റോക്കി – 6 26അടിപൊളി  

 

‘ഞാൻ… ഞാൻ നിന്നോടൊരു സോറി പറയാൻ ആണ് വന്നത്.. ഇപ്പോൾ അങ്ങനെ ഉണ്ടായത് കൊണ്ടൊന്നും അല്ല ഈ വന്നു പറയുന്നത്.. കുറെ നാളായി പറയണം എന്ന് വച്ചത് കൊണ്ടാണ്…’

ഇഷാനിയോട് മാപ്പ് പറയാൻ കൃഷ്ണ കുറച്ചു കഷ്ടപ്പെടുന്നുണ്ടായിരുന്നു..

‘നിന്നെ വിഷമിപ്പിച്ചതിന് എല്ലാം സോറി.. ഞാൻ വേണ്ടിയിട്ട് ചെയ്തതല്ല.. എനിക്ക് വേറെ വഴി ഇല്ലായിരുന്നു…’

കൃഷ്ണ പറഞ്ഞപ്പോ എല്ലാം ഇഷാനി അവളെ നോക്കാതെ നൂനുവിനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.. കൃഷ്ണയ്ക്ക് അത് നല്ല അലോസരമുണ്ടാക്കി..

 

‘ഞാൻ നിന്നോടാണ് സംസാരിക്കുന്നത്.. നീ എനിക്ക് ആ പട്ടിയുടെ വില പോലും തരുന്നില്ല…’

കൃഷ്ണയുടെ പറച്ചിലിൽ ആ അലോസരം ഉണ്ടായിരുന്നു. അങ്ങനെ പറഞ്ഞത് കൊണ്ട് ഇഷാനി മുഖം ഉയർത്തി അവളെ നോക്കി

‘നിന്നെ സേവ് ചെയ്യാൻ ഞാൻ കുറെ നോക്കിയിരുന്നു. പക്ഷെ ലച്ചു നിനക്ക് പണി തന്നിട്ടേ അടങ്ങൂ എന്ന വാശിയിൽ ആയിരുന്നു. ഞാൻ അല്ലേൽ വേറൊരു വഴി അവൾ കണ്ട് പിടിക്കും. ഞാൻ ഒരുപാട് പറഞ്ഞിട്ടാണ് അവൾ പിന്നെ നിന്റെ പിന്നിൽ നിന്നും മാറിയത്…’

കൃഷ്ണ അന്നത്തെ കാര്യങ്ങൾ എല്ലാം പിന്നെയും എടുത്തിട്ടു

 

‘ഓ.. അപ്പോൾ നീ എന്നേ ഹെല്പ് ചെയ്തത് ആയിരുന്നു അല്ലേ…? അതെനിക്ക് അറിയില്ലായിരുന്നു.. അതിന് താങ്ക്സ്…’

ഇഷാനി അവളെ കളിയാക്കി പറഞ്ഞു

 

‘നീ കളിയാക്കിയത് ആണെന്ന് എനിക്ക് അറിയാം.. ആക്കിക്കോ.. ഇപ്പോൾ എല്ലാവരും അത് തന്നെ ആണ് ചെയ്യുന്നത്.. പക്ഷെ ഞാൻ പറയുന്നത് സത്യം ആണ്.. നിനക്ക് ഒക്കുമെങ്കിൽ വിശ്വസിക്ക്…’

കൃഷ്ണ പറഞ്ഞു

 

‘നീ കള്ളം പറയുന്നു എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. എല്ലാം കഴിഞ്ഞ കാര്യമാണ്.. അതൊന്നും ഞാനിപ്പോ ഓർക്കാറ് കൂടിയില്ല.. പിന്നെ നിന്റെ ചേച്ചി എന്നോട് വന്നു സോറി പറഞ്ഞാൽ ഞാൻ ചിലപ്പോൾ അത് അക്‌സെപ്റ്റ് ചെയ്തേക്കും.. എന്നാലും നിന്റെ അക്‌സെപ്റ്റ് ചെയ്യില്ല…’

ഇഷാനി തുടർന്നു

‘ലക്ഷ്മി എന്നോട് കാണിച്ചത് തെറ്റാണെങ്കിലും അവളുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ അതിന് കുറച്ചു എങ്കിലും ശരി കാണും. അവളുടെ ഫ്രണ്ട് ഡിസ്മിസ് ആയത് ഞാൻ കാരണം ആണ്.. ആ ദേഷ്യം അവൾക്ക് എന്നോട് ഉണ്ടായിരുന്നു.. അവളുടെ ഫ്രണ്ടിന് വേണ്ടിയാണ് അവൾ എന്നെ പിന്നെ ദ്രോഹിച്ചത്. പക്ഷെ നീയൊ..? സ്വന്തം ഫ്രണ്ടിനെ ദ്രോഹിക്കാൻ കൂട്ട് നിന്നു..’

 

‘ഇഷാനി ഞാൻ….’

കൃഷ്ണ ന്യായീകരിക്കാൻ ശ്രമിച്ചു

 

‘നമ്മൾ വലിയ ഫ്രണ്ട്സ് അല്ലായിരുന്നു. അധികം മിണ്ടാട്ടം ഇല്ലായിരുന്നു. പക്ഷെ ഞാൻ നിന്റെ ക്ലാസ്സിൽ പഠിക്കുന്ന ആൾ തന്നെ അല്ലായിരുന്നോ..? നിന്നോട് ഒരു ദോഷത്തിനും ഞാൻ വന്നിട്ടുമില്ല.. ആ പരിഗണന പോലും നീ എനിക്ക് തന്നില്ല. അത് കൊണ്ട് നിന്റെ സോറി അക്‌സെപ്റ്റ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്….’

 

‘നീ എന്നോട് ക്ഷമിക്കില്ല എന്നെനിക്ക് അറിയാമായിരുന്നു.. അത് പഴയ കാര്യം ഒന്നും കൊണ്ടല്ല എന്നുമെനിക്ക് അറിയാം..’

മാപ്പ് പറച്ചിലിൽ നിന്ന് കൃഷ്ണയുടെ മട്ട് പതിയെ മാറി

 

‘അല്ലാതെ എന്ത്…?

ഇഷാനി ചോദിച്ചു

 

‘ഞാൻ കാരണം ആണ് നിന്റെ റിലേഷൻ പൊളിഞ്ഞത്.. നിനക്ക് അതിന്റെ കലിപ്പ് എന്നോട് നല്ലോണം ഉണ്ടെന്ന് എനിക്ക് അറിയാം.. പക്ഷെ സീരിയസ്ലി.. അതും മനഃപൂർവം അല്ലായിരുന്നു.. എനിക്ക് അറിയില്ലായിരുന്നു നിങ്ങളുടെ കാര്യം…’

കൃഷ്ണ അങ്ങനെ പറഞ്ഞപ്പോ ഇഷാനി ചെറുതായ് ഒന്നു പതറി.. പക്ഷെ അത് മുഖത്ത് വരുത്താതെ ഇഷാനി മറുപടി കൊടുത്തു

 

‘ ഞാൻ അതൊന്നും വച്ചല്ല പറഞ്ഞത്.. അതൊന്നും ഇപ്പോൾ എന്റെ മനസ്സിൽ ഇല്ല..’

 

‘അഭിനയം നിർത്ത് മോളെ.. നിന്റെ അഭിനയം ഒക്കെ അവന്റെ എടുത്തെ ചിലവാകൂ.. നീ എന്താന്നൊക്കെ എനിക്ക് നന്നായി മനസിലാകും…’

കൃഷ്ണ ഇഷാനിയെ കളിയാക്കുന്ന പോലെ സംസാരിച്ചു

 

‘ ഞാൻ എന്ത് അഭിനയിച്ചെന്നാണ് നീ പറയുന്നത്..?

ഇഷാനി ചോദിച്ചു

 

‘നിന്റെ നല്ലപിള്ള കളി തന്നെ. അത് വച്ചാണല്ലോ നീ അവനെ മയക്കിയത്.. എന്നിട്ട് അവസാനം നീ ഒന്നും അറിഞ്ഞില്ല എന്ന മട്ടിലുള്ള ആക്റ്റിങ്ങും..’

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *