റോക്കി – 6 26അടിപൊളി  

 

‘അവളെവിടെ..?

ഞാൻ നീട്ടിയ കാപ്പി വാങ്ങി ആദ്യം രാഹുൽ അതാണ് ചോദിച്ചത്..

 

 

‘അവൾ പോയി.. അവളുടെ സ്ഥലത്തേക്ക്.. ഇന്ന് ക്ലാസ്സ്‌ തുടങ്ങുവല്ലേ..’

ഞാൻ പറഞ്ഞു

 

 

‘അവൾ അതിനായ് പോയത് തന്നേ ആണോ..? അതോ രണ്ടും കൂടി വഴക്ക് ഇട്ട് പോയതാണോ..?

അവൻ സംശയത്തോടെ എന്നോട് ചോദിച്ചു

 

 

‘അത് അവളോട് ചോദിക്കണം..’

ഞാൻ അലക്ഷ്യമായി ഉത്തരം കൊടുത്തു..

 

 

‘ഞാൻ ഇന്നലെ തൊട്ട് അവളെ വിളിക്കുന്നുണ്ട്.. അവൾ ഫോൺ എടുക്കുന്നില്ല. നീയാണേൽ അവളുടെ പേര് പറഞ്ഞു എന്തൊക്കെയോ തോയം പറയുന്നു.. എനിക്ക് ഒന്നും മനസിലാകുന്നില്ല.. എന്താടാ സംഭവിച്ചേ…?

രാഹുൽ ആശങ്കയോടെ ചോദിച്ചു

 

 

‘എന്ത് സംഭവിക്കാൻ.. നടക്കേണ്ടത് നടന്നു.. കൃഷ്ണയുടെ കാര്യം അവൾ അറിഞ്ഞു.. ഞാൻ അത് അവളോട് പറഞ്ഞേനെ.. പക്ഷെ അതിനും മുന്നേ അവൾ അറിഞ്ഞു..’

ഞാൻ നിർവികരതയോടെ പറഞ്ഞു

 

 

‘അത്.. അതെങ്ങനെ അവൾ അറിഞ്ഞു..?

അവൻ ചോദിച്ചു

 

 

‘കൃഷ്ണ ഇന്നലെ ഇവിടെ വന്നിരുന്നു.. അവൾ ഇഷാനിയെ കണ്ടില്ല. പക്ഷെ ഇഷാനിക്ക് എല്ലാം മനസിലായി.. അവളുടെ ചോദ്യങ്ങൾക്ക് ഒന്നും എനിക്ക് ഉത്തരം ഇല്ലായിരുന്നു.. പിന്നെ… പിന്നെ അവൾ പോയി….’

 

 

‘കൃഷ്ണ നാട്ടിൽ വന്നിരുന്നോ..? പണ്ടാരം അത് അറിഞ്ഞില്ലല്ലോ..’

രാഹുൽ വിഷമത്തോടെ പറഞ്ഞു. എന്നെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അവന് അറിയില്ലായിരുന്നു

 

 

‘ആ അത് വിട്.. എന്തായാലും നടക്കാനുള്ളത് നടന്നു..’

ഞാൻ നിസാരമായി പറഞ്ഞു. എന്റെ ഉള്ളിൽ അതൊരു വലിയ നോവായിരുന്നു എങ്കിലും

 

 

‘നടന്നു.. ഇനി അതിന് പരിഹാരം കാണണം.. നമുക്ക് അവളോട് സംസാരിക്കാം.. ഞാൻ ഡീൽ ചെയ്യാം.. നീ ഒന്നും പറയണ്ട..’

അവൻ എങ്ങനെയോ ആത്മവിശ്വാസം വീണ്ടെടുത്തു പറഞ്ഞു

 

 

‘നീ വെറുതെ ഇരിക്ക്.. എല്ലാം കഴിഞ്ഞു. ഇനി പറച്ചിൽ കൊണ്ടൊന്നും ഒന്നും നടക്കില്ല. നീ കരുതുന്ന പോലെ ഒന്നും നിസാരം അല്ല ഇത് അവൾക്ക്. അവളുടെ ഫാമിലി തന്നെ കുറെ ഹിസ്റ്ററി ഒക്കെ ഉണ്ട്.. സോ ഇതൊന്നും അവൾക്ക് മറക്കാൻ കഴിയുന്ന കേസ് അല്ല..’

 

 

‘എടാ നമുക്ക് ഒന്ന് ട്രൈ ആക്കി നോക്കാം.. നീ വാ..’

അവൻ എഴുന്നേറ്റ് എന്റെ തോളിൽ പിടിച്ചു പറഞ്ഞു

 

 

‘അതിന്റെ ആവശ്യമില്ല.. ഞാൻ ഇനി കോളേജിലേക്ക് ഇല്ല.. അവളുടെ മുന്നിൽ പോലും ഇനി ഞാൻ വരില്ല..’

ഞാൻ പറഞ്ഞു

 

 

‘അത് നീ മാത്രം തീരുമാനിച്ചാൽ പോരാ.. അവളുടെ കാര്യത്തിൽ സംസാരിക്കാണോ വേണ്ടയോ എന്ന് നിനക്ക് പറയാം. പക്ഷെ ഇതിന്റെ പേരിൽ കോളേജിലേക്ക് ഉള്ള വരവ് നിർത്താൻ ഒന്നും നീ ആലോചിക്കേണ്ട.. അത് നടക്കില്ല..’

അവൻ തീർച്ചപ്പെടുത്തിയ പോലെ പറഞ്ഞു

 

 

‘ഞാൻ ഉണ്ടേൽ അവൾ കോളേജിൽ വരില്ല. അതിലും നല്ലത് ഞാൻ അവിടെ ഉണ്ടാകാതെ ഇരിക്കുന്നത് അല്ലേ..’

ഞാൻ പറഞ്ഞു

 

 

‘അല്ല. നീ വരും. അവളും വരും.. അവൾ അവിടെ വന്നത് പഠിക്കാൻ ആണ്. ഇത് പോലെ പല പ്രശ്നം ഉണ്ടായിട്ടും അവൾ പഠിക്കാൻ അവിടെ തിരിച്ചു വന്നിട്ടുണ്ട്..’

 

 

‘ഈയൊരു ദിവസം എങ്കിലും ഞാൻ ഇവിടെ ഇരുന്നോട്ടെ.. എനിക്ക് പെട്ടന്ന് അവളെ ഫേസ് ചെയ്യാൻ ഇപ്പൊ എന്തോ ഒരു ബുദ്ധിമുട്ട്..’

ഞാൻ പറഞ്ഞു

 

 

‘നീ ഇവിടെ കുത്തി ഇരിക്കേണ്ട.. എന്റെ കൂടെ നീ വരും കോളേജിൽ..’

അവൻ സ്വാതന്ത്ര്യത്തോടെ പറഞ്ഞു

 

 

‘ഇവിടെ ഇരുന്നു ഞാൻ തൂങ്ങാൻ ഒന്നും പോണില്ല.. നീ അതൊന്നും ഓർത്തു പേടിക്കണ്ട..’

അത് പറഞ്ഞപ്പോ പെട്ടന്ന് ആ സ്വപ്നത്തിന്റെ ഓർമ എന്നിലേക്ക് തിരിച്ചു വന്നു

 

 

‘അത് കൊണ്ട് ഒന്നുമല്ല. നീ ഇവിടെ ഇരുന്നാൽ ഓരോന്ന് ഒക്കെ ആലോചിച്ചു വെറുതെ ശോകം ആകും.. നീ ഒരുങ്ങ്.. നമുക്ക് ഒരുമിച്ച് പോകാം.. ഞാൻ ആണേൽ ബാഗും എടുത്തില്ല.. ആ അത് സാരമില്ല..’

അവൻ പറഞ്ഞു.

അവനെ അനുസരിക്കാതെ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. ഞങ്ങൾ രണ്ടും ഒരുങ്ങി കോളേജിലേക്ക് തിരിച്ചു. ഇഷാനി അന്ന് അവിടെ വരില്ല എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു.. ക്ലാസ് തുടങ്ങുന്നത് വരെ എന്റെ ആ ഊഹം ശരിയായി തന്നെ നിന്നു. എന്നാൽ ക്ലാസ് തുടങ്ങി ഒരു അര മണിക്കൂർ വൈകി എന്റെ ഊഹങ്ങൾ തെറ്റിച്ചു അവൾ ക്ലാസ്സിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു.. മിസ്സിന്റെ അനുവാദം വാങ്ങി തല കുനിച്ചു പഴയ അന്തർമുഖിയായ ഇഷാനിയെ പോലെ അവൾ മെല്ലെ ഏറ്റവും പിന്നിലെ തന്റെ സീറ്റിൽ ചെന്നു തനിയെ ഇരുന്നു..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *