
ദേവരാജൻ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു.. ദൂരെ മാറി കൂടെ വന്ന താടിക്കാരൻ കാറിന് അരികിൽ നിൽക്കുന്നുണ്ടായിരുന്നു.. കാറിന് അടുത്തേക്ക് നടക്കുമ്പോ ആണ് അവിടെ ഓട്ടോയിൽ വന്നിറങ്ങിയ ഒരു പെൺകുട്ടി ഓടിപ്പിടിച്ചു വന്നു ദേവരാജന്റെ ദേഹത്ത് മുട്ടുന്നത്… രണ്ട് പേർക്കും ഒന്നും പറ്റിയില്ല എങ്കിലും അപ്പോൾ ഉണ്ടായിരുന്ന ദേഷ്യത്തിൽ ദേവരാജൻ അവളോട് തട്ടി കയറി..

‘എവിടെ നോക്കിയാ കൊച്ചേ നടക്കുന്നത്…?

‘അയ്യോ സോറി.. ഞാൻ പെട്ടന്ന്…’
ആ പെൺകുട്ടി സോറി പറഞ്ഞു.. അവളുടെ മുഖം കണ്ടപ്പോൾ പിന്നെ ശകരിക്കാനും തോന്നിയില്ല.. എന്തോ ധൃതിയിൽ ആണ് അവൾ വന്നത്. ആരെയെങ്കിലും കാണാനാകും.. ഹോസ്പിറ്റൽ അല്ലേ… എല്ലാവർക്കും ടെൻഷൻ ആണ് ഓരോ കാര്യങ്ങൾ കൊണ്ട്..

‘ഓക്കേ.. സൂക്ഷിച്ചു പോ…’
ദേവരാജൻ കുറച്ചു ഒന്ന് അയഞ്ഞു

‘സോറി.. ഞാൻ ശ്രദ്ധിച്ചില്ല…’
ആ കുട്ടി പിന്നെയും ക്ഷമ പറഞ്ഞു

‘അത് കുഴപ്പമില്ല.. മോൾ ആരെയെങ്കിലും കാണാൻ വന്നതാണോ…?
ദേവരാജൻ ചോദിച്ചു

‘അതേ.. എന്റെ ഒരു ഫ്രണ്ടിനെ…’
അവൾ മറുപടി പറഞ്ഞു

‘ആ തോന്നി.. അതാ ഈ വെപ്രാളം.. പോട്ടെ…’
അവളുടെ തോളിൽ ഒന്ന് തട്ടി ദേവരാജൻ തിരിഞ്ഞു നടന്നു..
ഇഷാനിക്ക് ആണേൽ ഒരു ചമ്മലും വിഷമവും എല്ലാം കൂടി കൂടിക്കുഴഞ്ഞ ഒരു അവസ്‌ഥ ആയി.. വെപ്രാളം കൂടിയിട്ട് ഇപ്പോൾ ആ മാമനെ ഇടിച്ചു താഴെ ഇട്ടേനെ.. അവന് കുഴപ്പം ഒന്നും ഇല്ല എന്ന് രാഹുൽ പറഞ്ഞതാണല്ലോ.. പിന്നെയും എന്തിനാ താൻ ഇത്ര ടെൻഷൻ അടിക്കുന്നെ.. മനസിനെ സ്വയം പറഞ്ഞു സമാധാനിപ്പിക്കാൻ ഇഷാനി ശ്രമിച്ചു..

രാഹുൽ പറഞ്ഞത് അനുസരിച്ചു അവൻ എവിടെ ആണെന്ന് ഇഷാനിക്ക് അറിയാമായിരുന്നു.. അവിടെ ചെന്നു വാതിലിന് അരികിൽ ചെന്നപ്പോ തന്നെ അർജുൻ ബെഡിൽ ഇരിക്കുന്നത് ഇഷാനി കണ്ട്.. അകത്തേക്ക് കയറാൻ കാലെടുത്തു വച്ചപ്പോ ആണ് കൃഷ്ണ അവിടെ ഇരിക്കുന്നത് ഇഷാനി കണ്ടത്.. ഇവൾ പോയില്ലേ.. ഇത്രയും നേരം അവൾ ആണോ അർജുന്റെ കൂടെ ഉണ്ടായിരുന്നെ.. രാഹുലിനെയും ആഷിക്കിനെയും പറഞ്ഞു വിട്ടിട്ടും അവനെന്താ ഇവളെ പറഞ്ഞു വിടാത്തത്….?

ഇഷാനി അവിടെ തന്നെ നിന്ന് കൊണ്ട് അവരെ ശ്രദ്ധിച്ചു.. അവന്റെ നെറ്റിയിൽ ഒരു കെട്ടുണ്ട്. എന്നിട്ടാണോ രാഹുൽ ഒന്നുമില്ല എന്ന് പറഞ്ഞത്.. അവനൊക്കെ ഇത് നിസാരം ആയിരിക്കും… കയ്യിലും കേട്ടൊക്കെ ഉണ്ടല്ലോ.. ഇവൻ എന്ത് കരുതി ആണ് വണ്ടി ഓടിക്കുന്നത്.. ഒരു ശ്രദ്ധയും ഇല്ല.. ഇഷാനിക്ക് അർജുനോട് സങ്കടവും ദേഷ്യവും ഒക്കെ തോന്നി.. കൃഷ്ണ ആണേൽ അവനോട് പെരുമാറുന്ന രീതി കണ്ടിട്ട് ഇഷാനിക്ക് ഒട്ടും പിടിക്കുന്നുമില്ലായിരുന്നു.. അവന്റെ കയ്യിൽ തടവുന്നു, നെറ്റിയിൽ പിടിക്കുന്നു.., അവന് വെള്ളം വായിൽ ഒഴിച്ച് കൊടുക്കുന്നു.. ഇതിനൊക്കെ ഇവൾക്ക് എന്ത് അധികാരം… ഇഷാനി വാതിൽപ്പടിയിൽ നിന്ന് ഉള്ളിൽ ഉറഞ്ഞു തുള്ളി..

ഈ നശിച്ച സാധനം ഇനി എപ്പോളാണാവോ ഇവിടുന്ന് കെട്ടി എടുക്കുന്നത്.. ഇഷാനി കൃഷ്ണയെ ഉള്ളിൽ പ്രാകി.. താൻ ഇപ്പോൾ അവിടേക്ക് ചെന്നാൽ അവനോട് മനഃസമാദാനം ആയി ഒന്നും സംസാരിക്കാൻ പറ്റില്ല ആ ജന്തു അവിടെ ഉള്ളോണ്ട്.. എന്നെ കാണിക്കാൻ അവൾ കുറെ കൂടി അവനോട് അടുപ്പം അഭിനയിക്കും.. അതുറപ്പാണ്.. തനിക്ക് കണ്ട്രോൾ പോയി അവിടെ ഇരിക്കുന്ന വല്ലതും എടുത്തു അവളുടെ തലയിൽ അടിക്കുമോ എന്ന് വരെ ഇഷാനിക്ക് തോന്നി.. തല്ക്കാലം അവിടോട്ട് ചെല്ലണ്ട. ഇവിടെ എവിടെയെങ്കിലും മാറി നിൽക്കാം.. അവൾ പോയി കഴിഞ്ഞു അർജുന്റെ അടുത്ത് ചെല്ലാം..

അങ്ങനെ കരുതി ഇഷാനി മാറി പോയി ഒരു സീറ്റിൽ ഇരുന്നു. അപകടം പറ്റിയപ്പോ കൃഷ്ണ കൂടെ ഉണ്ടായിരുന്നോ..? രണ്ടും കൂടി ഒരുമിച്ചാണ് ക്ലാസ്സ്‌ കട്ടാക്കിയത്.. അതൊക്കെ ഇഷാനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. പക്ഷെ കൃഷ്ണയ്ക്ക് പരിക്ക് ഒന്നുമില്ലല്ലോ.. ആക്‌സിഡന്റ് ആണേൽ രണ്ട് പേർക്കും എന്തെങ്കിലും ഉണ്ടാകേണ്ടത് അല്ലേ. ഇനി ആക്‌സിഡന്റ് ആയി കഴിഞ്ഞു അർജുൻ അവളെ വിളിച്ചത് ആണോ..? അതാണേലും ഇല്ലേലും ആക്‌സിഡന്റ് ആയി കഴിഞ്ഞു അവൻ അവന്റെ ഫ്രണ്ട്സിനോട് മാത്രം വിളിച്ചു പറഞ്ഞു.. തന്നോട് ഒന്നും പറഞ്ഞില്ല.. എനിക്ക് ആക്‌സിഡന്റ് ഉണ്ടായപ്പോൾ അവനെ അല്ലേ ഞാൻ ആദ്യം വിളിച്ചത്.. അതും പിണക്കം ഉള്ളപ്പോൾ തന്നെ ആയിരുന്നു.. പക്ഷെ അവനൊരു കാര്യം വന്നപ്പോൾ വേറെ ആരെങ്കിലും പറഞ്ഞു വേണം ഞാൻ അറിയാൻ…

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *