റോക്കി – 6 26അടിപൊളി  

‘ഞാൻ പറയാൻ ഉള്ള കാര്യം പറയുവാ. എനിക്ക് ഇവളെ ദൂരെ കെട്ടിച്ചു വിടാൻ ഒന്നും താല്പര്യമില്ല. പിന്നെ അവളുടെ ഇഷ്ടത്തിന് ഇവിടെ ആരും എതിരും നിൽക്കില്ല. എല്ലാം അവളുടെ രവിയച്ഛൻ തീരുമാനിക്കട്ടെ..’
രവിയമ്മ പറഞ്ഞു. എല്ലാവരും രവിയച്ഛനെ നോക്കി. അങ്ങേര് ആകെ ധർമസങ്കടത്തിൽ ഇരിക്കുവാണ്. ഇഷാനി മെല്ലെ എഴുന്നേറ്റ് രവിയച്ഛന്റെ തോളിൽ കയ്യിട്ട് പുള്ളിയോട് പറഞ്ഞു
‘ഇങ്ങ് വന്നെ.. എനിക്കൊരു കാര്യം പറയാനുണ്ട്.. അത് കേട്ടിട്ട് എല്ലാവരും തീരുമാനിക്ക്..’
ഇഷാനി രവിയച്ഛനുമായി പുറകിലൂടെ മുറ്റത്തേക്ക് ഇറങ്ങി. അവൾ എന്താണ് പറഞ്ഞത് എന്ന് ആരും കേട്ടില്ല. രവിയച്ഛൻ തിരിച്ചു വന്നു കഴിഞ്ഞാണ് അതെല്ലവരോടും പറഞ്ഞത്.

അകത്തെ ആ സംഭാഷണം ഒന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. അത് കഴിഞ്ഞു അവരെല്ലാം പുറത്തു വന്നപ്പോൾ അത് വരെ ഉണ്ടായിരുന്ന മുഖഭാവം ആയിരുന്നില്ല അവർക്ക് ആർക്കും. പെട്ടന്ന് എന്നോട് ഒരു താല്പര്യം വന്നത് പോലെ എനിക്ക് തോന്നി. കുറച്ചു മുന്നേ ഉണ്ടായിരുന്ന ചെറിയ എതിർപ്പ് പോലും അവരുടെ സംസാരത്തിൽ ഇല്ല. ഇഷാനി എല്ലാം റെഡി ആക്കാമെന്ന് പറഞ്ഞപ്പോ അതെങ്ങനെ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. അവളത് റെഡി ആക്കിയിട്ടും എങ്ങനെ എന്ന ചോദ്യം എന്റെ ഉള്ളിൽ നിലനിന്നു. എന്റെ കാശും സ്റ്റാറ്റസും കേട്ടപ്പോൾ അവർക്ക് മനസ് മാറിയത് ആണോ എന്ന് ഞാൻ ആലോചിച്ചു. അങ്ങനെ വരാൻ സാധ്യത ഇല്ല. ഇവരൊക്കെ കാശിനെക്കാൾ തറവാടിത്തം നോക്കുന്ന ആളുകൾ ആണ്. പിന്നെ എന്താണാവോ ഇപ്പൊ എല്ലാവർക്കും ഒരു ചേഞ്ച്‌

ഞാൻ അത് ആലോചിച്ചു കൊണ്ട് ഇരിക്കവേ രവിയച്ഛൻ വന്നു എന്റെ അരികിലുള്ള കസേരയിൽ ഇരുന്നു
‘ഇങ്ങനെ പെട്ടന്ന് വന്നു കാര്യം അവതരിപ്പിച്ചത് കൊണ്ടാട്ടോ ഞങ്ങൾ ഒക്കെ ഒന്ന് ഷോക്കായെ.. ഒന്നും തോന്നരുത്..’
രവിയച്ഛൻ പറഞ്ഞു

‘അത് കുഴപ്പമില്ല..’
ഞാൻ പറഞ്ഞു

‘അവളെ ഞാൻ എന്റെ സ്വന്തം മോളെ പോലെ ആണ് കണ്ടിട്ടുള്ളെ. അവരെക്കാൾ സ്നേഹിച്ചെങ്കിലെ ഉള്ളു. ഇത് വരെ മുഖം കറുപ്പിച്ചു പോലും ഞാൻ അവളോട് സംസാരിച്ചിട്ടില്ല.. അവളുടെ കാര്യങ്ങൾ ഒക്കെ മോനു അറിയാമായിരുക്കുമല്ലോ…’
രവിയച്ഛൻ പറഞ്ഞു. ഇഷാനിയുടെ അച്ഛനെ കുറിച്ച് ഒക്കെയാണ് പുള്ളി പറഞ്ഞത്. അത് പറഞ്ഞപ്പോ വാതിൽക്കൽ തൂക്കി ഇട്ടിരിക്കുന്ന ആ ഫോട്ടോയിലേക്ക് അദ്ദേഹം ഒന്ന് നോക്കി
‘ചെറുപ്പം തൊട്ടേ അവൾ ഒന്നും ഞങ്ങളോട് ആവശ്യപ്പെടാറില്ല. അങ്ങനെ ഒരു സ്വഭാവം അവൾക്കില്ല. ആകെ അവൾ എന്നോട് വാശി പിടിച്ചത് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ എറണാകുളം പോയി നിന്ന് പഠിക്കണം എന്നായിരുന്നു. അത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ആയിരുന്നു. പക്ഷെ അവളുടെ ആഗ്രഹത്തിന് ഞങ്ങൾ എതിർ നിന്നില്ല. പിന്നെ അവൾ ചോദിച്ചത് ഇതാണ്. ഇതിലും ഞങ്ങൾ അവളുടെ ആഗ്രഹത്തിന് കൂടെ കാണും..’
രവിയച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു

അവർക്കെല്ലാം സമ്മതം ആയിരിക്കുന്നു. എന്ത് കണ്ടിട്ടാണ് എന്നേ ഓക്കേ പറഞ്ഞത് എന്ന് അവരോട് ചോദിക്കണം എന്നുണ്ട്. പിന്നെ അത് ചോദിച്ചു വില കളയണ്ടല്ലോ എന്ന് കരുതി ഞാൻ മിണ്ടിയില്ല. വാതിൽക്കൽ വന്നു നിന്ന് രവിയമ്മ അപ്പോൾ എന്നേ നോക്കി പറഞ്ഞു

‘അവിടെ പഠിക്കാൻ പോയപ്പോളെ ഞങ്ങൾ ഇവിടെ തമാശക്ക് പറയുമായിരുന്നു അവിടുന്ന് ചെക്കനെ ഒന്നും കണ്ടു പിടിച്ചോണ്ട് വരല്ലേ എന്ന്. അവൾ അത് പോലെ തന്നേ ചെയ്തു..’
തമാശയായി രവിയമ്മ അത് പറഞ്ഞു. കാര്യങ്ങൾ എല്ലാം ഓക്കേ ആയപ്പോൾ കൂടി നിന്ന മാമന്മാർ എല്ലാം പിരിഞ്ഞു പോകാൻ തുടങ്ങി. ചോദ്യം ചോദിച്ചു കലിപ്പ് കയറ്റിയ അമ്മാവൻ പോകുന്നതിന് മുന്നേ എന്നേ മൊത്തത്തിൽ ഒന്ന് നോക്കിയിട്ടാണ് പോയത്. അങ്ങേർക്ക് മാത്രം എന്നേ അത്ര പിടിച്ചിട്ടില്ല എന്ന് തോന്നുന്നു. എല്ലാവരും പോയി കഴിഞ്ഞു ഞാൻ അവളുടെ വീട്ടുകാർ ആയി പിന്നെയും സംസാരിച്ചു. ഒരു ദിവസം അച്ഛനെ ഇങ്ങോട്ട് വിടണം എന്ന് രവിയച്ഛൻ പറഞ്ഞു. എല്ലാം ഓക്കേ ആയ സ്‌ഥിതിക്ക് അവരോടെല്ലാം യാത്ര പറഞ്ഞു ഇറങ്ങാൻ ഞാൻ തുടങ്ങി

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *