റോക്കി – 6 26അടിപൊളി  

അയാൾ വീണപ്പോ കൂടെ ഉണ്ടായിരുന്നവർ ഇടപെടാൻ വേണ്ടി ഒരു വെമ്പൽ കൂട്ടി. താടിക്കാരൻ അപ്പോളും അവരെ തടഞ്ഞു
‘കഴപ്പ് കാണിച്ചട്ടല്ലേ.. വാങ്ങട്ടെ..’
അയാൾ നിർവികാരനായി ഞങ്ങളുടെ അടി കണ്ട് കൊണ്ട് പറഞ്ഞു

താഴെ വീണ അവന്റെ മേലെ കയറി ഞാൻ മുഖം നോക്കി ഇടിക്കാൻ തുടങ്ങി. രണ്ട് കൈ കൊണ്ടും പൈൽ കുത്തുന്ന പോലെ അവന്റെ മുഖത്തിന്‌ ഞാൻ കുത്തി. അവൻ കൈ കൊണ്ട് എന്റെ തള്ളി മാറ്റാനും തിരിച്ചു തല്ലുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷെ എന്റെ ഇടിയുടെ പവറിൽ അവന്റെ എതിർപ്പിന്റെ ശക്തി കുറഞ്ഞു വന്നു.. പതിയെ പതിയെ കൈകൾ ഉയരുന്നത് നിന്നു.. ഇടിച്ചു ഇടിച്ചു അവന്റെ മുഖം പപ്പടം പോലെ ഞാൻ പൊടിച്ചു.. ഓരോ ഇടിയിലും അവന്റെ മുഖം കൂടുതൽ ചളം ആകുന്നതു ഞാൻ കണ്ടു.. പക്ഷെ എനിക്ക് അരിശം തീർന്നില്ല.. എന്റെ കൊച്ചിനോട് കഴപ്പ് കാണിച്ചവനെ ഞാൻ അറഞ്ചം പുറഞ്ചം ഇടിച്ചു.. അവസാനം ചെറിയൊരു അനക്കം മാത്രം അവനിൽ ബാക്കിയായി.. ഇടിക്കുമ്പോ ചോര തെറിക്കാനും തുടങ്ങി… ഭിത്തിയിൽ ഇടിച്ചു മുറിഞ്ഞ കൈ അവനെ ഇടിച്ചു കൂടുതൽ വേദനിച്ചു.. പക്ഷെ ഞാൻ നിർത്തിയില്ല.. ഒടുവിൽ ആ താടിക്കാരൻ പതിയെ എന്റെ അടുത്ത് വന്നു നിർത്താൻ പറയുന്നത് വരെ ഭ്രാന്ത്‌ പിടിച്ചത് പോലെ ഞാൻ ഇടിച്ചു

‘ മതി… അവൻ ചത്ത് പോകും..’
അയാൾ പറഞ്ഞു. അയാളെ ഒന്നു നോക്കിയിട്ട് പിന്നെയും ഇടിക്കാൻ തുനിഞ്ഞപ്പോൾ അയാൾ പറഞ്ഞു
‘അവൻ ആ കൊച്ചിനെ പേടിപ്പിച്ചതെ ഉള്ളു… ദേഹത്തു തൊട്ടില്ല.. ഇനി മതിയാക്ക്..’
താടിക്കാരൻ പറഞ്ഞു.

ഇടി നിർത്തി ഞാൻ തമിഴന്റെ മുഖം ഒന്നു കൂടി നോക്കി. മുഖം ഉണ്ടെന്ന് അറിയാൻ പറ്റാത്ത പോലെ ഇടിച്ചു കുളമാക്കിയിട്ട് ഉണ്ട് ഞാൻ.. ഞാൻ മെല്ലെ എഴുന്നേറ്റ്.. അവരുടെ ആളുകൾ അവനെ എടുത്തു വണ്ടിയിലേക്ക് കയറ്റി. അവന് ജീവൻ ഉണ്ടോന്ന് എനിക്ക് സംശയം തോന്നി. അപ്പോളേക്കും മഹാൻ എന്റെ അടുത്തേക്ക് വന്നു. മിനറൽ വാട്ടർ ഒരു കുപ്പി കൊണ്ട് ഞാൻ കയ്യിലെ ചോര കഴുകി കളഞ്ഞു. പിന്നെയും ചോര പൊടിഞ്ഞു വരുന്നുണ്ടായിരുന്നു.. അത് എന്റെ കയ്യിലെ തന്നെ ചോര ആയിരുന്നു

കൈ കഴുകി ഞാൻ കാറിലേക്ക് കയറി.. കൃഷ്ണ ഈ രംഗം ഒക്കെ കണ്ട് വല്ലാതെ പേടിച്ചിരുന്നു. ഞാൻ അടുത്തിരുന്നപ്പോൾ അവൾ എന്റെ തോളിലേക്ക് മെല്ലെ ചാഞ്ഞു.. വീട്ടിലേക്ക് പോകുന്ന വഴി കാറിൽ ആരും സംസാരിച്ചില്ല.. ക്ഷീണം കൊണ്ട് ആവണം കൃഷ്ണ പെട്ടന്ന് തന്നെ മയങ്ങി.. വീടിന് മുന്നിൽ എത്തിയപ്പോൾ ലച്ചുവും ഇഷാനിയും അപ്പോളും വാതിൽക്കൽ രണ്ട് സൈഡിൽ മാറി നിൽക്കുന്നുണ്ടായിരുന്നു.. ഞാൻ കൃഷ്ണയേ പതിയെ തട്ടി വിളിച്ചു. അവൾ കണ്ണ് തിരുമ്മി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടത് ലച്ചു അവളുടെ അടുത്തേക്ക് ഓടി വരുന്നത് ആണ്.. കൃഷ്ണയുടെ മുന്നിൽ കരഞ്ഞു അവളെ ഇമോഷണൽ ആക്കല്ലെന്ന് ഞാൻ ലച്ചുവിനോട് മയത്തിൽ പറഞ്ഞു നോക്കിയെങ്കിലും അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. രണ്ട് സഹോദരിമാരും കെട്ടിപിടിച്ചു കരഞ്ഞു..

ഞാൻ ഒരുവിധം അവളെ ആശ്വസിപ്പിച്ചു അകത്തേക്ക് കൊണ്ട് പോയി. ഇപ്പോളത്തെ അവസ്‌ഥയിൽ അവളെ നേരെ അവളുടെ വീട്ടിലേക്ക് കൊണ്ട് പോകുന്നതിലും നല്ലത് കുറച്ചു നേരം അവൾ സ്വസ്ഥമായി എവിടെ എങ്കിലും ഒന്നു വിശ്രമിച്ചിട്ട് കൊണ്ട് വിടാമെന്ന് ഞാൻ പറഞ്ഞു. കൃഷ്ണ ആകെ തളർന്നത് കൊണ്ട് ഇഷാനി അവളെ ഒന്നു ഫ്രഷ് ആക്കാൻ ബാത്‌റൂമിലേക്ക് കൊണ്ട് പോയി. കൃഷ്ണ മൊത്തത്തിൽ നിലതെറ്റി നിൽക്കുന്നത് കൊണ്ട് ഇഷാനിയും ലച്ചുവും ഒരുമിച്ചാണ് അവളെ ഷവറിൽ നിർത്തിയതും തോർത്തിയതും എല്ലാം.. ഇഷാനി ആയിരുന്നു സത്യത്തിൽ എല്ലാം ചെയ്തത് എന്ന് പറയാം. ലച്ചുവും ആകെ ഇമോഷണൽ ആയി കടിച്ചു പിടിച്ചു നിക്കുവായിരുന്നു. ഫ്രഷ് ആയി കഴിഞ്ഞു കൃഷ്ണയ്ക്ക് ഇഷാനി അവളുടെ ഒരു ഡ്രസ്സ് കൊടുത്തു. ഇഷാനിയുടെ ഡ്രസ്സ്‌ അവൾക്ക് പാകം ആയിരുന്നു. പിന്നെ കുറച്ചു നേരത്തേക്ക് മയങ്ങാൻ അവർ അവളെ മുറിയിൽ കൊണ്ട് കിടത്തി. ലച്ചു അപ്പോളും അവളുടെ അടുത്ത് തന്നെ നിന്നു..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *