റോക്കി – 6 26അടിപൊളി  

ഫോൺ എടുക്കാതെ കോളേജിന്റെ വേറൊരു മൂലയിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു അവൾ.. കളർ കഴുകി കളഞ്ഞു ആ വഴി രാഹുൽ തനിയെ പോയപ്പോ ആണ് കണ്ണ് നിറച്ചു ഇരിക്കുന്ന അവളെ കണ്ടത്..
‘നീ ഇവിടെ ഇരിക്കുവായിരുന്നോ..? ഞങ്ങൾ കരുതി നീ പോയെന്ന്..? വിളിച്ചിട്ട് എടുക്കുന്നില്ല എന്നവൻ പറഞ്ഞു….?

‘ആഹ് ഒരു തലവേദന.. അതാ അവിടുന്ന് പോന്നെ…’
കൃഷ്ണ പെട്ടന്ന് അവൻ കാണാതെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു

‘എന്നിട്ട് തലവേദന കുറവുണ്ടോ..? എന്റേൽ വിക്സ് ഉണ്ട്…’
അവൻ ബാഗിൽ നിന്നും വിക്സ് എടുത്തു അവളുടെ നെറ്റിയിൽ പുരട്ടി കൊടുത്തു.. കൃഷ്ണയ്ക്ക് തലവേദന ഒന്നും ഇല്ലായിരുന്നു എങ്കിലും അവൻ അങ്ങനെ ചെയ്തപ്പോ വേണ്ടെന്ന് പറഞ്ഞില്ല..

‘ഒരു കുഴപ്പവും ഇല്ലാതെ ഞങ്ങളുടെ കൂടെ അടിച്ചു പൊളിച്ചു നടന്നിട്ട് എന്ത് പറ്റി പെട്ടന്നൊരു തലവേദന വരാൻ…?
അവൻ അവളുടെ അടുത്തിരുന്നു കൊണ്ടു ചോദിച്ചു

‘അറിയില്ല.. പെട്ടന്ന് വന്നു…’
അവൾ അവന് മുഖം കൊടുക്കാതെ താഴേക്ക് നോക്കി ഇരുന്നു..

‘ഇഷാനി അവന്റെ അടുത്ത് വന്നത് കൊണ്ട് ഉണ്ടായ തലവേദന ആണോ ഇത്…?
രാഹുൽ നേരിട്ട് അത് ചോദിക്കാൻ ഒട്ടും മടിച്ചില്ല

‘ അതൊന്നും അല്ല…’
കൃഷ്ണ ഒന്ന് പതറി

‘പിന്നെ എന്തിനാ നീ ഇവിടെ ആരും കാണാതെ വന്നു കിടന്നു മോങ്ങുന്നത്..? ഒരു തലവേദന വന്നത് കൊണ്ടൊന്നും ആണെന്ന് എന്നോട് പറയല്ലേ..’

‘സത്യം ആയും തലവേദന എടുത്തിട്ടാ..’
അവൾ വെറുതെ ആ കള്ളത്തരത്തിൽ മുറുകെ പിടിച്ചു

‘ ശരി. ഞാൻ വിശ്വസിച്ചു..’
അവൻ പറഞ്ഞു

‘നീ വിശ്വസിക്കേണ്ട.. നീ ഒന്നും അല്ലേലും എന്നേ വിശ്വസിക്കില്ലല്ലോ.. അവളുടെ ആളല്ലേ നിങ്ങൾ എല്ലാം…’
കൃഷ്ണ പരിഭവത്തോടെ പറഞ്ഞു

‘കണ്ടോ നിന്റെ വായിൽ നിന്ന് വന്നത്.. എനിക്ക് അറിയാമായിരുന്നു അവളാണ് കാരണമെന്ന്…’

‘ അതേ.. അവൾ തന്നെ ആണ്…’
കൃഷ്ണ ഒടുവിൽ വെട്ടിത്തുറന്നു പറഞ്ഞു

‘അവളോട് നിനക്ക് എന്താ ഇത്ര പ്രശ്നം..? മറ്റേ ഇഷ്യൂ ഒക്കെ പണ്ടേ സോൾവ് ആയതല്ലേ.. നീതു അത് പറഞ്ഞ കൊണ്ടാണോ ഇപ്പൊ ഉള്ള പ്രശ്നം..?

‘അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാവില്ല..’

‘അതെന്താ.. നീ പറഞ്ഞ പോലെ ഞാൻ അവളുടെ ടീം ആയത് കൊണ്ടാണോ..?
അവൻ കളിയാക്കുന്ന പോലെ ചോദിച്ചു

‘അതേ.. നീ ഒക്കെ അവളുടെ ടീം തന്നെയാ..’
അവൾ മുഖം മെല്ലെ ഉയർത്തി പറഞ്ഞു

‘റോക്കിയുടെ കാര്യത്തിൽ ഞാൻ അവളെ സപ്പോർട്ട് ചെയ്തിട്ടുണ്ട്.. അത് ശരിയാ… പക്ഷെ എന്ന് വച്ചു നീയും എന്റെ ഫ്രണ്ട് അല്ലേ അവളെ പോലെ തന്നെ.. നിനക്ക് എന്താണെന്ന് വച്ചാൽ എന്നോട് പറഞ്ഞൂടെ..?

‘പറഞ്ഞാൽ അവന്റെ കാര്യത്തിൽ നീ എനിക്ക് സപ്പോർട്ട് തരുമോ..? ഇല്ലല്ലോ..? നിങ്ങൾക്ക് എല്ലാം അവനും അവളും ഒന്നാകണം എന്നല്ലേ ഉള്ളു..?
കൃഷ്ണ അല്പം ദേഷ്യത്തോടെ ചോദിച്ചു

‘ഉള്ളു.. അതെന്ത് കൊണ്ടാണെന്നു നിനക്ക് അറിയുമോ…?
രാഹുൽ ചോദിച്ചു
‘കാരണം അവന്റെ മനസ്സിൽ ഉള്ളത് അതാണ്. അത് ഞങ്ങൾക്ക് എല്ലാം അറിയാം. അത് കൊണ്ട് അവളുടെ കാര്യത്തിൽ സപ്പോർട്ട് കൊടുത്തു. നിനക്കും അറിയാം അതൊക്കെ..’

‘അവൾ അവന്റെ അടുത്ത് കാണിക്കുന്നതിന്റെ ഇരട്ടി ആത്മാർത്ഥത ഞാൻ അവനോട് കാണിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും നിങ്ങൾ കാണില്ല.. അവൾ അവനെ പട്ടി വില കൊടുത്തു മൈൻഡ് ആക്കാതെ ഇരുന്നാലും നിങ്ങൾക്ക് അവൾ പുണ്യവതി ആണ്..’

‘അതിലൊക്കെ അവര് രണ്ട് പേരുടെ ഭാഗത്തും മിസ്റ്റേക്ക് ഉണ്ട്…’
അവൻ പറഞ്ഞു

‘ന്യായീകരിക്ക്.. അവളെ ന്യായീകരിക്ക്…’
കൃഷ്ണ ദേഷ്യത്തിൽ പറഞ്ഞു

‘നീ ചൂടാകാതെ.. നിനക്ക് ഇപ്പോൾ എന്താ വേണ്ടത്..? ഞാൻ നിന്നെ സപ്പോർട്ട് ചെയ്യണോ അവന്റെ കാര്യത്തിൽ…?
രാഹുൽ ചോദിച്ചു

‘ നീയൊക്കെ എന്ത് വന്നാലും എന്നേ സപ്പോർട്ട് ചെയ്യില്ല എന്ന് എനിക്ക് അറിയാം..’

‘ഞാൻ ചെയ്യാം.. വേണേൽ അവനെ സെറ്റ് ആക്കി നിന്റെ കയ്യിലും തരാം…’
അവൻ പറഞ്ഞതിൽ ഒരു ‘പക്ഷെ’ കൂടെ വരാൻ ഉണ്ടായിരുന്നു.. അത് അവൾക്ക് മനസിലായി

‘ അത് ആരെ കൊണ്ടും കൂട്ടിയാൽ കൂടില്ല…’
കൃഷ്ണ സങ്കടത്തോടെ പറഞ്ഞു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *